Thursday, January 21, 2010

കണ്ണീരോടെ ജനലക്ഷങ്ങള്‍

കണ്ണീരോടെ ജനലക്ഷങ്ങള്‍

കൊല്‍ക്കത്ത: ഒരു ജനതയ്ക്ക് ആരായിരുന്നു ജ്യോതിബസു എന്നതിന്റെ വികാരനിര്‍ഭരമായ ഉത്തരമായിരുന്നു ചൊവ്വാഴ്ച കൊല്‍ക്കത്ത നഗരം കണ്ട ജനസഞ്ചയം. നാടിന്റെ ആത്മാവും ആവേശവുമായിരുന്ന നേതാവിനോടുള്ള സ്നേഹബഹുമാനങ്ങളോടെ പശ്ചിമബംഗാളിന്റെ നാനാഭാഗങ്ങളില്‍നിന്നും ജനലക്ഷങ്ങള്‍ പ്രവഹിക്കുകയായിരുന്നു. പീസ് ഹെവനില്‍നിന്ന് എസ്എസ്കെഎം ആശുപത്രിയില്‍ അവസാനിച്ച അന്ത്യയാത്രയുടെ ഓരോ നിമിഷവും ജ്യോതിബസുവും ജനങ്ങളുമായുള്ള അടുപ്പത്തിന്റെ ദൃഷ്ടാന്തമായിരുന്നു. വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ പാതയോരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞു. നിയമസഭാമന്ദിരത്തില്‍ മൃതദേഹം കിടത്തിയ സമയത്താണ് ലോകത്തിന്റെയും രാഷ്ട്രത്തിന്റെയും സ്നേഹാദരങ്ങളാകെ ഒഴുകിയെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന മുതല്‍ സോണിയ ഗാന്ധി വരെ വലിയൊരു നിര നേതാക്കളുടെ സാന്നിധ്യം അവിടെയുണ്ടായി. ഏറ്റവും വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്. പ്രത്യേകം ഒരുക്കിയ വഴിയിലൂടെ തിങ്ങിനിറഞ്ഞെത്തിയവര്‍ ബസുവിന്റെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍, പൂക്കള്‍ കൊണ്ടുള്ള പടുകൂറ്റന്‍ റീത്തുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്രം അങ്ങനെ തങ്ങളുടെ നേതാവിനെ ആദരിക്കാനുള്ളതെന്തും കൈയിലേന്തിയിരുന്നു. ചെങ്കൊടിയേന്തി സാര്‍വ്വദേശീയ ഗാനമാലപിച്ച് സിപിഐ എം വളണ്ടിയര്‍മാരും ബംഗാളി വിപ്ളവഗാനങ്ങളും രവീന്ദ്ര, നസ്റുള്‍ ഗീതങ്ങള്‍ പാടി പ്രവര്‍ത്തകരും വിലാപയാത്രയോടൊപ്പം നീങ്ങി. വിവിധ മതവിഭാഗങ്ങളുടെ മേധാവികള്‍ നിയമസഭാമന്ദിരത്തിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന മതനേതാക്കള്‍ ബസുവിന് അന്ത്യാഞ്ജലി നല്‍കി ഒന്നിച്ച് പ്രാര്‍ഥിച്ചു. ബസുവിന്റെ ബംഗാളില്‍ തങ്ങള്‍ എത്ര സുരക്ഷിതരാണെന്നതിന്റെ നന്ദിപ്രകടനവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മതനിരപേക്ഷതയോടുള്ള ബഹുമാനവും വെളിപ്പെടുത്തുന്നതായിരുന്നു ഈ രംഗങ്ങള്‍. നിയമസഭാമന്ദിരത്തില്‍ ദേശീയ, വിദേശ നേതാക്കള്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. നിയമസഭാമന്ദിരത്തിനു മുന്നിലുള്ള ജനങ്ങളുടെ നിര രണ്ട് കിലോമീറ്റര്‍ അകലെ ഷഹീദ് മിനാറിനു മുന്നില്‍വരെ നീണ്ടു. 3.15ന് മൃതദേഹം സൈനികവാഹനത്തില്‍ റെഡ്റോഡ്, കസൌറിനാ അവന്യൂ, ക്യൂന്‍സ്വേ വഴി എസ്എസ്കെഎം ആശുപത്രിക്കടുത്തുള്ള സിറ്റിസസ് പാര്‍ക്കിലേക്ക് നീങ്ങിയപ്പോള്‍ ജനലക്ഷങ്ങളാണ് അനുഗമിച്ചത്. 1925ല്‍ ചിത്തരഞ്ജന്‍ ദാസും 1941ല്‍ രവീന്ദ്രനാഥ ടാഗോറും മരിച്ചപ്പോഴാണ് കൊല്‍ക്കത്ത നഗരം വലിയ സംസ്കാര ചടങ്ങുകള്‍ ദര്‍ശിച്ചത്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം നഗരം കണ്ട ഏറ്റവും വലിയ വിലാപയാത്ര ബസുവിന്റേതായിരുന്നു.

Monday, January 18, 2010

ജ്യോതി ബസു: മാതൃഭൂമി വാര്‍ത്ത‍

കൊല്‍ക്കത്ത: രണ്ടു പതിറ്റാണ്ടിലേറെ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റ് തറവാട്ടിലെ അതികായനും ദേശീയരാഷ്ട്രീയത്തിലെ പഴയ തലമുറയുടെ സാന്നിധ്യവുമായ ജ്യോതിബസുവിന് ജനസഹസ്രങ്ങളുടെ അശ്രുപൂജ. 95കാരനായ ബസു ഞായറാഴ്ച രാവിലെ 11.47നാണ് കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ന്യൂമോണിയ ബാധിച്ച് ജനവരി ഒന്നുമുതല്‍ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സി.പി.എം. പൊളിറ്റ് ബ്യൂറോയിലെ ആദ്യ അംഗങ്ങളില്‍ അവശേഷിച്ച ഏക നേതാവാണ് ബസു.

ജീവിതത്തിലെന്നപോലെ മരണത്തിലും മാതൃകയായി ആ നേതാവ്. തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കണമെന്ന് ബസു നിഷ്‌കര്‍ഷിച്ചിരുന്നു. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ബസുവിന്റെ മൃതദേഹം ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു കൈമാറും. തന്റെ കണ്ണുകളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ അദ്ദേഹം ഒപ്പുവെച്ചിരുന്നു. മരണത്തെത്തുടര്‍ന്ന് നേത്രവിദഗ്ധര്‍ ആസ്​പത്രിയിലെത്തി നേത്രപടലം എടുത്തുമാറ്റി.

ബംഗ്ലാളിലെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസാണ് മരണവിവരം പ്രഖ്യാപിച്ചത്. ''എനിക്ക് ഖേദകരമായ ഒരു കാര്യം വെളിപ്പെടുത്താനുണ്ട്. ജ്യോതിബസു അന്തരിച്ചു''- അന്ത്യസമയത്ത് ബസുവിനു സമീപം ഉണ്ടായിരുന്ന ബിമന്‍ ബോസ് ഇടറിയ ശബ്ദത്തില്‍ അറിയിച്ചു. ആസ്​പത്രിയില്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ.അജിത്കുമാര്‍ മെ'ിയാണ് ബസു 11.47ന് അന്ത്യശ്വാസം വലിച്ചതായി അറിയിച്ചത്.

കൊല്‍ക്കത്തയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി പി.ചിദംബരം മരണവാര്‍ത്തയറിഞ്ഞ് ആസ്​പത്രിയിലെത്തി.

പശ്ചിമബംഗാളില്‍ നീണ്ട 23 വര്‍ഷം മുഖ്യമന്ത്രിയായി റെക്കോഡിട്ട ജ്യോതിബസുവിനെ ന്യൂമോണിയബാധ മൂലം ജനവരി ഒന്നിനാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ഏഴിന് വെന്റിലേറ്ററിലാക്കി. എ.എം.ആര്‍.ഐ.യിലെ ഡോക്ടര്‍മാരും 'എയിംസി'ലെ വിദഗ്ധസംഘവും ബസുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ചു. എങ്കിലും, നാള്‍ക്കുനാള്‍ അദ്ദേഹത്തിന്റെ നില മോശമായിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ചികിത്സയിലുണ്ടായ നേരിയ പുരോഗതി പക്ഷേ, താത്കാലികമായിരുന്നു.

ഇതിനിടയില്‍ മൂന്നുതവണ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. ആസ്​പത്രി അധികൃതര്‍ ശനിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ബസുവിന്റെ ഹൃദയം, തലച്ചോറ്, ശ്വാസകോശം, വൃക്ക, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് വ്യക്തമാക്കിയിരുന്നു. രക്തസമ്മര്‍ദവും കുത്തനെ കുറഞ്ഞു. ശനിയാഴ്ച രാത്രി താത്കാലിക പേസ് മേക്കറും ഘടിപ്പിച്ചു.

ബസുവിന്റെ മകന്‍ ചന്ദന്‍, മരുമകള്‍ രാഖി, പേരമക്കളായ പായെല്‍, ഡോയെല്‍, കോയെല്‍ എന്നിവരും ഇടതുമുന്നണിമന്ത്രിമാരായ പ്രതിം ചാറ്റര്‍ജി, കിരണ്‍മയിനന്ദ, സുദര്‍ശന്‍ റോയ് ചൗധരി, രഞ്ജിത് കുന്‍ഡു എന്നിവരും മരണസമയത്ത് ആസ്​പത്രിയിലുണ്ടായിരുന്നു.

ബസുവിന്റെ മൃതദേഹം എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന 'പീസ് ഹെവനി'ലെത്തിച്ചു. ചൊവ്വാഴ്ച ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം കൈമാറും- കൊല്‍ക്കത്ത മേയര്‍ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ബസുവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മരണാനന്തരച്ചടങ്ങില്‍ കേന്ദ്രസര്‍ക്കാറിനെയും കോണ്‍ഗ്രസ്സിനെയും പ്രതിനിധീകരിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി പങ്കെടുക്കും. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയാണ് പ്രണബ്. സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ബി.ജെ.പി.ക്കുവേണ്ടി എല്‍.കെ.അദ്വാനിയും പങ്കെടുക്കും.

1914 ജൂലായ് 8ന് കൊല്‍ക്കത്തയില്‍ ജനിച്ച ജ്യോതിബസു നിയമപഠനത്തിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ച് സക്രിയരാഷ്ട്രീയത്തിലെത്തി. 1946ല്‍ ആദ്യമായി നിയമസഭയിലെത്തി. 1964ലെ ആദ്യ സി.പി.എം. പൊളിറ്റ് ബ്യൂറോയില്‍ അംഗമായി. 1977 ജൂണ്‍ 21നു സംസ്ഥാന മുഖ്യമന്ത്രിയായി. 23 വര്‍ഷത്തെ ഭരണശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ സ്വയം ഒഴിഞ്ഞ് ഭരണം ബുദ്ധദേവ് ഭട്ടാചാര്യക്ക് കൈമാറി. ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയെന്ന റെക്കോഡും അദ്ദേഹത്തിനു സ്വന്തം. ഭരണത്തില്‍നിന്നൊഴിഞ്ഞശേഷം സര്‍ക്കാര്‍ നല്‍കിയ ഇന്ദിരാഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും അപ്പോഴും പാര്‍ട്ടിപ്രവര്‍ത്തനത്തോട് അദ്ദേഹം മുഖംതിരിച്ചില്ല. 1996ല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും പാര്‍ട്ടി അതിനു പച്ചക്കൊടി കാട്ടിയില്ല. അതിനെ 'ചരിത്രപരമായ വിഡ്ഡിത്ത'മെന്നു ബസു പിന്നീട് വിശേഷിപ്പിച്ചു.

ബസുവിന്റെ ഭാര്യ കമല്‍ നാലുവര്‍ഷം മുമ്പ് മരിച്ചു. ഏക മകന്‍ ചന്ദന്‍ ബിസിനസ്സുകാരനാണ്.ആസ്​പത്രിയില്‍ കഴിയവെ, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അടക്കം വിവിധ നേതാക്കളുടെ നീണ്ട നിര അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

എസ്. ഭബാനി



അന്ത്യാഭിലാഷവും അതുല്യം


കൊല്‍ക്കത്ത:അതുല്യമായിരുന്നു ആ ജീവിതം; ചിതയിലെരിച്ചുകളയാനുള്ളതല്ല ആ ശരീരം. ലോകമെങ്ങുമുള്ള രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരുന്ന ബസുവിന്റെ ശരീരം ഇനി വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പഠനവസ്തുവാണ്. മരണത്തിനു കീഴടക്കാനാകാതെ ബസു ജീവിച്ചുകൊണ്ടേയിരിക്കും.

സമ്പന്ന ബ്രാഹ്മണകുടുംബത്തില്‍ പിറന്ന് കമ്യൂണിസത്തിന്റെ പാതയിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാക്കളിലൊരാളായി ഉയര്‍ന്ന ബസു തന്റെ മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു ദാനംചെയ്തുകൊണ്ടാണ് മരണത്തിലും മാതൃകയായത്. ബസു നിഷ്‌കര്‍ഷിച്ച പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച അന്ത്യോപചാരമര്‍പ്പിച്ചശേഷം എസ്.എസ്.കെ.എം. ആസ്​പത്രിയിലേക്കാണു കൊണ്ടുപോവുക. ദാനംചെയ്ത കണ്ണുകളുടെ നേത്രപടലം ഞായറാഴ്ചതന്നെ എടുത്തുമാറ്റിയിരുന്നു. മരണാനന്തരവും ബസു തങ്ങളോടൊപ്പമുണ്ടെന്നുള്ള അറിവ് പക്ഷേ, ബംഗാളിന് ആശ്വാസമാകുന്നില്ല. അദ്ദേഹം ആസ്​പത്രിയിലായ നിമിഷംമുതല്‍ കൊല്‍ക്കത്ത നിശ്ശബ്ദമായിരുന്നു.

ഞായറാഴ്ച സമയം രാവിലെ 11.47. എ.എം.ആര്‍.ഐ. ആസ്​പത്രിക്കു മുന്നില്‍നിന്ന് ആ നിശ്ശബ്ദത സംസ്ഥാനമെമ്പാടും വ്യാപിച്ചു. ഞായറാഴ്ച ബസുവിന്റെ നില അത്യന്തം ഗുരുതരാവസ്ഥയിലായെന്ന വാര്‍ത്തകേട്ട് കൂടിനിന്നവര്‍ക്കിടയിലാണ് ബിമന്‍ബോസ് ഇടറിയ ശബ്ദത്തില്‍ മരണവിവരം അറിയിച്ചത്. മരണവാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി. 'ജ്യോതിബസൂ, ഞങ്ങള്‍ ഞെട്ടലിലാണ്' എന്നെഴുതിയ ബാഡ്ജുകളണിഞ്ഞ സഖാക്കള്‍ നിശ്ശബ്ദരായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ആസ്​പത്രിക്ക് പുറത്ത് കാത്തുനിന്നു.

ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് മൃതദേഹം സംസ്ഥാന സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ എത്തിക്കും. നാലു മണിക്കൂര്‍ സംസ്ഥാന നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. വിദേശപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഇവിടെ അന്തിമോപചാരമര്‍പ്പിക്കും. പിന്നീട് അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് മൂന്നു മുതല്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം. തുടര്‍ന്ന് സര്‍ക്കാര്‍ ആസ്​പത്രിയായ എസ്.എസ്.കെ.എമ്മിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

ജ്യോതി ബാസുവിനെക്കുറിച്ചു കാരാട്ട്

BZy- Xm-cI§fnð Ahkm-\ tPym-Xn-

{]Im-iv- Im-cm-«v-

ദേശാഭിമാനി ലേഖനം

tPym-Xn-_-kp- \-t½m-sSm-¸-an-ñ.- A-t±-l-¯n-sâ- hn-tbm-Kw- ]mÀ-Sn-¡m-sI- sR-«-ep-ïm-¡p-I-bpw- P-\-§-sf-bm-sI- Zpx-J-¯n-em-gv-¯p-I-bpw-sN-bv-Xp.- ]-Ýn-a-_w-KmÄ- P-\-X- h-en-b- \-ã-t_m-[-am-Wv- A-\p-`-hn-¡p-ó-Xv.- I-ayq-Wn-Ìv- {]-Øm-\-¯nð-\n-óv- C-g-]n-cn-¡m-\m-hm-¯-hn-[w- A-t±-l-¯n-sâ- Po-hn-Xw- C-gp-In-t¨À-ó-Xp-sIm-ïm-Wn-Xv.- tX-`m-K- {]-Øm-\w,- hn-`-P-\-s¯-¯p-SÀ-óp-ïm-b- hÀ-Ko-b- B-{I-a-W-§Ä,- 1959se- `-£y-{]-Øm-\w-t]m-se- kzm-X-{´y-¯n-\p-ti-j-ap-ïm-b- P-\-Io-b- {]-Øm-\-§Ä,- A-dp-]-Xp-I-fn-se- `q-k-a-c-§Ä,- AÀ-[- ^m-kn-Ìv- hm-gv-N-s¡-Xn-cm-b- t]m-cm-«w- F-óo- {]-Øm-\-§-fnð-\n-óv- thÀ-Xn-cn-¡m-\m-hm-¯- hy-àn-Xz-am-bn-cp-óp- A-t±-l-¯n-tâ-Xv.- 1964ð- kn-]n-sF- Fw- cq-]o-I-cn-¨-t¸mÄ- ]mÀ-Sn-bp-sS- G-ä-hpw- h-en-b- i-àn-tI-{µ-am-bn-cp-ón-ñ- ]-Ýn-a-_w-KmÄ.- {]-tam-Zv- Zm-kv- Kp-]v-X-bpw- _-kp-hpw- tNÀ-óm-Wvv- A-hn-sS- ]mÀ-Sn- sI-«n-¸-Sp-¯-Xv.- H-¼-Xw-K- B-Zy- s]m-fn-äv- _yq-tdm-bn-se- A-h-km-\-s¯- Aw-K-am-bn-cp-óp- _-kp.- F- sI- Pn,- {]-tam-Zv- Zm-kv- Kp-]v-X,- ]n- kp-µ-c-¿,- ]n- cm-a-aqÀ-¯n,- Fw- _-k-h- ]p-ó-¿,- _n- Sn- c-W-Zn-sh,- C- Fw- F-kv,- lÀ-In-j-³kn-Mv- kpÀ-Pn-Xv- F-ón-§-s\- k-l-{]-hÀ-¯-IÀ- H-sóm-óm-bn- bm-{X-bm-Ip-ó-Xv- A-t±-lw- I-ïp.- \n-b-a-k-`m- {]-hÀ-¯-\w- P-\-Io-b-{]-Øm-\-hp-am-bpw- sXm-gn-em-fn-k-a-c-§-fp-am-bpw- Iq-«n-bn-W-¡n-sb-ó-Xm-Wv- A-t±-l-¯n-sâ- kw-`m-h-\-I-fn-sem-óv.- 1946ð- _w-KmÄ- \n-b-a-k-`-bn-te-¡v- _-kp- sX-c-sª-Sp-¡-s¸-«p.- 1947ð- tX-`m-K- k-a-cw- B-cw-`n-¨-t¸mÄ,- k-a-cw- \-S-ó- Pn-ñ-IÄ- k-µÀ-in-¨v- hn-h-c-§Ä- ti-J-cn-¨v- \n-b-a-k-`-bnð- ^-e-{]-Z-am-bn- A-h-X-cn-¸n-¨p.- 1953ð- A-t±-lw- {]-hn-iym- I-½n-än- sk-{I-«-dn-bm-bn.- 1961 h-sc- Øm-\-¯v- Xp-SÀ-óp.- 1959se- `-£y-{]-Øm-\-¯nð- s]m-eo-kv- sh-Sn-h-bv-]n-epw- em-¯n-¨mÀ-Pn-epw- 80 t]À- a-cn-¨p.- Cu- {]-t£m-`-¯n-sâ- ap-ónð- _-kp- D-ïm-bn-cp-óp.- `-£y-{]-iv-\w- \n-b-a-k-`-bnð- A-t±-lw- \n-c-´-cw- D-ó-bn-¨p.- 1954 s^-{_p-h-cn-bnð- kv-IqÄ- A-[ym-]-I-cp-sS- k-a-c-hp-am-bn- _-Ô-s¸-«v- \n-c-h-[n- t\-Xm-¡Ä- A-d-Ìn-em-bn.- _-kp-hn-s\-Xn-sc-bpw- hm-d-âp-ïm-bn-cp-óp.- \n-b-a-k-`m- k-t½-f-\w- B-cw-`n-¨- Zn-h-kw- A-t±-l-s¯- A-d-Ìp-sN-¿m-³ s]m-eo-kv- Im-¯p-\n-óp.- F-ómð,- s]m-eo-kn-sâ- I-®p-sh-«n-¨v- k-`-bv-¡p-Ånð- I-b-dn-b- A-t±-lw- H-cm-gv-N- A-hn-sS- I-gn-ªp.- \n-b-a-k-`-bnð- A-[ym-]-I-k-a-c-¯n-sâ- hn-j-bw- A-h-X-cn-¸- _-kp- ]p-d-¯p-h-óv- A-[ym-]-I-dm-en-bnð- ]-s¦-Sp-¯v- A-d-Ìv-h-cn-¨p.- sXm-gn-se-Sp-¡p-ó-h-cp-sS- {]-iv-\w- \-óm-bn- A-h-X-cn-¸n-¡m-³ \n-b-a-k-`-sb- F-§-s\- D-]-tbm-Kn-¡m-sa-ó-Xn-sâ- Xn-f-§p-ó- D-Zm-l-c-W-am-Wn-Xv.- [o-c-\m-b- t\-Xm-hm-bn-cp-óp- _-kp.- 1969 Pq-sse-bnð,- A-t±-lw- B-`y-´-c-a-{´n-bm-bn-cn-s¡- kw-L-«-\-¯nð- H-cp- s]m-eo-kp-Im-c-³ sIm-ñ-s¸-«p.- C-Xnð- {]-tIm-]n-X-cm-bn- _-kp-hn-\p- t\-sc- ]m-ª-Sp-¯- s]m-eo-kp-Im-sc- A-t±-lw- im-´-\m-bn- t\-cn-«p.- ]n-cn-ªp-t]m-Im-\p-Å- _-kp-hn-sâ- B-h-iyw- A-hÀ- A-\p-k-cn-¨p.- ]-Sv-\- sd-bnð-th- tÌ-j-\nð- A-t±-l-s¯- h-[n-¡m-³ {i-aw- \-S-ó-t¸m-gpw- C-tX- A-t£m-`y-X- I-ïp.- 1970ð- \-S-ó- Cu- kw-`-h-¯nð- H-cp- k-Jm-hv- sh-Sn-tb-äp- a-cn-¨p.- 1957 ap-Xð- 59 h-sc- C- Fw- F-kn-sâ- t\-Xr-Xz-¯nð- tI-c-fw- `-cn-¨- I-ayq-Wn-Ìv- a-{´n-k-`-bv-¡p-ti-jw- kw-Øm-\- `-c-W-¯nð- ]-s¦-Sp-¯v- P-\-Io-b-{]-Øm-\-s¯- F-§-s\- i-àn-s¸-Sp-¯m-sa-óv- sX-fn-bn-¨- t\-Xm-hm-Wv- _-kp.- 1967\pw- 70\p-an-S-bnð- c-ïp- X-h-W- A-[n-Im-c-¯n-en-cp-ó-t¸mÄ- B-`y-´-c-a-{´n-sb-ó- \n-e-bnð- sXm-gn-em-fn-I-fp-sS-bpw- IÀ-j-I-cp-sS-bpw- k-a-c-§-fnð- C-S-s]-Sm-³ s]m-eo-kn-s\- A-t±-lw- A-\p-h-Zn-¨n-ñ.- 1977ð- ap-Jy-a-{´n-bm-bn- C-S-Xp-]-£- K-h--sa-âv- cq-]o-I-cn-¨-ti-j-am-Wv- _-kp-hn-sâ- G-ä-hpw- h-en-b- kw-`m-h-\-I-fp-ïm-b-Xv.- aq-óv- Z-im-Ð-¯n-e-[n-I-am-bn- `-c-Ww- \-S-¯p-ó- C-S-Xp-]-£- kÀ-¡m-cn-sâ- sd-t¡m-Un-\v- 23 hÀ-jw- Xp-SÀ-¨-bm-bn- _-kp- t\-Xr-Xzw- \ð-In.- _w-Km-fnð- `q-]-cn-jv-I-c-Ww- \-S-¸m-¡n-b-Xv- A-t±-l-¯n-sâ- t\-Xr-Xz-¯n-em-Wv.- {Xn-X-e- ]-ôm-b-¯v- kw-hn-[m-\w- \-S-¸m-¡n- A-[n-Im-cw- hn-tI-{µo-I-cn-¨p.- `-c-W-L-S-\-bp-sS- 73,- 74 t`-Z-K-Xn-IÄ-¡p- ap-¼p-X-só- ]-ôm-b-¯v- kw-hn-[m-\-¯n-\pw- A-[n-Im-c- hn-tI-{µo-I-c-W-¯n-\p-ap-Å- D-¯-a- am-Xr-I- _w-KmÄ- Im-«n-¯-óp.- _w-Km-fnð- a-X-\n-c-t]-£- A-´-co-£-ap-ïm-¡p-ó-Xnð- A-t±-lw- h-en-b- kw-`m-h-\- \ð-In.- kzm-X-{´y-¯n-\p- ap-¼v- hÀ-Ko-b-cm-{ão-bw- _w-Km-fnð- i-à-am-bn-cp-óp.- C-´ym- hn-`-P-\-s¯-¯p-SÀ-óv- h-³ hÀ-Ko-b-e-l-f-IÄ- A-hn-sS- \-S-óp.- F-ómð,- C-S-Xp-]-£- {]-Øm-\-¯n-sâ- h-fÀ-¨-bpw- K-h--sa-ân-sâ- km-ón-[y-hpw- a-X-\n-c-t]-£-X-bv-¡vv- A-Sn-¯-d- ]m-In.- _w-Km-fnð- am-{X-a-ñ,- cm-Py-¯m-sI- a-X-\n-c-t]-£-X-bv-¡p-th-ïn- A-t±-lw- \n-e-sIm-ïp.- _w-Km-fnð- \yq-\-]-£- P-\-hn-`m-K-§Ä- kp-c-£n-X-Xz-t_m-[-t¯m-sS-bm-Wv- Po-hn-¡p-ó-Xv.- A-hÀ-s¡-Xn-sc- hÀ-Ko-b- B-{I-a-W-§-fp-ïm-bn-ñ.- 1984ð- C-µn-cm-Km-Ôn-bp-sS- h-[-s¯-¯p-SÀ-óv- kn-Jv- a-X-¡mÀ-s¡-Xn-sc- B-{I-a-W-ap-ïm-b-t¸mÄ- _w-Km-fnð- A-h-sc- kw-c-£n-¡m-³ _-kp- D-d-¨- \n-e-]m-sS-Sp-¯p.- cm-Py-am-sI- Cu- \n-e-]m-Sn-s\- A-`n-\-µn-¨p.- F--]-Xp-I-fnð- ]mÀ-Sn-bp-sS- cm-{ão-b- \n-e-]m-Sp-IÄ- cq-]o-I-cn-¡p-ó-Xnð- A-t±-lw- ap-Jy-]-¦v- h-ln-¨p.- sXm-®q-dp-I-tfm-sS- tIm--{K-kn-X-c- a-X-\n-c-t]-£- ]mÀ-Sn-IÄ-¡m-sI- kzo-Im-cy-\m-b,- _-lp-am-\y- t\-Xm-hm-bn- A-t±-lw- D-bÀ-óp.- {]-Xn-_-²-\m-b- I-ayq-Wn-Ìpw- h-f-sc- A-¨-S-¡-ap-Å- hy-àn-bp-am-bn-cp-óp.- sN-dn-b- Im-cy-§-fnð-t¸m-epw- C-Xv- {]-Xn-^-en-¨p.- X-sâ- A-`n-{]m-b-§Ä- i-à-am-bn-¯-só- A-t±-lw- ]-d-ªn-cp-óp.- F-ómð,- ]mÀ-Sn- Xo-cp-am-\w- Ir-Xy-am-bn- A-\p-k-cn-¨p.- 1996ð- tI-{µ- K-h--sa-ânð- ]-¦m-fn-bm-tI-ï-Xn-sñ-ó- tI-{µ- I-½n-än- Xo-cp-am-\w- Aw-Ko-I-cn-¨- A-t±-lw- ]mÀ-Sn- cq-]-s¸-Sp-¯n-b- P-\m-[n-]-Xy- tI-{µo-I-c-W- X-Xz-¯nð- D-d-¨p-\n-óp.- H-cmÄ- H-cp- Øm-\-¯v- G-sd-¡m-ew- Xp-S-cm-³ ]m-Sn-sñ-ó- A-`n-{]m-b-¡m-c-\m-bn-cp-óp- A-t±-lw.- B-tcm-Ky- Im-c-W-§-fmð- ap-Jy-a-{´n-Øm-\-¯p- \n-óv- H-gn-hm-¡-W-sa-óv- 1998 ap-Xð- \n-c-´-cw- B-h-iy-s¸-«n-cp-óp.- F-ómð,- 2000se- \n-b-a-k-`m- sX-c-sª-Sp-¸n-\v- B-dv- am-kw- ap-¼p- am-{X-am-Wv- ]mÀ-Sn- A-t]-£- Aw-Ko-I-cn-¨-Xv.- ]n-_n-bnð- \n-óv- H-gn-hm-¡-W-sa-ópw- A-t±-lw- B-h-iy-s¸-«n-cp-óp.- F-ómð,-19þmw- ]mÀ-Sn- tIm--{K-kv- h-sc- A-t±-lw- ]n-_n-bnð- Xp-SÀ-óp.- A-Xn-\p-ti-j-hpw- A-t±-lw- {]-tXy-I- £-Wn-Xm-hm-bn-cn-¡-W-sa-óv- tI-{µ-I-½n-än- Xo-cp-am-\n-¨p.- _-kp- 45 hÀ-jw- Aw-K-am-bn-cp-ó- ]n-_n-bnð- C-óp-Å-hÀ-¡v- A-t±-l-¯n-sâ- A-km-ón-[yw- A-\p-`-h-s¸-Spw.- ]mÀ-Sn- t\-Xr-Xz-¯nð- aq-óv- ]-Xn-äm-ïn-\p-ti-jw- F-¯n-b- R-§-sf-t¸m-se-bp-Å-hÀ-¡v- A-t±-l-¯nð-\n-óv- [m-cm-fw- ]-Tn-¡m-\m-bn.- Cu-bn-sS- tbm-K-§-fnð- ]-s¦-Sp-¡m-³ _-kp-hn-\v- I-gn-ªn-cp-ón-sñ-¦n-epw- A-t±-l-¯n-sâ- D-]-tZ-i-§Ä- R-§Ä- B-cm-ªn-cp-óp.- tI-c-fw,- ]-Ýn-a-_w-KmÄ,- {Xn-]p-c- H-gn-sI-bp-Å- kw-Øm-\-§-fnð- ]mÀ-Sn-bpw- hÀ-K- _-lp-P-\- kw-L-S-\-I-fpw- i-àn-s¸-Sp-t¯-ï-Xn-sâ- A-\n-hm-cy-X- A-t±-lw- HmÀ-an-¸n-¨n-cp-óp.- C-Xv- A-t±-l-¯n-sâ- A-´ym-`n-em-j-am-bn- Im-W-Ww.- A-t±-l-¯n-sâ- B-{K-lw- \n-d-th-tä-ï- _m-[y-X- \-ap-¡p-ïv.- tPym-Xn-_-kp- N-cn-{X-¯n-te-¡v- bm-{X-bm-bn.- B-cp-sS- t£-a-¯n-\p-th-ïn-bm-tWm- A-t±-lw- A-£o-Ww- {]-hÀ-¯n-¨-Xv,- B- P-\-§Ä,- sXm-gn-em-fn-IÄ,- IÀ-j-IÀ,- IÀ-j-I-s¯m-gn-em-fn-IÄ,- Po-h-\-¡mÀ- F-ón-h-cp-sS- lr-Z-b-§-fnð- A-t±-lw- F-ópw- Po-hn-¡pw.- kz-X-{´- C-´y-bnð- P-\m-[n-]-Xy-hpw- a-X-\n-c-t]-£-X-bpw- i-àn-s¸-Sp-¯p-ó-Xnð- tPym-Xn-_-kp-hn-t\m-fw- kw-`m-h-\- \ð-In-b-hÀ- hn-c-f-am-Wv.- A-Xyp-ó-X-\m-b- I-ayq-Wn-Ìm-bpw- a-lm-\m-b- t\-Xm-hm-bpw- kn-]n-sF- Fw- A-t±-l-s¯- Im-Wp-óp.-

Sunday, December 27, 2009

ലൈംഗികാപവാദം: തിവാരി പുറത്ത്

എവിടേ വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ? അർത്ഥഗർഭമായ മൌനമാണല്ലോ! നമ്മൾ ഇവിടെയൊക്കെത്തന്നെ കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ ഈ മൌനം തന്നെ സൂക്ഷിയ്ക്കണം. ലോകത്തിലെ ഏറ്റവും മോശം പർട്ടി സി.പി.എമ്മും, ലോകത്തിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ സി.പി.എം നേതാക്കളും ആണെന്ന മട്ടിൽ ഉറഞ്ഞു തുള്ളുന്ന നിങ്ങൾക്കെന്തേ കണ്ണിൽ തിമിരമോ?

ഇതാ കിടക്കുന്നു ദേശാഭിമാനി വാര്‍ത്ത. ഞാനൊന്നും എഴുതുന്നില്ല.

ലൈംഗികാപവാദം: തിവാരി പുറത്ത്

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ മുതിര്‍ന്ന കോഗ്രസ് നേതാവ് എന്‍ ഡി തിവാരി ആന്ധ്രപ്രദേശ് ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നതായി അറിയിച്ച് ശനിയാഴ്ച വൈകിട്ട് രാഷ്ട്രപതി പ്രതിഭ പാട്ടീലിന് തിവാരി ഫാക്സ് അയച്ചു. രാജിക്കത്ത് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് കൈമാറി. ഛത്തീസ്ഗഢ് ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന് ആന്ധ്രയുടെ താല്‍ക്കാലിക ചുമതല നല്‍കിയേക്കും. എപത്താറുകാരനായ തിവാരി ഒരേസമയം മൂന്ന് പെകുട്ടികളോടൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ ഗവര്‍ണറെ പുറത്താക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ആരോപണം നിഷേധിച്ച തിവാരി, രാജ്ഭവനുമുന്നില്‍ പ്രക്ഷോഭം ശക്തമായതോടെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

തിവാരിക്കെതിരെ നേരത്തെയും സ്ത്രീകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. തിവാരിയാണ് തന്റെ അച്ഛനെന്നും ഇത് തെളിയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍കേന്ദ്രമന്ത്രി ഷെര്‍സിങിന്റെ മകള്‍ ഉജ്വല റാവത്തിന്റെ മകന്‍ രോഹിത് ശേഖര്‍ ഈയിടെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, രോഹിത് 18 വയസ്സായപ്പോള്‍തന്നെ കോടതിയെ സമീപിക്കേണ്ടതായിരുന്നു എന്നുപറഞ്ഞ് ഹര്‍ജി തള്ളി. എപതുകളിലും തൊണ്ണൂറുകളിലും കോഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന തിവാരി, കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. കോഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്ന തിവാരി ഉത്തരാഖണ്ഡിന്റെ ആദ്യമുഖ്യമന്ത്രിയാണ്. '91ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു. 2007ലാണ് ആന്ധ്ര ഗവര്‍ണറായത്. ആന്ധ്രയിലെ എബിഎന്‍ ചാനലാണ് രാജ്ഭവനിലെ കിടപ്പുമുറിയില്‍ തിവാരി പെകുട്ടികളോടൊപ്പം ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ പുറത്തുവിട്ടത്. ചാനലിന്റെ ഉടമസ്ഥതയിലുള്ള ആന്ധ്രജ്യോതി പത്രത്തില്‍ വെള്ളിയാഴ്ച ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു.

ഉത്തരാഖണ്ഡുകാരി രാധികയാണ് തിവാരിയുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാന്‍ ചാനലിനെ സഹായിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായതുമുതല്‍ തിവാരിയുമായി രാധികയ്ക്ക് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് പെകുട്ടികളെ എത്തിച്ചുകൊടുത്ത് നേട്ടമുണ്ടാക്കുകയായിരുന്നു രാധിക. ഗവര്‍ണറായി ഹൈദരാബാദിലേക്ക് വന്നതോടെ അവിടെയും രാധിക പെകുട്ടികളെ എത്തിച്ചു. ആന്ധ്രയില്‍ ഖനന ലൈസന്‍സ് നേടിയെടുക്കാനുള്ള രാധികയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും തെറ്റിയത്. ലൈസന്‍സ് ശരിയാക്കി കൊടുക്കാമെന്ന് തിവാരി വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. തുടര്‍ന്ന് രാധിക ആന്ധ്രജ്യോതി അധികൃതരെ സമീപിച്ച് തിവാരിയുടെ ദൌര്‍ബല്യം വെളിപ്പെടുത്തി. രാധികയുടെ സഹായത്തോടെ രണ്ടുമാസത്തെ പരിശ്രമത്തിനുശേഷമാണ് തിവാരിയുടെ കിടപ്പറരഹസ്യങ്ങള്‍ ചാനല്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്.

ദൃശ്യങ്ങള്‍ തന്റേതല്ലെന്നായിരുന്നു തിവാരിയുടെ ആദ്യത്തെ നിലപാട്. രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംപ്രേഷണംചെയ്യുന്നതിന് സ്റേ വാങ്ങി. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് വാദിച്ച് പിടിച്ചുനില്‍ക്കാനായിരുന്നു തിവാരിയുടെ ശ്രമം. കോഗ്രസ് മൌനംപാലിച്ചു. എന്നാല്‍,തിവാരിയെ പുറത്താക്കണമെന്ന് ഇടതുപക്ഷവും ടിഡിപി, ബിജെപി തുടങ്ങിയ പാര്‍ടികളും ആവശ്യപ്പെട്ടു. മഹിളാസംഘടനകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. നടപടി ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. ഹൈദരാബാദില്‍ ഞായറാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ട രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ യാത്ര റദ്ദാക്കുമെന്ന് സൂചനയും നല്‍കി. കേന്ദ്രം ആന്ധ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ചാനലിന്റെ കൈവശം പൂര്‍ണദൃശ്യങ്ങളുണ്ടെന്ന് ബോധ്യമായതും തിവാരിയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി.

ദേശാഭിമാനി

Tuesday, November 17, 2009

സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്

സ. പിണറായിയെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിച്ച ഇ-മെയിൽ വീട്

സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.

അങ്ങനെ മുമ്പു പ്രചരിച്ചിട്ടുള്ള മെയിലുകളിൽ പലതും ഇത്തരത്തിൽ സത്യവുമായി ബന്ധമില്ലാത്തതായിരുന്നിരിയ്ക്കാം. പക്ഷെ ലക്ഷക്കണക്കിനാളുകൾ അതു വിശ്വസിച്ചു പോയിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഉള്ള ഇത്തരം മെയിലുകൾ പാർട്ടി സഖാക്കൾക്കാണ് കൂടുതലും അയച്ചു കൊടുക്കാറുള്ളത്. ഇത് ആദ്യമാദ്യം കിട്ടുന്ന പാർട്ടി അനുഭാവികളും പാർട്ടി അംഗങ്ങളും സ്വാഭാവികമായും മറ്റു പാർട്ടി സഖാക്കൾക്ക് ഫോർവേർഡു ചെയ്യും. അങ്ങനെ പാർട്ടി അനുഭാവികൾക്കിടയിൽതന്നെ പാർട്ടിക്കെതിരെ വികാരം വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഇന്റെർനെറ്റ് കളികൾ. ഇത്തരക്കാരെ കണ്ടു പിടിച്ച് മതിയായ താക്കീതു നൽകുന്നത് ഇന്റെർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ആവശ്യമാണ്.

രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ബന്ധപ്പെടുത്തി തമാശയ്ക്കു ചില മെയിലുകൾ തയ്യാറാക്കി പ്രചരിപ്പിയ്ക്കുന്ന പതിവുണ്ട് ഇന്റെർ നെറ്റ് ലോകത്ത്. പക്ഷെ അതൊക്കെ എല്ലാവരും തമാശയായി കണ്ട് ആസ്വദിയ്ക്കാറുമുണ്ട്. ചിലതൊക്കെ കാണുകയും വായിക്കുകയും ചെയ്താൽ ചിരിച്ചു കുടൽമാല കലങ്ങും അതു തയ്യാറാക്കിയവരെ മനസാ അഭിനന്ദിച്ചു പോകും.

പക്ഷെ അടുത്തകാലത്തായി സി.പി.ഐ (എം) -നെയും അതിന്റെ നേതാക്കളെയും തെരഞ്ഞു പിടിച്ച് ആക്ഷേപിയ്ക്കാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇത്തരക്കാർ തയ്യാറാകണം. ഇങ്ങനെ വരുന്ന മെയിലുകൾ കിട്ടിയുടൻ അതു മറ്റുള്ളവർക്കു ഫോർവേർഡു ചെയ്യുന്നത് ഒഴിവാക്കണം. മാർക്സിസ്റ്റു വിരോധം അന്ധമായി വച്ചു പുലർത്തുന്നവർക്ക് കടി തീരാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. പാർട്ടിക്കെതിരെ എഴുതാം, പ്രസംഗിയ്ക്കാം, മറ്റു പാർട്ടികളിൽ പ്രവർത്തിയ്ക്കാം, പുതിയ പാർട്ടി ഉണ്ടാക്കാം, പാർട്ടിക്ക് വോട്ടു ചെയ്യാതിരിയ്ക്കാം തുടങ്ങി പല മാർഗ്ഗങ്ങളും അവലംബിയ്ക്കാം. പക്ഷെ ഇമ്മാതിരി വിലകുറഞ്ഞ പരിപാടികൾ അനുവർത്തിക്കരുത്.

ഇവിടെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എതിരെ ചാടിപ്പൊടിയ്ക്കുന്ന ബ്ലോഗർമാരുണ്ടല്ലോ; അതവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തുണ്ട് പറയാൻ? ഒന്ന് അപലപിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കുമോ? അതോ സി.പി. ഐ(എം) -നും പ്രത്യേകിച്ച് അതിന്റെ നേതാവായ സ. പിണറായി വിജയനും എതിരെ ആർക്കും എന്തും പറയാമെന്നോ? അഭിപ്രായം അറിയാൻ താല്പര്യമുണ്ട് !

Tuesday, November 10, 2009

ഉപതെരഞ്ഞെടുപ്പ് നല്കുന്ന പാഠം

പറയാതെ വയ്യ!

പെട്ടെന്ന് എഴുതി പ്രസിദ്ധീകരിയ്ക്കുന്നതിനാൽ അക്ഷരത്തെറ്റു കണ്ടെത്തുന്നവർ ദയവായി ചൂണ്ടി കാണിയ്ക്കുക.

സി.പി.എം ഇനിയും പാഠം പഠിയ്ക്കണം

ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,

ലേഖനം ഇവിടെ ചെന്നു വായിക്കുക

Friday, October 2, 2009

ഒക്ടോബര്‍ 2 മനുഷ്യച്ചങ്ങല -പ്രതിജ്ഞ

ഒക്ടോബര്‍ 2 മനുഷ്യച്ചങ്ങല

പ്രതിജ്ഞ

ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.

നമ്മുടെ വൈവിധ്യസമൃദ്ധമായ കാര്‍ഷികമേഖലയെ, നമ്മുടെ മത്സ്യസമൃദ്ധമായ സമുദ്രമേഖലയെ, നമ്മുടെ വളര്‍ന്നുവരുന്ന വ്യവസായമേഖലയെ, നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, എല്ലാവിധ സാമ്രാജ്യത്വ കൈയേറ്റങ്ങളില്‍നിന്നും അതിന് അരുനില്‍ക്കുന്ന അധികാരികളുടെ

വഞ്ചനകളില്‍നിന്നും സംരക്ഷിക്കുമെന്ന് ഇന്ന് ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. തോക്കും പീരങ്കിയും ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കാന്‍വന്ന സാമ്രാജ്യത്വശക്തികളെ പതിനായിരങ്ങളുടെ ജീവത്യാഗത്തിലൂടെ പണ്ട് കടല്‍ കടത്തിയ നമ്മള്‍ പഴയ ശത്രു പതിന്മടങ്ങ് കരുത്തോടെ വീണ്ടും തിരിച്ചുവരികയാണ് എന്ന് തിരിച്ചറിയുന്നു.

തോക്കും പീരങ്കിയുമല്ല ഇന്ന് ആയുധമെന്നും ഡബ്ള്യൂടിഒ കരാറും ആണവക്കരാറും ആയുധക്കരാറും ഏറ്റവുമൊടുവില്‍ ആസിയന്‍ കരാറുമെല്ലാമാണ് പുതിയ ആയുധങ്ങള്‍ എന്നും നാം തിരിച്ചറിയുന്നു. നാളികേരവും കുരുമുളകും റബറും തേയിലയും കശുവണ്ടിയും ഏലവും കാപ്പിയും അറബിക്കടലിലെ മത്സ്യങ്ങളും നമുക്ക് വെറും വില്‍പ്പനവസ്തുക്കള്‍ മാത്രമല്ലെന്നും ഇവയെല്ലാം നമ്മുടെ ജീവിതം കൂടിയാണെന്നും നാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.

കേരളീയന്റെ പട്ടിണിയിലും ദാരിദ്യ്രത്തിലും കഷ്ടപ്പാടുകളിലുമെല്ലാം ആശ്വാസമായത് കേരളത്തിന്റെ ഈ ഉല്‍പ്പന്നങ്ങളാണ് എന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ നാളികേരവും കുരുമുളകും റബറും കാപ്പിയും തേയിലയും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ നമുക്ക് അന്യമാകാന്‍ പോവുന്നു. തലമുറകളായി, ആയിരത്താണ്ടുകളായി ഇവിടെ ഉല്‍പ്പാദിപ്പിക്കുകയും ഇവിടെനിന്ന് കയറ്റി അയയ്ക്കുകയുംചെയ്ത നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ കരാറിലൂടെ ഇവിടേക്ക് ഇറക്കുമതിചെയ്യുന്നു. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുന്നു. അവയ്ക്ക് കമ്പോളമില്ലാതാകുന്നു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്യുന്നു.

ആസിയന്‍ രാജ്യങ്ങളിലെ തോട്ടം മുതലാളിമാര്‍ക്കും ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികള്‍ക്കുംവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വന്തം മണ്ണിനെയും ഈ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും പണയം വയ്ക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും മത്സ്യത്തൊഴിലാളിയുമെല്ലാം കടത്തിനുമേല്‍ കടം കയറി കൂട്ടത്തോടെ ആത്മഹത്യചെയ്താലും അധിനിവേശ ശക്തികള്‍ക്കു മുന്നില്‍ ദയാദാക്ഷിണ്യത്തോടെ തലകുനിച്ചേ തീരൂ എന്ന് ശഠിക്കുന്നവരുടെ തനിനിറം കേരളം തിരിച്ചറിയുന്നു.

കേരളത്തിന്റെ മരണമണി മുഴക്കുന്ന ആസിയന്‍ കരാറിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും മത്സ്യത്തൊഴിലാളിയുടെയും കണ്ണീര്‍ തുടയ്ക്കാന്‍, അധിനിവേശ ശക്തികളില്‍നിന്നും രാജ്യത്തെയും സംസ്ഥാനത്തെയും മോചിപ്പിക്കാന്‍, ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചും പോരാടുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു - നമ്മുടെ പുഴകളെ, നമ്മുടെ കാടുകളെ, നമ്മുടെ മലകളെ, നമ്മുടെ ആകാശത്തെ പുത്തന്‍ കോളനീകരണത്തിന്റെ കഴുമരത്തിനു മുമ്പില്‍ വിലങ്ങണിയിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.

കുടിവെള്ളത്തെയും മണ്ണിനെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്ന ഭരണകൂട നയത്തിനെതിരെ ഞങ്ങള്‍ മുഷ്ടിയുയര്‍ത്തും. നമ്മുടെ സ്വാതന്ത്യ്രത്തെയും നമ്മുടെ സ്വപ്നങ്ങളെയും നമ്മുടെ പ്രതീക്ഷകളെയും സാമ്രാജ്യത്വ-ബഹുരാഷ്ട്ര കോര്‍പറേറ്റ് കുത്തകകള്‍ക്ക് പണയം വയ്ക്കുന്ന അധികാരധാര്‍ഷ്ട്യത്തെ നിസ്സംശയം ഞങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. പതിറ്റാണ്ടുകള്‍കൊണ്ട് നേടിയ സ്വാതന്ത്യ്രത്തെ ഒറ്റുകൊടുക്കലുകളുടെ ഒരു അര്‍ധരാത്രിയില്‍ അധിനിവേശ ഭീകരതയ്ക്ക് മടക്കിക്കൊടുക്കാന്‍ ഒരു സാമ്രാജ്യത്വചാരനും ഇനി ഈ രാജ്യത്ത് ഉണരാന്‍ പാടില്ല.

പുതിയ കാലത്തെ സ്വാതന്ത്യ്രപ്പോരാട്ടത്തിനായി, എല്ലാ പ്രതിലോമപരതയ്ക്കും പ്രതിരോധം സൃഷ്ടിക്കുന്ന ഈ മനുഷ്യച്ചങ്ങലകൊണ്ട്, നമ്മുടെ നാടിന് സംരക്ഷണമൊരുക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞചെയ്യുന്നു. ആസിയന്‍കരാറിന്റെ ദാസ്യം അറബിക്കടലിലെന്ന് ഞങ്ങള്‍ പ്രതിജ്ഞാപൂര്‍വം പ്രഖ്യാപിക്കുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.