എവിടേ വലതുപക്ഷ ബ്ലോഗർമാരും, ഇടതുപക്ഷത്തെ ആദർശസുന്ദരന്മാർ എന്ന് നടിച്ച് അന്ധമായ മർക്സിസ്റ്റു വിരോധം എഴുതുന്നവരുമായ കില്ലാടി ബ്ലോഗർമാർ? അർത്ഥഗർഭമായ മൌനമാണല്ലോ! നമ്മൾ ഇവിടെയൊക്കെത്തന്നെ കാണും. സമാനമായ സാഹചര്യങ്ങളിലൊക്കെ ഈ മൌനം തന്നെ സൂക്ഷിയ്ക്കണം. ലോകത്തിലെ ഏറ്റവും മോശം പർട്ടി സി.പി.എമ്മും, ലോകത്തിലെ ഏറ്റവും മോശപ്പെട്ട നേതാക്കൾ സി.പി.എം നേതാക്കളും ആണെന്ന മട്ടിൽ ഉറഞ്ഞു തുള്ളുന്ന നിങ്ങൾക്കെന്തേ കണ്ണിൽ തിമിരമോ?
ഇതാ കിടക്കുന്നു ദേശാഭിമാനി വാര്‍ത്ത. ഞാനൊന്നും എഴുതുന്നില്ല.
ലൈംഗികാപവാദം: തിവാരി പുറത്ത്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ മുതിര്‍ന്ന കോഗ്രസ് നേതാവ് എന്‍ ഡി തിവാരി ആന്ധ്രപ്രദേശ് ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നതായി അറിയിച്ച് ശനിയാഴ്ച വൈകിട്ട് രാഷ്ട്രപതി പ്രതിഭ പാട്ടീലിന് തിവാരി ഫാക്സ് അയച്ചു. രാജിക്കത്ത് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് കൈമാറി. ഛത്തീസ്ഗഢ് ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന് ആന്ധ്രയുടെ താല്‍ക്കാലിക ചുമതല നല്‍കിയേക്കും. എപത്താറുകാരനായ തിവാരി ഒരേസമയം മൂന്ന് പെകുട്ടികളോടൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ ഗവര്‍ണറെ പുറത്താക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ആരോപണം നിഷേധിച്ച തിവാരി, രാജ്ഭവനുമുന്നില്‍ പ്രക്ഷോഭം ശക്തമായതോടെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
തിവാരിക്കെതിരെ നേരത്തെയും സ്ത്രീകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. തിവാരിയാണ് തന്റെ അച്ഛനെന്നും ഇത് തെളിയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍കേന്ദ്രമന്ത്രി ഷെര്‍സിങിന്റെ മകള്‍ ഉജ്വല റാവത്തിന്റെ മകന്‍ രോഹിത് ശേഖര്‍ ഈയിടെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, രോഹിത് 18 വയസ്സായപ്പോള്‍തന്നെ കോടതിയെ സമീപിക്കേണ്ടതായിരുന്നു എന്നുപറഞ്ഞ് ഹര്‍ജി തള്ളി. എപതുകളിലും തൊണ്ണൂറുകളിലും കോഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന തിവാരി, കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. കോഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്ന തിവാരി ഉത്തരാഖണ്ഡിന്റെ ആദ്യമുഖ്യമന്ത്രിയാണ്. '91ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു. 2007ലാണ് ആന്ധ്ര ഗവര്‍ണറായത്. ആന്ധ്രയിലെ എബിഎന്‍ ചാനലാണ് രാജ്ഭവനിലെ കിടപ്പുമുറിയില്‍ തിവാരി പെകുട്ടികളോടൊപ്പം ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ പുറത്തുവിട്ടത്. ചാനലിന്റെ ഉടമസ്ഥതയിലുള്ള ആന്ധ്രജ്യോതി പത്രത്തില്‍ വെള്ളിയാഴ്ച ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ഉത്തരാഖണ്ഡുകാരി രാധികയാണ് തിവാരിയുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാന്‍ ചാനലിനെ സഹായിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായതുമുതല്‍ തിവാരിയുമായി രാധികയ്ക്ക് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് പെകുട്ടികളെ എത്തിച്ചുകൊടുത്ത് നേട്ടമുണ്ടാക്കുകയായിരുന്നു രാധിക. ഗവര്‍ണറായി ഹൈദരാബാദിലേക്ക് വന്നതോടെ അവിടെയും രാധിക പെകുട്ടികളെ എത്തിച്ചു. ആന്ധ്രയില്‍ ഖനന ലൈസന്‍സ് നേടിയെടുക്കാനുള്ള രാധികയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും തെറ്റിയത്. ലൈസന്‍സ് ശരിയാക്കി കൊടുക്കാമെന്ന് തിവാരി വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. തുടര്‍ന്ന് രാധിക ആന്ധ്രജ്യോതി അധികൃതരെ സമീപിച്ച് തിവാരിയുടെ ദൌര്‍ബല്യം വെളിപ്പെടുത്തി. രാധികയുടെ സഹായത്തോടെ രണ്ടുമാസത്തെ പരിശ്രമത്തിനുശേഷമാണ് തിവാരിയുടെ കിടപ്പറരഹസ്യങ്ങള്‍ ചാനല്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്.
ദൃശ്യങ്ങള്‍ തന്റേതല്ലെന്നായിരുന്നു തിവാരിയുടെ ആദ്യത്തെ നിലപാട്. രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംപ്രേഷണംചെയ്യുന്നതിന് സ്റേ വാങ്ങി. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് വാദിച്ച് പിടിച്ചുനില്‍ക്കാനായിരുന്നു തിവാരിയുടെ ശ്രമം. കോഗ്രസ് മൌനംപാലിച്ചു. എന്നാല്‍,തിവാരിയെ പുറത്താക്കണമെന്ന് ഇടതുപക്ഷവും ടിഡിപി, ബിജെപി തുടങ്ങിയ പാര്‍ടികളും ആവശ്യപ്പെട്ടു. മഹിളാസംഘടനകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. നടപടി ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. ഹൈദരാബാദില്‍ ഞായറാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ട രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ യാത്ര റദ്ദാക്കുമെന്ന് സൂചനയും നല്‍കി. കേന്ദ്രം ആന്ധ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ചാനലിന്റെ കൈവശം പൂര്‍ണദൃശ്യങ്ങളുണ്ടെന്ന് ബോധ്യമായതും തിവാരിയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി.
ദേശാഭിമാനി