Friday, January 29, 2010

ആണവ നിര്‍വ്യാപനം

ദേശാഭിമാനി ലേഖനം

ഇനി ഒപ്പിടുന്നതെന്തിന്?

പ്രഭാവര്‍മ

ഇന്ത്യന്‍ റിപ്പബ്ളിക്കിന് 60 തികയുമ്പോള്‍, രാജ്യത്തെ നയിക്കുന്നവര്‍ എങ്ങനെ ചിന്തിക്കുന്നു, ഏതു നയം പിന്തുടരുന്നു എന്ന പരിശോധന പ്രസക്തമാണ്. അമേരിക്കയും ചൈനയും ഒപ്പിട്ടാല്‍ സമഗ്ര ആണവ പരീക്ഷണനിരോധന കരാറിലും (സിടിബിടി) ആണവനിര്‍വ്യാപന കരാറിലും (എന്‍പിടി) ഒപ്പുവയ്ക്കാന്‍ ഇന്ത്യ തയ്യാറാണ് എന്നതാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവം; വിചിത്രമാണത്. ഇന്ത്യയുടെ അഭിമാനം രക്ഷിക്കുന്ന പ്രസ്താവമാണ് ഇത് എന്നാകാം പ്രത്യക്ഷത്തില്‍ ആര്‍ക്കും തോന്നുക. എന്നാല്‍,ഇന്തോ-യുഎസ് ആണവകരാറിനെ പശ്ചാത്തലത്തില്‍ നിര്‍ത്തിനോക്കിയാല്‍ ഇതേക്കാള്‍ വലിയ തമാശ മറ്റൊന്നില്ലെന്നു മനസ്സിലാകും. ഇന്തോ-അമേരിക്ക ആണവസഹകരണം സംബന്ധിച്ച് യുഎസ് പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ഒപ്പുവച്ച് നിയമമാക്കിയ ബില്ലിന്റെ തലക്കെട്ട് ശ്രദ്ധിക്കുക. ഡട കിറശമ ിൌരഹലമൃ രീീുലൃമശീിേ മ്ുുൃീമഹ മിറ ിീി ുൃീഹശളലൃമശീിേ ലിവമിരലാലി മര എന്നാണത്. വെറും ആണവകരാറല്ല, ആണവനിര്‍വ്യാപനത്തിനുവേണ്ടിക്കൂടിയുള്ള കരാറാണ് അത് എന്നര്‍ഥം. ആണവനിര്‍വ്യാപനമെന്നത് നിയമത്തില്‍ ഒളിഞ്ഞുകിടക്കുകയല്ല, തലക്കെട്ടില്‍ത്തന്നെ തെളിഞ്ഞുനില്‍ക്കുകയാണ്. ഇന്തോ-യുഎസ് ആണവകരാര്‍ നിലവില്‍വന്നതോടെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആണവ നിര്‍വ്യാപനകരാറില്‍ ഒപ്പുവച്ച സ്ഥിതി നിലവില്‍വന്നുവെന്നര്‍ഥം. എന്‍പിടിയില്‍ വേറിട്ട് ഒപ്പുവയ്ക്കേണ്ട അവസ്ഥ ഇല്ലാതായി എന്നുചുരുക്കം. ഇന്ത്യ ആണവ പരീക്ഷണം നടത്തിയാല്‍ ആ നിമിഷം കരാര്‍ തീരുമെന്നും ഇന്ത്യ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോണ്ടലിസ റൈസ് പറഞ്ഞതും പ്രണബ് മുഖര്‍ജിയെ സാക്ഷിനിര്‍ത്തിയാണ്. കോണ്ടലിസ റൈസിന്റെ വാക്കുകള്‍ കരാറിലും നിയമത്തിലും നിയമത്തിന്റെ തലക്കെട്ടില്‍പ്പോലും സ്ഥാനംപിടിച്ചു. എച്ച്ആര്‍ 7081 എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആ നിയമത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനല്ലാതെ ഇന്ത്യക്കിന്ന് സ്വാതന്ത്യ്രമില്ല. ഇതാണ് സത്യമെന്നിരിക്കെ മന്‍മോഹന്‍സിങ് കഴിഞ്ഞദിവസം പറഞ്ഞ വാക്കുകള്‍ക്ക് തമാശയ്ക്കപ്പുറത്തേക്ക് ഒരു പ്രാധാന്യവും ഉണ്ടാകുന്നില്ല. ഇതു മാത്രമല്ല തമാശ. അമേരിക്കയും ചൈനയും ഒപ്പുവച്ചാല്‍ ഇന്ത്യയും സിടിബിടി എന്ന സമഗ്ര ആണവപരീക്ഷണ നിരോധനകരാറില്‍ ഒപ്പുവയ്ക്കാമെന്നാണ് മന്‍മോഹന്‍സിങ് പറയുന്നത്. അമേരിക്കയും ചൈനയും ആണവായുധ രാജ്യങ്ങളാണ്. ഇന്ത്യ അതല്ല. ലോകന്യൂക്ളിയര്‍ ക്ളബ്ബില്‍ അംഗങ്ങളായി അഞ്ച് രാജ്യങ്ങളേയുള്ളൂ. ചൈന, റഷ്യ, അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവ. ഇന്ത്യ ഒന്ന്, രണ്ട് ന്യൂക്ളിയര്‍ ടെസ്റ് നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാനത്തില്‍ ആയുധം വികസിപ്പിച്ചിട്ടില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയെ ആണവായുധരാജ്യമായി ലോകത്ത് ആരും അംഗീകരിച്ചിട്ടില്ല. ആണവായുധരാജ്യമാണെന്നതുകൊണ്ടുതന്നെ ആണവനിര്‍വ്യാപനകരാര്‍, സമഗ്ര ആണവപരീക്ഷണനിരോധനകരാര്‍ എന്നിവയില്‍ ഒപ്പുവയ്ക്കുക എന്ന പ്രശ്നം അമേരിക്കയുടെയോ ചൈനയുടെയോ മുമ്പില്‍ ഉദിക്കുന്നില്ല. ഇന്ത്യ ഇന്ന് ആഗ്രഹിക്കുന്നത് നേരത്തെതന്നെ സാധിച്ചുകഴിഞ്ഞിട്ടുള്ള രാജ്യങ്ങളാണവ. അതുകൊണ്ടുതന്നെ ഈ രംഗത്ത് ഇന്ത്യക്കും ആ രണ്ടു രാജ്യത്തിനുമിടയ്ക്ക് സമാനമായി ഒന്നുമില്ല. അമേരിക്കയും ചൈനയും ഈ നിമിഷത്തില്‍ എന്‍പിടിയിലും സിടിബിടിയിലും ഒപ്പുവയ്ക്കുന്നെന്ന് സങ്കല്‍പ്പിക്കുക. ആ രണ്ടു രാജ്യവും ആണവായുധരാജ്യങ്ങളായിത്തന്നെ തുടരും. ഇന്ത്യ ആണവായുധരഹിത രാജ്യമായും തുടരും. ഈ സാഹചര്യത്തിലാണ്, അമേരിക്കയും ചൈനയും ഒപ്പുവച്ചാല്‍... എന്ന മന്‍മോഹന്‍സിങ്ങിന്റെ വാക്കുകളും തമാശയാകുന്നത്. ആണവപരീക്ഷണം നടത്തിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കോണ്ടലിസ റൈസ് പറഞ്ഞപ്പോഴോ, ആണവപരീക്ഷണം നടത്തില്ലെന്ന ഉറപ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ആണവകരാറുമായി മുമ്പോട്ടുപോകുന്നതെന്ന് യുഎസ് കോഗ്രസിലെ വിദേശബന്ധസമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് ആവര്‍ത്തിച്ചപ്പോഴോ, സിടിബിടിയിലോ എന്‍പിടിയിലോ ഒപ്പുവയ്ക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിക്കേണ്ട സ്ഥിതി കരാറോടെ ഇല്ലാതാകുന്നു എന്ന് യുഎസ് കോഗ്രസ് അംഗങ്ങള്‍ക്കിടയില്‍ ബുഷ് ഭരണം കുറിപ്പ് വിതരണം ചെയ്തപ്പോഴോ, എച്ച്ആര്‍ 7081 എന്നറിയപ്പെടുന്ന നിയമത്തിന്റെ തലക്കെട്ടില്‍ത്തന്നെ ആണവനിര്‍വ്യാപനം സ്ഥാനംപിടിച്ചപ്പോഴോ മന്‍മോഹന്‍സിങ് വായ തുറന്നില്ല. ഒടുവില്‍ വൈകി ഈ ഘട്ടത്തില്‍ വായ തുറന്നു. പുറത്തുവന്നതാകട്ടെ, ലോകത്തിന് ഇന്ത്യയെ നോക്കി ചിരിക്കാനുതകുന്ന അന്താരാഷ്ട്രതമാശയായി മാറുകയും ചെയ്തു. സിടിബിടിയിലും എന്‍പിടിയിലും ഒപ്പുവച്ചാലുണ്ടാകുന്ന അവസ്ഥ അതില്ലാതെതന്നെ രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചിട്ട്, അമേരിക്ക ഒപ്പുവച്ചാല്‍ ഞങ്ങളും ഒപ്പുവയ്ക്കാം എന്നുപറയുന്നതിനേക്കാള്‍ വലിയ തമാശ വേറെന്തുണ്ട്. അമേരിക്ക ഒപ്പുവച്ചാല്‍പ്പോലും അമേരിക്കയുടെ ആണവായുധരാജ്യമെന്ന പദവിക്ക് ഒരു കോട്ടവും തട്ടുന്നില്ല. ഇന്ത്യ ഒപ്പുവച്ചില്ലെങ്കില്‍പ്പോലും ആണവായുധപരീക്ഷണ സാധ്യത ഇനി ഇന്ത്യക്കുമുമ്പില്‍ ഇല്ലെന്ന അവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നില്ല. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളെ തമാശ എന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കും?

സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍

ദേശാഭിമാനി ലേഖനം

സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍

എ എം ഷിനാസ്

"സിദ്ധാന്തം പ്രത്യയശാസ്ത്രമണ്ഡലത്തിലെ വര്‍ഗസമരമാണ്'' -അല്‍ത്തൂസര്‍ കേരളത്തിലെ മധ്യവര്‍ഗ ആധുനികോത്തര ബുദ്ധിജീവികളെ ടാക്സി ഡ്രൈവര്‍മാരും പാശ്ചാത്യബുദ്ധിജീവികളെ, പ്രത്യേകിച്ച് ഫ്രഞ്ച് ദാര്‍ശനികരെ പെട്രോള്‍ പമ്പുമായി ഉപമിച്ചാല്‍ രസകരമായ ഒരു ഭാവനാചിത്രം മനസ്സില്‍ നെയ്തെടുക്കാം. സ്വന്തമായി പെട്രോളോ പെട്രോള്‍ പമ്പോ (മൌലികചിന്ത എന്നു വായിക്കുക) ഇല്ലാത്തവരാണ് നമ്മുടെ ഉത്തരാധുനിക ബുജികളില്‍ മഹാഭൂരിപക്ഷവും. 1990കളില്‍ അവരില്‍ പലരും ദറിദയുടെയും ലോത്യാറിന്റെയും ഫൂക്കോയുടെയും ഹെയ്ഡന്‍ വൈറ്റിന്റെയും ബോദ്രിയാറിന്റെയും ദെല്യൂസിന്റെയും 'പെട്രോള്‍ പമ്പു'കളില്‍ ക്യൂനിന്ന് കലപില കൂട്ടി ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൌതുകകരമായ വസ്തുത, തൊണ്ണൂറുകളായപ്പോഴേക്കും യൂറോപ്പില്‍ ഇവരുടെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടിപ്പോയിരുന്നു എന്നതാണ്. ഘടനാനന്തരവാദത്തിന്റെയും അതിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ഉത്തരാധുനികതയുടെയും പെട്രോളടിച്ച് ആനുകാലികങ്ങളിലെ അക്ഷരവീഥികളില്‍ ഹോണടിച്ചും സീല്‍ക്കാരശബ്ദങ്ങളുണ്ടാക്കിയും ആളുകളെ 'ഭയചകിതരാക്കി' അവര്‍ ചീറിപ്പാഞ്ഞു. ഈ മരണപ്പാച്ചിലിനിടയില്‍ "മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞു, വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടു, ചരിത്രം അവസാനിച്ചു, പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു'' എന്നിങ്ങനെ പലതും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് പിന്നീട് ഉത്തരാധുനികതയുടെ ദുര്‍ബലമായ ആരൂഢത്തില്‍ പണിതുയര്‍ത്തിയ സ്വത്വരാഷ്ട്രീയത്തിന്റെയും അതില്‍നിന്ന് ഊര്‍ജം സംഭരിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ധ്വജവാഹകരും ബൌദ്ധിക സഹായികളുമായി മാറിയത്. 2010 ജനുവരി രണ്ടാംവാരം കൊച്ചി ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ഫൌണ്ടേഷന്‍ "ഇടതുപക്ഷം എങ്ങോട്ട്?'' എന്ന വിഷയത്തില്‍ ഒരു ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സ്ളൊവേനിയന്‍ ചിന്തകനും ലക്കാനിയന്‍ മാര്‍ക്സിസ്റുമായ സ്ളവോജ് സിസെക്കായിരുന്നു മുഖ്യ പ്രഭാഷകരിലൊരാള്‍. ഇതിന്റെ സംഘാടകരില്‍ ചിലര്‍ (ചിലര്‍മാത്രം) തീവ്ര ഉത്തരാധുനിക ചിന്താസരണികളെ (മാര്‍ക്സിസം എന്നു കേട്ടാല്‍ ഓക്കാനം വരുന്നവര്‍) താലോലിക്കുന്നവരാണ്. ഇവിടെ പ്രത്യേകം ഓര്‍ത്തിരിക്കേണ്ട കാര്യം, 'മാര്‍ക്സിസങ്ങള്‍' പലതുള്ളതുപോലെ ഉത്തരാധുനിക ചിന്താരൂപങ്ങളും പലവിധമുണ്ട് എന്നതത്രേ. ഉത്തരാധുനിക ചിന്താരൂപങ്ങളില്‍ ഉദാരവും യാഥാസ്ഥിതികവും അരാഷ്ട്രീയത പ്രസരിപ്പിക്കുന്നവയും സമൂലപരിവര്‍ത്തനത്വരയുള്ളവയും ഉണ്ട്. ചില ഉത്തരാധുനിക ചിന്താധാരകളുമായി (ഉദാഹരണത്തിന്, റെസിസ്റന്‍സ് പോസ്റ് മോഡേണിസം) മാര്‍ക്സിസ്റുകാര്‍ക്ക് സംവദിക്കാനും അവ നല്‍കുന്ന ഉള്‍ക്കാഴ്ചകളെ മാര്‍ക്സിസ്റ് പ്രയോഗത്തിനുവേണ്ടി വിനിയോഗിക്കാനും കഴിയുമെന്ന് അശ്ളീലമാര്‍ക്സിസത്തെ (്ൌഹഴമൃ ാമൃഃശാ) തിരസ്കരിക്കുന്ന മാര്‍ക്സിസ്റ് സൈദ്ധാന്തികര്‍ നിരീക്ഷിച്ചിട്ടുണ്ട്. (നമ്മുടെ പാവം അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ല. അതിനവര്‍ക്ക് ആവുമെന്നും തോന്നുന്നില്ല) യാഥാസ്ഥിതിക ഉത്തരാധുനികവാദികള്‍ സാംസ്കാരികപാഠങ്ങളെ അങ്ങേയറ്റം സങ്കുചിതമായും അരാഷ്ട്രീയമായും വിശകലനംചെയ്യുകയും സാമൂഹ്യവിഭജനങ്ങളെയും സ്ഥാപനവല്‍കൃത അധികാരകേന്ദ്രങ്ങളെയും സമര്‍ഥമായി മൂടിവയ്ക്കുകയും ചെയ്യുന്നു. ഇവര്‍ രാഷ്ട്രീയത്തെ വാചകക്കസര്‍ത്തായും ചരിത്രത്തെ പാഠപരതയായും ചുരുക്കുന്നു. മാത്രമല്ല, പരിവര്‍ത്തനാത്മകമായ ഒരു സാമൂഹ്യപ്രയോഗത്തിന്റെ അടിസ്ഥാനം അവര്‍ മുന്നോട്ടുവയ്ക്കുന്നുമില്ല. അശ്ളീല മാര്‍ക്സിസ്റുകളും യാഥാസ്ഥിതിക ഉത്തരാധുനികവാദികളും ഒരുപോലെ ഗ്രഹിക്കാത്ത പരമാര്‍ഥം, മാര്‍ക്സിസത്തെപ്പോലെ മുന്‍കൂട്ടി തീരുമാനിച്ച അതിര്‍ത്തിയോ പരിധിയോ ഇല്ലാത്ത സിദ്ധാന്തങ്ങള്‍ വേറെയില്ല എന്നതാണ്. അതായത് മാര്‍ക്സിസം ഓപ്പന്‍ എന്‍ഡഡ് (ീുലി ലിറലറ) ആണ്. മാര്‍ക്സ് തന്നെ മനസ്സില്‍ കണ്ടത് തന്റെ ചിന്തകള്‍ അസാധുവാകുന്ന ഒരു കാലമാണ്. നിര്‍ഭാഗ്യവശാല്‍, മാര്‍ക്സിന്റെ സിദ്ധാന്തം ഇപ്പോഴും പ്രസക്തവും സംഗതവുമാണ്. കാരണം, മുതലാളിത്തം അതിന്റെ രൌദ്രഭാവത്തില്‍ ഇപ്പോഴും തുടരുന്നു എന്നതുതന്നെ. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ചില ഉത്തരാധുനിക ബുജികള്‍ സ്ളവോജ് സിസെക്കിന്റെ പെട്രോള്‍ പമ്പിലേക്ക് ചേക്കേറിയത് അതിശയിപ്പിക്കുന്ന കൊച്ചിക്കാഴ്ചയായിരുന്നു. കാരണം, താന്‍ 'നാണമില്ലാത്ത വിധത്തില്‍ കൂസലില്ലാത്ത മാര്‍ക്സിസ്റാണെന്ന്' നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സിസെക്കിന്റെ പെട്രോള്‍ പമ്പില്‍നിന്ന് ഡീസലടിക്കേണ്ട ഗതികേടിലായോ ഇവര്‍? ഏതായാലും സിസെക്ക് തന്റെ ഉത്തരവാദിത്തം കൊച്ചിയില്‍ ഭംഗിയായി നിര്‍വഹിച്ചു. ഇടതുപക്ഷം കാലത്തിനനുസരിച്ച് നവീകരിക്കണമെന്ന് ഊന്നിപ്പറഞ്ഞ സിസെക്ക് തന്റെ പ്രഭാഷണത്തില്‍ ചിത്രവധംചെയ്തത് മുതലാളിത്തത്തിന്റെ ചതുരുപായങ്ങളെയും അതിന് വിടുപണിചെയ്യുന്ന ഉത്തരാധുനികതയുടെ ചില തീവ്രരൂപങ്ങളെയും സ്വത്വരാഷ്ട്രീയത്തിന്റെ ഊന്നുവടികളുമായി രംഗത്തുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളെയുമായിരുന്നു. കമ്യൂണിസ്റ് മാനിഫെസ്റോയുടെ പ്രസാധനത്തിന്റെ 150-ാം വര്‍ഷം ഇറങ്ങിയ പുതിയ പതിപ്പിന് എഴുതിയ അവതാരികയില്‍ മൂലധനത്തിന്റെ നശീകരണാത്മകമായ ഫലശ്രുതികളെപ്പറ്റിയുള്ള മാനിഫെസ്റോയിലെ അപഗ്രഥനം ഇന്നത്തെ പില്‍ക്കാല മുതലാളിത്തത്തിനാണ് (ഹമലേ രമുശമേഹശാ) കൂടുതല്‍ ചേരുക എന്നെഴുതിയ സിസെക്ക് ഇടതുപക്ഷത്തെ ക്ഷുദ്രബുദ്ധിയോടെ വീക്ഷിക്കുന്ന ഉത്തരാധുനിക സാമന്തബുജികള്‍ ആഗ്രഹിക്കുന്നതുപോലെ പ്രസംഗിച്ചില്ല. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷം സര്‍ഗാത്മകമായി സ്വയം നവീകരണത്തിന് വിധേയമാകണം എന്ന് സിസെക് അടിവരയിട്ടു പറഞ്ഞു. അശ്ളീല മാര്‍ക്സിസ്റുകാരൊഴികെയുള്ളവര്‍ അംഗീകരിക്കുന്ന വാദമുഖമാണിത്. സിസെക്ക് എഡിറ്റ് ചെയ്ത ലെനിന്റെ രചനകളെക്കുറിച്ചുള്ള ഒരുപുസ്തകത്തില്‍ (ഞല്ീഹൌശീിേ മ വേല ഴമലേ : ടലഹലരലേറ ംൃശശിേഴ ീള ഘലിശി ളൃീാ 1917) ചരിത്രത്തിലെ തുറന്നതും സംഭവ്യവുമായ ഒരു മൂഹൂര്‍ത്തത്തിന്റെ പ്രാധാന്യം ഗ്രഹിക്കുന്നതില്‍ ലെനിന്‍ പ്രദര്‍ശിപ്പിച്ച അത്ഭുതാവഹമായ പാടവത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ ലെനിനിസത്തിന്റെ ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിപരമായി ഉയര്‍പ്പിക്കേണ്ടതുണ്ടെന്ന് സിസെക്ക് എഴുതുന്നു. മൂലധനത്തിന്റെ അന്തമില്ലാത്ത തേര്‍വാഴ്ചയ്ക്കും നവലിബറല്‍ സമവായത്തിനും മൂക്കുകയറിടാന്‍ ബഹുരാഷ്ട്രവ്യാപികളായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കും സിസെക്ക് വിരല്‍ ചൂണ്ടുന്നു. യാഥാസ്ഥിതിക ഉത്തരാധുനിക ചിന്തകനായ ലോത്യാര്‍ ആണ് ഉത്തരാധുനികതയെ 'ബൃഹത് ആഖ്യായികകളിലുള്ള അവിശ്വാസ'മായി നിര്‍വചിച്ചത്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഏറ്റവും 'ഉഗ്ര'മായ ബൃഹത് ആഖ്യാനം മാര്‍ക്സിസമാണ്. കാരണം, മാര്‍ക്സിസം സര്‍വാധിപത്യപരവും മര്‍ദനപരവുമാണ്. അത് സാമാന്യതയ്ക്കു വേണ്ടി വിശേഷതയെ ഗൌനിക്കാതിരിക്കുന്നു. ഇതാണ് ലോത്യാര്‍ സ്കൂളിന്റെ വാദമുഖം. ലോത്യാറിനും സമാനചിന്താഗതിക്കാര്‍ക്കും മറുപടിയായി 'ആരെങ്കിലും സര്‍വാധിപത്യമെന്ന് പറഞ്ഞോ?' എന്ന ശീര്‍ഷകത്തില്‍ സിസെക്ക് ഒരു മോണോഗ്രാഫ് എഴുതി. നവലിബറല്‍ സമവായത്തിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തെ ആക്രമിക്കാന്‍ നവലിബറലിസത്തിന്റെ പ്രണേതാക്കള്‍ ഉപയോഗിച്ചുവരുന്ന പ്രത്യയശാസ്ത്ര സൂത്രമാണ് മാര്‍ക്സിസം സര്‍വാധിപത്യപരമാണെന്ന ആക്ഷേപമെന്ന് സിസെക്ക് പറയുന്നു. നവലിബറലിസത്തെ പരിരംഭണംചെയ്യുന്ന ഇത്തരം ഉത്തരാധുനികരെ നീചന്മാരും വഞ്ചകരുമായിട്ടാണ് സിസെക്ക് ചിത്രീകരിക്കുന്നത്. ലക്കാനിയന്‍ മനോവിജ്ഞാനീയ സങ്കേതങ്ങളുപയോഗിച്ച് ഉത്തരാധുനികതയെ വിശകലനംചെയ്യുന്ന സിസെക്ക് ഫ്രഡറിക് ജയിംസണെപ്പോലെ ഉത്തരാധുനികതയെ പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയായാണ് കാണുന്നത്. ഉത്തരാധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മുതലാളിത്തത്തിന്റെ ചക്രവാളത്തില്‍തന്നെയാണ് സംഭവിക്കുന്നതെന്നും മുതലാളിത്തത്തെ അവ ഗൌരവമായി ചോദ്യം ചെയ്യുന്നില്ലെന്നും സിസെക്ക് പറയുന്നു. മുതലാളിത്തത്തിന്റെ ചട്ടക്കൂടില്‍ മാത്രമേ ഇത്തരം വ്യവഹാരങ്ങളെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഉത്തരാധുനികാവസ്ഥ വ്യക്തികളില്‍ അടിമത്ത മനോഭാവവും ആത്മാനുരാഗവും മനോവിഭ്രാന്തിയോളമെത്തുന്ന സംശയരോഗവുമുണ്ടാക്കുന്നുവെന്നും അവനവന്റെ ആനന്ദാനുഭൂതികളാല്‍ ഉപരോധിക്കപ്പെട്ടവരായി അവരെ മാറ്റുന്നുവെന്നും ഒടുവില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നത് ദാസ്യത്തിലാണെന്നും സിസെക്ക് നിരീക്ഷിക്കുന്നു. ഈ രോഗാവസ്ഥകള്‍ മറികടക്കാന്‍ ഒരേയൊരു വഴിയേ ഉള്ളൂ. വിപ്ളവമെന്ന രാഷ്ട്രീയക്രിയ ആണത്. വിപ്ളവം ഉത്തരാധുനികാവസ്ഥ സാധ്യമാകുന്ന ലോകനിലയില്‍ (മുതലാളിത്തം) പരിവര്‍ത്തനമുണ്ടാക്കും. ലക്കാനിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുതിയ കര്‍തൃത്വങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധ്യമായ പുതിയ പ്രതീകാത്മക വ്യവസ്ഥയ്ക്ക് ജന്മം നല്‍കാന്‍ വിപ്ളവമെന്ന രാഷ്ട്രീയപ്രവൃത്തിക്ക് കഴിയും. പ്രത്യേക വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളെയും ആവലാതികളെയും മാര്‍ക്സിസം പരിഗണിക്കുന്നില്ലെന്നും അസമത്വത്തിന്റെയും ചൂഷണത്തിന്റെയും സമഗ്രചിത്രത്തിനാണ് അത് ഊന്നല്‍ നല്‍കുന്നതെന്നും സ്വത്വരാഷ്ട്രീയവാദികള്‍ പറയും. സാമ്പ്രദായിക മാര്‍ക്സിസംപോലും ചില പ്രത്യേക വിഭാഗങ്ങളുടെ ആവലാതികള്‍ ന്യായമല്ലെന്നു പറയുന്നില്ല. അവരുടെ സമരങ്ങളെ പിന്തുണയ്ക്കാനും അത് സന്നദ്ധമാണ്. പക്ഷേ, ആത്യന്തികമായി എല്ലാ തരത്തിലുള്ള ചൂഷണങ്ങളും അസമത്വങ്ങളും അവസാനിപ്പിക്കണമെങ്കില്‍ മുതലാളിത്തവ്യവസ്ഥയെ കടപുഴക്കണമെന്ന് മാര്‍ക്സിസ്റുകാര്‍ പറയും. സ്ത്രീവാദികള്‍ തുല്യവേതനത്തിനായി ഏതെങ്കിലും രാജ്യത്ത് സമരം ചെയ്ത് വിജയിച്ചാല്‍ മുതലാളിത്തം ആ 'നഷ്ടം' നികത്തുന്നത് മറ്റേതെങ്കിലും രാജ്യത്തില്‍ കുറഞ്ഞ വേതനത്തിന് ബാലവേല ചെയ്യിച്ചായിരിക്കും. സ്വത്വരാഷ്ട്രീയക്കാരുടെ പ്രാദേശിക സ്വഭാവമുള്ള ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള സമരങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ (അന്യായങ്ങള്‍) പരിഹരിക്കപ്പെടുന്നതോടെ അവസാനിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സ്വത്വരാഷ്ട്രീയക്കാര്‍ അവര്‍ നേരിടുന്ന പ്രത്യേകം അനീതികളില്‍ ഊന്നുമ്പോള്‍ മാര്‍ക്സിസ്റുകാര്‍ അനീതികളുടെയും അസമത്വങ്ങളുടെയും സമഗ്രതയില്‍ ഊന്നുകയും അവ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ അനാവരണംചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന്. സ്വത്വരാഷ്ട്രീയം ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണെന്നും അതിനെ വിശദീകരിക്കാന്‍ ഒരു ബൃഹത് ആഖ്യാനം വേണമെന്നും ആ ബൃഹത് ആഖ്യാനങ്ങള്‍ പല രൂപങ്ങള്‍ ആര്‍ജിക്കാമെന്നും പക്ഷേ, താന്‍ തെരഞ്ഞെടുക്കുന്ന ആഖ്യാനരൂപം മാര്‍ക്സിസമായിരിക്കുമെന്നും സിസെക്ക് എഴുതുന്നു. സ്വത്വരാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ഭൂമികയെ പുതിയ മേഖലകളിലേക്ക് വികസിപ്പിച്ചിട്ടുണ്ടെങ്കിലും അത് 'പൊളിറ്റിക്കല്‍' എന്ന ആശയത്തെ ശോഷിപ്പിച്ചു എന്ന പക്ഷക്കാരനാണ് സിസെക്ക്. ആദ്ദേഹം എഴുതുന്നു; "

Thursday, January 28, 2010

അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ

അറുപത് വര്‍ഷം പിന്നിട്ട റിപ്പബ്ളിക്കില്‍ ജനാധിപത്യത്തിന്റെ അവസ്ഥ

പ്രഭാത് പട്നായിക്

ചിന്ത വാരിക

ഓരോ പൌരനും ഏറ്റവും ചുരുങ്ങിയ പൌരാവകാശങ്ങളും വ്യക്തി സ്വാതന്ത്യ്രങ്ങളുമെങ്കിലും ഉറപ്പാക്കിക്കൊണ്ട് ബഹുകക്ഷി പാര്‍ലമെന്ററി ജനാധിപത്യം നിലനിര്‍ത്താന്‍ ഇന്ത്യയ്ക്കു കഴിഞ്ഞുവെന്നത്, അതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഇത്തരം സ്വാതന്ത്യ്രങ്ങളില്‍ ഇടപെട്ട അടിയന്തിരാവസ്ഥയുടെ ചുരുങ്ങിയ കാലഘട്ടം, അത് ഏര്‍പ്പെടുത്തിയവരെ ഒരു പാഠം പഠിപ്പിക്കുകയുണ്ടായി - അതിനുശേഷം അത് ആവര്‍ത്തിക്കാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിട്ടില്ല. ഭരണഘടന പരിഷ്കരിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ശ്രമിച്ചുവെങ്കിലും (അത് നടന്നിരുന്നുവെങ്കില്‍ നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങള്‍ക്ക് മാറ്റം വരുമായിരുന്നു) അതിനുള്ള നടപടി കൈക്കൊള്ളും മുമ്പുതന്നെ അത് ഉപേക്ഷിക്കേണ്ടിവന്നു. അതായത് മൌലിക ജനാധിപത്യസംവിധാനം ഒട്ടൊക്കെ നിലവില്‍ വന്നു കഴിഞ്ഞിട്ടുണ്ട്; മാത്രമല്ല ജനങ്ങള്‍ അത് ആവേശത്തോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനെ അട്ടിമറിക്കാന്‍ ആരെങ്കിലും ശ്രമിക്കുകയാണെങ്കില്‍, അത് വിഷമകരമായിത്തീരുകയും ചെയ്യും.

ഇത്തരം സ്വാതന്ത്യ്രങ്ങള്‍ കടലാസില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്ന പ്രദേശങ്ങള്‍ രാജ്യത്തുണ്ട് എന്നത് ശരി തന്നെ. ഈ ജനാധിപത്യ സ്ഥാപനങ്ങള്‍ ഉണ്ടായിട്ടും ഗിരിവര്‍ഗജനങ്ങളെപ്പോലെയുള്ള ചില വിഭാഗങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുണ്ട്; മാത്രമല്ല പലപ്പോഴും ഇത്തരം അടിച്ചമര്‍ത്തല്‍ നടക്കുന്നത് ഈ സംവിധാനങ്ങളിലൂടെത്തന്നെയാണുതാനും. ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷ സ്വഭാവമായിത്തീര്‍ന്നിട്ടുള്ള വന്‍തോതിലുള്ള സാമൂഹ്യ - സാമ്പത്തിക അസമത്വങ്ങള്‍ നിലനില്‍ക്കുന്നുവെന്നു മാത്രമല്ല, ഭീകരമായ വേഗത്തില്‍ അത് വിപുലമായിത്തീരുകയും ചെയ്യുന്നു. അതെന്തായാലും, ഇപ്പോഴും നിലനില്‍ക്കുന്ന ജനാധിപത്യഘടന ഏറെ പ്രശംസനീയം തന്നെയാണ്. കാരണം ജാതികളും ഉപജാതികളുമായി വേര്‍പിരിഞ്ഞുകിടക്കുന്ന ഒരു സമൂഹത്തില്‍ നിയമപരമായിട്ടെങ്കിലുമുള്ള സമത്വത്തിന്റെ സ്ഥാപനവല്‍ക്കരണം, വിപ്ളവകരമായ നേട്ടത്തില്‍ കുറഞ്ഞതൊന്നുമല്ല. അടിച്ചമര്‍ത്തപ്പെട്ടവരും ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നതില്‍ വ്യഗ്രത കാണിക്കുന്നുവെന്ന വസ്തുത (നഗരങ്ങളിലെ സാമാന്യം ഭേദപ്പെട്ട ഇടത്തരക്കാര്‍ കാണിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആവേശം അവര്‍ ഇക്കാര്യത്തില്‍ കാണിക്കുന്നുണ്ട്)തെളിയിക്കുന്നത്, ഇത്തരം ജനാധിപത്യപരമായ സംവിധാനങ്ങളാണ് തങ്ങളുടെ ശാക്തീകരണത്തിന് കാരണം എന്ന ബോധം അവരില്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.

എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, രാജ്യത്ത് ഒരര്‍ഥത്തില്‍ ജനാധിപത്യം ക്ഷീണിച്ചുവരികയാണ് എന്നു കാണാം. അര്‍ത്ഥപൂര്‍ണമായ ജനാധിപത്യത്തിന് അനിവാര്യഘടകമായ കൂട്ടായ പ്രവര്‍ത്തനം ഫലത്തില്‍ ഇല്ലാതായിത്തീര്‍ന്നതുമായി ബന്ധപ്പെട്ടതാണിത്. ജനങ്ങള്‍ക്ക് ഇപ്പോഴും വോട്ടവകാശം ലഭിക്കുന്നുണ്ട്; അവരത് വിനിയോഗിക്കുന്നുമുണ്ട്. എന്നാല്‍ തങ്ങളുടെ ഭൌതിക ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നത് ഇല്ലാതായിത്തീര്‍ന്നിരിക്കുന്നു. പ്രകടനം നടത്തുന്നതുതൊട്ട്, പണിമുടക്കുകളും കര്‍ഷകസമരങ്ങളും വരെയുള്ള കൂട്ടായ ഇടപെടല്‍ വളരെ ദുര്‍ലഭമായിത്തീര്‍ന്നിരിക്കുന്നു. "സ്വത്വ രാഷ്ട്രീയ''ത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങളില്‍ ജനങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ശരി തന്നെ. അത്തരം സ്വത്വ രാഷ്ട്രീയം വര്‍ഗീയ ഫാസിസത്തിന്റെ തീവ്രവും അപകടകരവുമായ രൂപം കൈക്കൊള്ളുമ്പോള്‍പോലും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. ഉദാഹരണത്തിന് ഒരു പള്ളി തകര്‍ക്കുന്നതിനുവേണ്ടിയും ഒരു പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിനുവേണ്ടിയും സംവരണത്തിനുവേണ്ടിയും അഥവാ സംവരണത്തെ എതിര്‍ക്കുന്നതിനുവേണ്ടിയും അവര്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ വംശീയമോ ജാതിപരമോ മതപരമോ പ്രാദേശികമോ വര്‍ഗീയമോ ആയ അതിര്‍ത്തികളെ മുറിച്ചുകടന്ന് ഒരു കൂട്ടായ്മയായി അവര്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നില്ല.

അത്തരം കൂട്ടായ പ്രവര്‍ത്തനം അഥവാ പ്രക്ഷോഭം ഏറെക്കാലം നമ്മുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നതുകൊണ്ട് ഇത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ രാജ്യത്തിന്റെ കോളണി വിരുദ്ധ സമരം (ഇന്ന് നാം അനുഭവിക്കുന്ന ജനാധിപത്യഘടന അതിന്റെ പൈതൃകമാണ്) കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിസ്ഫോടനംകൊണ്ട് ശ്രദ്ധേയമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല - രാജ്യത്തിന്റെ വിഭജനം എന്ന അതിന്റെ ദുരന്ത പര്യവസാനം ആ കൂട്ടായ്മയുടെ നിഷേധമായിരുന്നുവെങ്കില്‍ത്തന്നെയും. സ്വാതന്ത്യ്രത്തെ തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും കൂട്ടായ പ്രക്ഷോഭം നടന്നുകൊണ്ടിരുന്നു; അത് ഇന്ത്യന്‍ ജനാധിപത്യത്തിന് ഊര്‍ജ്ജസ്വലത നല്‍കുകയും ചെയ്തു. എന്നാല്‍, ഖേദകരമെന്നു പറയട്ടെ, പിന്നീടത് നഷ്ടപ്പെടുകയാണുണ്ടായത്.

ഇത് വിശദമാക്കുന്നതിന് ചില ഉദാഹരണങ്ങള്‍ എടുത്തു കാണിക്കാം. 1950കളുടെ ആദ്യത്തില്‍ കല്‍ക്കത്തയില്‍ ട്രാം ചാര്‍ജ് ഒരു പൈസ കണ്ട് വര്‍ദ്ധിപ്പിച്ചപ്പോള്‍, അന്നത്തെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അതിനെതിരായി ശക്തമായ ജനകീയസമരം നടന്നു. ചാര്‍ജ് വര്‍ധന പിന്‍വലിപ്പിക്കുന്നതിന് ആ സമരംകൊണ്ട് കഴിഞ്ഞു. അതുപോലെത്തന്നെ അമ്പതുകളുടെ അവസാനം പ്രസിദ്ധമായ വമ്പിച്ച ഭക്ഷ്യപ്രക്ഷോഭത്തിന് കല്‍ക്കത്ത സാക്ഷ്യംവഹിക്കുകയുണ്ടായി. സത്യജിത് റേയെപോലുള്ള പ്രമുഖ വ്യക്തികള്‍ അതിന് പരസ്യമായി പിന്തുണ നല്‍കി. 1960കളുടെ ഒടുവില്‍ മുംബൈയില്‍ വമ്പിച്ച വിലക്കയറ്റം ഉണ്ടായപ്പോള്‍ (ഇന്നിപ്പോള്‍ അനുഭവപ്പെടുന്ന വിലക്കയറ്റത്തേക്കാള്‍ രൂക്ഷമാകണമെന്നില്ല അന്നത്തെ വിലക്കയറ്റം) അഹല്യാ രംഗനേക്കര്‍, മൃണാള്‍ഗോറെ തുടങ്ങിയ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ വീട്ടമ്മമാര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി കിണ്ണം കൊട്ടിയും ചപ്പാത്തി കോലുയര്‍ത്തിയും നാടകീയമായി അവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എഴുപതുകളുടെ തുടക്കത്തില്‍, വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലാളികളുടെ ജീവിതനിലവാരത്തെ രൂക്ഷമായി ബാധിച്ചപ്പോള്‍, എഞ്ചിന്‍ ഡ്രൈവര്‍മാരുടെ പണിമുടക്ക് അടക്കം വമ്പിച്ച പണിമുടക്കുകള്‍ നടന്നു. (പ്രസിദ്ധമായ റെയില്‍വെ പണിമുടക്കിലാണ് അത് ചെന്നവസാനിച്ചത്). 1970കളുടെ തുടക്കത്തിലെ രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് കൈക്കൊണ്ട നിരവധി നടപടികളുടെ കൂട്ടത്തില്‍, കര്‍ഷകദ്രോഹപരമായ വ്യാപാര നടപടികളും ഉണ്ടായിരുന്നു. ഡെല്‍ഹിയിലെ ബോട്ട് ക്ളബ് മൈതാനത്ത് കൂറ്റന്‍ കര്‍ഷക റാലികള്‍ നടക്കുന്നതിന് അതിടയാക്കി. ചുരുക്കത്തില്‍ കൂട്ടായ പ്രക്ഷോഭം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായിരുന്നു; അതിന്റെ ജീവരക്തം തന്നെയായിരുന്നു.

എന്നാല്‍ 1990കളുടെ തുടക്കംതൊട്ട് അത്തരം കൂട്ടായ പ്രക്ഷോഭങ്ങള്‍ ശ്രദ്ധേയമായിത്തീര്‍ന്നത് അവയുടെ അഭാവം കൊണ്ടാണ്. ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ കൈക്കൊണ്ട പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സംജാതമായ കാര്‍ഷിക പ്രതിസന്ധി കാരണം, 1,84,000 ഓളം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. എന്നിട്ടും അത്തരം നയങ്ങള്‍ക്കെതിരായി എടുത്തു പറയത്തക്കതായ കര്‍ഷക സമരങ്ങളോ റാലികള്‍ പോലുമോ ഉണ്ടായില്ല. തെലങ്കാനാ സമരവും തേഭാഗാ കര്‍ഷക സമരവും അവിടെ നില്‍ക്കട്ടെ. മഹേന്ദ്രസിങ് ടിക്കായത്തിന്റെ സമരങ്ങളെ ഓര്‍മിപ്പിക്കുന്ന സമരങ്ങളും പ്രകടനങ്ങളുംപോലും ഉണ്ടായില്ല. സ്വാതന്ത്യ്രത്തിനുമുമ്പ് സ്വാമി സഹജാനന്ദ സരസ്വതിയുടെയും മൌലാനാ ഭാഷനിയുടെയും നേതൃത്വത്തില്‍ നടന്ന സമരങ്ങളെപോലെയുള്ള സമരങ്ങളുടെ കാര്യം പിന്നെ പറയാനുമില്ലല്ലോ. കഴിഞ്ഞ കുറെ കാലത്തിനുള്ളില്‍ ഉണ്ടായിട്ടുള്ളതില്‍വെച്ച് ഏറ്റവും രൂക്ഷമായ വിലക്കയറ്റമാണ് ഇപ്പോള്‍ രാജ്യത്തെ ഗ്രസിച്ചിരിക്കുന്നത് - പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങളുടെ കാര്യത്തില്‍. എന്നിട്ടും ജനങ്ങള്‍ തികഞ്ഞ ശാന്തത കാണിക്കുന്നുവെന്നതാണ് ഈ കാലത്തിന്റെ എടുത്തു പറയത്തക്കതായ പ്രത്യേകത. കൂട്ടായ പ്രക്ഷോഭത്തിന്റെ അഭാവത്തെ, ഈ ശാന്തത കാണിക്കുന്നിടത്തോളം വ്യക്തമായി, മറ്റൊന്നും തന്നെ എടുത്തു കാണിക്കുന്നില്ല.

കൂട്ടായ നടപടിയുടെ "പിന്‍വാങ്ങല്‍'' ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ സവിശേഷ സ്വഭാവമാണ്. "വ്യക്തികളു''ടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ, എല്ലാവിധ കൂട്ടായ്മകളെയും ബൂര്‍ഷ്വാ ജനാധിപത്യം വ്യക്ത്യധിഷ്ഠിതമാക്കിത്തീര്‍ക്കുന്നു; അതുവഴി ജനങ്ങളെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു; സര്‍വശക്തരായ "സ്വതന്ത്ര'' ഏജന്റുമാരാണെന്ന് വാഴ്ത്തപ്പെടുന്ന വ്യക്തികളെപ്പോലും അങ്ങനെ നിര്‍വീര്യരാക്കിത്തീര്‍ക്കുന്നു. ബൂര്‍ഷ്വാ വ്യവസ്ഥ ജനാധിപത്യത്തെ ഔപചാരികമായി ഉയര്‍ത്തിപ്പിടിക്കുന്ന അവസരത്തില്‍ത്തന്നെ, അതിനെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അണുവല്‍ക്കരിക്കപ്പെട്ട വ്യക്തികളടങ്ങുന്ന പതിവ് കാര്യമായി ചുരുക്കിക്കൊണ്ടു വന്നിരിക്കുകയാണ്. അണുവല്‍ക്കരിക്കപ്പെട്ട ഈ വ്യക്തികള്‍ക്കാകട്ടെ, പരിപാടികളുടെ കാര്യത്തില്‍ തമ്മില്‍ത്തമ്മില്‍ ഏറെയൊന്നും വ്യത്യാസമില്ലാത്ത പാര്‍ടികളില്‍ ഏതെങ്കിലും ഒന്നിനെ തിരഞ്ഞെടുക്കാനുള്ള രാഷ്ട്രീയമായ അവസരമേ ഉള്ളൂതാനും. അതുകൊണ്ട് പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ രാജ്യത്തിലെ ബൂര്‍ഷ്വാ ജനാധിപത്യം കൂടുതല്‍ ദൃഢമായിത്തീരുന്ന കാഴ്ചയാണ് നാം കാണുന്നത്. അതേ അവസരത്തില്‍ത്തന്നെ മുന്‍കാലങ്ങളിലെ കൂട്ടായ പ്രവര്‍ത്തനത്തോടുകൂടിയ ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തില്‍നിന്ന് അത് പിന്‍വാങ്ങുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെ ജനാധിപത്യപരമായ ഉള്ളടക്കം കളഞ്ഞു കുളിച്ചുകൊണ്ടുള്ള ബൂര്‍ഷ്വാ ജനാധിപത്യത്തിലേക്ക് നാം മുന്നേറിയിരിക്കുകയാണ്.

വിവിധ രാഷ്ട്രീയ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ നിലവിലുള്ള അവശേഷിച്ച വ്യത്യാസങ്ങള്‍ കൂടി ഇല്ലായ്മ ചെയ്യുന്നത്, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തിന്റെ ആദര്‍ശമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഉദാഹരണത്തിന്, "വികസനത്തെ രാഷ്ട്രീയത്തിന് അതീതമായി കാണണം'' എന്ന വാദം പ്രധാനമന്ത്രി മുതല്‍ താഴോട്ടുള്ളവരെല്ലാം ന്യായമായ ഒരു സംഘഗാനംപോലെ ആലപിച്ചുകൊണ്ടിരിക്കുന്നു. "വികസനം'' എന്നാല്‍ എന്ത് എന്നതിന്റെ നിര്‍വചനം തന്നെ തര്‍ക്ക വിഷയമാണ്; രാഷ്ട്രീയ വിവാദം ഉള്‍ക്കൊള്ളുന്നതാണത്. അതുകൊണ്ട് "വികസനത്തെ'' രാഷ്ട്രീയത്തിനതീതമായി കാണണം എന്നുപറയുന്നത്, ഒരു പ്രത്യേക വികസന സങ്കല്‍പനത്തിന് (അതായത് പുത്തന്‍ ഉദാരവല്‍ക്കരണ സങ്കല്‍പനത്തിന്) മേല്‍ സമവായം ഉണ്ടാക്കിയെടുക്കുന്നതിനു തുല്യമാണ്. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് സാര്‍വത്രികമായ അംഗീകാരം നേടിയെടുക്കുന്നതിനും വിവിധ പാര്‍ടികളുടെ പരിപാടികള്‍ തമ്മില്‍ത്തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കുന്നതിനും അതുവഴി രാഷ്ട്രീയത്തെ വിരസമായ തിരഞ്ഞെടുപ്പായി ചുരുക്കുന്നതിനും ഉള്ള നീക്കമാണത്. രണ്ടു പേരുകളിലുള്ള സോപ്പുപൊടികളില്‍ ഒന്ന് തിരഞ്ഞെടുക്കുന്നതുമായി, ഇതിന് വലിയ വ്യത്യാസമൊന്നുമില്ല. തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ബദല്‍ അജണ്ടകളില്‍നിന്ന് ഒന്നു തിരഞ്ഞെടുക്കാന്‍ ജനങ്ങളെ അനുവദിക്കുന്നതിനുപകരം, ഒരു പ്രത്യേക അജണ്ട അവരുടെ തലയില്‍ കെട്ടിയേല്‍പ്പിക്കുകയും ആ അജണ്ടയെക്കുറിച്ച് എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കിടയിലും സമവായം നിര്‍മിച്ചെടുക്കുകയും ആണതിന്റെ ഉദ്ദേശം. ചുരുക്കത്തില്‍ ജനാധിപത്യത്തെ ശോഷിപ്പിച്ച് ദുര്‍ബലമാക്കുകയാണതിന്റെ ഫലം.

അത്തരം ഒരു അജണ്ട എല്ലാവര്‍ക്കും ഗുണമുണ്ടാക്കുകയാണെങ്കില്‍, ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഇല്ലാതാക്കുന്നതിനെ ഒരുപക്ഷേ അവഗണിക്കാം എന്ന് കരുതുക. എന്നാല്‍ അങ്ങനെ സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. ഗവണ്‍മെന്റ് അടക്കം എല്ലാവരും അത് അംഗീകരിച്ചതാണ്. അതുകൊണ്ട്, കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും തൊഴിലാളികള്‍ക്കും പ്രകടമായ വിധത്തില്‍ ദുരിതം വരുത്തിവെയ്ക്കുന്ന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് അംഗീകാരം നേടാനുള്ള നീക്കമാണ്, "വികസന''ത്തിന്റെ മേല്‍ സമവായം ഉണ്ടാക്കാനുള്ള ശ്രമം.

"രാഷ്ട്രീയത്തിന് അതീതമായ വികസന''ത്തെ സംബന്ധിച്ച പ്രസംഗങ്ങളൊക്കെയുണ്ടെങ്കിലും ഗവണ്‍മെന്റിന് ജനങ്ങളില്‍നിന്ന് സ്വയം രക്ഷപ്പെടാനുള്ള പോംവഴി ഇപ്പോഴും ഉണ്ടായിട്ടില്ല. കാലാകാലങ്ങളില്‍ ഗവണ്‍മെന്റിന് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതുണ്ടല്ലോ. അതിനാല്‍ കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്നുള്ള പിന്‍വാങ്ങലില്‍, രാഷ്ട്രത്തിലെ നിയമനിര്‍മ്മാണ സംവിധാനം എടുത്തു പറയത്തക്ക വിധത്തില്‍ ഇനിയും ഉള്‍പ്പെട്ടു കഴിഞ്ഞിട്ടില്ല. ഇത്തരം പിന്‍വാങ്ങലില്‍, രാഷ്ട്രത്തിന്റെ മറ്റ് സംവിധാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. എക്സിക്യൂട്ടീവ് അത്തരം നേതൃത്വപരമായ പങ്ക് ഏറ്റെടുത്ത ഒരു ഘട്ടമാണ് അടിയന്തിരാവസ്ഥ. എന്നാല്‍, ആ അധ്യായത്തില്‍നിന്ന് എക്സിക്യൂട്ടീവ് പഠിച്ച ആരോഗ്യകരമായ പാഠം, തുടര്‍ന്ന് എക്സിക്യൂട്ടീവിനെ ചങ്ങലയ്ക്കിടുന്നതിലേയ്ക്കാണ് നയിച്ചത്. പില്‍ക്കാലത്ത്, ജുഡീഷ്യറിയാണ്, ബന്ദിനും പണിമുടക്കുകള്‍ക്കും പ്രകടനങ്ങള്‍ക്കും മറ്റും എതിരായി വിധി പ്രഖ്യാപിച്ചുകൊണ്ട്, കൂട്ടായ പ്രവര്‍ത്തനത്തില്‍നിന്ന് പിന്‍വാങ്ങുന്നതിന് നേതൃത്വം നല്‍കിയത്. കൂട്ടായ പ്രക്ഷോഭങ്ങള്‍ക്കുള്ള വഴി കൊട്ടിയടച്ചുകൊണ്ടും കൂട്ടായ്മയെ വ്യക്ത്യധിഷ്ഠിതമാക്കിക്കൊണ്ടും ജനങ്ങളുടെ ഒരേയൊരു വക്താവായി ദീനാനുകമ്പയാല്‍ പ്രചോദിതമായ ഗവണ്‍മെന്റിതര സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അല്‍പം ഇടം നല്‍കിക്കൊണ്ടും, ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക എന്ന ബൂര്‍ഷ്വാ വ്യവസ്ഥയുടെ അജണ്ട നടപ്പാക്കാന്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണ് ജുഡീഷ്യറി ചെയ്തത്. നഗരങ്ങളിലെ ഇടത്തരക്കാരില്‍ ഒരു നല്ല വിഭാഗത്തിന്റെ ആവേശകരമായ പിന്തുണ ഈ അജണ്ടയ്ക്കു ലഭിക്കുകയും ചെയ്തു. പുത്തന്‍ ഉദാരവല്‍ക്കരണ നയങ്ങളുടെ ഗുണഭോക്താക്കള്‍ അവരായിരുന്നുവല്ലോ. അതുകൊണ്ടുതന്നെ അവര്‍ ജുഡീഷ്യറിയെ തങ്ങളുടെ "രക്ഷകനായി'' കാണുകയും ചെയ്തു.

അതുകൊണ്ട് കൂട്ടായ പ്രക്ഷോഭത്തിന്റെ തളര്‍ച്ചയോടൊപ്പം നിയമനിര്‍മാണ സഭയോട് താരതമ്യപ്പെടുത്തുമ്പോള്‍ ജുഡീഷ്യറിയുടെ പ്രാധാന്യം താരതമ്യേന വര്‍ദ്ധിക്കുന്നതിനും ഇടയായി. എല്ലാ തരത്തിലുള്ള "രാഷ്ട്രീയ''ക്കാരേയും ചെകുത്താന്മാരായി ചിത്രീകരിച്ചുകൊണ്ട് ഇതിന് മാധ്യമങ്ങളും അവരുടേതായ സംഭാവന നല്‍കി.

അത്തരം "ജുഡീഷ്യല്‍ ആക്ടിവിസ''ത്തിന്റെ അടിയില്‍ക്കിടക്കുന്ന അവിതര്‍ക്കിതമായ സൂചന എന്തെന്ന് ഇന്ത്യയിലെ മുന്‍ ചീഫ് ജസ്റ്റീസ് ആയ ജസ്റ്റീസ് ലഹോട്ടി വ്യക്തമാക്കുകയുണ്ടായി: സ്റ്റേറ്റിന്റെ മറ്റ് രണ്ട് തൂണുകള്‍ക്കും ഉപരിയായിട്ടാണ് ജുഡീഷ്യറി നിലകൊള്ളുന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. "ചോദ്യം ചോദിക്കുന്നതിന് കോഴ'' വാങ്ങിയ അഴിമതിയില്‍ ചില പാര്‍ലമെന്റ് അംഗങ്ങളെ പുറത്താക്കിയ സംഭവത്തില്‍ ഇടപെടാനുള്ള സുപ്രീംകോടതിയുടെ നിയമപരമായ അധികാരത്തെ മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ചോദ്യം ചെയ്തതോടെ, ജുഡീഷ്യറിയുടെ ഈ കടന്നുകയറ്റത്തിന് ഒരു തിരിച്ചടി ലഭിച്ചു. അത്തരം ജുഡീഷ്യല്‍ കടന്നുകയറ്റത്തിന്റെ ഭാവി എന്തു തന്നെയായാലും, കൂട്ടായ പ്രക്ഷോഭത്തിന്റെ പിന്‍വാങ്ങല്‍ തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്നു.

അത്തരം പിന്‍വാങ്ങലിനെ ജനങ്ങള്‍ എന്തുകൊണ്ടാണ് അനുവദിക്കുന്നത് എന്നത് ഒരു തര്‍ക്ക വിഷയം തന്നെയാണ്. ആഗോളവല്‍ക്കരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ മൂലധനം, പ്രത്യേകിച്ചും ധനമൂലധനം, രാജ്യാതിര്‍ത്തികളെയും കടന്ന് മറ്റ് രാജ്യങ്ങളിലേക്ക് നീങ്ങുന്നതിനാല്‍, തൊഴിലാളിവര്‍ഗത്തിന്റെ ചെറുത്തുനില്‍പ്പ് ദുര്‍ബലമായിത്തീരുന്നു. അവരുടെ ചെറുത്തുനില്‍പ്പിന് ഓരോരോ പ്രത്യേക രാജ്യങ്ങളിലായി ഒതുങ്ങി നില്‍ക്കാതെ വഴിയില്ലല്ലോ. അങ്ങനെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പുണ്ടാവുകയാണെങ്കില്‍ അത് മൂലധനത്തെ ആ രാജ്യത്തില്‍നിന്ന് പുറത്തേക്ക് ഓടിക്കും; അതുമൂലം ഹ്രസ്വകാലാടിസ്ഥാനത്തില്‍ ധനപ്രതിസന്ധിയും ദീര്‍ഘ കാലാടിസ്ഥാനത്തില്‍ നിക്ഷേപക്കുറവും സംഭവിക്കും. അതുരണ്ടും തൊഴിലാളികളുടെ സ്ഥിതി കൂടുതല്‍ വഷളാക്കുകയും ചെയ്യും. അതുപോലെത്തന്നെ, ജമീന്ദാരേയും ജോത്തേദാരെയും പോലെ പ്രത്യക്ഷത്തില്‍ ഭൌതികമായി കാണപ്പെടുന്ന ഒരു മര്‍ദ്ദക സംവിധാനത്തിന്റെ പ്രവര്‍ത്തന ഫലമായിട്ടല്ല, മറിച്ച് വിദൂരസ്ഥവും അമൂര്‍ത്തവുമായ വിപണിയുടെ പ്രവര്‍ത്തന ഫലമായിട്ടാണ് കാര്‍ഷികത്തകര്‍ച്ച സംഭവിക്കുന്നത്. അതിനാല്‍ കര്‍ഷകരുടെ കൂട്ടായ അണിചേര്‍ക്കല്‍ എളുപ്പമല്ല. കാരണം ദുരിതത്തിന്റെ മൂലകാരണംതന്നെ, മിക്കപ്പോഴും ദുര്‍ഗ്രഹമായിട്ടാണ് നിലനില്‍ക്കുന്നത്. ചുരുക്കത്തില്‍, കൂട്ടായ പ്രവര്‍ത്തനത്തിന്റെ പിന്‍വാങ്ങാനുള്ള പ്രവണത, പുത്തന്‍ ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ടികളുടെ ശരിയായ ഇടപെടലിലൂടെ അത്തരം കൂട്ടായ പ്രവര്‍ത്തനം വീണ്ടെടുക്കാന്‍ കഴിയുമെന്നത് ശരിതന്നെ. എന്നാല്‍ ആ കടമ വളരെ വിഷമകരമാണ്.

കൂട്ടായ പ്രക്ഷോഭത്തിന് വന്ന ഈ പതനത്തില്‍ പലരും കണ്ണീര്‍ വീഴ്ത്തുമെന്നും തോന്നുന്നില്ല. കാരണം അതിനെ ജുഡീഷ്യറി വീക്ഷിക്കുന്നതുപോലെ, "അരാജകത്വ''മായും "ജനങ്ങളെയാകെ ബന്ദികളാക്കി നിര്‍ത്തലാ''യും "നമ്മുടെ ഉയര്‍ന്ന വളര്‍ച്ചാനിരക്കിന് തടസ്സ''മായും മറ്റുമാണ് അവരും വീക്ഷിക്കുന്നത്. പണിമുടക്കുകളും ബന്ദുകളും മറ്റുള്ളവര്‍ക്ക് അസൌകര്യം ഉണ്ടാക്കും എന്ന കാര്യം നിഷേധിക്കുന്നില്ല. അസൌകര്യം ഉണ്ടാകും എന്ന് ഉദ്ദേശിച്ചുകൊണ്ടുതന്നെയാണ് അവ നടത്തപ്പെടുന്നത്. അതിനാണ് അവയെ അവലംബിക്കുന്നത്. അത്തരം പ്രക്ഷോഭങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ദുരിതം അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയില്ലല്ലോ. അവയ്ക്ക് യാതൊരു ന്യായീകരണവും ഇല്ലാത്ത സന്ദര്‍ഭങ്ങളിലും അവ പലപ്പോഴും അവലംബിക്കപ്പെടാറുണ്ട് എന്നതും നിഷേധിക്കുന്നില്ല. എന്നാല്‍ ജനാധിപത്യത്തിനുവേണ്ടി, ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമായ കൂട്ടായ പ്രവര്‍ത്തനത്തിനുവേണ്ടി, നാം കൊടുക്കേണ്ടി വരുന്ന വിലയാണത്. ഈ വില ഏറ്റവും കുറച്ചുകൊണ്ട് വരേണ്ടതുണ്ട്. എന്നാല്‍ അതുതന്നെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ. അന്തസ്സാരമില്ലാത്ത, വിഘടനപരമായ, ഒട്ടും ന്യായീകരിക്കാനാവാത്ത പ്രതിഷേധങ്ങളെ ഒഴിവാക്കാന്‍ സമൂഹം പഠിച്ചുകൊള്ളും. ജുഡീഷ്യറിയുടെ വിധിയിലൂടെയോ അല്ലെങ്കില്‍ എക്സിക്യൂട്ടീവിന്റെ ഉത്തരവിലൂടെയോ അല്ല അത് സാധിക്കേണ്ടത്. അങ്ങനെ ചെയ്താല്‍, അത്, ക്രമസമാധാനം പാലിക്കുന്നതിനിടയില്‍, ജനാധിപത്യത്തെത്തന്നെ ദുര്‍ബലപ്പെടുത്തുന്നതിലാണ് ചെന്നവസാനിക്കുക.

എന്നാല്‍ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുമായി ബന്ധപ്പെട്ട്, ഇതിനേക്കാളൊക്കെ വലിയ മറ്റൊരു അപകടം കൂടിയുണ്ട്. വിഘടനപരവും വളരെയേറെ അപകടകരവും ആയേക്കാവുന്ന, സവിശേഷ സ്വത്വങ്ങള്‍ക്കു ചുറ്റും കറങ്ങുന്ന, വ്യത്യസ്തമായ രീതിയിലുള്ള പ്രക്ഷോഭം അവയ്ക്കുപകരം സ്ഥാനം പിടിക്കുന്നു. വംശീയവും മതപരവും ഭാഷാപരവും വര്‍ഗീയവുമായ ചേരിതിരിവുകളെയെല്ലാം മറികടന്ന്, ഉണ്ടാകുന്ന വര്‍ഗപരമായ അണിചേരലും അതിന്റെ അടിസ്ഥാനത്തിലുണ്ടാകുന്ന കൂട്ടായ പ്രക്ഷോഭവും, വംശീയവും വര്‍ഗീയവും മതപരവും ഭാഷാപരവുമായ സംഘട്ടനങ്ങളെ അടക്കിനിര്‍ത്തുന്നു. അത്തരം കൂട്ടായ പ്രക്ഷോഭത്തില്‍നിന്നുള്ള പിന്‍മാറ്റം, നേരെ വിപരീതമായ, അത്തരം സംഘട്ടനങ്ങളെ വീണ്ടും ജനമധ്യത്തിലേക്കു കൊണ്ടുവരിക എന്ന ഫലമാണുണ്ടാക്കുക.

ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഇസ്ളാമിക ഭീകരപ്രവര്‍ത്തനം എന്ന പ്രശ്നം, യഥാര്‍ത്ഥത്തില്‍, മൌലികമായ, വര്‍ഗാടിസ്ഥാനത്തിലുള്ള, കൂട്ടായ ജനമുന്നേറ്റത്തിന്റെ തകര്‍ച്ചമൂലം ഉണ്ടായിത്തീര്‍ന്നതാണ്. അത്തരം ഇസ്ളാമിക ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രജനന കേന്ദ്രങ്ങളായ രാജ്യങ്ങള്‍, മുമ്പ് വര്‍ഗാടിസ്ഥാനത്തിലുള്ള ഉശിരന്‍ ജനമുന്നേറ്റങ്ങളാല്‍ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്ന രാജ്യങ്ങളായിരുന്നു. അത്തരം ജനമുന്നേറ്റങ്ങളുടെ തകര്‍ച്ചയാണ്, ഇസ്ളാമിക ഭീകര പ്രവര്‍ത്തനത്തെ മുന്നണിയിലേക്ക് കൊണ്ടുവന്നത്.

വിരോധാഭാസമെന്നു പറയട്ടെ, മിക്ക സന്ദര്‍ഭങ്ങളിലും ഈ തകര്‍ച്ച ബോധപൂര്‍വ്വം ഉണ്ടാക്കിയെടുത്തത് സാമ്രാജ്യത്വത്തിന്റെ, പ്രത്യേകിച്ചും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഇടപെടല്‍ മൂലമാണ്. അതുകൊണ്ട് അമേരിക്കയാണ് ഈ ഫ്രാങ്കെന്‍സ്റ്റീന്‍ എന്ന ചെകുത്താനെ നിര്‍മിച്ചത്. ഇന്നത് അവരെത്തന്നെ നേര്‍ക്കുനേരെ നേരിടുന്നു. ഇറാക്കിലായാലും, ഇറാനിലായാലും സുഡാനിലായാലും, ഇന്തോനേഷ്യയിലായാലും അഫ്ഗാനിസ്ഥാനിലായാലും ഈ രാജ്യങ്ങളിലൊക്കെ പുരോഗമനപരമായ ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്ന ഊര്‍ജ്ജസ്വലമായ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു: ആ ദേശീയതയുടെ അടിസ്ഥാനത്തില്‍ അവര്‍ വിപുലമായ ബഹുജനങ്ങളെ അണിനിരത്തി. എന്നാല്‍ ഇവയിലോരോന്നിലും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ നടത്തപ്പെട്ട അട്ടിമറി, ഈ രാജ്യങ്ങളില്‍ ഓരോന്നിലും ഉണ്ടായിരുന്ന പുരോഗമന ശക്തികളെ തകര്‍ത്തു. ഇന്നവ മതഭീകരതയുടെ വളര്‍ച്ചയ്ക്കു പറ്റിയ വളക്കൂറുള്ള മണ്ണാണ്.

ഇന്ത്യയിലെ കൂട്ടായ പ്രക്ഷോഭത്തിന്റെ തകര്‍ച്ചയുണ്ടായത് സാമ്രാജ്യത്വ ഇടപെടല്‍ കൊണ്ടല്ല. സമകാലീന പുത്തന്‍ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന്റെ സഹജമായ പ്രവണതയുടെ പ്രകടനം എന്ന നിലയിലാണ് അത് ഇന്ത്യയില്‍ ഉയര്‍ന്നുവന്നത്. ഭരണകൂടത്തിന്റെയും അതിന്റെ വിവിധ ഉപകരണങ്ങളുടെയും സഹായവും പ്രോല്‍സാഹനവും അതിന് ഉണ്ടായിരുന്നുതാനും; പുതിയ ബൂര്‍ഷ്വാ വ്യവസ്ഥിതി ദൃഢമായിത്തീരുന്നതിന്റെ ഗുണഭോക്താക്കളായ വര്‍ഗങ്ങളുടെയും ഗ്രൂപ്പുകളുടെയും പിന്തുണയും അതിനുണ്ടായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയെ അത് കവര്‍ന്നെടുക്കുകയായിരുന്നു. അതേ അവസരത്തില്‍ത്തന്നെ, ജനങ്ങളെ നിര്‍വീര്യരാക്കുന്ന ഈ പ്രക്രിയയെക്കുറിച്ചുള്ള വിജയബോധവും അത് ഈ വര്‍ഗങ്ങളിലും ഗ്രൂപ്പുകളിലും വളര്‍ത്തിയെടുക്കുകയും ചെയ്തു. പക്ഷേ, ഈ വിജയബോധം തെറ്റിദ്ധാരണാജനകമാണ്; കാരണം ഇവിടത്തെ കൂട്ടായ പ്രക്ഷോഭത്തിന്റെ നാശം, നമ്മുടേതായ ഫ്രാങ്കെന്‍സ്റ്റിന്‍ ചെകുത്താന്മാരെ ഉണ്ടാക്കുകയും ചെയ്യും. ഇസ്ളാമിക ഭീകരതയുടെ മാത്രം രൂപത്തിലായിരിക്കുകയില്ല, മറിച്ച് മറ്റു പല രൂപങ്ങളിലും അത് വളര്‍ന്നുവരും. ഇതിന് ശക്തമായ മറ്റൊരു കാരണം കൂടിയുണ്ട്. ധനമൂലധനവുമായി ബന്ധപ്പെടുത്തിക്കൊണ്ട്, "വന്‍ശക്തി''യാവാനുള്ള മോഹവും എല്ലായ്പ്പോഴും കാണാം. മൂലധനത്തിന്റെ നേതൃഘടകം ധനമൂലധനമായിട്ടുള്ള പശ്ചാത്തലത്തില്‍, പുത്തന്‍ ഉദാരവല്‍കൃത മൂലധനം ഇന്ത്യയിലേക്ക് വിജയകരമായി പറിച്ചു നടപ്പെട്ടതിനോടൊപ്പം നമ്മുടെ സ്വന്തം ബൂര്‍ഷ്വാസിക്കിടയില്‍ "വന്‍ശക്തി''യാവാനുള്ള "അധികാരമോഹ''വും ഉണ്ടാകുന്നതായികാണാം. "ചൈനയുമായുള്ള മല്‍സരത്തെക്കുറിച്ചും (അത് സുപ്രീംകോടതിപോലും ഇപ്പോള്‍ ഉള്‍ക്കൊണ്ടിട്ടുള്ളതായി തോന്നുന്നു) "ആഗോളശക്തിയായി ഉയര്‍ന്നുവരുന്ന'' ഇന്ത്യയുടെ പങ്കിനെക്കുറിച്ചും ഇടയ്ക്കിടെ ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ അതിന്റെ ലാക്ഷണിക സൂചനകളാണ്. അമേരിക്കന്‍ ഐക്യനാടുകളുമായും മറ്റ് പ്രമുഖ മുതലാളിത്ത രാജ്യങ്ങളുമായും ചില "നീക്കുപോക്കു''കളൊക്കെ വരുത്തിക്കൊണ്ടു മാത്രമേ ഈ "വന്‍ശക്തി'' അധികാരമോഹം സാധിത പ്രായമാക്കാന്‍ കഴിയൂ. എന്നാല്‍ ആ രാഷ്ട്രങ്ങളുടെ സമരങ്ങളില്‍ അവരുടെ കൂടെനില്‍ക്കണമെന്നും അതുവഴി അവരുടെ ശത്രുക്കളെ നമ്മുടെ ശത്രുക്കളാക്കണമെന്നും കൂടി അതിനര്‍ഥമുണ്ട്.

ഇതിനൊക്കെപുറമെ, വന്‍ശക്തിയാവാനുള്ള അധികാരമോഹം ജനാധിപത്യവിരുദ്ധമാണ്. കാള്‍മാര്‍ക്സ് പറഞ്ഞപോലെ, "മറ്റൊരു രാഷ്ട്രത്തെ അടിച്ചമര്‍ത്തുന്ന ഒരു രാഷ്ട്രത്തിന് സ്വയം സ്വതന്ത്രമാവാന്‍ കഴിയില്ല''. സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള അന്വേഷണമാണ് എല്ലാ ജനാധിപത്യ പ്രവര്‍ത്തനങ്ങളുടെയും അന്തഃസത്ത എന്നതിനാല്‍ അത്തരമൊരു രാഷ്ട്രം പരമാര്‍ത്ഥത്തില്‍ ജനാധിപത്യത്തെയും വെട്ടിച്ചുരുക്കും. ഇറാക്കില്‍ യുദ്ധത്തിലേര്‍പ്പെട്ട പ്രമുഖ മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളില്‍ ഭൂരിപക്ഷവും അധികപക്ഷവും ആ യുദ്ധത്തിന് എതിരായിരുന്നിട്ടും അവരെങ്ങനെ യുദ്ധം ചെയ്തു എന്നത് യാദൃച്ഛികമല്ല. ഇന്ത്യയും, ഇന്നത്തെ അതിന്റെ രാഷ്ട്രീയ - സാമ്പത്തിക സഞ്ചാരപഥത്തില്‍, അതേ ദിശയില്‍ത്തന്നെയാണ് മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്; ഒരു "പ്രമുഖ മുതലാളിത്ത ശക്തിയായി'' ഉയര്‍ന്നുവരുന്നതിന്റെയും "പ്രമുഖ മുതലാളിത്ത ശക്തി''കളുടെ സംഘത്തില്‍ അംഗമായിത്തീരുന്നതിന്റെയും ദിശയില്‍ത്തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ മറ്റ് രാജ്യങ്ങളുടെമേല്‍ മേധാവിത്വം സ്ഥാപിച്ചുകൊണ്ട് ഒരു "പ്രമുഖ മുതലാളിത്ത ശക്തി''യായി ഉയര്‍ന്നുവരുന്നതിന്, നമ്മുടെ സ്വാതന്ത്യ്രസമരത്തിന്റെ വീക്ഷണത്തെ മാത്രമല്ല, സ്വാതന്ത്യ്രസമരത്തില്‍നിന്ന് നമുക്ക് ഒസ്യത്തായി ലഭിച്ച ജനാധിപത്യത്തിന്റെ ഊര്‍ജ്ജസ്വലതയേയും തലകീഴാക്കി തിരിക്കേണ്ടതുണ്ട്.

ജനുവരിയുടെ മാനത്ത് ശാസ്ത്രവും വിശ്വാസവും

ജനുവരിയുടെ മാനത്ത് ശാസ്ത്രവും വിശ്വാസവും

ജോജി കൂട്ടുമ്മേല്‍

(ചിന്ത വാരിക)

ജനുവരി പതിനാലിന് മകരവിളക്ക് ആയിരുന്നു. പതിനഞ്ചിന് വലയ സൂര്യഗ്രഹണവും. ജനുവരിയുടെ മാനത്തെ രണ്ട് അത്ഭുതങ്ങളായിരുന്നു ഇവ. മകരജ്യോതി ദര്‍ശിക്കുവാന്‍ ഭക്തലക്ഷങ്ങള്‍ എത്തിയെന്ന് പത്രവാര്‍ത്തകള്‍. വിവിധ രാജ്യങ്ങളിലായി കോടിക്കണക്കിന് ശാസ്ത്രകുതുകികള്‍ സൂര്യഗ്രഹണം വീക്ഷിച്ചു എന്നും വാര്‍ത്തകള്‍ സൂചിപ്പിച്ചു. ഗ്രഹണം മാനത്തെ ഒരു അത്ഭുതമല്ല. ഒരു യാഥാര്‍ത്ഥ്യമാണ്. ഭൂമിയില്‍നിന്ന് നോക്കുമ്പോള്‍ ഒരു അതിശയ കാഴ്ച തന്നെയാണത്. ഗ്രഹണം എപ്പോള്‍, എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നു എന്ന കാര്യം ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ മകരജ്യോതിയുടെ കാര്യം അങ്ങനെയല്ല. അത് ഒരു യാഥാര്‍ത്ഥ്യമല്ലെന്നും ഭൂമിയില്‍നിന്നുതന്നെ കത്തിച്ച് കാണിക്കുന്ന ഒരു ദീപം മാത്രമാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുക്തിവാദി സംഘടനകള്‍ തുടങ്ങിവച്ച ഈ ആക്ഷേപം നല്ലൊരുഭാഗം ഭക്തരും വിശ്വഹിന്ദുപരിഷത്ത് പോലെയുള്ള സംഘടനകളും വരെ ഇപ്പോള്‍ ഏറെക്കുറെ അംഗീകരിച്ചിട്ടുണ്ട്. ഭക്തരെ സംബന്ധിച്ച് മകരജ്യോതി മാനത്ത് തെളിയുന്ന ദിവ്യജ്യോതിസ്സാണോ ഭൂമിയില്‍നിന്ന് കത്തിച്ചു കാണിക്കുന്ന കര്‍പ്പൂര പ്രഭയാണോ എന്ന തര്‍ക്കത്തിന് വലിയ പ്രസക്തിയില്ലായിരിക്കാം. രണ്ടായാലും അവരെ സംബന്ധിച്ച് അത് ദൈവീകമാണ്.

ഇതല്ല ഇവിടെ വിശദീകരിക്കാന്‍പോകുന്ന കാര്യം. സൂര്യഗ്രഹണത്തെക്കുറിച്ച് ഒരു വിഭാഗം ജ്യോതിഷികള്‍ ഇക്കൊല്ലവും എടുത്ത നിലപാട് ശാസ്ത്രവിദ്യാര്‍ത്ഥികളെ സംബന്ധിച്ചെങ്കിലും നിരാശാജനകമായിരുന്നു. ജനുവരി 14ന് രാത്രി കൈരളി ടി വി സംഘടിപ്പിച്ച ഒരു പ്രക്ഷേപണത്തില്‍ പങ്കെടുത്തുകൊണ്ട് കേരളത്തിലെ ജ്യോത്സ്യന്മാരില്‍ മുമ്പനായ ആറ്റുകാല്‍ രാധാകൃഷ്ണന്‍ പറഞ്ഞത് സൂര്യഗ്രഹണത്തിന്റെ മൂര്‍ദ്ധന്യ സമയമായ പകല്‍ 1.05നും 1.18നും ഇടയ്ക്കുള്ള സമയത്ത് ആളുകള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു. ഈ വാദത്തെ ഖണ്ഡിച്ചുകൊണ്ട് കേരള സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. കെ പാപ്പുട്ടി ഗ്രഹണസമയത്ത് സൂര്യനില്‍നിന്ന് വിശേഷാല്‍ വിഷരശ്മികളൊന്നും പുറപ്പെടുന്നില്ലെന്ന് വാദിച്ചു. ഇതിന് ജ്യോത്സ്യന്റെ മറുപടി തന്റേത് അയ്യായിരത്തോളം കൊല്ലം പഴക്കമുള്ള വിശ്വാസമാണെന്നായിരുന്നു.

ഈ സംവാദത്തിന് ഏതാനും മണിക്കൂര്‍ മുമ്പായിരുന്നു ലക്ഷക്കണക്കിന് ഭക്തര്‍ മകരജ്യോതിസ്സ് കണ്ടതെന്ന വസ്തുത രാധാകൃഷ്ണന്‍ മറന്നുപോയി. ആകാശത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള പ്രകാശധാരയോ പ്രകാശ തടസ്സമോ ഉണ്ടായാല്‍ അതിലൂടെ വിഷരശ്മികള്‍ വരുമെങ്കില്‍ മകരജ്യോതിയില്‍ ഇങ്ങനെയൊന്നും ഇല്ലെന്ന് എങ്ങനെയാണ് രാധാകൃഷ്ണന്‍ ഉറപ്പിച്ചത്?

ഇത് എതിര്‍വാദത്തിനുവേണ്ടിയുള്ള ഒരു ചോദ്യം മാത്രമായി കരുതാം. ഇതും തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് രാധാകൃഷ്ണന്‍ മറുപടി പറഞ്ഞേക്കാം. എന്നാല്‍ യഥാര്‍ത്ഥപ്രശ്നം മറ്റൊന്നാണ്. സൂര്യഗ്രഹണ സമയത്ത് ക്ഷേത്രങ്ങള്‍ മുഴുവന്‍ അടച്ചിട്ടു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ രാവിലെ 10ന് നട അടച്ചു. വൈകിട്ട് അഞ്ചിനാണ് തുറന്നത്. ഗുരുവായൂരില്‍ 10.30ന് അടച്ച നട 3.30ന് തുറന്നു. ഓരോ ക്ഷേത്രത്തിലും ഇത്തരത്തില്‍ അറിയിപ്പുകള്‍ മുന്‍കൂട്ടിത്തന്നെ നല്‍കിയിരുന്നു. ഹൈന്ദവ ആരാധനാലയങ്ങളില്‍ മാത്രമാണ് ഈ അങ്കലാപ്പ് ഉണ്ടായതെന്ന് കരുതേണ്ട. സൂര്യഗ്രഹണം കണക്കിലെടുത്ത് മുസ്ളിം പള്ളികളില്‍ പ്രത്യേക ഗ്രഹണ നമസ്കാരം നടത്തണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ഉലമ പ്രസിഡന്റ് കാളാമ്പാടി മുഹമ്മദ് മുസല്യാര്‍ തുടങ്ങിയ പ്രമുഖര്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇക്കാര്യത്തില്‍ ശ്രദ്ധപതിപ്പിക്കാന്‍ മഹല്ല് ഖത്തിബുമാരും ഖാസിമാരും അടക്കമുള്ളവരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

എന്നാല്‍ ഇതിന്റെ മറുവശം എന്താണ്? ആരാധനാലയങ്ങള്‍ അടഞ്ഞപ്പോള്‍ വിദ്യാലയങ്ങള്‍ വര്‍ദ്ധിച്ച ആവേശത്തോടെ ഉണര്‍ന്നു കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സൂര്യഗ്രഹണം കാണുന്നതിന് കാലേക്കൂട്ടിത്തന്നെ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. ഗ്രഹണം കാണുന്നതിന് മൈലാര്‍ഫിലിം ഉപയോഗിച്ചുള്ള വിശേഷാല്‍ സോളാര്‍ ഫില്‍ട്ടറുകള്‍, സൂര്യദര്‍ശിനികള്‍, പിന്‍ഹോള്‍ ക്യാമറകള്‍ എന്നിവയുണ്ടാക്കി വിദ്യാര്‍ത്ഥികള്‍ ഇത് അറിവിന്റെ ഉത്സവമാക്കിമാറ്റി. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കൂട്ടമായി പുറത്തിറങ്ങി ഗ്രഹണം വീക്ഷിച്ചു. രാവിലെ 11.30ന് തുടങ്ങിയ ഈ നിരീക്ഷണം ഉച്ചയ്ക്കുശേഷം 3.30 വരെ തുടര്‍ന്നു. ഉച്ചയ്ക്ക് ഒരു മണിയായപ്പോള്‍ വെയില്‍ മങ്ങിയതും സൂര്യതാപത്തിന്റെ അളവ് കുറഞ്ഞതും അവര്‍ ശ്രദ്ധിച്ചു. ചില സ്കൂളുകളിലെങ്കിലും കമ്പ്യൂട്ടറുകളില്‍ വിശേഷാല്‍ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് മറ്റ് സ്ഥലങ്ങളില്‍ സൂര്യഗ്രഹണം എങ്ങനെ അനുഭവപ്പെടുന്നു എന്നതും കാണുകയുണ്ടായി. വിശേഷിച്ചും തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ കാണപ്പെട്ട പൂര്‍ണ വലയഗ്രഹണം മിക്കവരും കണ്ടു. തങ്ങളുടെ ആകാശത്തും മറ്റുള്ളിടത്തും ഒരേ പ്രതിഭാസം ഒരേസമയത്ത് എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്ന് അവര്‍ മനസ്സിലാക്കി. സൂര്യഗ്രഹണം ഭയന്ന് കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. നമുക്ക് അവിടെ നിന്നാണ് ഈ മാറ്റം ഉണ്ടായതെന്നത് വളരെ ആവേശകരമാണ്.

രണ്ടാമത്തെ കാര്യം ജ്യോത്സ്യന്മാരുടെ ഭീഷണികള്‍ വളരെപ്പേരൊന്നും കാര്യമായി എടുത്തില്ല എന്നതാണ്. ഉച്ചയ്ക്ക് ഒരുമണിക്ക് ഭക്ഷണം ഒഴിവാക്കണം എന്നതായിരുന്നു പ്രധാന ഭീഷണി. എന്നാല്‍ വിദ്യാലയങ്ങളില്‍ സാധാരണപോലെ ഈ സമയത്തുതന്നെയാണ് വിദ്യാര്‍ത്ഥികള്‍ ഉച്ചഭക്ഷണം കഴിച്ചത്. വിദ്യാലയങ്ങളില്‍ മാത്രമല്ല തൊഴിലിടങ്ങളിലും പണിശാലകളിലുമുള്ള സാധാരണ തൊഴിലാളികള്‍പോലും കൃത്യസമയത്തുതന്നെ ഉച്ചഭക്ഷണം കഴിക്കുകയും ചിലരെങ്കിലും സൂര്യഗ്രഹണം നിരീക്ഷിക്കുകയും ചെയ്തു. ചുരുക്കം വിദ്യാലയങ്ങളില്‍ മറിച്ച് അനുഭവം ഉണ്ടായതായി കേള്‍ക്കുന്നുണ്ട്. വിശേഷിച്ചും ചില ഹിന്ദു മാനേജ്മെന്റുകളുടെ നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളില്‍. ഇത് കേരളത്തെ സംബന്ധിച്ച് ഒട്ടും അഭിമാനകരമല്ല.

ജനുവരിയിലെ രണ്ട് സംഭവങ്ങളാണ് നാമിവിടെ വിശകലനം ചെയ്തത്. ഇത് തരുന്ന ചില സൂചനകള്‍ ഉണ്ട്.ഒന്നാമത്തേത് ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഇത്രയേറെ വികസിക്കുകയും ബഹിരാകാശ വിജ്ഞാനം സാധാരണക്കാരില്‍പോലും എത്തുകയും ചെയ്ത ഇക്കാലത്തുപോലും സൂര്യഗ്രഹണം സംബന്ധിച്ച അന്ധവിശ്വാസങ്ങള്‍ ടെലിവിഷനിലൂടെ പ്രഖ്യാപിക്കാന്‍ ജ്യോത്സ്യന്മാര്‍ക്ക് ധൈര്യമുണ്ടായി എന്നതാണ്. നൂറ്റാണ്ടുകളായി മനുഷ്യമനസ്സില്‍ അടിഞ്ഞുകൂടിയ ധാരണകള്‍ വിദ്യാഭ്യാസത്തിന്റെ വ്യാപനംകൊണ്ടുമാത്രം മാറ്റാന്‍ കഴിയില്ല എന്ന് ഇത് തെളിയിക്കുന്നു.

രണ്ടാമത്തേത് ഏതുതരത്തിലുമുള്ള വിശ്വാസവും എത്രമാത്രം മുന്‍വിധിയില്‍ അധിഷ്ഠിതമാണ് എന്നും ഇത് തെളിയിക്കുന്നു. ഗ്രഹണത്തെക്കുറിച്ച് ധാരാളം കാര്യങ്ങളറിയാം. എന്നാലും അതിനെക്കുറിച്ചുള്ള അപകട ഭീതിയില്‍നിന്ന് മുക്തരാകാന്‍ വിശ്വാസികള്‍ക്ക് കഴിയുന്നില്ല. മകരജ്യോതിയെക്കുറിച്ച് ഒരു പഠനവും നടന്നിട്ടില്ല. പക്ഷേ അത് ഐശ്വര്യദായകമാണെന്ന് വിശ്വസിക്കാന്‍ ഒരു മടിയുമില്ല. ശാസ്ത്രവും വിശ്വാസവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇത് വെളിവാക്കുന്നത്. അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് ആകാശക്കാഴ്ചകള്‍ തുടര്‍ച്ചയായി വന്നതിന് ചരിത്രത്തില്‍ വേറെ അനുഭവങ്ങള്‍ ഉണ്ടായിരിക്കുകയില്ല. ഒന്നിനെ നിരവധി പഠനങ്ങള്‍ക്കുള്ള അവസരമാക്കി മാറ്റുന്നു. ഈ സമയത്ത് അന്തരീക്ഷ താപനിലയില്‍ പൊടുന്നനവേ വരുന്ന മാറ്റങ്ങള്‍ പഠിക്കാന്‍ ഐഎസ്ആര്‍ഒ അഞ്ച് റോക്കറ്റുകള്‍ അയച്ചത് പ്രധാനമായും ഓര്‍ത്തിരിക്കേണ്ടതാണ്. മറ്റ് ഗവേഷണകേന്ദ്രങ്ങളും ഇത്തരം പഠനങ്ങള്‍ നടത്തിയിരുന്നു. എന്തായാലും സൂര്യഗ്രഹണം എല്ലാത്തരം നിഷ്കൃഷ്ടമായ വിശകലനങ്ങള്‍ക്കും വിധേയമാകുന്നു. മകരജ്യോതിയോ, വിശ്വാസികള്‍ ദര്‍ശിച്ച് സായൂജ്യമടയുന്നു. കാലത്തേയും ചരിത്രത്തേയും മുന്നോട്ടുനയിക്കുന്നത് ആദ്യം പറഞ്ഞതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?

ഏറ്റവും ഒടുവിലായി പറയട്ടെ. ജ്യോതിശാസ്ത്രം തെരുവുകളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു കാലം വരുമെന്നത് ടെലസ്കോപ്പ് ഉപയോഗിച്ച് ആദ്യം ആകാശം നോക്കിയ ഗലീലിയോയുടെ ഒരു സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാര്‍ത്ഥ്യമാകുകയാണെന്നാണ് കേരളത്തില്‍ ഗ്രാമനഗര വ്യത്യാസമില്ലാതെ നിരവധി നാല്‍ക്കവലകളിലും കടല്‍ തീരങ്ങളിലും തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിലും തടിച്ചുകൂടിയ വന്‍ ജനാവലികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏത് തരത്തിലുള്ള പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിലെ ശാസ്ത്രബോധത്തെ സംബന്ധിച്ച് ഇതൊരു ശുഭസൂചകം തന്നെയാണ്.

കുപ്രചാരകര്‍ അറിയാന്‍

കുപ്രചാരകര്‍ അറിയാന്‍

ദേശാഭിമാനി ലേഖനം

കേന്ദ്രത്തിലെ സഹമന്ത്രിമാര്‍ യോഗം ചേര്‍ന്ന് തങ്ങള്‍ക്ക് എന്തെങ്കിലും ജോലി തരൂ എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടേണ്ടിവന്നത് യുപിഎ സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും അപഹാസ്യവുമായ ശൈലിയെ സൂചിപ്പിക്കുന്നു. രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നു മാത്രമല്ല, ഭരണത്തിന്റെ അത്യുന്നത ശ്രേണിയായ മന്ത്രിസഭയെ ഒന്നിപ്പിച്ചുകൊണ്ടുപോകാനും സഹമന്ത്രിമാരെ വിശ്വാസത്തിലെടുക്കാനും യുപിഎക്ക് സാധ്യമാകുന്നില്ല. അങ്ങനെ പണിയില്ലാതെ നടക്കുന്ന കേന്ദ്ര സഹമന്ത്രിമാരില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. സ്വന്തമായി ഉത്തരവാദിത്തങ്ങളൊന്നും ഇല്ലാത്തതുകാരണമാകണം, അവര്‍ വിവാദങ്ങള്‍ സൃഷ്ടിച്ച് വാര്‍ത്തയില്‍ ഇടംനേടാനാണ് നിരന്തരം ശ്രമിച്ചുകാണുന്നത്. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ വി തോമസ് അടുത്തിടെ നടത്തുന്ന പ്രസ്താവനകള്‍ ആ ഗണത്തില്‍പ്പെട്ടവയാണ്. അങ്ങനെയുള്ള വിവാദവ്യവസായത്തിനുലഭിച്ച മാധ്യമ പിന്തുണയാണ് കേരളത്തിലെ സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ കടല വിലകൂട്ടി വിറ്റു എന്നമട്ടില്‍ ഞങ്ങളുടെ ഒരു മാന്യ സഹജീവി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രചാരണം. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന വന്‍കടല കേന്ദ്രസര്‍ക്കാര്‍ ചില്ലറ വില്‍പ്പന സ്ഥാപനങ്ങളായ കേന്ദ്രീയ ഭണ്ഡാറുകളും നാഫെഡ് കേന്ദ്രങ്ങളും വഴി രണ്ടിരട്ടി വിലയ്ക്കാണ് വില്‍ക്കുന്നത്. ഇറക്കുമതി ചെയ്യുന്ന വന്‍കടലയ്ക്ക് കേന്ദ്രീയ ഭണ്ഡാറുകളില്‍ കിലോക്ക് 44 രൂപ-കേരളത്തില്‍ സപ്ളൈകോ വില 27 രൂപ. പരിമിതമായ സൌകര്യങ്ങള്‍ ഉപയോഗിച്ച്, ഏറ്റവും മികച്ച രീതിയില്‍ വിപണിയില്‍ ഇടപെടുകയും വിലക്കയറ്റത്തിനു കടിഞ്ഞാണിടുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തോടു താല്‍പ്പര്യമുള്ള കേന്ദ്ര മന്ത്രിമാരും ജനങ്ങളോടു പ്രതിബദ്ധതയുള്ള മാധ്യമങ്ങളും ആ ശ്രമങ്ങളെ ആകുംവിധം സഹായിക്കുക എന്ന ഉത്തരവാദിത്തമാണ് നിര്‍വഹിക്കേണ്ടത്. ഇവിടെ, ദൌര്‍ഭാഗ്യവശാല്‍ കേരള സര്‍ക്കാര്‍ ചെയ്ത എല്ലാ നല്ല കാര്യവും തമസ്കരിച്ച്, കേന്ദ്രം ചെറിയ വിലയ്ക്കു നല്‍കിയ സാധനം വന്‍തോതില്‍ ലാഭം ഈടാക്കി ജനങ്ങളുടെ തലയില്‍വയ്ക്കുന്ന ദ്രോഹനടപടിക്കാരാണ് കേരളത്തിലെന്ന് സ്ഥാപിക്കാനുള്ള കുരുട്ടുതന്ത്രമാണ് പ്രയോഗിച്ചുകാണുന്നത്. തങ്ങളുടെ വാദം സമര്‍ഥിക്കുന്ന കൂട്ടത്തില്‍, എന്തുകൊണ്ട് കേരളം 27 രൂപയ്ക്കു വില്‍ക്കുന്ന ഇറക്കുമതിക്കടലയ്ക്ക് കേന്ദ്രം 44 രൂപ ഈടാക്കുന്നു എന്ന ലളിതമായ ചോദ്യത്തിനെങ്കിലും വിവാദം വില്‍ക്കുന്ന പത്രം മറുപടി കണ്ടെത്തണമായിരുന്നു. അപകീര്‍ത്തിപ്പെടുത്താനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള പ്രചാരണം നാനാവഴിക്ക് മുന്നേറുന്ന ഘട്ടത്തില്‍ത്തന്നെ, സാധാരണ ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക് അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാനുള്ള നവംനവങ്ങളായ ആശയങ്ങളും പദ്ധതികളും പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന ഗവര്‍മെന്റ് എന്നത് അഭിമാനകരമാണ്. സഹകരണ സ്ഥാപനമായ കസ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണത്തിനും വൈവിധ്യവല്‍ക്കരണത്തിനുമായി ആവിഷ്കരിച്ച 175 കോടി രൂപയുടെ പദ്ധതി ഇതില്‍ എടുത്തുപറയേണ്ടതാണ്. നിത്യോപയോഗ സാധനങ്ങളുടെയും മരുന്നിന്റെയും പാചകവാതകത്തിന്റെയും പൊതുവിതരണത്തില്‍ കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ ഉറപ്പാക്കുന്നതാണ് വിഷന്‍-2011 എന്ന പദ്ധതി. 140 അസംബ്ളി മണ്ഡലത്തിലും ഒന്നുവീതം ത്രിവേണി സ്റോര്‍ പുതുതായി സ്ഥാപിക്കുക എന്നതാണ് പദ്ധതിയിലെ പ്രധാന നിര്‍ദേശം. 10 ത്രിവേണി മെഗാ മാര്‍ട്ട്, ത്രിവേണി സ്റോറുകള്‍ക്ക് ആവശ്യമായ സാധനം സംഭരിച്ച് വിതരണംചെയ്യാന്‍ 25 സംഭരണശാല, 14 ജില്ലയിലും മൊബൈല്‍ ത്രിവേണി സ്റോര്‍ എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പദ്ധതിയിലുള്ളത്. കുറഞ്ഞ വിലയില്‍ ഉച്ചയൂ വിതരണം, ത്രിവേണി കോഫി ഹൌസ്, ബജറ്റ് ഹോട്ടല്‍ എന്നിവയ്ക്കു പുറമെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗള്‍ഫ് നഗരങ്ങളിലും അന്യസംസ്ഥാന നഗരങ്ങളിലും ത്രിവേണി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 50 നീതീ മെഡിക്കല്‍ സ്റോര്‍കൂടി ആരംഭിക്കുന്നടക്കം ആരോഗ്യ പരിപാലനരംഗത്ത് ഇടപെടലിനും കസ്യൂമര്‍ ഫെഡ് ഈ പദ്ധതിയിലൂടെ തയ്യാറാകുന്നു. സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ സ്തുത്യര്‍ഹമായ ഇടപെടലിനു പുറമെയുള്ളതാണ് സഹകരണമേഖലയുടെ ഈ പങ്കാളിത്തം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരമൊന്ന് ചൂണ്ടിക്കാട്ടാന്‍ കേന്ദ്ര സഹമന്ത്രിക്ക് കഴിയുമോ? വിവാദ സ്രഷ്ടാക്കളായ ഞങ്ങളുടെ സഹജീവികള്‍ക്ക് കഴിയുമോ? കേരളത്തില്‍ നടക്കുന്ന ഇത്തരം സംരംഭങ്ങളുടെ മേന്മയും നന്മയും രാജ്യത്താകെ പ്രചരിപ്പിച്ച്, ഇതാ മാതൃക എന്ന് അഭിമാനപുരസ്സരം ചൂണ്ടിക്കാട്ടേണ്ടവര്‍ അതിനു തയ്യാറാകാതെ, അപവാദ പ്രചാരണത്തിലേര്‍പ്പെടുന്നത് മ്ളേച്ഛമാണ്്. ഏതു രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തിന്റെ പേരിലായാലും ഇത്തരം പ്രവൃത്തികള്‍ ന്യായീകരിക്കപ്പെടരുത്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെതിരെ വിവാദവാര്‍ത്ത കെട്ടിമച്ച അതേ മാനസികാവസ്ഥയാണ് ഇക്കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ഇത് നല്ലതിനോ എന്ന് ബന്ധപ്പെട്ടവര്‍ പുനരാലോചിക്കട്ടെ. ഇത്തരം കുപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങള്‍ ഇവിടെ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിക്കുന്നു.

Monday, January 25, 2010

സ്ത്രീയും പുരുഷനും

സ്ത്രീയും പുരുഷനും

ശതമന്യു


(ദേശാഭിമാനി )

പിടിക്കപ്പെട്ടത്് കുറിയും ഖദറുമിട്ട ഉണ്ണിത്താനായതുകൊണ്ട് നമുക്ക് സ്ത്രീപുരുഷ ബന്ധത്തിന്റെ ഉദാത്ത തലങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാം. സക്കറിയയെ ചോദ്യംചെയ്തത് എസ്എഫ്ഐക്കാരായതുകൊണ്ട് നമുക്ക് മാര്‍ക്സിസ്റ്റ് പാര്‍ടിയുടെ സാംസ്കാരിക ഫാസിസത്തെക്കുറിച്ച് രോഷം കൊള്ളാം. കൂറുമാറിയത് മാര്‍ക്സിസ്റ്റ് പാര്‍ടിയില്‍ നിന്നാകയാല്‍ നമ്മുടെ ആശങ്ക മനോജ് കുരിശിങ്കലിന്റെ മതവിശ്വാസത്തെ മാര്‍ക്സിസ്റ്റുകാര്‍ ഹനിക്കുന്നതിനെക്കുറിച്ചാകട്ടെ. എസ്എഫ്ഐയുടെ വനിതാ നേതാവിനെ ഹീനമായ ഭാഷയില്‍ ആക്ഷേപിച്ച മാതൃഭൂമി പത്രം മഹത്തരവും അത്തരം നെറികേടുകളെ ചോദ്യംചെയ്ത് 'എടോ ഗോപാലകൃഷ്ണാ' എന്ന് പ്രസംഗമധ്യേ പരാമര്‍ശിച്ച സിപിഐ എം നേതാവ് ധൃഷ്ടനുമാകുന്ന തലതിരിഞ്ഞ ബോധം നമുക്കുചുറ്റും പ്രചരിപ്പിക്കപ്പെടുന്നുണ്ട്. സ്വന്തം കുഞ്ഞിനെ തൊട്ടിലിലും ആരാന്റെ കുട്ടീനെ ചക്കിലും ഇട്ടുതന്നെ ആട്ടണം. ജവാഹര്‍ലാല്‍ നെഹ്റുവിനെ ലേഡി മൌണ്ട് ബാറ്റനോടു കൂട്ടിക്കെട്ടാം. കൊളംബിയക്കാരിക്ക് രാഹുലിന്റെ കൂടെ അര്‍ധനഗ്നയായി നാടുചുറ്റാം-ഉണ്ണിത്താനെന്തേ സേവാദള്‍ വിപുലപ്പെടുത്താന്‍ രാത്രി സഞ്ചാരമായിക്കൂടെന്ന് കോഗ്രസിനകത്ത് ചോദ്യമുയരുന്നതില്‍ തെറ്റില്ല. അത്തരം സഞ്ചാരമാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ഉണ്ണിത്താന്റെ മഹത്കൃത്യം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നും വായിട്ടടിക്കുന്നത് ആവിഷ്കാര സ്വാതന്ത്യ്രം തന്നെ. അങ്ങനെ പറയുന്നത് സഹിയാതെ 'അതുനിന്റെ വീട്ടില്‍ പോയി പറഞ്ഞാല്‍മതി' എന്ന് പ്രതിവചിക്കുന്നതിലുമില്ലേ ഉദാത്തമായ ആവിഷ്കാര സ്വാതന്ത്യ്രം? സക്കറിയ പറഞ്ഞതെന്തെന്ന് ആദ്യമാരും മനസ്സിലാക്കിയിരുന്നില്ല. കമ്യൂണിസ്റ്റ് നേതാക്കളെ അധിക്ഷേപിക്കുന്നതായിരുന്നു പയ്യന്നൂര്‍ പ്രസംഗമെന്ന് അപ്പുക്കുട്ടന്‍ മാഷടക്കമുള്ള സാക്ഷികള്‍ പറഞ്ഞപ്പോള്‍, അതു കള്ളവും സക്കറിയ കള്ളം പറയാത്തവനുമായി. "സക്കറിയ കള്ളം പറയുമെന്ന് വിശ്വസിക്കുന്നില്ല'' എന്നാണ് ശുദ്ധമനസ്കരില്‍ ചിലര്‍ പറഞ്ഞത്. പയ്യന്നൂര്‍ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നപ്പോള്‍ കള്ളം പറഞ്ഞത് ആരെന്നു വ്യക്തമായി. അതില്‍പ്പിന്നെ സക്കറിയക്കുവേണ്ടിയുള്ള ന്യായീകരണവാദക്കരെയൊന്നും വലുതായി കണ്ടിട്ടില്ല. കമ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം എന്നാല്‍, എന്തോ സുഖമുള്ള ഒന്നാണെന്നത്രേ സക്കറിയ മനസ്സിലാക്കിയിട്ടുള്ളത്. പയ്യന്നൂരുകാരുടെ ക്ഷമ അപാരം തന്നെ. ഇത്ര കടുപ്പത്തിലുള്ള ്ആവിഷ്കാര സ്വാതന്ത്യ്രവും അവര്‍ സഹിച്ചുവല്ലോ. എല്ലാം കഴിഞ്ഞ്, ബോംബെ ഹോട്ടലിലെ ഒരുമണിക്കൂര്‍ ഡിസ്കഷനുശേഷം സക്കറിയയും മൂന്നു കൂട്ടുകാരും ഇറങ്ങിവരുമ്പോഴാണല്ലോ 'സംഭവം' ഉണ്ടാകുന്നത്. ആ സമയത്ത് സക്കറിയ വല്ലാതെ ക്ഷുഭിതനായിരുന്നെന്നും കാറിലേക്ക് സുഹൃത്തുക്കള്‍ തള്ളിക്കയറ്റുകയായിരുന്നെന്നും പറയുന്നു. സക്കറിയ പൊലീസില്‍ പരാതിപ്പെട്ടിട്ടുമില്ല. എന്തോ ഒരു മറച്ചുവയ്ക്കല്‍ അവിടെയുണ്ട്. അത് സി വി ബാലകൃഷ്ണനെങ്കിലും പിന്നീടെപ്പോഴെങ്കിലും വെളിപ്പെടുത്തുമായിരിക്കും. സെബാസ്റ്റ്യന്‍ പോള്‍ കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. "അറിഞ്ഞിടത്തോളം ചോദ്യവും തര്‍ക്കത്തരവും ചേര്‍ന്നപ്പോഴാണ് വാക്കേറ്റമുണ്ടായത്. വാക്കേറ്റം കൈയേറ്റമായോ എന്ന് പൊലീസ് അന്വേഷിക്കട്ടെ. കൈയേറ്റക്കാരോടു ക്ഷമിക്കാന്‍ തയ്യാറില്ലെങ്കില്‍ സക്കറിയ പൊലീസിനു പരാതി നല്‍കണമായിരുന്നു. വാദി പ്രതിയാകുമോ എന്ന ഭയത്താല്‍ അദ്ദേഹം അതിനു തയ്യാറാകുന്നില്ല. ജനാധിപത്യത്തിലും നിയമവാഴ്ചയിലുമുള്ള അവിശ്വാസമാണ് സക്കറിയ എന്ന സാംസ്കാരിക നായകന്‍ പ്രകടിപ്പിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ മനോഭാവത്തില്‍നിന്നാണ് സാംസ്കാരിക ഫാസിസത്തിന്റെ തുടക്കം''. പാര്‍ടിക്കെതിരെ പരസ്യമായി, പലരെയും വേദനിപ്പിച്ച തലത്തിലോളം അഭിപ്രായം പ്രകടിപ്പിച്ച ആളാണ് സെബാസ്റ്റ്യന്‍ പോള്‍. അദ്ദേഹം പറയുന്നത്,"എന്റെ ആശങ്കകളില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയതല്ലാതെ ഒരു ദുരനുഭവവും എനിക്കുണ്ടായില്ല. ടെലിഫോണില്‍പ്പോലും അസുഖകരമായത് കേള്‍ക്കേണ്ടിവന്നില്ല'' എന്നാണ്. ഇപ്പോള്‍ സക്കറിയയെ ഏറ്റെടുത്തിരിക്കുന്നത് കോഗ്രസ് ചാനലും മുനീര്‍ വിഷനുമെല്ലാമാണ്. കോഗ്രസ് ചാനലുകാരന്‍, സിപിഐ എമ്മിനകത്ത് വിപ്ളവകരമായ ചിന്ത നഷ്ടപ്പെടുകയാണെന്ന് ആശങ്കപ്പെടുന്നിന് മേലൊപ്പുചാര്‍ത്തിക്കൊടുക്കാനും വേണം ഒരു സക്കറിയ! * * * * * * * * * * * സിപിഐ എമ്മിന്റെ അസഹിഷ്ണുത, സ്ത്രീപുരുഷ ബന്ധങ്ങളിലെ വിപ്ളവം-ഇവയാണല്ലോ പുതിയ ചര്‍ച്ചാവിഷയം. തല്ലിത്തീര്‍ക്കലാണ് പരിപാടിയെങ്കില്‍ സിപിഎമ്മിനെയും നേതാക്കളെയും നാടുനീളെ തെറിവിളിച്ചും അപവാദം പറഞ്ഞും കള്ളക്കേസുണ്ടാക്കിയും സ്വച്ഛമായി നടക്കുന്നില്ലേ മഹാന്മാര്‍. വല്ലപ്പോഴുമെങ്കിലും പാര്‍ടിക്കനുകൂലമായും സംസാരിക്കാറുള്ള സക്കറിയയെ കൈകാര്യം ചെയ്യുന്നതിനു പകരം അത്തരക്കാരുടെ ശരീരത്തില്‍വേണ്ടേ അസഹിഷ്ണുവായ സിപിഐ എമ്മുകാരന്റെ കൈ വീഴാന്‍? കുഞ്ഞാലിക്കുട്ടിയെ കുടുക്കി രാഷ്ട്രീയവിരോധം തീര്‍ക്കാന്‍ പെണ്ണുകേസ് ഉപയോഗിച്ചില്ലെന്നായിരുന്നു ആക്ഷേപം. ഉണ്ണിത്താന്‍ പിടിക്കപ്പെട്ടപ്പോള്‍ സ്ത്രീപുരുഷ സ്വാതന്ത്യ്രത്തിന്റെ മഹത്തായ അര്‍ഥതലങ്ങള്‍ക്കുനേരെ സിപിഐ എം കൈയേറ്റം നടത്തുന്നുവെന്ന്. എന്തേ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടാണോ ഉണ്ണിത്താന്‍ സേവാദളിനെയുംകൊണ്ട് മഞ്ചേരിയില്‍ പോയത്? പിടിക്കപ്പെട്ടത് ഉണ്ണിത്താനാണെന്നു മനസ്സിലാക്കിയപ്പോള്‍ കോഗ്രസുകാര്‍ പിന്‍വാങ്ങിയതുപോലെ അവിടെയുണ്ടായിരുന്ന മറ്റു നാട്ടുകാരും പിന്മാറണമായിരുന്നുവോ? സിപിഐ എമ്മിന്റെ ജനാധിപത്യബോധവും മര്യാദയും വെറുതെ ചോദ്യംചെയ്യുന്നത് ശരിയാണോ എന്ന് യുഡിഎഫ് നേതൃത്വത്തിലെ ചിലരെങ്കിലും ചിന്തിക്കണം. സമുന്നത യുഡിഎഫ് നേതാവിന്റെ വീട്ടിലെ മഞ്ഞക്കഥയുംകൊണ്ട് ഉറ്റ ബന്ധുക്കള്‍ പലവട്ടം കയറിയിറങ്ങിയിട്ടും അത്തരം കഥ ഉപയോഗിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ ഞങ്ങളില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് തിരിച്ചുവിട്ടിട്ടില്ലേ? പാലക്കാട്ടെ തീവണ്ടിക്കേസ് പ്രചരിപ്പിച്ച് നേട്ടംകൊയ്യാന്‍ സിപിഐ എം നിന്നിട്ടില്ലല്ലോ. അതൊക്കെ തുറന്നുപറഞ്ഞുള്ള സംവാദത്തിന് യുഡിഎഫ് തയ്യാറാകുമോ? ഉണ്ണിത്താന്‍ പ്രളയകാലത്ത് വിളിച്ചുപറഞ്ഞ കാര്യത്തിലെങ്കിലും തുറന്നൊരു ചര്‍ച്ചയ്ക്ക് നില്‍ക്കാമോ? സ്ത്രീകളോടും സ്ത്രീപുരുഷ ബന്ധത്തോടും പ്രണയത്തോടുമെല്ലാം മാര്‍ക്സിസ്റ്റുകാര്‍ക്കുള്ള സമീപനം ഏതായാലും ഉണ്ണിത്താനും സക്കറിയയും പ്രക്ഷേപണം ചെയ്യുന്നതല്ല. സ്വകാര്യസ്വത്തിനെ അടിസ്ഥാനമാക്കിയുള്ള സമൂഹങ്ങള്‍ക്ക് സ്ത്രീകളെ അടിച്ചമര്‍ത്തേണ്ടത് ആവശ്യമാണ്. മാര്‍ക്സിസ്റ്റുകാര്‍ ഭൌതിക പരിതഃസ്ഥിതികളില്‍ മാറ്റംവരുത്താന്‍ സമരം ചെയ്യുന്നവരാണ്. സ്ത്രീകളെ കീഴ്പ്പെടുത്തുന്നത് അംഗീകരിക്കുന്ന; സ്ത്രീ വിമോചനത്തിനു തടസ്സമായി വര്‍ത്തി ക്കുന്ന ആശയങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എതിരെയാണ് മാര്‍ക്സിസ്റ്റുകാരന്റെ വികാരം. "പണമോ സാമൂഹ്യമായ അധികാരശക്തിയോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് സ്ത്രീകളുടെ അധീശത്വം വിലയ്ക്കു വാങ്ങാന്‍ തങ്ങളുടെ ജീവിതത്തിലൊരിക്കലും സൌകര്യം കിട്ടിയിട്ടില്ലാത്ത പുരുഷന്മാരുടെ തലമുറ; യഥാര്‍ഥ പ്രണയം നിമിത്തമല്ലാതെ മറ്റേതെങ്കിലും പരിഗണനകള്‍ വച്ച് പുരുഷനു കീഴടങ്ങാനോ സാമ്പത്തിക വൈഷമ്യങ്ങളെ ഭയന്ന് സ്വന്തം പ്രേമഭാജനത്തെ കൈയൊഴിയാനോ ഒരിക്കലും നിര്‍ബന്ധിക്കപ്പെട്ടിട്ടില്ലാത്ത സ്ത്രീകളുടെ തലമുറ'' -ഇതു രണ്ടും ഉണ്ടായാലേ ഉല്‍ക്കൃഷ്ടമായ സ്ത്രീപുരുഷ ബന്ധത്തിനും അതിന്റെ സ്വാതന്ത്യ്രത്തിനും പൂര്‍ണതയുള്ളൂ. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും അധികാരത്തിന്റെയും പണത്തിന്റെയും ഹുങ്കുകാട്ടിയും സ്ത്രീകളെ പാട്ടിലാക്കി ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി സുഖിക്കുന്ന ഏര്‍പ്പാടിനു മറ്റൊരു ന്യായീകരണവും ചേരില്ല. വ്യഭിചാരത്തിനും കാമഭ്രാന്തിനും അവിഹിതവേഴ്ചയ്ക്കും എന്ത് തത്വാധിഷ്ഠിത പരിവേഷം? ഉണ്ണിത്താന്‍ ചെയ്തത് എന്തെന്ന് നാട്ടുകാര്‍ക്കു മുഴുവനും അറിയാം. അതിനെ ന്യായീകരിക്കാനും മഹത്വപ്പെടുത്താനും 'കരി ഇതുപോര'. * * * * * * * * * * * പോള്‍ വധക്കേസ് സിബിഐക്കു വിട്ട് ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ ചില നിര്‍ഭയ നിരന്തരക്കാര്‍ക്ക് ഇളക്കം. ഞങ്ങള്‍ അന്നേ പറഞ്ഞതല്ലേ എന്ന്. മഠത്തില്‍ രഘുവിന്റെ ദുഫായിലെ ഹോട്ടലില്‍ മറ്റേ രണ്ടു പുള്ളികളെ ഒളിപ്പിച്ചിട്ടുണ്ടെന്നും നിര്‍ഭയം പറഞ്ഞത് അവര്‍ തന്നെയാണ്. അതും ശരിയായോ ആവോ. ആയിരക്കണക്കിന് കോടികള്‍ ആസ്തിയുള്ളവന്‍ കൊല്ലപ്പെടുമ്പോള്‍ മനുഷ്യാവകാശം, മാധ്യമ ധര്‍മം, മണ്ണാങ്കട്ട. സിബിഐക്ക് ഇങ്ങനെ പല കേസും മുമ്പ് വിട്ടിട്ടുണ്ട്. ഒടുവില്‍, സംസ്ഥാന പൊലീസ് പറഞ്ഞതാണ് ശരി എന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. ഇവിടെ അങ്ങനെ സംഭവിച്ചാല്‍ ഇന്റര്‍പോളിനെ വരുത്താം. കോടതി പറഞ്ഞതും യഥാര്‍ഥത്തില്‍ സംഭവിച്ചതും തമ്മില്‍ ചില പൊരുത്തക്കേടുകളൊക്കെ കാണുന്നുണ്ട്. വെറുതെ ഒരു നിര്‍ഭയ അന്വേഷണം ആ വഴിക്കും നടത്തണം. സംശയമുണ്ടെങ്കില്‍ ബി ആര്‍ പി ഭാസ്കറിനോടും ചോദിക്കാം. എന്നിട്ട് എഴുതണം, പോള്‍ കൊല്ലപ്പെട്ട് 24 മണിക്കൂറിനകമായിരുന്നോ പത്രസമ്മേളനം? പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷമായിരുന്നില്ലേ ഐജി പത്രക്കാരെ കണ്ടത്? അറസ്റ്റിലായ പ്രതികളുടെ മൊഴി എങ്ങനെ അതീന്ദ്രിയ ജ്ഞാനമാകും? വെറുതെ ഒന്ന് ആലോചിച്ചു നോക്കുക. കോടതിയെ വിമര്‍ശിക്കേണ്ട-പിശകു ചൂണ്ടിക്കാട്ടാമല്ലോ. * * * * * * * * * * * വാല്‍ക്കഷ്ണം: അവിഹിതക്കാരനായ ഭര്‍ത്താവിന്റെ കാലുതല്ലിയൊടിക്കാന്‍ ഭാര്യ ക്വട്ടേഷന്‍ കൊടുത്തെന്ന്. മഞ്ചേരിയിലും സംഭവിച്ചത് അങ്ങനെ വല്ലതുമാണോ?

Thursday, January 21, 2010

ഇതിഹാസതുല്യമായ ജീവിതം

ഇതിഹാസതുല്യമായ ജീവിതം

ദേശാഭിമാനി മുഖപ്രസംഗം

ദുരിതമനുഭവിക്കുന്നവന്റെ മോചനത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ കമ്യൂണിസ്റിനെയാണ് ജ്യോതിബസുവിന്റെ വിയോഗത്തിലൂടെ രാജ്യത്തിനു നഷ്ടമായത്. ഒമ്പതരപ്പതിറ്റാണ്ട് നീണ്ട ജീവിതം, ചരിത്രത്തിനു സമാനതകളില്ലാത്ത അനുഭവമാണ് നല്‍കിയത്. ജനകീയ സമരങ്ങളുടെ നായകന്‍, അതുല്യമായ ഭരണനേതൃത്വം, കറകളഞ്ഞ മതനിരപേക്ഷവാദി എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിശേഷണങ്ങള്‍ മതിയാകാതെ വരും ജ്യോതിബസുവിന്. ബംഗാളിന്റെ വികാരമായിരുന്നു ജ്യോതിദാ. വംഗജനതയുടെ സാംസ്കാരികവും രാഷ്ട്രീയവുമായ ഔന്നത്യത്തിന്റെ പ്രതീകം. ആധുനിക ബംഗാളിനെ രൂപപ്പെടുത്തുന്നതില്‍ പ്രധാനസംഭാവന നല്‍കിയ വ്യക്തി. ഏറ്റവുമധികകാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെയും ജനകീയ പിന്തുണയുടെയും പ്രത്യക്ഷമായ തെളിവാണ്. സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ് ബ്യൂറോയില്‍ അംഗമായിരുന്നവരില്‍ അവശേഷിച്ച അവസാനത്തെ ആളാണ് ജ്യോതിബസു വിടപറഞ്ഞതോടെ ഇല്ലാതായത്. കൊല്‍ക്കത്തയിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ബസുവിന്റെ രാഷ്ട്രീയനിലപാടുകളെ രൂപപ്പെടുത്തുന്നത് ലണ്ടനിലെ നിയമവിദ്യാഭ്യാസ കാലമായിരുന്നു. മാര്‍ക്സിസത്തില്‍ ആകൃഷ്ടനായ അദ്ദേഹത്തിനു ബ്രിട്ടനിലെ പ്രധാന കമ്യൂണിസ്റ് പാര്‍ടി നേതാക്കളുമായി അടുത്തു ബന്ധപ്പെടുന്നതിന് അവസരവും ലഭിച്ചു. അവിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സംഘടനയില്‍ പ്രവര്‍ത്തിച്ച ബസു വളരെപെട്ടെന്ന് വലിയ അംഗീകാരം നേടി. ഇന്ത്യയിലേക്ക് തിരിച്ചുവന്ന കാലം കത്തുന്ന സ്വാതന്ത്യ്രസമരത്തിന്റെ സന്ദര്‍ഭമായിരുന്നു. വിവിധ ധാരകളുണ്ടായിരുന്ന പ്രക്ഷോഭത്തില്‍ ഏതു വഴി തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു സംശയമുണ്ടായിരുന്നില്ല. തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ച ബസു കമ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലേക്ക് അതിവേഗം ഉയര്‍ന്നു. കമ്യൂണിസ്റാവുകയെന്നത് മരണം തെരഞ്ഞെടുക്കുന്നതിനു തുല്യമായി കരുതിയിരുന്ന കാലത്തിന്റെ പീഡാനുഭവങ്ങളാണ് അദ്ദേഹത്തിലെ വിപ്ളവകാരിക്ക് കരുത്തുനല്‍കിയത്. ജയില്‍ ജീവിതത്തിന്റെയും ഒളിവുകാലത്തിന്റെയും അനുഭവങ്ങളിലൂടെ സഞ്ചരിച്ച് വംഗജനതയെ തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതിനു നേതൃത്വം നല്‍കി. സ്വാതന്ത്യ്രാനന്തരകാലത്ത് ബംഗാളിലെ പാര്‍ടി പ്രവിശ്യാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ബസു അഖിലേന്ത്യാ നേതൃത്വത്തിന്റെയും ഭാഗമായി. കമ്യൂണിസ്റ് പാര്‍ടിയിലെ ആശയസമരങ്ങളില്‍ രണ്ടുതരത്തിലുള്ള വ്യതിയാനങ്ങള്‍ക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചു. പാര്‍ടി പിളര്‍ന്നപ്പോള്‍ ഏതു പക്ഷത്തുനില്‍ക്കണമെന്ന കാര്യത്തില്‍ ചെറിയ ആശയക്കുഴപ്പംപോലും അദ്ദേഹത്തിന് ഇല്ലായിരുന്നു. സിപിഐ എം രൂപീകരിച്ചപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബസു, കഴിഞ്ഞ പാര്‍ടികോഗ്രസില്‍ അനാരോഗ്യം കാരണം ഒഴിവാകുന്നതുവരെ ആ സ്ഥാനത്തു തുടര്‍ന്നു. അപ്പോഴും പിബിയിലെ ക്ഷണിതാവായിരിക്കണമെന്ന പാര്‍ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങി. ജ്യോതിബസുവിന്റെ അനുഭവസമ്പത്ത് അത്രയും പ്രധാനമായിരുന്നു പാര്‍ടിക്ക്. 1946ല്‍ നിയമസഭാംഗമായ ജ്യോതിബസു, പ്രതിപക്ഷനേതാവും ഉപമുഖ്യമന്ത്രിയുമായ അനുഭവസമ്പത്തുമായാണ് മുഖ്യമന്ത്രിയാകുന്നത്. സിദ്ധാര്‍ഥശങ്കര്‍ റേയുടെ നേതൃത്വത്തില്‍ നടന്ന അര്‍ധഫാസിസ്റ് വാഴ്ചയുടെ ഭീകരാനുഭവങ്ങള്‍ ഇപ്പോഴും വംഗജനത മറക്കുന്നില്ല. അതിന്റെ മുറിവുകള്‍ ഉണക്കാനും ബംഗാളിനെ മുമ്പോട്ടു നയിക്കാനും ബസുവിനു കഴിഞ്ഞു. മുതലാളിത്ത വികസനപാത നടപ്പിലാക്കുന്ന ഒരു രാജ്യത്ത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ആദ്യാനുഭവം കേരളത്തിനായിരുന്നെങ്കിലും ലഭിച്ച ഭരണം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞത് ബംഗാളിലായിരുന്നു. ഭുപരിഷ്കരണത്തിനും അധികാരവികേന്ദ്രീകരണത്തിലും ബംഗാള്‍ പുതിയ പാഠം നല്‍കി. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന കാര്‍ഷികോല്‍പ്പാദന നിരക്കുള്ള സംസ്ഥാനമാക്കി ബംഗാളിനെ മാറ്റുന്നതില്‍ കാര്‍ഷികമേഖലയിലെ പരിഷ്കാരങ്ങള്‍ പ്രധാന സംഭാവന നല്‍കി. വര്‍ഗീയകലാപങ്ങള്‍ക്ക് രാജ്യത്തിന്റെ പലഭാഗങ്ങളും ഇരയായപ്പോള്‍ ബംഗാള്‍ വേറിട്ടുനിന്നു. ബാബറിപള്ളി തകര്‍ത്ത സമയത്ത് രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങള്‍ കത്തിപ്പടര്‍ന്നപ്പോള്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ വംഗജനത മതനിരപേക്ഷതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചു. ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിഖ് സമുദായം വേട്ടയാടപ്പെട്ടപ്പോഴും ബംഗാളില്‍ അവര്‍ സുരക്ഷിതരായിരുന്നു. ജ്യോതിബസുവിന്റെ വാക്കുകള്‍ ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കി. അദ്ദേഹത്തിന്റെ സാന്നിധ്യം അവര്‍ക്ക് പുതുജീവന്‍ പകര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കു പോലും ആദരവ് തോന്നുന്ന വ്യക്തിത്വത്തിന്റെ ഉടമയാണെങ്കിലും പല തവണ അദ്ദേഹത്തിന്റെ ജീവനുനേരെ ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും പരാജയപ്പെടാത്ത മുഖ്യമന്ത്രിയായി ഏറ്റവുമധികകാലം അധികാരത്തിലിരിക്കാന്‍ കഴിഞ്ഞതില്‍ പ്രധാനപങ്കാണ് ജ്യോതിബസു വഹിച്ചത്. എന്നാല്‍, ചരിത്രം സൃഷ്ടിക്കുന്നത് ജനതയാണെന്ന ശരിയായ കാഴ്ചപ്പാടാണ് അവസാന നാളുകളിലും അദ്ദേഹം പഠിപ്പിച്ചത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ മതനിരപേക്ഷ ശക്തികള്‍ ഒറ്റക്കെട്ടായി ജ്യോതിബസുവിനോട് അഭ്യര്‍ഥിച്ചത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനുള്ള അംഗീകാരവും സിപിഐ എമ്മിന്റെ നിലപാടുകളോടുള്ള ആദരവുമായിരുന്നു. എന്നാല്‍, പാര്‍ടി ആ നിര്‍ദേശം സ്വീകരിച്ചില്ല. പാര്‍ടി തീരുമാനത്തില്‍ അദ്ദേഹം ഉറച്ചുനിന്നു. പ്രധാനമന്ത്രിസ്ഥാനത്തേക്കാളും പ്രധാനം കമ്യൂണിസ്റ് പാര്‍ടിയുടെ തീരുമാനങ്ങള്‍ക്കൊപ്പം അടിയുറച്ചുനില്‍ക്കുകയാണെന്ന കമ്യൂണിസ്റ് ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. പലപ്പോഴും വ്യക്തികളുടെ പാര്‍ടിപ്രതിബദ്ധതയുടെ മാറ്റുരയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. രാജ്യത്തെ പ്രധാന രാഷ്ട്രീയനേതാക്കളുമായി അടുത്ത ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സൌഹാര്‍ദങ്ങളുടെ കുളിര്‍മ എപ്പോഴും കാത്തുസൂക്ഷിച്ചു. ലോകകമ്യൂണിസ്റ് നേതാക്കളുമായും നല്ല ബന്ധമാണ് ജ്യോതിബസുവിനുണ്ടായിരുന്നത്. വര്‍ഗീയതക്കെതിരായ വിശാലമുന്നണിക്ക് രൂപം നല്‍കുന്നതില്‍ ഹര്‍കിഷന്‍സിങ് സുര്‍ജിത്തിനൊപ്പം പ്രധാന പങ്കാണ് ബസുവും വഹിച്ചത്. ആ ഇടപെടലുകള്‍ ഇല്ലായിരുന്നെങ്കില്‍ മതിനിരപേക്ഷ ഇന്ത്യ അവശേഷിക്കുമായിരുന്നില്ല. അന്തര്‍ദേശീയ തലത്തില്‍ രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്ന പല നയതന്ത്ര ചര്‍ച്ചകളിലും ബസുവിന്റെ സേവനം കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തിയിരുന്നു. രാജ്യത്തും ബംഗാളിലും ഇടതുപക്ഷം വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് ജ്യോതിബസുവിനെ നഷ്ടമായത്. മരണം ആര്‍ക്കും ഒഴിവാക്കാന്‍ കഴിയുന്നതല്ല. എങ്കിലും ബസു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷവും. അത്രമാത്രം പകരംവയ്ക്കാനാവാത്തതാണ് ഈ നഷ്ടം. മനുഷ്യവിമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രയോഗത്തിനു സ്വജീവിതംകൊണ്ട് പുതിയ പാഠം നല്‍കിയ മഹാനായ കമ്യൂണിസ്റ്, പ്രണാമം.

കണ്ണീരോടെ ജനലക്ഷങ്ങള്‍

കണ്ണീരോടെ ജനലക്ഷങ്ങള്‍

കൊല്‍ക്കത്ത: ഒരു ജനതയ്ക്ക് ആരായിരുന്നു ജ്യോതിബസു എന്നതിന്റെ വികാരനിര്‍ഭരമായ ഉത്തരമായിരുന്നു ചൊവ്വാഴ്ച കൊല്‍ക്കത്ത നഗരം കണ്ട ജനസഞ്ചയം. നാടിന്റെ ആത്മാവും ആവേശവുമായിരുന്ന നേതാവിനോടുള്ള സ്നേഹബഹുമാനങ്ങളോടെ പശ്ചിമബംഗാളിന്റെ നാനാഭാഗങ്ങളില്‍നിന്നും ജനലക്ഷങ്ങള്‍ പ്രവഹിക്കുകയായിരുന്നു. പീസ് ഹെവനില്‍നിന്ന് എസ്എസ്കെഎം ആശുപത്രിയില്‍ അവസാനിച്ച അന്ത്യയാത്രയുടെ ഓരോ നിമിഷവും ജ്യോതിബസുവും ജനങ്ങളുമായുള്ള അടുപ്പത്തിന്റെ ദൃഷ്ടാന്തമായിരുന്നു. വിലാപയാത്ര എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ പാതയോരങ്ങളിലും കെട്ടിടങ്ങളിലുമെല്ലാം ജനങ്ങള്‍ തിങ്ങിനിറഞ്ഞു. നിയമസഭാമന്ദിരത്തില്‍ മൃതദേഹം കിടത്തിയ സമയത്താണ് ലോകത്തിന്റെയും രാഷ്ട്രത്തിന്റെയും സ്നേഹാദരങ്ങളാകെ ഒഴുകിയെത്തിയത്. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന മുതല്‍ സോണിയ ഗാന്ധി വരെ വലിയൊരു നിര നേതാക്കളുടെ സാന്നിധ്യം അവിടെയുണ്ടായി. ഏറ്റവും വികാരസാന്ദ്രമായ രംഗങ്ങള്‍ക്കാണ് ഇവിടം സാക്ഷിയായത്. പ്രത്യേകം ഒരുക്കിയ വഴിയിലൂടെ തിങ്ങിനിറഞ്ഞെത്തിയവര്‍ ബസുവിന്റെ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പത്രങ്ങള്‍, പൂക്കള്‍ കൊണ്ടുള്ള പടുകൂറ്റന്‍ റീത്തുകള്‍, അരിവാള്‍ ചുറ്റിക നക്ഷത്രം അങ്ങനെ തങ്ങളുടെ നേതാവിനെ ആദരിക്കാനുള്ളതെന്തും കൈയിലേന്തിയിരുന്നു. ചെങ്കൊടിയേന്തി സാര്‍വ്വദേശീയ ഗാനമാലപിച്ച് സിപിഐ എം വളണ്ടിയര്‍മാരും ബംഗാളി വിപ്ളവഗാനങ്ങളും രവീന്ദ്ര, നസ്റുള്‍ ഗീതങ്ങള്‍ പാടി പ്രവര്‍ത്തകരും വിലാപയാത്രയോടൊപ്പം നീങ്ങി. വിവിധ മതവിഭാഗങ്ങളുടെ മേധാവികള്‍ നിയമസഭാമന്ദിരത്തിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, ജൈന മതനേതാക്കള്‍ ബസുവിന് അന്ത്യാഞ്ജലി നല്‍കി ഒന്നിച്ച് പ്രാര്‍ഥിച്ചു. ബസുവിന്റെ ബംഗാളില്‍ തങ്ങള്‍ എത്ര സുരക്ഷിതരാണെന്നതിന്റെ നന്ദിപ്രകടനവും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ഉന്നതമായ മതനിരപേക്ഷതയോടുള്ള ബഹുമാനവും വെളിപ്പെടുത്തുന്നതായിരുന്നു ഈ രംഗങ്ങള്‍. നിയമസഭാമന്ദിരത്തില്‍ ദേശീയ, വിദേശ നേതാക്കള്‍ എത്തുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഒരുക്കിയത്. നിയമസഭാമന്ദിരത്തിനു മുന്നിലുള്ള ജനങ്ങളുടെ നിര രണ്ട് കിലോമീറ്റര്‍ അകലെ ഷഹീദ് മിനാറിനു മുന്നില്‍വരെ നീണ്ടു. 3.15ന് മൃതദേഹം സൈനികവാഹനത്തില്‍ റെഡ്റോഡ്, കസൌറിനാ അവന്യൂ, ക്യൂന്‍സ്വേ വഴി എസ്എസ്കെഎം ആശുപത്രിക്കടുത്തുള്ള സിറ്റിസസ് പാര്‍ക്കിലേക്ക് നീങ്ങിയപ്പോള്‍ ജനലക്ഷങ്ങളാണ് അനുഗമിച്ചത്. 1925ല്‍ ചിത്തരഞ്ജന്‍ ദാസും 1941ല്‍ രവീന്ദ്രനാഥ ടാഗോറും മരിച്ചപ്പോഴാണ് കൊല്‍ക്കത്ത നഗരം വലിയ സംസ്കാര ചടങ്ങുകള്‍ ദര്‍ശിച്ചത്. സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം നഗരം കണ്ട ഏറ്റവും വലിയ വിലാപയാത്ര ബസുവിന്റേതായിരുന്നു.

Monday, January 18, 2010

ജ്യോതി ബസു: മാതൃഭൂമി വാര്‍ത്ത‍

കൊല്‍ക്കത്ത: രണ്ടു പതിറ്റാണ്ടിലേറെ പശ്ചിമബംഗാളില്‍ മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച കമ്യൂണിസ്റ്റ് തറവാട്ടിലെ അതികായനും ദേശീയരാഷ്ട്രീയത്തിലെ പഴയ തലമുറയുടെ സാന്നിധ്യവുമായ ജ്യോതിബസുവിന് ജനസഹസ്രങ്ങളുടെ അശ്രുപൂജ. 95കാരനായ ബസു ഞായറാഴ്ച രാവിലെ 11.47നാണ് കൊല്‍ക്കത്തയിലെ എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ മരണത്തിന് കീഴടങ്ങിയത്. ന്യൂമോണിയ ബാധിച്ച് ജനവരി ഒന്നുമുതല്‍ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സി.പി.എം. പൊളിറ്റ് ബ്യൂറോയിലെ ആദ്യ അംഗങ്ങളില്‍ അവശേഷിച്ച ഏക നേതാവാണ് ബസു.

ജീവിതത്തിലെന്നപോലെ മരണത്തിലും മാതൃകയായി ആ നേതാവ്. തന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പഠിക്കാനായി നല്‍കണമെന്ന് ബസു നിഷ്‌കര്‍ഷിച്ചിരുന്നു. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ബസുവിന്റെ മൃതദേഹം ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു കൈമാറും. തന്റെ കണ്ണുകളും ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ അദ്ദേഹം ഒപ്പുവെച്ചിരുന്നു. മരണത്തെത്തുടര്‍ന്ന് നേത്രവിദഗ്ധര്‍ ആസ്​പത്രിയിലെത്തി നേത്രപടലം എടുത്തുമാറ്റി.

ബംഗ്ലാളിലെ ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബോസാണ് മരണവിവരം പ്രഖ്യാപിച്ചത്. ''എനിക്ക് ഖേദകരമായ ഒരു കാര്യം വെളിപ്പെടുത്താനുണ്ട്. ജ്യോതിബസു അന്തരിച്ചു''- അന്ത്യസമയത്ത് ബസുവിനു സമീപം ഉണ്ടായിരുന്ന ബിമന്‍ ബോസ് ഇടറിയ ശബ്ദത്തില്‍ അറിയിച്ചു. ആസ്​പത്രിയില്‍ അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോ.അജിത്കുമാര്‍ മെ'ിയാണ് ബസു 11.47ന് അന്ത്യശ്വാസം വലിച്ചതായി അറിയിച്ചത്.

കൊല്‍ക്കത്തയിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രി പി.ചിദംബരം മരണവാര്‍ത്തയറിഞ്ഞ് ആസ്​പത്രിയിലെത്തി.

പശ്ചിമബംഗാളില്‍ നീണ്ട 23 വര്‍ഷം മുഖ്യമന്ത്രിയായി റെക്കോഡിട്ട ജ്യോതിബസുവിനെ ന്യൂമോണിയബാധ മൂലം ജനവരി ഒന്നിനാണ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനാല്‍ ഏഴിന് വെന്റിലേറ്ററിലാക്കി. എ.എം.ആര്‍.ഐ.യിലെ ഡോക്ടര്‍മാരും 'എയിംസി'ലെ വിദഗ്ധസംഘവും ബസുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ചു. എങ്കിലും, നാള്‍ക്കുനാള്‍ അദ്ദേഹത്തിന്റെ നില മോശമായിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ ചികിത്സയിലുണ്ടായ നേരിയ പുരോഗതി പക്ഷേ, താത്കാലികമായിരുന്നു.

ഇതിനിടയില്‍ മൂന്നുതവണ അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കി. ആസ്​പത്രി അധികൃതര്‍ ശനിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ബസുവിന്റെ ഹൃദയം, തലച്ചോറ്, ശ്വാസകോശം, വൃക്ക, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാണെന്ന് വ്യക്തമാക്കിയിരുന്നു. രക്തസമ്മര്‍ദവും കുത്തനെ കുറഞ്ഞു. ശനിയാഴ്ച രാത്രി താത്കാലിക പേസ് മേക്കറും ഘടിപ്പിച്ചു.

ബസുവിന്റെ മകന്‍ ചന്ദന്‍, മരുമകള്‍ രാഖി, പേരമക്കളായ പായെല്‍, ഡോയെല്‍, കോയെല്‍ എന്നിവരും ഇടതുമുന്നണിമന്ത്രിമാരായ പ്രതിം ചാറ്റര്‍ജി, കിരണ്‍മയിനന്ദ, സുദര്‍ശന്‍ റോയ് ചൗധരി, രഞ്ജിത് കുന്‍ഡു എന്നിവരും മരണസമയത്ത് ആസ്​പത്രിയിലുണ്ടായിരുന്നു.

ബസുവിന്റെ മൃതദേഹം എ.എം.ആര്‍.ഐ. ആസ്​പത്രിയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന 'പീസ് ഹെവനി'ലെത്തിച്ചു. ചൊവ്വാഴ്ച ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം കൈമാറും- കൊല്‍ക്കത്ത മേയര്‍ ബികാസ് ഭട്ടാചാര്യ പറഞ്ഞു. ബസുവിനോടുള്ള ആദരസൂചകമായി തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മരണാനന്തരച്ചടങ്ങില്‍ കേന്ദ്രസര്‍ക്കാറിനെയും കോണ്‍ഗ്രസ്സിനെയും പ്രതിനിധീകരിച്ച് ധനമന്ത്രി പ്രണബ് മുഖര്‍ജി പങ്കെടുക്കും. ബംഗാള്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ കൂടിയാണ് പ്രണബ്. സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍, ദേശീയ സെക്രട്ടറി ഡി. രാജ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ബി.ജെ.പി.ക്കുവേണ്ടി എല്‍.കെ.അദ്വാനിയും പങ്കെടുക്കും.

1914 ജൂലായ് 8ന് കൊല്‍ക്കത്തയില്‍ ജനിച്ച ജ്യോതിബസു നിയമപഠനത്തിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. 1944ല്‍ റെയില്‍വേ ജീവനക്കാരെ സംഘടിപ്പിച്ച് സക്രിയരാഷ്ട്രീയത്തിലെത്തി. 1946ല്‍ ആദ്യമായി നിയമസഭയിലെത്തി. 1964ലെ ആദ്യ സി.പി.എം. പൊളിറ്റ് ബ്യൂറോയില്‍ അംഗമായി. 1977 ജൂണ്‍ 21നു സംസ്ഥാന മുഖ്യമന്ത്രിയായി. 23 വര്‍ഷത്തെ ഭരണശേഷം ആരോഗ്യപരമായ കാരണങ്ങളാല്‍ 2000ല്‍ സ്വയം ഒഴിഞ്ഞ് ഭരണം ബുദ്ധദേവ് ഭട്ടാചാര്യക്ക് കൈമാറി. ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ മുഖ്യമന്ത്രിയെന്ന റെക്കോഡും അദ്ദേഹത്തിനു സ്വന്തം. ഭരണത്തില്‍നിന്നൊഴിഞ്ഞശേഷം സര്‍ക്കാര്‍ നല്‍കിയ ഇന്ദിരാഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. എങ്കിലും അപ്പോഴും പാര്‍ട്ടിപ്രവര്‍ത്തനത്തോട് അദ്ദേഹം മുഖംതിരിച്ചില്ല. 1996ല്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ടെങ്കിലും പാര്‍ട്ടി അതിനു പച്ചക്കൊടി കാട്ടിയില്ല. അതിനെ 'ചരിത്രപരമായ വിഡ്ഡിത്ത'മെന്നു ബസു പിന്നീട് വിശേഷിപ്പിച്ചു.

ബസുവിന്റെ ഭാര്യ കമല്‍ നാലുവര്‍ഷം മുമ്പ് മരിച്ചു. ഏക മകന്‍ ചന്ദന്‍ ബിസിനസ്സുകാരനാണ്.ആസ്​പത്രിയില്‍ കഴിയവെ, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അടക്കം വിവിധ നേതാക്കളുടെ നീണ്ട നിര അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു.

എസ്. ഭബാനി



അന്ത്യാഭിലാഷവും അതുല്യം


കൊല്‍ക്കത്ത:അതുല്യമായിരുന്നു ആ ജീവിതം; ചിതയിലെരിച്ചുകളയാനുള്ളതല്ല ആ ശരീരം. ലോകമെങ്ങുമുള്ള രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരുന്ന ബസുവിന്റെ ശരീരം ഇനി വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പഠനവസ്തുവാണ്. മരണത്തിനു കീഴടക്കാനാകാതെ ബസു ജീവിച്ചുകൊണ്ടേയിരിക്കും.

സമ്പന്ന ബ്രാഹ്മണകുടുംബത്തില്‍ പിറന്ന് കമ്യൂണിസത്തിന്റെ പാതയിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ നേതാക്കളിലൊരാളായി ഉയര്‍ന്ന ബസു തന്റെ മൃതദേഹം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനു ദാനംചെയ്തുകൊണ്ടാണ് മരണത്തിലും മാതൃകയായത്. ബസു നിഷ്‌കര്‍ഷിച്ച പ്രകാരം അദ്ദേഹത്തിന്റെ മൃതദേഹം ചൊവ്വാഴ്ച അന്ത്യോപചാരമര്‍പ്പിച്ചശേഷം എസ്.എസ്.കെ.എം. ആസ്​പത്രിയിലേക്കാണു കൊണ്ടുപോവുക. ദാനംചെയ്ത കണ്ണുകളുടെ നേത്രപടലം ഞായറാഴ്ചതന്നെ എടുത്തുമാറ്റിയിരുന്നു. മരണാനന്തരവും ബസു തങ്ങളോടൊപ്പമുണ്ടെന്നുള്ള അറിവ് പക്ഷേ, ബംഗാളിന് ആശ്വാസമാകുന്നില്ല. അദ്ദേഹം ആസ്​പത്രിയിലായ നിമിഷംമുതല്‍ കൊല്‍ക്കത്ത നിശ്ശബ്ദമായിരുന്നു.

ഞായറാഴ്ച സമയം രാവിലെ 11.47. എ.എം.ആര്‍.ഐ. ആസ്​പത്രിക്കു മുന്നില്‍നിന്ന് ആ നിശ്ശബ്ദത സംസ്ഥാനമെമ്പാടും വ്യാപിച്ചു. ഞായറാഴ്ച ബസുവിന്റെ നില അത്യന്തം ഗുരുതരാവസ്ഥയിലായെന്ന വാര്‍ത്തകേട്ട് കൂടിനിന്നവര്‍ക്കിടയിലാണ് ബിമന്‍ബോസ് ഇടറിയ ശബ്ദത്തില്‍ മരണവിവരം അറിയിച്ചത്. മരണവാര്‍ത്ത പുറത്തുവിട്ടതിനു പിന്നാലെ അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് ചെങ്കൊടി താഴ്ത്തി. 'ജ്യോതിബസൂ, ഞങ്ങള്‍ ഞെട്ടലിലാണ്' എന്നെഴുതിയ ബാഡ്ജുകളണിഞ്ഞ സഖാക്കള്‍ നിശ്ശബ്ദരായി തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ ആസ്​പത്രിക്ക് പുറത്ത് കാത്തുനിന്നു.

ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് മൃതദേഹം സംസ്ഥാന സെക്രട്ടേറിയറ്റായ റൈറ്റേഴ്‌സ് ബില്‍ഡിങ്ങില്‍ എത്തിക്കും. നാലു മണിക്കൂര്‍ സംസ്ഥാന നിയമസഭയില്‍ പൊതുദര്‍ശനത്തിന് വെക്കും. വിദേശപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ ഇവിടെ അന്തിമോപചാരമര്‍പ്പിക്കും. പിന്നീട് അലാവുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ആസ്ഥാനത്ത് മൂന്നു മുതല്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനം. തുടര്‍ന്ന് സര്‍ക്കാര്‍ ആസ്​പത്രിയായ എസ്.എസ്.കെ.എമ്മിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും.

ജ്യോതി ബാസുവിനെക്കുറിച്ചു കാരാട്ട്

BZy- Xm-cI§fnð Ahkm-\ tPym-Xn-

{]Im-iv- Im-cm-«v-

ദേശാഭിമാനി ലേഖനം

tPym-Xn-_-kp- \-t½m-sSm-¸-an-ñ.- A-t±-l-¯n-sâ- hn-tbm-Kw- ]mÀ-Sn-¡m-sI- sR-«-ep-ïm-¡p-I-bpw- P-\-§-sf-bm-sI- Zpx-J-¯n-em-gv-¯p-I-bpw-sN-bv-Xp.- ]-Ýn-a-_w-KmÄ- P-\-X- h-en-b- \-ã-t_m-[-am-Wv- A-\p-`-hn-¡p-ó-Xv.- I-ayq-Wn-Ìv- {]-Øm-\-¯nð-\n-óv- C-g-]n-cn-¡m-\m-hm-¯-hn-[w- A-t±-l-¯n-sâ- Po-hn-Xw- C-gp-In-t¨À-ó-Xp-sIm-ïm-Wn-Xv.- tX-`m-K- {]-Øm-\w,- hn-`-P-\-s¯-¯p-SÀ-óp-ïm-b- hÀ-Ko-b- B-{I-a-W-§Ä,- 1959se- `-£y-{]-Øm-\w-t]m-se- kzm-X-{´y-¯n-\p-ti-j-ap-ïm-b- P-\-Io-b- {]-Øm-\-§Ä,- A-dp-]-Xp-I-fn-se- `q-k-a-c-§Ä,- AÀ-[- ^m-kn-Ìv- hm-gv-N-s¡-Xn-cm-b- t]m-cm-«w- F-óo- {]-Øm-\-§-fnð-\n-óv- thÀ-Xn-cn-¡m-\m-hm-¯- hy-àn-Xz-am-bn-cp-óp- A-t±-l-¯n-tâ-Xv.- 1964ð- kn-]n-sF- Fw- cq-]o-I-cn-¨-t¸mÄ- ]mÀ-Sn-bp-sS- G-ä-hpw- h-en-b- i-àn-tI-{µ-am-bn-cp-ón-ñ- ]-Ýn-a-_w-KmÄ.- {]-tam-Zv- Zm-kv- Kp-]v-X-bpw- _-kp-hpw- tNÀ-óm-Wvv- A-hn-sS- ]mÀ-Sn- sI-«n-¸-Sp-¯-Xv.- H-¼-Xw-K- B-Zy- s]m-fn-äv- _yq-tdm-bn-se- A-h-km-\-s¯- Aw-K-am-bn-cp-óp- _-kp.- F- sI- Pn,- {]-tam-Zv- Zm-kv- Kp-]v-X,- ]n- kp-µ-c-¿,- ]n- cm-a-aqÀ-¯n,- Fw- _-k-h- ]p-ó-¿,- _n- Sn- c-W-Zn-sh,- C- Fw- F-kv,- lÀ-In-j-³kn-Mv- kpÀ-Pn-Xv- F-ón-§-s\- k-l-{]-hÀ-¯-IÀ- H-sóm-óm-bn- bm-{X-bm-Ip-ó-Xv- A-t±-lw- I-ïp.- \n-b-a-k-`m- {]-hÀ-¯-\w- P-\-Io-b-{]-Øm-\-hp-am-bpw- sXm-gn-em-fn-k-a-c-§-fp-am-bpw- Iq-«n-bn-W-¡n-sb-ó-Xm-Wv- A-t±-l-¯n-sâ- kw-`m-h-\-I-fn-sem-óv.- 1946ð- _w-KmÄ- \n-b-a-k-`-bn-te-¡v- _-kp- sX-c-sª-Sp-¡-s¸-«p.- 1947ð- tX-`m-K- k-a-cw- B-cw-`n-¨-t¸mÄ,- k-a-cw- \-S-ó- Pn-ñ-IÄ- k-µÀ-in-¨v- hn-h-c-§Ä- ti-J-cn-¨v- \n-b-a-k-`-bnð- ^-e-{]-Z-am-bn- A-h-X-cn-¸n-¨p.- 1953ð- A-t±-lw- {]-hn-iym- I-½n-än- sk-{I-«-dn-bm-bn.- 1961 h-sc- Øm-\-¯v- Xp-SÀ-óp.- 1959se- `-£y-{]-Øm-\-¯nð- s]m-eo-kv- sh-Sn-h-bv-]n-epw- em-¯n-¨mÀ-Pn-epw- 80 t]À- a-cn-¨p.- Cu- {]-t£m-`-¯n-sâ- ap-ónð- _-kp- D-ïm-bn-cp-óp.- `-£y-{]-iv-\w- \n-b-a-k-`-bnð- A-t±-lw- \n-c-´-cw- D-ó-bn-¨p.- 1954 s^-{_p-h-cn-bnð- kv-IqÄ- A-[ym-]-I-cp-sS- k-a-c-hp-am-bn- _-Ô-s¸-«v- \n-c-h-[n- t\-Xm-¡Ä- A-d-Ìn-em-bn.- _-kp-hn-s\-Xn-sc-bpw- hm-d-âp-ïm-bn-cp-óp.- \n-b-a-k-`m- k-t½-f-\w- B-cw-`n-¨- Zn-h-kw- A-t±-l-s¯- A-d-Ìp-sN-¿m-³ s]m-eo-kv- Im-¯p-\n-óp.- F-ómð,- s]m-eo-kn-sâ- I-®p-sh-«n-¨v- k-`-bv-¡p-Ånð- I-b-dn-b- A-t±-lw- H-cm-gv-N- A-hn-sS- I-gn-ªp.- \n-b-a-k-`-bnð- A-[ym-]-I-k-a-c-¯n-sâ- hn-j-bw- A-h-X-cn-¸- _-kp- ]p-d-¯p-h-óv- A-[ym-]-I-dm-en-bnð- ]-s¦-Sp-¯v- A-d-Ìv-h-cn-¨p.- sXm-gn-se-Sp-¡p-ó-h-cp-sS- {]-iv-\w- \-óm-bn- A-h-X-cn-¸n-¡m-³ \n-b-a-k-`-sb- F-§-s\- D-]-tbm-Kn-¡m-sa-ó-Xn-sâ- Xn-f-§p-ó- D-Zm-l-c-W-am-Wn-Xv.- [o-c-\m-b- t\-Xm-hm-bn-cp-óp- _-kp.- 1969 Pq-sse-bnð,- A-t±-lw- B-`y-´-c-a-{´n-bm-bn-cn-s¡- kw-L-«-\-¯nð- H-cp- s]m-eo-kp-Im-c-³ sIm-ñ-s¸-«p.- C-Xnð- {]-tIm-]n-X-cm-bn- _-kp-hn-\p- t\-sc- ]m-ª-Sp-¯- s]m-eo-kp-Im-sc- A-t±-lw- im-´-\m-bn- t\-cn-«p.- ]n-cn-ªp-t]m-Im-\p-Å- _-kp-hn-sâ- B-h-iyw- A-hÀ- A-\p-k-cn-¨p.- ]-Sv-\- sd-bnð-th- tÌ-j-\nð- A-t±-l-s¯- h-[n-¡m-³ {i-aw- \-S-ó-t¸m-gpw- C-tX- A-t£m-`y-X- I-ïp.- 1970ð- \-S-ó- Cu- kw-`-h-¯nð- H-cp- k-Jm-hv- sh-Sn-tb-äp- a-cn-¨p.- 1957 ap-Xð- 59 h-sc- C- Fw- F-kn-sâ- t\-Xr-Xz-¯nð- tI-c-fw- `-cn-¨- I-ayq-Wn-Ìv- a-{´n-k-`-bv-¡p-ti-jw- kw-Øm-\- `-c-W-¯nð- ]-s¦-Sp-¯v- P-\-Io-b-{]-Øm-\-s¯- F-§-s\- i-àn-s¸-Sp-¯m-sa-óv- sX-fn-bn-¨- t\-Xm-hm-Wv- _-kp.- 1967\pw- 70\p-an-S-bnð- c-ïp- X-h-W- A-[n-Im-c-¯n-en-cp-ó-t¸mÄ- B-`y-´-c-a-{´n-sb-ó- \n-e-bnð- sXm-gn-em-fn-I-fp-sS-bpw- IÀ-j-I-cp-sS-bpw- k-a-c-§-fnð- C-S-s]-Sm-³ s]m-eo-kn-s\- A-t±-lw- A-\p-h-Zn-¨n-ñ.- 1977ð- ap-Jy-a-{´n-bm-bn- C-S-Xp-]-£- K-h--sa-âv- cq-]o-I-cn-¨-ti-j-am-Wv- _-kp-hn-sâ- G-ä-hpw- h-en-b- kw-`m-h-\-I-fp-ïm-b-Xv.- aq-óv- Z-im-Ð-¯n-e-[n-I-am-bn- `-c-Ww- \-S-¯p-ó- C-S-Xp-]-£- kÀ-¡m-cn-sâ- sd-t¡m-Un-\v- 23 hÀ-jw- Xp-SÀ-¨-bm-bn- _-kp- t\-Xr-Xzw- \ð-In.- _w-Km-fnð- `q-]-cn-jv-I-c-Ww- \-S-¸m-¡n-b-Xv- A-t±-l-¯n-sâ- t\-Xr-Xz-¯n-em-Wv.- {Xn-X-e- ]-ôm-b-¯v- kw-hn-[m-\w- \-S-¸m-¡n- A-[n-Im-cw- hn-tI-{µo-I-cn-¨p.- `-c-W-L-S-\-bp-sS- 73,- 74 t`-Z-K-Xn-IÄ-¡p- ap-¼p-X-só- ]-ôm-b-¯v- kw-hn-[m-\-¯n-\pw- A-[n-Im-c- hn-tI-{µo-I-c-W-¯n-\p-ap-Å- D-¯-a- am-Xr-I- _w-KmÄ- Im-«n-¯-óp.- _w-Km-fnð- a-X-\n-c-t]-£- A-´-co-£-ap-ïm-¡p-ó-Xnð- A-t±-lw- h-en-b- kw-`m-h-\- \ð-In.- kzm-X-{´y-¯n-\p- ap-¼v- hÀ-Ko-b-cm-{ão-bw- _w-Km-fnð- i-à-am-bn-cp-óp.- C-´ym- hn-`-P-\-s¯-¯p-SÀ-óv- h-³ hÀ-Ko-b-e-l-f-IÄ- A-hn-sS- \-S-óp.- F-ómð,- C-S-Xp-]-£- {]-Øm-\-¯n-sâ- h-fÀ-¨-bpw- K-h--sa-ân-sâ- km-ón-[y-hpw- a-X-\n-c-t]-£-X-bv-¡vv- A-Sn-¯-d- ]m-In.- _w-Km-fnð- am-{X-a-ñ,- cm-Py-¯m-sI- a-X-\n-c-t]-£-X-bv-¡p-th-ïn- A-t±-lw- \n-e-sIm-ïp.- _w-Km-fnð- \yq-\-]-£- P-\-hn-`m-K-§Ä- kp-c-£n-X-Xz-t_m-[-t¯m-sS-bm-Wv- Po-hn-¡p-ó-Xv.- A-hÀ-s¡-Xn-sc- hÀ-Ko-b- B-{I-a-W-§-fp-ïm-bn-ñ.- 1984ð- C-µn-cm-Km-Ôn-bp-sS- h-[-s¯-¯p-SÀ-óv- kn-Jv- a-X-¡mÀ-s¡-Xn-sc- B-{I-a-W-ap-ïm-b-t¸mÄ- _w-Km-fnð- A-h-sc- kw-c-£n-¡m-³ _-kp- D-d-¨- \n-e-]m-sS-Sp-¯p.- cm-Py-am-sI- Cu- \n-e-]m-Sn-s\- A-`n-\-µn-¨p.- F--]-Xp-I-fnð- ]mÀ-Sn-bp-sS- cm-{ão-b- \n-e-]m-Sp-IÄ- cq-]o-I-cn-¡p-ó-Xnð- A-t±-lw- ap-Jy-]-¦v- h-ln-¨p.- sXm-®q-dp-I-tfm-sS- tIm--{K-kn-X-c- a-X-\n-c-t]-£- ]mÀ-Sn-IÄ-¡m-sI- kzo-Im-cy-\m-b,- _-lp-am-\y- t\-Xm-hm-bn- A-t±-lw- D-bÀ-óp.- {]-Xn-_-²-\m-b- I-ayq-Wn-Ìpw- h-f-sc- A-¨-S-¡-ap-Å- hy-àn-bp-am-bn-cp-óp.- sN-dn-b- Im-cy-§-fnð-t¸m-epw- C-Xv- {]-Xn-^-en-¨p.- X-sâ- A-`n-{]m-b-§Ä- i-à-am-bn-¯-só- A-t±-lw- ]-d-ªn-cp-óp.- F-ómð,- ]mÀ-Sn- Xo-cp-am-\w- Ir-Xy-am-bn- A-\p-k-cn-¨p.- 1996ð- tI-{µ- K-h--sa-ânð- ]-¦m-fn-bm-tI-ï-Xn-sñ-ó- tI-{µ- I-½n-än- Xo-cp-am-\w- Aw-Ko-I-cn-¨- A-t±-lw- ]mÀ-Sn- cq-]-s¸-Sp-¯n-b- P-\m-[n-]-Xy- tI-{µo-I-c-W- X-Xz-¯nð- D-d-¨p-\n-óp.- H-cmÄ- H-cp- Øm-\-¯v- G-sd-¡m-ew- Xp-S-cm-³ ]m-Sn-sñ-ó- A-`n-{]m-b-¡m-c-\m-bn-cp-óp- A-t±-lw.- B-tcm-Ky- Im-c-W-§-fmð- ap-Jy-a-{´n-Øm-\-¯p- \n-óv- H-gn-hm-¡-W-sa-óv- 1998 ap-Xð- \n-c-´-cw- B-h-iy-s¸-«n-cp-óp.- F-ómð,- 2000se- \n-b-a-k-`m- sX-c-sª-Sp-¸n-\v- B-dv- am-kw- ap-¼p- am-{X-am-Wv- ]mÀ-Sn- A-t]-£- Aw-Ko-I-cn-¨-Xv.- ]n-_n-bnð- \n-óv- H-gn-hm-¡-W-sa-ópw- A-t±-lw- B-h-iy-s¸-«n-cp-óp.- F-ómð,-19þmw- ]mÀ-Sn- tIm--{K-kv- h-sc- A-t±-lw- ]n-_n-bnð- Xp-SÀ-óp.- A-Xn-\p-ti-j-hpw- A-t±-lw- {]-tXy-I- £-Wn-Xm-hm-bn-cn-¡-W-sa-óv- tI-{µ-I-½n-än- Xo-cp-am-\n-¨p.- _-kp- 45 hÀ-jw- Aw-K-am-bn-cp-ó- ]n-_n-bnð- C-óp-Å-hÀ-¡v- A-t±-l-¯n-sâ- A-km-ón-[yw- A-\p-`-h-s¸-Spw.- ]mÀ-Sn- t\-Xr-Xz-¯nð- aq-óv- ]-Xn-äm-ïn-\p-ti-jw- F-¯n-b- R-§-sf-t¸m-se-bp-Å-hÀ-¡v- A-t±-l-¯nð-\n-óv- [m-cm-fw- ]-Tn-¡m-\m-bn.- Cu-bn-sS- tbm-K-§-fnð- ]-s¦-Sp-¡m-³ _-kp-hn-\v- I-gn-ªn-cp-ón-sñ-¦n-epw- A-t±-l-¯n-sâ- D-]-tZ-i-§Ä- R-§Ä- B-cm-ªn-cp-óp.- tI-c-fw,- ]-Ýn-a-_w-KmÄ,- {Xn-]p-c- H-gn-sI-bp-Å- kw-Øm-\-§-fnð- ]mÀ-Sn-bpw- hÀ-K- _-lp-P-\- kw-L-S-\-I-fpw- i-àn-s¸-Sp-t¯-ï-Xn-sâ- A-\n-hm-cy-X- A-t±-lw- HmÀ-an-¸n-¨n-cp-óp.- C-Xv- A-t±-l-¯n-sâ- A-´ym-`n-em-j-am-bn- Im-W-Ww.- A-t±-l-¯n-sâ- B-{K-lw- \n-d-th-tä-ï- _m-[y-X- \-ap-¡p-ïv.- tPym-Xn-_-kp- N-cn-{X-¯n-te-¡v- bm-{X-bm-bn.- B-cp-sS- t£-a-¯n-\p-th-ïn-bm-tWm- A-t±-lw- A-£o-Ww- {]-hÀ-¯n-¨-Xv,- B- P-\-§Ä,- sXm-gn-em-fn-IÄ,- IÀ-j-IÀ,- IÀ-j-I-s¯m-gn-em-fn-IÄ,- Po-h-\-¡mÀ- F-ón-h-cp-sS- lr-Z-b-§-fnð- A-t±-lw- F-ópw- Po-hn-¡pw.- kz-X-{´- C-´y-bnð- P-\m-[n-]-Xy-hpw- a-X-\n-c-t]-£-X-bpw- i-àn-s¸-Sp-¯p-ó-Xnð- tPym-Xn-_-kp-hn-t\m-fw- kw-`m-h-\- \ð-In-b-hÀ- hn-c-f-am-Wv.- A-Xyp-ó-X-\m-b- I-ayq-Wn-Ìm-bpw- a-lm-\m-b- t\-Xm-hm-bpw- kn-]n-sF- Fw- A-t±-l-s¯- Im-Wp-óp.-