മാർച്ച് 27-ന്റെ ലേഖനം, ദേശാഭിമാനി
പിണറായി വിജയന്‍
ലോകത്ത് ഏറ്റവും ക്രൂരമായി പെരുമാറുന്ന രാഷ്ട്രം ഏതെന്നചോദ്യത്തിനുള്ള ഏകഉത്തരം ഇസ്രയേല്‍ എന്നാണ്. മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനംകൊണ്ടും വംശവെറിയുടെ കാടന്‍ നടപടികള്‍കൊണ്ടും കണ്ണില്‍ച്ചോരയില്ലാത്ത കൂട്ടക്കുരുതികള്‍കൊണ്ടും ഇസ്രയേല്‍ അറപ്പുളവാക്കുന്ന സാന്നിധ്യമാണ് ഇന്ന്. ഇസ്രയേലിന്റെ കാടത്തത്തെ അപലപിക്കാതെ, അന്താരാഷ്ട്രവേദികളില്‍ അവര്‍ക്ക് സംരക്ഷകനായി എത്തുന്നത് അമേരിക്കയാണ്. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ പ്രമേയം വന്നപ്പോള്‍ അനുകൂലിക്കാതിരുന്ന ഏക രാഷ്ട്രമാണ് അമേരിക്ക. ആ നിലപാടിന് മന്‍മോഹന്‍സിങ് നയിക്കുന്ന യുപിഎ സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു. ഇസ്രയേലിനെ ഒറ്റപ്പെടുത്തുന്നതിനുപകരം നയതന്ത്രബന്ധം തുടരാനും ഇസ്രയേലുമായി പുതിയ കരാറുകളില്‍ ഏര്‍പ്പെടാനുമുള്ള അത്യുത്സാഹമാണ് കോഗ്രസിന്്. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഒരു വാര്‍ത്ത മന്‍മോഹന്‍ സിങ് ഗവമെന്റും ഇസ്രയേല്‍ എയ്റോ സ്പെയ്സ് ഇന്‍ഡസ്ട്രിയുമായി ഒപ്പുവച്ച മിസൈല്‍വാങ്ങല്‍ കരാറിന്റേതാണ്. പതിനായിരം കോടിരൂപയുടെ മിസൈല്‍ വാങ്ങാന്‍ ഫെബ്രുവരിയില്‍ കരാര്‍ ഒപ്പിട്ടെന്നും അതില്‍ 600 കോടിരൂപ കമീഷനായി പോയെന്നുമാണ് വാര്‍ത്ത വന്നത്. ഇസ്രയേലിന് ചാര ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകൊടുക്കുന്ന ജോലി ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. പലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കാന്‍ ആ മേഖലയുടെ രേഖാചിത്രം അയക്കുന്ന ഉപഗ്രഹമായ 'ടെക്സാര്‍ ' വിക്ഷേപിച്ചത് ഇന്ത്യയാണ്. ഒരു ഉപഗ്രഹംകൂടി ഉടനെ വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നതായി വാര്‍ത്ത വന്നിട്ടുണ്ട്. ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയാണ് ഇന്ന് ഇന്ത്യ. ഏഴുവര്‍ഷത്തിനിടയില്‍ യുഎന്‍ കണക്ക് പ്രകാരം അയ്യായിരത്തിലധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ ആക്രമണത്തില്‍ ആയിരത്തിലേറെ നിരപരാധികളാണ് പാലസ്തീനില്‍ പിടഞ്ഞുമരിച്ചത്. നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഇന്ത്യക്ക് നയതന്ത്ര ബന്ധമുണ്ടായിരുന്നില്ല. ബിജെപി നയിച്ച എന്‍ഡിഎ സര്‍ക്കാരാണ് അത് തുടങ്ങിവച്ചത്. പാലസ്തീനിലെ അമ്മമാരെയും കുഞ്ഞുങ്ങളെയുംവരെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്ന് ഇന്ത്യ വാശിപിടിക്കുകയാണ്. ഇസ്രയേലിന്റെ കൂട്ടക്കൊലകള്‍ക്ക് നമ്മുടെ രാജ്യത്തെ ഓരോ പൌരനെയും പങ്കാളിയാക്കുക എന്ന ഏറ്റവും നിന്ദ്യമായ നയം തുടരുകതന്നെ ചെയ്യുമെന്നാണ് കോഗ്രസ് കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രകടനപത്രികയില്‍നിന്ന് വ്യക്തമാകുന്നത്. താരതമ്യമില്ലാത്ത കൂട്ടക്കുരുതിയില്‍ പ്രതികരിച്ചെങ്കിലും ഇസ്രയേലുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം ആവശ്യപ്പെട്ടു. അത് യുപിഎ സര്‍ക്കാര്‍ തള്ളുകയാണുണ്ടായത്്. ഇപ്പോഴും ആ പാര്‍ടിയുടെ പ്രകടനപത്രികയില്‍ സൂചിപ്പിക്കുന്നത് 'ഇസ്രയേലിന്റെ താല്‍പ്പര്യം ഹനിക്കുംവിധം പലസ്തീന്‍രാഷ്ട്രം പാടില്ല' എന്നാണ്. എന്തേ ഇസ്രയേല്‍ താല്‍പ്പര്യങ്ങളോട് കോഗ്രസിന് ഇത്ര പ്രണയം? യുഡിഎഫ് ഭരണകാലത്ത് ഒരു മന്ത്രി ഇസ്രയേല്‍ പ്രധാനമന്ത്രിക്ക് ഉപഹാരം നല്‍കിയതും ഒന്നിച്ച് വിരുന്നുണ്ടതും സാന്ദര്‍ഭികമായി ഓര്‍ക്കാവുന്നതാണ്. അന്നത്തെ ആ മന്ത്രി ഇന്ന് കേരളത്തില്‍ കൈപ്പത്തിചിഹ്നത്തില്‍ മത്സരിക്കുന്നു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഇസ്രയേല്‍ ദിനപത്രമായ 'ഹാരെറ്റ്സി'ല്‍ എഴുതിയ ലേഖനത്തില്‍ 'ഹമാസ് അധീനതയിലുള്ള മേഖലയില്‍നിന്ന് തീവ്രവാദികളെ തുരത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ആവേശകരമാണ്' എന്നുപറയുകയും ഇസ്രയേല്‍ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യം അവതരിപ്പിക്കുകയും ചെയ്യുന്നു. കോഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയാണ് ഇതെഴുതിയ ശശി തരൂര്‍. ഇത്തരമൊരു മനോഭാവം വച്ചുപുലര്‍ത്തുന്നയാളെ ലോക്സഭാ സ്ഥാനാര്‍ഥിയാക്കിയതില്‍നിന്ന് കോഗ്രസ് ഇസ്രയേലിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു; അടിമപ്പെട്ടിരിക്കുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്. മറ്റൊരു മുഖം മുസ്ളിം ലീഗിന്റേതാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗ് പ്രസിഡന്റുകൂടിയായ വിദേശ സഹമന്ത്രി ഇന്ത്യയെ ഇസ്രയേലിന്റെ ആലയില്‍ കൊണ്ടുകെട്ടാന്‍ കൂട്ടുനില്‍ക്കുകയാണുണ്ടായത്. അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഇന്ത്യന്‍ വിദേശനയം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ നിലപാടെടുക്കാന്‍ ലീഗിന്റെ വിദേശ സഹമന്ത്രിക്കുപോലും കഴിയുന്നില്ല. അദ്ദേഹവും കേരളത്തില്‍ യുഡിഎഫ് അവതരിപ്പിക്കുന്ന ലോക്സഭാ സ്ഥാനാര്‍ഥിയാണ്്. ഇത്തരക്കാരുടെ സ്ഥാനാര്‍ഥിത്വവും കോഗ്രസ് പ്രകടനപത്രികയിലെ പ്രതിലോമ നിലപാടുകളും ഇസ്രയേലി ഭീകരതയെ തീര്‍ച്ചയായും കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പുവിഷയങ്ങളിലൊന്നാക്കുന്നു. കേരളത്തിലെ സാധാരണക്കാര്‍ ആരോടൊപ്പമാണ്-പലസ്തീനില്‍ ഏതുനിമിഷവും കൊല്ലപ്പെടുമെന്ന ഭീതിയോടെ കഴിയുന്ന മനുഷ്യര്‍ക്കൊപ്പമോ, അടങ്ങാത്ത ചോരക്കൊതിയുമായി കഴുകന്‍കണ്ണുകളോടെ പലസ്തീനെ വലംവയ്ക്കുന്ന ഇസ്രയേലിനൊപ്പമോ? ഇസ്രയേലിനെ ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിനൊപ്പമോ ഉശിരന്‍ സാമ്രാജ്യവിരുദ്ധപോരാട്ടം നയിക്കുന്ന ഇടതുപക്ഷത്തിനൊപ്പമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാകും ഏപ്രില്‍ പതിനാറിന് കേരളം നല്‍കുന്നത്്.
Sunday, March 22, 2009
പിഡിപി- ജനപക്ഷം സഹകരണം മതനിരപേക്ഷ നിലപാടുമൂലം: പിണറായി
പ്രത്യേക ലേഖകന്‍
ദേശാഭിമാനി വാർത്ത.
കൊച്ചി: മഅ്ദനിയുടെ പിഡിപിയും കെ രാമന്‍പിള്ളയുടെ ജനപക്ഷവും മതനിരപേക്ഷനിലപാട് സ്വീകരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവരുടെ സഹായം സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് അനുകൂല രാഷ്ട്രീയനിലപാട് സ്വീകരിച്ചതുകൊണ്ടാണ് അവരെ ക്രൂശിക്കാന്‍ വ്യാപകശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് എറണാകുളത്തെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മ തയ്യാറാക്കിയ വെബ്സൈറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. മഅ്ദനിയെയും രാമന്‍പിള്ളയെയും നേരത്തെ എതിര്‍ത്തിരുന്നവരാണ് ഇടതുപക്ഷം. എന്നാല്‍, ജനസംഘത്തിന്റെ കാലംമുതല്‍തന്നെ എതിര്‍പക്ഷത്തുനിന്ന രാമന്‍പിള്ള ഒടുവില്‍ ബിജെപിയുമായി തെറ്റി മതനിരപേക്ഷതയുടെ പാതയിലേക്കു വന്നു. ഇതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഉണ്ടായത്. ദീര്‍ഘകാലത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന മഅ്ദനി മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വര്‍ഗീയതയ്ക്കും മതമൌലികവാദത്തിനുമെതിരായി നിലപാട് സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സിപിഐ എം പ്രോത്സാഹിപ്പിക്കുമെന്ന് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം കവന്‍ഷന്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പിണറായി പറഞ്ഞു. ഇപ്പോള്‍ മഅ്ദനിക്കു പിന്നാലെയാണ് മാധ്യമങ്ങള്‍. ഞങ്ങള്‍ മുമ്പ് ഇണങ്ങിയും പിണങ്ങിയും നിന്നിട്ടുണ്ട്. അദ്ദേഹത്തെ ജയിലിലടച്ചപ്പോള്‍ സംഘപരിവാര്‍ ഒഴികെ എല്ലാവരും നീതിനിഷേധത്തിനെതിരെ രംഗത്തുവന്നു. ജയില്‍മോചിതനായശേഷം പഴയ നിലപാട് തിരുത്തിയതായി മഅ്ദനിതന്നെ പരസ്യമായി പറഞ്ഞു. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ അദ്ദേഹം ബോധവല്‍ക്കരണയോഗങ്ങള്‍ നടത്തി. അത്തരം ഒരാളെ എന്തിന് എതിര്‍ക്കണം. അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്- പിണറായി ചോദിച്ചു. മതമൌലികവാദത്തിനും ഭീകരവാദത്തിനുമെതിരായ വികാരം പങ്കുവയ്ക്കുന്നവരെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകതന്നെ ചെയ്യും. വര്‍ഗീയതയെക്കുറിച്ചും മത തീവ്രവാദത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് സിപിഐ എമ്മും ഇടതുപക്ഷവും. വര്‍ഗീയത- ഭീകരത എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും വിരട്ടാന്‍ നോക്കണ്ട. വര്‍ഗീയതയെ ചെറുത്തതിന് നിരവധി പേരുടെ ജീവന്‍ നല്‍കേണ്ടിവന്ന പ്രസ്ഥാനമാണ് സിപിഐ എം. ഇത് ജനങ്ങള്‍ക്കറിയാം. ഇതിന് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല- പിണറായി പറഞ്ഞു.
തീവ്രവാദബന്ധം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം: മഅ്ദനി
കിണറ്റില്‍വീണ പിഞ്ചുകുഞ്ഞിഅമ്മൂമ്മ രക്ഷിച്ചു
തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിരിച്ചുവിട്ടിട്ടില്ല
സാമ്രാജ്യത്വ-സിയോണിസ്റ്റ് ഭീകരത ചെറുക്കാന്‍ മൂന്നാം ബദല്‍ വരും: പിണറായി
വനിതകള്‍ക്ക് കോണ്‍ഗ്രസ് നല്‍കുന്നത് തോല്‍ക്കുന്ന സീറ്റ്: ലാലി വിന്‍സന്റ്
കോണ്‍ഗ്രസില്‍ കൂട്ടക്കുഴപ്പം; നേതൃത്വം അങ്കലാപ്പില്‍
കഞ്ഞിക്കുഴിയില്‍ 4 കടകള്‍ കത്തിനശിച്ചു സംഭവത്തില്‍ ദുരൂഹത
ഇടതുപക്ഷ വിജയത്തിനായി മുന്‍ ആര്‍എസ്എസ് സംഘാടകനും
അല്‍മായ സമ്മേളനം തുടങ്ങി
യുഡിഎഫ് യോഗത്തില്‍ കസേരയേറ്
'പാലാഴി'യില്‍ പണം മുടക്കിയവരെ മാണി തള്ളിപ്പറയുന്നു
ഷാഹിദയ്ക്കെതിരെ പടയൊരുക്കം; വടകരയില്‍ മുല്ലപ്പള്ളി
ചാക്കോയെ തടഞ്ഞു
ഷാനവാസിന് കാലിടറുന്നു; വയനാട്ടില്‍ തണുത്ത സ്വീകരണം
ആശ്രയം ഇടതുപക്ഷം: ദത്താത്രേയ റാവു
കോ.സ്ഥാനാര്‍ഥികള്‍ ഗ്രൂപ്പുകളുടെ ഉല്‍പ്പന്നം: മുസ്തഫ
പി ടി തോമസിന് വോട്ടില്ലെന്ന് മൂന്നാറില്‍ പോസ്റ്റര്‍ പ്രളയം
ലീഗും ഷാഹിദയ്ക്ക് എതിര്
നാമനിര്‍ദേശപത്രിക സമര്‍പ്പണം നാളെമുതല്‍
ജനതാദള്‍ എല്‍ഡിഎഫ് വിടില്ല
ദേശാഭിമാനി വാർത്ത.
കൊച്ചി: മഅ്ദനിയുടെ പിഡിപിയും കെ രാമന്‍പിള്ളയുടെ ജനപക്ഷവും മതനിരപേക്ഷനിലപാട് സ്വീകരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവരുടെ സഹായം സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് അനുകൂല രാഷ്ട്രീയനിലപാട് സ്വീകരിച്ചതുകൊണ്ടാണ് അവരെ ക്രൂശിക്കാന്‍ വ്യാപകശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് എറണാകുളത്തെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മ തയ്യാറാക്കിയ വെബ്സൈറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. മഅ്ദനിയെയും രാമന്‍പിള്ളയെയും നേരത്തെ എതിര്‍ത്തിരുന്നവരാണ് ഇടതുപക്ഷം. എന്നാല്‍, ജനസംഘത്തിന്റെ കാലംമുതല്‍തന്നെ എതിര്‍പക്ഷത്തുനിന്ന രാമന്‍പിള്ള ഒടുവില്‍ ബിജെപിയുമായി തെറ്റി മതനിരപേക്ഷതയുടെ പാതയിലേക്കു വന്നു. ഇതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഉണ്ടായത്. ദീര്‍ഘകാലത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന മഅ്ദനി മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വര്‍ഗീയതയ്ക്കും മതമൌലികവാദത്തിനുമെതിരായി നിലപാട് സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സിപിഐ എം പ്രോത്സാഹിപ്പിക്കുമെന്ന് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം കവന്‍ഷന്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പിണറായി പറഞ്ഞു. ഇപ്പോള്‍ മഅ്ദനിക്കു പിന്നാലെയാണ് മാധ്യമങ്ങള്‍. ഞങ്ങള്‍ മുമ്പ് ഇണങ്ങിയും പിണങ്ങിയും നിന്നിട്ടുണ്ട്. അദ്ദേഹത്തെ ജയിലിലടച്ചപ്പോള്‍ സംഘപരിവാര്‍ ഒഴികെ എല്ലാവരും നീതിനിഷേധത്തിനെതിരെ രംഗത്തുവന്നു. ജയില്‍മോചിതനായശേഷം പഴയ നിലപാട് തിരുത്തിയതായി മഅ്ദനിതന്നെ പരസ്യമായി പറഞ്ഞു. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ അദ്ദേഹം ബോധവല്‍ക്കരണയോഗങ്ങള്‍ നടത്തി. അത്തരം ഒരാളെ എന്തിന് എതിര്‍ക്കണം. അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്- പിണറായി ചോദിച്ചു. മതമൌലികവാദത്തിനും ഭീകരവാദത്തിനുമെതിരായ വികാരം പങ്കുവയ്ക്കുന്നവരെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകതന്നെ ചെയ്യും. വര്‍ഗീയതയെക്കുറിച്ചും മത തീവ്രവാദത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് സിപിഐ എമ്മും ഇടതുപക്ഷവും. വര്‍ഗീയത- ഭീകരത എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും വിരട്ടാന്‍ നോക്കണ്ട. വര്‍ഗീയതയെ ചെറുത്തതിന് നിരവധി പേരുടെ ജീവന്‍ നല്‍കേണ്ടിവന്ന പ്രസ്ഥാനമാണ് സിപിഐ എം. ഇത് ജനങ്ങള്‍ക്കറിയാം. ഇതിന് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല- പിണറായി പറഞ്ഞു.
മറ്റുവാര്‍ത്തകള്‍
Saturday, March 21, 2009
ഗംഗയില്‍ മുങ്ങിത്താഴുന്ന കോഗ്രസ്
ദേശാഭിമാനി ലേഖനം
വി ബി പരമേശ്വരന്‍
അമേരിക്കയില്‍ റിപ്പബ്ളിക്കന്‍ പാര്‍ടിയെന്നപോലെ ഇന്ത്യയിലെ വന്ദ്യവയോധിക കക്ഷിയാണ് കോഗ്രസ്. രാജ്യം സ്വതന്ത്രമായപ്പോള്‍ കേന്ദ്രഭരണം മാത്രമല്ല സംസ്ഥാനങ്ങളുടെ ഭരണവും കോഗ്രസിന്റെ കൈകളിലായിരുന്നു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൃഗീയ ഭൂരിപക്ഷമായിരുന്നു കോഗ്രസിന്. സ്വാതന്ത്യ്രത്തിന് ശേഷം നടന്ന ആദ്യപൊതുതെരഞ്ഞെടുപ്പില്‍ മൊത്തമുള്ള 489 സീറ്റില്‍ 364 ഉം നേടി കോഗ്രസ് തനിച്ചായിരുന്നു അധികാരമേറ്റത്. 45 ശതമാനം വോട്ടാണ് കോഗ്രസിന് ലഭിച്ചത്. അന്ന് 45 സീറ്റില്‍മാത്രം മത്സരിക്കുകയും 16 സീറ്റ് മാത്രം വിജയിക്കുകയും ചെയ്തിരുന്ന ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയായിരുന്നു മുഖ്യപ്രതിപക്ഷം. 3.3 ശതമാനം വോട്ട് മാത്രമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലഭിച്ചത്. മൊത്തം സഭയിലെ സീറ്റിന്റെ 10 ശതമാനം സീറ്റ് ലഭിക്കാതിരുന്നതുകൊണ്ട് പ്രതിപക്ഷനേതാവ് എന്ന സ്ഥാനംപോലും അന്ന് കമ്യൂണിസ്റ്റ് പാര്‍ടി നേതാവായിരുന്ന എ കെ ജിക്ക് നിയമപരമായി ലഭിച്ചിരുന്നില്ലെങ്കിലും പ്രധാനമന്ത്രി നെഹ്റുവും മറ്റും പ്രതിപക്ഷനേതാവ് എന്നുതന്നെയാണ് എ കെ ജിയെ വിശേഷിപ്പിച്ചിരുന്നത്. 1977 വരെയും കേന്ദ്രത്തില്‍ കോഗ്രസിന്റെ ജൈത്രയാത്രയായിരുന്നു. അന്ന് കോഗ്രസിന്റെ ശക്തികേന്ദ്രം ഗംഗാസമതലമായിരുന്നു. ഇന്ത്യന്‍ സംസ്കാരത്തെയും രാഷ്ട്രീയത്തെയും കരുപ്പിടിപ്പിക്കുന്നതില്‍ ഈ സമതലത്തിനുള്ള പ്രാധാന്യം ചെറുതല്ല. ഇന്നത്തെ ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം. നെഹ്റുവും, ലാല്‍ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും മറ്റും അവരുടെ രാഷ്ട്രീയ തട്ടകമായി തെരഞ്ഞെടുത്തതും ഈ പ്രദേശമായിരുന്നു. 1977 വരെ ഈ സംസ്ഥാനങ്ങളുടെ അധികാരക്കുത്തക(ഏതാനും ഇടവേളകള്‍ ഒഴിച്ചാല്‍) കോഗ്രസിനായിരുന്നു. ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന 1952ല്‍ ഉത്തര്‍പ്രദേശില്‍ 86 സീറ്റില്‍ 81 ഉം നേടിയ കോഗ്രസിന് 53 ശതമാനം വോട്ടും ലഭിച്ചു. ബിഹാറിലാകട്ടെ 54ല്‍ 45 സീറ്റും 45.8 ശതമാനം വോട്ടും ലഭിച്ചു. പശ്ചിമബംഗാളിലാകട്ടെ 34ല്‍ 24 സീറ്റും 42 ശതമാനം വോട്ടും ലഭിച്ചു. അതിനുശേഷം ഗംഗയിലൂടെ ഒരുപാട് വെള്ളം ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിച്ചു. അതോടൊപ്പം കോഗ്രസ് പ്രസ്ഥാനവും ഈ സമതലത്തില്‍നിന്ന് ഒലിച്ചുപോയി. ബിഹാറിലും ഉത്തര്‍പ്രദേശിലും മണ്ഡല്‍ കാര്‍ഡിലൂടെ ശക്തമായ പ്രാദേശിക കക്ഷികള്‍ ഉയര്‍ന്നു വന്നപ്പോള്‍ പശ്ചിമബംഗാള്‍ സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി മാറി. ഇന്ന് ഈ ഗംഗാസമതലത്തില്‍പെട്ട മൂന്ന് സംസ്ഥാനത്തായി ലോക്സഭയില്‍ 162 സീറ്റുണ്ട്. അതില്‍ കോഗ്രസിനുള്ളത് 18 സീറ്റ് മാത്രമാണ്. ഇക്കുറി സഖ്യകക്ഷികള്‍ മത്സരിക്കാന്‍ നല്‍കിയതാകട്ടെ 22 സീറ്റ് മാത്രവും. ആദ്യം ഉത്തര്‍പ്രദേശ് തന്നെ പരിശോധിക്കാം. ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ട് ലഭിച്ച കോഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 9 സീറ്റും 12.04 ശതമാനം വോട്ടും മാത്രമായിരുന്നു. 2007 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 അംഗ നിയമസഭയില്‍ കോഗ്രസിന് ലഭിച്ചത് 21 സീറ്റും 8.47 ശതമാനം വോട്ടുംമാത്രമാണ്. അതായത് മൂന്ന് വര്‍ഷത്തിനകം നാല് ശതമാനത്തോളം വോട്ടാണ് യുപിയില്‍ കുറഞ്ഞത്. 57 വര്‍ഷത്തിനിടയ്ക്ക് 40 ശതമാനത്തിലധികം വോട്ട് കോഗ്രസിന് നഷ്ടപ്പെട്ടു. സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും മറ്റും പ്രചാരണം നടത്തിയിട്ടും കോഗ്രസിന്റെ അവസ്ഥയാണിത്. ഗംഗയില്‍ മുങ്ങിത്താഴാന്‍ പോകുന്ന ഈ പാര്‍ടിയുമായി സഖ്യമുണ്ടാക്കിയിട്ട് ഒന്നും നേടാനില്ലെന്ന് മനസ്സിലാക്കിയാണ് സമാജ്വാദി പാര്‍ടി കോഗ്രസുമായി സഖ്യം വേണ്ടെന്നു നിശ്ചയിച്ചത്. വെറും അഞ്ച് സീറ്റ് മാത്രമാണ് മുലായം കോഗ്രസിനായി നീക്കിവച്ചിട്ടുള്ളത്. തുടര്‍ന്ന് പല കക്ഷികളുമായി കോഗ്രസ് സഖ്യത്തിനായി ബന്ധപ്പെട്ടെങ്കിലും ആരുംതന്നെ അതിനും തയ്യാറായില്ല. കുര്‍മി സമുദായത്തിന്റെ നേതാവായ സോണാലാല്‍ പട്ടേലിന്റെ അപ്നാദളുമായി ചര്‍ച്ച നടത്തിയെങ്കിലും അതും വിജയിച്ചിട്ടില്ല. മുലായം സിങ് യാദവ് ഉപേക്ഷിച്ചതോടെ പെരുവഴിയിലായ കോഗ്രസ് ഇപ്പോള്‍ ഗത്യന്തരമില്ലാതെ തനിച്ച് മത്സരിക്കാനുള്ള നീക്കത്തിലാണ്. എന്നാല്‍, യുപി പോലുള്ള ഒരു സംസ്ഥാനത്ത് മുഴുവന്‍ സീറ്റിലും മത്സരിക്കാനുള്ള സ്ഥാനാര്‍ഥികളെപ്പോലും കണ്ടെത്താന്‍ കോഗ്രസിന് വിഷമമായിരിക്കും. ബിഹാറിലും കോഗ്രസിന്റെ സ്ഥിതി ശോചനീയമാണിന്ന്. ഒരു കാലത്ത് മൊത്തം പോള്‍ചെയ്ത വോട്ടിന്റെ പകുതിയിലധികം(1957 ല്‍ 51.7 ശതമാനവും 1984 ല്‍ 51.8 ശതമാനവും) വോട്ട് ലഭിച്ച കോഗ്രസിന് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മൂന്ന് സീറ്റും 4.5 ശതമാനം വോട്ടും മാത്രമാണ്. 1999ല്‍ ലഭിച്ചതിനേക്കാള്‍ 0.2 ശതമാനം വോട്ട് കുറയുകയാണുണ്ടായത്. അതായത് വര്‍ഷംതോറും കോഗ്രസിന്റെ ജനപിന്തുണ ഈ സംസ്ഥാനത്ത് കുറയുകയാണ്. ഇത് മനസ്സിലാക്കിത്തന്നെയാണ് ലാലു പ്രസാദ് യാദവ്കോഗ്രസ് എന്നൊരുപാര്‍ടി സംസ്ഥാനത്ത് ഉണ്ടെന്നുപോലും ധരിക്കാതെ പാസ്വാന്റെ ലോക്ജനശക്തി പാര്‍ടിയുമായി സഖ്യമുണ്ടാക്കിയത്. കോഗ്രസ് കഴിഞ്ഞ തവണ ജയിച്ച മൂന്ന് സീറ്റ് മാത്രമാണ് അവര്‍ക്ക് നീക്കിവച്ചത്. കേന്ദ്രത്തില്‍ തനിച്ച് അധികാരത്തില്‍ വരുമെന്ന് കേരളത്തിലും മറ്റും പ്രചരിപ്പിക്കുന്ന കോഗ്രസിന്റെ ഗതികേടാണ് ബിഹാറില്‍ തെളിയുന്നത്. സംസ്ഥാനത്ത് സിപിഐ എം അഞ്ച് സീറ്റിലും സിപിഐ ആറ് സീറ്റിലും മത്സരിക്കുന്നുണ്ട്. അത്രപോലും സീറ്റില്‍ മത്സരിക്കാന്‍ കഴിയാത്ത പാര്‍ടിയായി കോഗ്രസ് മാറിയിരിക്കുന്നു. മുഖം രക്ഷിക്കാന്‍ കോഗ്രസിന് ഒറ്റയ്ക്കു മത്സരിക്കുക മാത്രമാണ് വഴി. അങ്ങനെ ചെയ്താല്‍ ഒരു സീറ്റ് പോലും കോഗ്രസിന് ലഭിക്കുമെന്ന് പറയാനാവില്ല. രാജേന്ദ്രപ്രസാദിന്റെ മണ്ണില്‍ കോഗ്രസ് ഊര്‍ധ്വശ്വാസം വലിക്കുകയാണ്. പശ്ചിമബംഗാളിലും ഇതുതന്നെയാണ് സ്ഥിതി. 1977ല്‍ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 42ല്‍ ആറുസീറ്റു മാത്രമാണ് കോഗ്രസിന് ലഭിച്ചത്. ഇക്കുറി തൃണമൂല്‍ കോഗ്രസുമായി സഖ്യത്തില്‍ മത്സരിക്കുന്ന കോഗ്രസിന് മത്സരിക്കാന്‍ ലഭിച്ചത് 14 സീറ്റ് മാത്രമാണ്. ഇതില്‍ പകുതിസീറ്റും കഴിഞ്ഞതവണ സിപിഐ എം 1.8 ലക്ഷം മുതല്‍ നാല് ലക്ഷംവരെ ഭൂരിപക്ഷം ലഭിച്ച മണ്ഡലങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയൊന്നും ജയിച്ച് കയറാന്‍ കോഗ്രസിന് കഴിയില്ല. അതായത് ഗംഗാസമതലത്തില്‍ കോഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 18 സീറ്റ് പോലും ഇക്കുറി ലഭിക്കുമെന്ന് ഉറപ്പില്ല. അതായത് 162 സീറ്റില്‍ കോഗ്രസിന് രണ്ടക്ക സീറ്റ് പോലും ലഭിക്കാതിരുന്നാല്‍ കോഗ്രസിന് എങ്ങനെയാണ് കേന്ദ്രം തനിച്ച് ഭരിക്കാനാകുക? അതുകൊണ്ടുതന്നെ ഏകകക്ഷി ഭരണം എന്നത് ദിവാസ്വപ്നം മാത്രം. കോഗ്രസും ബിജെപിയും മൂന്നാം ബദല്‍ ശക്തികളും ഇക്കുറി മുന്നൂറോളം സീറ്റില്‍മാത്രമാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ കോഗ്രസിന് മുന്‍തൂക്കമുണ്ടെന്ന വാദം യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തതാണ്. ഇനി മറ്റൊരു കാര്യംകൂടി. കോഗ്രസ് വര്‍ഷം കഴിയുന്തോറും ദുര്‍ബലമാവുമ്പോള്‍ ഇടതുപക്ഷശക്തികള്‍ പ്രത്യേകിച്ചും സിപിഐ എം വര്‍ഷംതോറും കരുത്ത് നേടുകയാണെന്ന കാര്യവും കോഗ്രസ് സുഹൃത്തുക്കള്‍ മനസ്സിലാക്കുന്നത് നല്ലതാണ്. 1952ല്‍ സിപിഐക്ക് ലഭിച്ചത് 16 സീറ്റും 3.3 ശതമാനം വോട്ടും ആണെങ്കില്‍ 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനുമാത്രം 43 സീറ്റും ആറ് ശതമാനത്തോളം വോട്ടും ലഭിച്ചു. സിപിഐക്ക് 10 സീറ്റും ലഭിക്കുകയുണ്ടായി. ഇരുപാര്‍ടിക്കും മാത്രം 7.4 ശതമാനം വോട്ടും ലഭിച്ചു. ഇത് തെളിയിക്കുന്നത് എന്താണ്? ഇടതുപക്ഷം പതുക്കെയാണെങ്കിലും വളരുകയാണെന്നു തന്നെയാണ്. ഇന്ത്യയില്‍ കോഗ്രസിന്റെ അധികാരക്കുത്തക പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. എന്നിട്ടും ഒറ്റയ്ക്ക് ഭരിക്കാന്‍ കഴിയുമെന്ന മോഹവുമായാണ് കോഗ്രസ് നടക്കുന്നത്. അതുകൊണ്ടാണ് ഒരു കക്ഷിയുമായും ദേശീയാടിസ്ഥാനത്തില്‍ സഖ്യത്തിനില്ലെന്ന് കോഗ്രസ് പ്രഖ്യാപിച്ചത്. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് യുപിഎ സഖ്യവുമായി സീറ്റ് പങ്ക് വയ്ക്കാന്‍ തയ്യാറല്ലെന്ന സന്ദേശമാണ് കോഗ്രസ് ഇതുവഴി നല്‍കിയത്. അതേ നാണയത്തില്‍ത്തന്നെ സഖ്യകക്ഷികളും തിരിച്ചടിച്ചു. മുലായവും ലാലുവും മമതാബാനര്‍ജിയും കോഗ്രസിനെ അവരുടെ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒതുക്കിയപ്പോള്‍ കോഗ്രസ് വല്ലാതെ മെലിഞ്ഞുവെന്ന സത്യമാണ് തെളിയുന്നത്. ഇനി അതിനെ തൊഴുത്തിലും കെട്ടാമെന്നര്‍ഥം.
ലോക സാമ്പത്തികത്തകര്‍ച്ചയും പുതുലോകക്രമസാധ്യതയും
നുണപറയുന്നതിന്റെ രാഷ്ട്രീയം
തൊഴിലുറപ്പു പദ്ധതി വിപുലമാക്കും
തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രന്‍
സാമൂഹ്യനീതി ഉറപ്പാക്കും
ബദല്‍നയങ്ങള്‍; ബദല്‍ശക്തി
സഭ സ്വന്തം സ്വരം വീണ്ടെടുക്കുന്നു
സാമൂഹ്യനീതിയും തുല്യതയും ഉറപ്പാക്കും
ഗാസയിലെ യുദ്ധവും സമാധാനവും
എന്തുകൊണ്ട് ബിജെഡി സിപിഐ എം സഖ്യം
ആക്രാന്തക്കുട്ടി
യാങ്കികളും താലിബാനും കൊലക്കളമാക്കിയ അഫ്ഗാനിസ്ഥാന്‍
ഭാഷയും സഹിഷ്ണുതയും
മതനിരപേക്ഷ കൂട്ടുകെട്ട് ശക്തിയാര്‍ജിക്കുന്നു
ക്യാമ്പസുകള്‍ ശക്തിപ്പെടുത്തുക സാമൂഹ്യനീതി ഉറപ്പാക്കുക
ആഗോളവല്‍ക്കരണത്തിന്റെ ശവമഞ്ചവും പേറി
മൂന്നാം മുന്നണി
വൈകുണ്ഠസ്വാമികളും നവോത്ഥാനവും
ഏതു ഗുജറാത്ത് മോഡല്‍?
അമ്പരപ്പിക്കുന്ന അഴിമതി

പി ഗോവിന്ദപ്പിള്ള
ആഗോളവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം തുടങ്ങിയ പുത്തന്‍ മുതലാളിത്തനയങ്ങളുടെ ഫലമായി അമേരിക്കന്‍ ഐക്യനാട്ടില്‍ ആരംഭിച്ച സാമ്പത്തികപ്രതിസന്ധി യൂറോപ്യന്‍ രാഷ്ട്രങ്ങളെയും തകര്‍ച്ചയുടെ ഗര്‍ത്തത്തിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. പശ്ചിമയൂറോപ്പിന്റെ ഗതകാലമഹത്വവും ലോകമേല്‍ക്കോയ്മയും വീണ്ടെടുക്കാനായി സ്ഥാപിക്കപ്പെട്ട യൂറോപ്യന്‍ യൂണിയന്‍ (ഇയു) ഈ ദുരന്തത്തെ മറികടക്കാന്‍ നടത്തുന്ന ശ്രമവും പാളിക്കൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്റെ പുതിയ നായണമായ 'യൂറോ' ഒരു ഘട്ടത്തില്‍ ഡോളറിനെ വെല്ലുവിളിക്കാനുള്ള കഴിവുവരെ നേടിയതാണ്. എന്നാല്‍, ഇപ്പോള്‍ അത് അധോഗതിയിലായിരിക്കുന്നു. യൂറോയുടെ വിതരണവും വിനിമയവും നിലവാരവും നിയന്ത്രിക്കുന്ന ഒരു ബാങ്കുമുണ്ട്- ഇസിബി എന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ഇന്ത്യയുടെ 'റിസര്‍വ് ബാങ്കും' അമേരിക്കന്‍ ഐക്യനാട്ടിലെ 'ഫെഡറല്‍ റിസര്‍വും' ഇംഗ്ളണ്ടിലെ 'ബാങ്ക് ഓഫ് ഇംഗ്ളണ്ടും' മറ്റുംപോലെയാണ് ഇസിബിയുടെ ഘടനയും ലക്ഷ്യവുമെങ്കിലും ഇയു ഇപ്പോഴും ഒരു ശിഥിലസംവിധാനമാകയാല്‍ 'യൂറോ'യുടെ തകര്‍ച്ചയെ തടയാന്‍ അതിന് കഴിയുന്നില്ല. വളരെ പാടുപെട്ട് പതിറ്റാണ്ടുകള്‍ നീണ്ട അനന്തമായ കൂടിയാലോചനകളുടെയും ഒത്തുതീര്‍പ്പുകളുടെയും ഹിതപരിശോധനകളുടെയും നിയമനിര്‍മാണപരമ്പരയുടെയും ഫലമായി രൂപംകൊണ്ട 'ഇയു'വിന്റെ പരാജയം സമ്മതിച്ച് പിരിച്ചുവിടുകയും ഓരോ രാഷ്ട്രത്തിന്റെയും പരമാധികാരം പുനഃസ്ഥാപിക്കുകയുമല്ലേ നല്ലത് എന്ന ചോദ്യം നോബല്‍ സമ്മാനിതനായ ധനശാസ്ത്രജ്ഞന്‍ പോള്‍ ക്രൂഗ്മാന്‍ ചോദിക്കുന്നു. ഒരുപക്ഷേ അങ്ങനെ വേണ്ടിവന്നേക്കാമെന്ന് ചില 'ഇയു' നേതാക്കളും ഒത്തുമൂളുന്ന അവസ്ഥയാണിന്ന്. അമേരിക്കന്‍ ഐക്യനാടിനെയും യൂറോപ്പിനെയും സാമ്പത്തിക അരാജകത്വത്തിലേക്കു നയിക്കുകയും തൊഴിലില്ലായ്മയും മറ്റു ദുരിതങ്ങളും വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഈ അശനിപാതം ലാറ്റിനമേരിക്കയെയും പൂര്‍വേഷ്യന്‍ രാഷ്ട്രങ്ങളെയും വളരെ കുറച്ചു മാത്രമേ ബാധിച്ചിട്ടുള്ളൂ. എന്തുകൊണ്ട്? ലാറ്റിനമേരിക്കയുടെ കാര്യം മഹാകവി പാബ്ളൊ നെരൂദയുടെയും രക്തസാക്ഷി സാല്‍വദോര്‍ അലന്‍ഡെയുടെയും നാടായ ചിലിയിലെ ഇപ്പോഴത്തെ ഇടതുപക്ഷക്കാരിയായ പ്രസിഡന്റ് മിഷേല്‍ ബാഷ്ലെ ഈയാഴ്ച ആദ്യം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പറയുകയുണ്ടായി. "വാഷിങ്ട കോസെന്‍സസ്' അഥവാ 'വാഷിങ്ട സമവായം' എന്ന് അവര്‍ വിശേഷിപ്പിക്കുന്ന ആഗോളവല്‍ക്കരണാദിനയങ്ങള്‍ ഉപേക്ഷിക്കുകയും സാമ്പത്തിക-രാഷ്ട്രീയ പരമാധികാരവും ജനക്ഷേമപരിപാടികളും മുന്നോട്ടുകൊണ്ടുപോകുകയുംചെയ്യുന്ന നയങ്ങള്‍ മാത്രമേ മൂന്നാംലോകരാഷ്ട്രങ്ങള്‍ക്ക് രക്ഷ നല്‍കൂ. കമ്പോളത്തിന്റെ അനിയന്ത്രിതാധിപത്യത്തിന്റെ സ്ഥാനത്ത് ഭരണകൂടത്തിന്റെ വര്‍ധമാനമായ ഇടപെടലും നിയന്ത്രണവും ക്രമീകരണവുംകൊണ്ടുമാത്രമേ സാമ്പത്തികയന്ത്രം സുഗമമായി ചലിപ്പിക്കാനാകൂ. ഇത് അനുഭവത്തില്‍നിന്ന് കൂടുതല്‍ കൂടുതല്‍ ആളുകള്‍ പഠിച്ചുവരുന്നതുകൊണ്ടാണ് പുരോഗമനവാദികളുടെയും ഇടതുപക്ഷക്കാരുടെയും സര്‍ക്കാരുകള്‍ ഒന്നിനുപുറകെ ഒന്നായി ലാറ്റിനമേരിക്കയില്‍ വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമായ എല്‍സാല്‍വദോറിന്റെ കാര്യം പ്രസിഡന്റ് ബാഷ്ലെ പ്രത്യേകം എടുത്തുകാട്ടുകയും ചെയ്തു. ഇപ്പോഴും വലതുപക്ഷക്കാര്‍ ഭരിക്കുന്ന ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും വടക്കെ അമേരിക്കന്‍ കുരുക്കുകളില്‍നിന്ന് കുതറിമാറാന്‍ ശ്രമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 1973ല്‍ ചിലിയിലെ തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷസര്‍ക്കാരിനെ അട്ടിമറിക്കുകയും പ്രസിഡന്റ് അലന്‍ഡെയെ വധിക്കുകയും ചെയ്ത സിഐഎക്കും അമേരിക്കന്‍ അധികൃതര്‍ക്കും ഇപ്പോള്‍ അങ്ങനെ ചെയ്യാനുള്ള കരുത്തില്ല. പന്ത്രണ്ടോളം ലാറ്റിനമേരിക്കന്‍ രാഷ്ട്രം ഇടതുപക്ഷത്തേക്കു നീങ്ങിക്കഴിഞ്ഞു. ഈ പ്രക്രിയ തുടരുകയും ചെയ്യുമെന്നാണ് സൂക്ഷ്മനിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ സംഭവവികാസങ്ങളാണ് ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ദുഷ്ഫലങ്ങളില്‍നിന്ന് കുറെയെങ്കിലും ലാറ്റിനമേരിക്കയെ രക്ഷിച്ചുനിര്‍ത്തുന്നത്. എങ്കിലും പ്രതിസന്ധി ഒട്ടും ഏശിയിട്ടില്ലെന്നു പറയുന്നത് അതിശയോക്തിയാകും. ലോകസാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍നിന്ന് തീര്‍ത്തും വിമുക്തമല്ലെങ്കിലും ചൈന, തെക്കന്‍കൊറിയ, ജപ്പാന്‍, സിംഗങ്കപ്പുര്‍, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ പാശ്ചാത്യരാഷ്ട്രങ്ങളേക്കാള്‍ കരുത്തോടെ അതിനെ നേരിടുന്നുണ്ടെന്ന് നിരീക്ഷകര്‍ പറയുന്നു. ഇന്ത്യയിലെ അനുഭവത്തില്‍നിന്ന് നമുക്ക് അത് മനസ്സിലാക്കാം. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നകാലത്ത് അനിയന്ത്രിതമായ ആഗോളവല്‍ക്കരണത്തെ ഒരതിര്‍ത്തിവരെയെങ്കിലും കടിഞ്ഞാണിടാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ കരുത്തിന് ആധാരം. ലാഭത്തില്‍ നടക്കുന്നതുള്‍പ്പെടെ എല്ലാ പൊതുമേഖലാ സ്ഥാപനവും സ്വകാര്യവല്‍ക്കരിക്കാന്‍മാത്രമല്ല വിദേശമൂലധനത്തിന് സുഗമമായി കടന്നുവരാനും അനുവദിക്കണമെന്നായിരുന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും അന്നത്തെ ധനമന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയുമായ ചിദംബരത്തിന്റെയും ആഗ്രഹം. ഇടതുപക്ഷത്തിന്റെ എല്ലാ നിബന്ധനയും നിര്‍ദേശവും അവര്‍ സ്വീകരിച്ചില്ലെങ്കിലും സ്വകാര്യവല്‍ക്കരണപ്രക്രിയ ചില രംഗങ്ങളില്‍ നിര്‍ത്തിവയ്പ്പിക്കാനും മറ്റു രംഗങ്ങളില്‍ മന്ദീഭവിപ്പിക്കാനും ഇടതുപക്ഷത്തിനു കഴിഞ്ഞു. ചൈനയും ജപ്പാനും അമേരിക്കന്‍ ഐക്യനാടുമായി വളരെ അടുത്ത വ്യാപാരബന്ധമാണ് തുടര്‍ന്നുവന്നതെങ്കിലും അവര്‍ ഇരുവരും കൈവിട്ടു കളിച്ചില്ല. ഒരു ഘട്ടത്തില്‍ ജപ്പാന്‍ ഓട്ടോമൊബൈലുകള്‍ അമേരിക്കയിലേക്ക് ഇറക്കുമതിചെയ്യുന്നത് നിര്‍ത്തണമെന്നുപോലും ആവശ്യപ്പെട്ടു. രണ്ടാംലോകമഹായുദ്ധാനന്തരകാലത്ത് അമേരിക്കയുടെ സംഭാവനയും വായ്പയും കൊണ്ട് വളര്‍ന്ന ജപ്പാന്‍ ഇപ്പോള്‍ അമേരിക്കയുടെ ഉത്തമര്‍ണസ്ഥാനത്ത് എത്തിയിരിക്കുന്നു. രാഷ്ട്രീയമായി ആഗോളതലത്തില്‍ അമേരിക്കയുടെ സഖ്യശക്തിയാണെങ്കിലും സാമ്പത്തികരംഗത്ത് സ്വന്തം താല്‍പ്പര്യം അടിയറവയ്ക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ജപ്പാന്‍ ഇപ്പോള്‍ ചൈനയുള്‍പ്പെടെ ഏഷ്യന്‍ അയല്‍രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം അനുക്ഷണമെന്നപോലെ ഇരുകൂട്ടര്‍ക്കും പ്രയോജനപ്പെടുമാറ് വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ചൈനയും സ്വന്തം കാര്യം വിട്ട് കളിക്കാന്‍ തയ്യാറല്ല. ചൈനയ്ക്ക് അമേരിക്കന്‍ വ്യാപാരബന്ധത്തിലൂടെ വലിയൊരു ഡോളര്‍ നിക്ഷേപം കൈവശമുണ്ട്. അങ്ങനെ ചൈനയും അമേരിക്കയുടെ ഉത്തമര്‍ണവിഭാഗത്തില്‍പ്പെടുന്നു. ഈ വമ്പിച്ച ഡോളര്‍ വ്യാപാരമിച്ചത്തിന്റെ ഒരു ഭാഗമെങ്കിലും ഐഎംഎഫ് എന്ന സാര്‍വദേശീയ നാണയനിധിയിലേക്കു കൈമാറിയാല്‍ ആഗോള സാമ്പത്തികത്തകര്‍ച്ചയെ മറികടക്കുന്നതിനുള്ള ശ്രമത്തില്‍ അത് ഐഎംഎഫിന് സഹായകരമാകുമെന്ന നിര്‍ദേശത്തോടുള്ള ചൈനയുടെ പ്രതികരണം അങ്ങുമിങ്ങും തൊടാതെയുള്ള ഒന്നായിരുന്നെന്ന് 'ഹിന്ദു'വിന്റെ പൂര്‍വേഷ്യന്‍ പ്രതിനിധി പി എസ് സൂര്യനാരായണ എഴുതുന്നു (ഹിന്ദു, മാര്‍ച്ച് 20).പ്രധാനമന്ത്രി വെന്‍ജിയാ ബാവോ ഇപ്രകാരമുള്ള നീക്കുപോക്ക് ഐഎംഎഫുമായി ഉണ്ടാക്കണമെങ്കില്‍ അതിന്റെ ഘടനയും പ്രവര്‍ത്തനരീതിയുംതന്നെ മാറ്റേണ്ടതുണ്ടെന്ന് സൂചിപ്പിച്ചു. അതായത്, ഇന്നത്തെ രീതിയില്‍ ഐഎംഎഫിന്റെ നിയന്ത്രണം അമേരിക്കയും മറ്റു പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും കൈകാര്യംചെയ്യുന്ന അവസ്ഥ മാറണമെന്നര്‍ഥം. സാമ്പത്തികത്തകര്‍ച്ച നേരിടാനുള്ള നടപടി ഇന്നത്തെ അമേരിക്കന്‍ ലോകാധിപത്യത്തെ താഴ്ത്തിക്കെട്ടിക്കൊണ്ടു മാത്രമേ സാധിക്കൂവെന്നതാണ് വെന്‍ജിയാ ബാവോയുടെ വ്യംഗ്യം. സിംഗപ്പുരും ഈ വിധത്തില്‍ ചിന്തിക്കുന്നെന്ന് അവിടത്തെ സീനിയര്‍ രാഷ്ട്രതന്ത്രജ്ഞനായ ലീ ക്യുവാന്‍ യൂവിന്റെ നിലപാടും വ്യക്തമാക്കുന്നു. ഈ കിഴക്കനേഷ്യന്‍ രാഷ്ട്രങ്ങള്‍ സ്വദേശി വ്യവസായസംരക്ഷണം (നിയോ പ്രൊട്ടക്ഷനിസം) എന്ന നയത്തിലേക്കു നീങ്ങുകയാണ്. മാത്രമല്ല, പാശ്ചാത്യ മേല്‍ക്കോയ്മയെ വെല്ലുന്ന വിധത്തില്‍ ഒരു ഏഷ്യന്‍ സ്വതന്ത്രവ്യാപാരമേഖല സൃഷ്ടിക്കാനുള്ള നിര്‍ദേശവും പരിഗണനയില്‍ വന്നിരിക്കുന്നു. അങ്ങനെ ഒരു പുതിയ ലോകസാമ്പത്തികക്രമത്തിലേക്കുള്ള നീക്കത്തിന്റെ ലക്ഷണം കാണുന്നു. ഈ പുതിയ സാമ്പത്തികക്രമത്തിന്റെ പുതിയ സ്വഭാവം വികസിതമുതലാളിത്ത രാഷ്ട്രങ്ങളും മൂന്നാംലോകരാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തികവിടവ് അടയ്ക്കുകയെന്നതായിരിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഈ സാമ്പത്തിക-ശാക്തിക സന്തുലനത്തിന്റെ നീക്കിബാക്കി പടിഞ്ഞാറന്‍ അധീശശക്തികളുടെ അധോഗതിയായിരിക്കുമെന്ന് ഊഹിക്കുന്നതില്‍ തെറ്റില്ല. ആ പുതിയ ഭാവി പെട്ടെന്ന് രൂപംകൊള്ളാന്‍ പോകുന്നെന്ന അമിതവിശ്വാസം അസ്ഥാനത്താകുമെന്നതും മറക്കേണ്ടതില്ല.
മറ്റുവാര്ത്തകള്പി ഗോവിന്ദപ്പിള്ള

അങ്കത്തട്ടിലേക്ക്
ദേശാഭിമാനി മുഖപ്രസംഗം
ഇരുപക്ഷത്തും സ്ഥാനാര്‍ഥികളുടെ ചിത്രം ഏതാണ്ട് പൂര്‍ത്തിയായതോടെ കേരളം ചൂടേറിയ തെരഞ്ഞെടുപ്പുപോരാട്ടത്തിന്റെ നാളുകളിലേക്ക് കടക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി ഇരുപതു മണ്ഡലത്തിലും തിളക്കമുറ്റ സ്ഥാനാര്‍ഥിനിരയെ അവതരിപ്പിച്ച് ഒരുചുവട് മുന്നിലെത്തിക്കഴിഞ്ഞു. കോഗ്രസിലെ പടലപ്പിണക്കങ്ങളും സ്ഥാനാര്‍ഥിമോഹികളുടെ തള്ളിക്കയറ്റവും ആ പാര്‍ടിയെ ഒരു പൊട്ടിത്തെറിയിലാണ് എത്തിച്ചിരിക്കുന്നത്. എല്ലാ സീറ്റിലും കോഗ്രസ് സ്ഥാനാര്‍ഥികളായിട്ടില്ല. കാസര്‍കോട്ട് പ്രഖ്യാപിച്ച സ്ഥാനാര്‍ഥി സ്വയം പിന്മാറി മറ്റൊരു പേര് നിര്‍ദേശിച്ചിരിക്കുന്നു. യുവജന-വിദ്യാര്‍ഥിനിരകളില്‍നിന്ന് പ്രാതിനിധ്യമില്ലാത്ത ലിസ്റ്റ് യൂത്തുകോഗ്രസിനെയും കെഎസ്യുവിനെയും രോഷാകുലരാക്കിയിട്ടുണ്ട്. മൂന്നോ നാലോ ദിവസത്തിനകം എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളുടെ പൂര്‍ണചിത്രമാകും എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പുകവന്‍ഷനുകള്‍ വെള്ളിയാഴ്ച തുടങ്ങി. സീറ്റ് വിഭജനം സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനിന്നത് പരിഹരിച്ചുകൊണ്ടാണ് എല്‍ഡിഎഫ് കവന്‍ഷനുകളിലേക്ക് നീങ്ങിയത്. ജനതാദള്‍ സീറ്റുവിഭജനത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും എല്‍ഡിഎഫിനോടൊപ്പമായിരിക്കും ആ പാര്‍ടി തുടര്‍ന്നും നിലക്കൊള്ളുക എന്ന വിശ്വാസമാണ് മുന്നണി നേതൃത്വം പ്രകടിപ്പിച്ചിട്ടുള്ളത്. അഖിലേന്ത്യാ തലത്തില്‍ കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ ഇടതുപക്ഷത്തോട് തോള്‍ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജനതാദളില്‍നിന്ന് മറ്റൊരു നിലപാട് ആര്‍ക്കും പ്രതീക്ഷിക്കാനാവുകയുമില്ല. ഇന്ത്യയെ വര്‍ഗീയ വിദ്വേഷത്തിന്റെയും വംശഹത്യയുടെയും നാടാക്കിമാറ്റാനുള്ള സംഘപരിവാര്‍ അജന്‍ഡയ്ക്കെതിരായതും മതനിരപേക്ഷതയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതുമായ രാഷ്ട്രീയമാണ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. അതിന്റെ ഭാഗമായി ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക, മതേതര സര്‍ക്കാരിനെ അധികാരത്തിലേറ്റുക, ഇടതുപക്ഷത്തിന്റെ അംഗസംഖ്യ വര്‍ധിപ്പിക്കുക എന്നീ മൂന്ന് അജന്‍ഡ പൂര്‍ത്തീകരിക്കാനായി പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയുംചെയ്തു. അതിന്റെ ഉല്‍പ്പന്നമാണ് 2004ല്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാര്‍. കോഗ്രസിനെ കണ്ണടച്ച് വിശ്വസിച്ചുകൊണ്ടല്ല ഇടതുപക്ഷം യുപിഎ ഗവമെന്റിനെ പിന്തുണച്ചത്. മതനിരപേക്ഷ സ്വഭാവത്തിലെ ചാഞ്ചാട്ടവും വര്‍ഗീയപ്രീണനവും കോഗ്രസിന്റെ മുഖമുദ്രയാണ്. ആ പാര്‍ടിയുടെ വര്‍ഗസ്വഭാവവും അതിന്റെ അടിസ്ഥാനനയങ്ങളോടുള്ള വിയോജിപ്പും കണക്കിലെടുത്തുകൊണ്ടുതന്നെ, അപകടകാരിയായ ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താനുള്ളതായിരുന്നു ആ പിന്തുണ. സര്‍ക്കാര്‍ രൂപീകരണത്തിന്റെ ഉപാധിയായി ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കി. അങ്ങനെ അംഗീകരിച്ച പൊതുമിനിമം പരിപാടിയില്‍നിന്ന് പുറത്തേക്കു ചാടാനാണ് കോഗ്രസ് നിരന്തരം ശ്രമിച്ചതെങ്കിലും ഇടതുപക്ഷം സ്വീകരിച്ച കടുത്ത നിലപാടുകള്‍ അവരെ പലപ്പോഴും പിടിച്ചുനിര്‍ത്തുകയായിരുന്നു. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുക, ഇന്ത്യന്‍ കാര്‍ഷിക മേഖല കുത്തകകള്‍ക്കായി തീറെഴുതുക, പൊതുവിതരണശ്യംഖലയെ തകര്‍ക്കുക, സാമൂഹ്യസുരക്ഷാപദ്ധതികള്‍ ഉപേക്ഷിക്കുക എന്നിങ്ങനെയുള്ളതും രാജ്യത്തെ സാമ്രാജ്യത്വശക്തികള്‍ക്ക് തീറെഴുതുന്നതുമായ യുപിഎ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ നിരന്തരമായ പോരാട്ടമാണ് നാലരക്കൊല്ലം മുന്നണിയെ പിന്തുണച്ചുകൊണ്ടും പിന്തുണ പിന്‍വലിച്ചശേഷവും ഇടതുപക്ഷം നടത്തിയത്. ഇടതുപക്ഷത്തിന്റെയും രാജ്യസ്നേഹികളുടെയാകെയും എതിര്‍പ്പുകളെ മറികടന്ന് ആണവകരാറുമായി യുപിഎ സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ആണവപ്രശ്നത്തില്‍ ഇറാനെതിരെ വോട്ട് ചെയ്തതും ഇറാഖിലെ അമേരിക്കന്‍ ആധിപത്യത്തിനെതിരെ നിലപാട് സ്വീകരിക്കാത്തതും സദ്ദാം ഹുസൈനെ വധിച്ചതിനെപ്പോലും അപലപിക്കാത്തതും പശ്ചിമേഷ്യയെ കുരുതിക്കളമാക്കുന്ന ഇസ്രയേലുമായി ചങ്ങാത്തത്തിലായതും ഇന്ത്യയുടെ സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ആണവസഹകരണ കരാറിലൂടെ സാമ്രാജ്യത്വത്തിന് അടിയറവച്ചതും യുപിഎ സര്‍ക്കാരിന്റെ ഭരണത്തിലെ കറുത്ത അധ്യായങ്ങളാണ്. ബിജെപിയും കോഗ്രസും ഈ നയസമീപനങ്ങളില്‍ ഒരേതൂവല്‍ പക്ഷികളാണ്. ബിജെപിയാകട്ടെ ഗുജറാത്തിന്റെയും ഒറീസയുടെയും കര്‍ണാടകത്തിന്റെയും ചോരപ്പാടുകളുമായി കടുത്ത വര്‍ഗീയ അജന്‍ഡയുമായി നില്‍ക്കുകയാണ്. ഈ രണ്ട് ശക്തിയെയും അധികാരത്തില്‍നിന്ന് മാറ്റി നിര്‍ത്തുക എന്നത് രാജ്യത്തിന് സുപ്രധാനമാണ്. ഈ സാഹചര്യത്തിലാണ് മൂന്നാം ബദലിന്റെ പ്രസക്തി ഏറ്റവുമധികം പ്രസക്തമാകുന്നത്. യുപിഎയും എന്‍ഡിഎയും തകരുകയും മൂന്നാം ബദല്‍ ശക്തിയാര്‍ജിച്ച് ഏറ്റവും മുന്നിലേക്ക് വരികയും ചെയ്യുന്നതാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം. ആ മാറ്റത്തിന് നിര്‍ണായകമായ കരുത്ത് പകരാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച കോട്ടങ്ങളും പരിക്കുകളും തീര്‍ത്ത് ജനങ്ങള്‍ക്കുവേണ്ടി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ റെക്കോഡുമായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കാര്‍ഷിക കടാശ്വാസവും അവശജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ ആനുകൂല്യങ്ങളും പൊതുമേഖലാ വ്യവസായങ്ങളുടെ കുതിച്ചുകയറ്റവും ആരോഗ്യ മേഖലയിലെ പ്രകടമായ പുരാഗതിയും പട്ടികവിഭാഗങ്ങള്‍ക്ക് ലഭ്യമാക്കിയ എണ്ണമറ്റ ആനുകൂല്യങ്ങളും എന്നുവേണ്ട ജനജീവിതത്തിന്റെ സമസ്ത തലത്തിലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ സജീവമായ ഇടപെടലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാത്തരം ദുഷ്പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞ് ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. തീര്‍ച്ചയായും അഖിലേന്ത്യാതലത്തിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളോടൊപ്പം കേരള സര്‍ക്കാരിന്റെ ഉജ്വലമായ ജനക്ഷേമനടപടികള്‍ക്ക് നല്‍കുന്ന അംഗീകാരംകൂടിയായി കേരളത്തിലെ ജനങ്ങള്‍ പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനെ കാണും. മൂര്‍ത്തമായ രാഷ്ട്രീയ -സാമൂഹ്യ പ്രശ്നങ്ങളെ പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റി നുണകളുടെയും കെട്ടുകഥകളുടെയും കുടിലതന്ത്രങ്ങളുടെയും വഴിയിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ ശ്രമിക്കുന്നത്. വടകര മണ്ഡലത്തില്‍ എല്ലാ കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കും യോജിക്കാനുള്ള മുഖം തേടിയുള്ള അലച്ചില്‍ അതിന്റെ ഭാഗമാണ്. രാഷ്ട്രീയമായ പരാജയവും ജനങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലും മറികടക്കാന്‍ ഇത്തരം ഹീനമാര്‍ഗങ്ങളേയുള്ളൂ അവര്‍ക്കുമുന്നില്‍. അതു തിരിച്ചറിഞ്ഞ് ജാഗ്രതയോടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമ്പൂര്‍ണ വിജയത്തിനായി രംഗത്തിറങ്ങുക എന്നതാണ് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെയും മതനിരപേക്ഷ ജനാധിപത്യ ബദല്‍ ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും കര്‍ത്തവ്യം. എതിരാളികളുടെ കുപ്രചാരണങ്ങളും ചതിയന്മാരുടെ ഒളിയമ്പുകളുമല്ല, തെളിഞ്ഞ രാഷ്ട്രീയത്തിന്റെ ലക്ഷ്യബോധമാകണം കേരളത്തിന്റെ വഴികാട്ടി. ആ വഴി എല്‍ഡിഎഫിന്റെ ഉജ്വല വിജയത്തിലേക്കുള്ളതാകും എന്നതില്‍ സംശയമില്ല.

നീതി കിട്ടിയില്ല: ഷാനിമോള്‍
ദേശാഭിമാനിയിൽനിന്ന്
നീതി കിട്ടിയില്ല: ഷാനിമോള്‍
ആലപ്പുഴ: പാര്‍ടി തന്നോട് അനീതി കാട്ടിയെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഷാനിമോള്‍ ഉസ്മാന്‍. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം നിരസിച്ചതിനുള്ള കാരണം വിശദീകരിച്ച് അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മൊഹ്സീന കിദ്വായി, എ കെ ആന്റണി എന്നിവര്‍ക്ക് കത്തയച്ചു. വെള്ളിയാഴ്ച രാവിലെതന്നെ മഹിളാ കോഗ്രസ് പ്രവര്‍ത്തകര്‍ ഷാനിമോളുടെ വീട്ടില്‍ എത്തിയിരുന്നു. കോഗ്രസിന്റെ സീറ്റുകളില്‍ ഒന്നായിട്ടല്ല ഏറ്റവും വിജയസാധ്യത കുറഞ്ഞ 17-ാമത്തെ സീറ്റായിട്ടാണ് വനിതാ പ്രാതിനിധ്യം പരിഗണിച്ചതെന്ന് ഇവര്‍ പരിഭവിക്കുന്നു. കോഗ്രസിലെ സ്ത്രീകളോടു നേതൃത്വം കണക്ക് പറയേണ്ടിവരുമെന്ന് മഹിളാ കോഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആലപ്പുഴയിലോ ആറ്റിങ്ങലിലോ സ്ഥാനാര്‍ഥിയാകുമെന്നു കരുതിയിരുന്ന ഷാനിമോള്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കാന്‍ മുന്നില്‍നിന്നത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലതന്നെയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആറ്റിങ്ങലിലേക്കു നീങ്ങാനുള്ള സന്ദേശം ജി ബാലചന്ദ്രനു കിട്ടി. പിന്നെ ആലപ്പുഴമാത്രമായി ചിത്രത്തില്‍. ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റ് വീതംവയ്ക്കലായപ്പോള്‍ എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കേണ്ടെന്ന ധാരണ കെപിസിസി അധ്യക്ഷന്‍തന്നെ പൊളിച്ചു.

Thursday, March 19, 2009
പാ ര്‍ ലമെന്റ് ഇലക്ഷന്‍- എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍
പൊന്നാനിയില്‍ രണ്ടത്താണി, വയനാട്ടില്‍ റഹ്മത്തുള്ള
ദേശാഭിമാനി വാര്‍ത്ത
തിരു: പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. മുഹമ്മദ് റിയാസും വയനാട് അഡ്വ. റഹ്മത്തുള്ളയും മല്‍സരിക്കുമെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന സമതി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഹുസൈന്‍ രണ്ടത്തണാണി എല്‍ഡിഎഫ് പൊതുസ്വതന്ത്രനായും അഡ്വ. മുഹമ്മദ് റിയാസ് സിപിഐ എം സ്ഥാനാര്‍ഥിയായും അഡ്വ. റഹ്മത്തുള്ള സിപിഐ സ്ഥാനാര്‍ഥിയായുമാണ് മല്‍സരിക്കുന്നത്. ഇതോടെകൂടെ എല്ലാ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ഈ മാസം 20 -21 തീയതികളിലായി എല്ലാ പാര്‍ലമെന്റ് നിയോജക മണ്ഡലം കവെന്‍ഷനുകള്‍ നടത്താനും തുടര്‍ന്ന് അസംബ്ളി - പഞ്ചായത്ത്, ലോക്കല്‍, ബൂത്ത് കവെന്‍ഷനുകളും നടത്താനും തീരുമാനിച്ചു. 25നകം ബൂത്ത് കവെന്‍ഷനുകള്‍ പൂര്‍ത്തീകരിക്കുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു. ജനതാദള്‍ മുന്നണി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 22ന് ചേരുന്ന ജനതാദള്‍ യോഗത്തില്‍ അവര്‍ മുന്നണി വിജയത്തിനായുള്ള പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്യൂ ടി തോമസിന്റെ രാജി സംബന്ധിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ലെന്ന് ചോദ്യത്തിന് മറുപടിയായി വൈക്കം വിശ്വന്‍ പറഞ്ഞു. രാജിയില്‍ ഉറച്ചുനില്‍ക്കരുത്. പിന്‍വലിക്കുമെന്നാണ് കരുതുന്നത് അദ്ദേഹം പറഞ്ഞു. മറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍: പികരുണാകരന്‍ (സിപിഐ എം, കാസര്‍കോട്), കെ കെ രാഗേഷ് (സിപിഐ എം, കണ്ണൂര്‍), പി സതീദേവി (സിപിഐ എം, വടകര), ടി കെ ഹംസ (സിപിഐ എം, മലപ്പുറം), എം ബി രാജേഷ് (സിപിഐ എം, പാലക്കാട്), പി കെ ബിജു (സിപിഐ എം, ആലത്തൂര്‍), യു പി ജോസഫ് (സിപിഐ എം, ചാലക്കുടി), സിന്ധു ജോയ് (സിപിഐ എം, എറണാകുളം), കെ എസ് മനോജ് (സിപിഐ എം, ആലപ്പുഴ), കെ സുരേഷ് കുറുപ്പ് (സിപിഐ എം, കോട്ടയം), എ അനന്തഗോപന്‍ (സിപിഐ എം, പത്തനംതിട്ട), പി രാജേന്ദ്രന്‍ (സിപിഐ എം, കൊല്ലം), എ സമ്പത്ത് (സിപിഐ എം, ആറ്റിങ്ങല്‍) പി രാമചന്ദ്രന്‍ നായര്‍ (സിപിഐ, തിരുവനന്തപുരം), ആര്‍ എസ് അനില്‍ (സിപിഐ, മാവേലിക്കര), സി എന്‍ ജയദേവന്‍ (സിപിഐ, തൃശൂര്‍) കെ ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോഗ്രസ് (ജെ), ഇടുക്കി).

Subscribe to:
Posts (Atom)