Sunday, December 27, 2009
ലൈംഗികാപവാദം: തിവാരി പുറത്ത്
ഇതാ കിടക്കുന്നു ദേശാഭിമാനി വാര്‍ത്ത. ഞാനൊന്നും എഴുതുന്നില്ല.
ലൈംഗികാപവാദം: തിവാരി പുറത്ത്
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ലൈംഗികാപവാദത്തില്‍ കുടുങ്ങിയ മുതിര്‍ന്ന കോഗ്രസ് നേതാവ് എന്‍ ഡി തിവാരി ആന്ധ്രപ്രദേശ് ഗവര്‍ണര്‍സ്ഥാനം രാജിവച്ചു. ആരോഗ്യപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നതായി അറിയിച്ച് ശനിയാഴ്ച വൈകിട്ട് രാഷ്ട്രപതി പ്രതിഭ പാട്ടീലിന് തിവാരി ഫാക്സ് അയച്ചു. രാജിക്കത്ത് രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് കൈമാറി. ഛത്തീസ്ഗഢ് ഗവര്‍ണര്‍ ഇ എസ് എല്‍ നരസിംഹന് ആന്ധ്രയുടെ താല്‍ക്കാലിക ചുമതല നല്‍കിയേക്കും. എപത്താറുകാരനായ തിവാരി ഒരേസമയം മൂന്ന് പെകുട്ടികളോടൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ ഗവര്‍ണറെ പുറത്താക്കണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു. ആരോപണം നിഷേധിച്ച തിവാരി, രാജ്ഭവനുമുന്നില്‍ പ്രക്ഷോഭം ശക്തമായതോടെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.
തിവാരിക്കെതിരെ നേരത്തെയും സ്ത്രീകളുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുണ്ടായിട്ടുണ്ട്. തിവാരിയാണ് തന്റെ അച്ഛനെന്നും ഇത് തെളിയിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുന്‍കേന്ദ്രമന്ത്രി ഷെര്‍സിങിന്റെ മകള്‍ ഉജ്വല റാവത്തിന്റെ മകന്‍ രോഹിത് ശേഖര്‍ ഈയിടെ ഡല്‍ഹി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, രോഹിത് 18 വയസ്സായപ്പോള്‍തന്നെ കോടതിയെ സമീപിക്കേണ്ടതായിരുന്നു എന്നുപറഞ്ഞ് ഹര്‍ജി തള്ളി. എപതുകളിലും തൊണ്ണൂറുകളിലും കോഗ്രസിന്റെ കരുത്തനായ നേതാവായിരുന്ന തിവാരി, കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യമടക്കമുള്ള സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂന്നുതവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി. കോഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്ന തിവാരി ഉത്തരാഖണ്ഡിന്റെ ആദ്യമുഖ്യമന്ത്രിയാണ്. '91ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചിരുന്നു. 2007ലാണ് ആന്ധ്ര ഗവര്‍ണറായത്. ആന്ധ്രയിലെ എബിഎന്‍ ചാനലാണ് രാജ്ഭവനിലെ കിടപ്പുമുറിയില്‍ തിവാരി പെകുട്ടികളോടൊപ്പം ലൈംഗികകേളികളില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ക്രിസ്മസ് ദിനത്തില്‍ പുറത്തുവിട്ടത്. ചാനലിന്റെ ഉടമസ്ഥതയിലുള്ള ആന്ധ്രജ്യോതി പത്രത്തില്‍ വെള്ളിയാഴ്ച ചിത്രങ്ങള്‍ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചു.
ഉത്തരാഖണ്ഡുകാരി രാധികയാണ് തിവാരിയുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാന്‍ ചാനലിനെ സഹായിച്ചത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായതുമുതല്‍ തിവാരിയുമായി രാധികയ്ക്ക് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന് പെകുട്ടികളെ എത്തിച്ചുകൊടുത്ത് നേട്ടമുണ്ടാക്കുകയായിരുന്നു രാധിക. ഗവര്‍ണറായി ഹൈദരാബാദിലേക്ക് വന്നതോടെ അവിടെയും രാധിക പെകുട്ടികളെ എത്തിച്ചു. ആന്ധ്രയില്‍ ഖനന ലൈസന്‍സ് നേടിയെടുക്കാനുള്ള രാധികയുടെ ശ്രമം പരാജയപ്പെട്ടതോടെയാണ് ഇരുവരും തെറ്റിയത്. ലൈസന്‍സ് ശരിയാക്കി കൊടുക്കാമെന്ന് തിവാരി വാഗ്ദാനം ചെയ്തെങ്കിലും പാലിച്ചില്ല. തുടര്‍ന്ന് രാധിക ആന്ധ്രജ്യോതി അധികൃതരെ സമീപിച്ച് തിവാരിയുടെ ദൌര്‍ബല്യം വെളിപ്പെടുത്തി. രാധികയുടെ സഹായത്തോടെ രണ്ടുമാസത്തെ പരിശ്രമത്തിനുശേഷമാണ് തിവാരിയുടെ കിടപ്പറരഹസ്യങ്ങള്‍ ചാനല്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്.
ദൃശ്യങ്ങള്‍ തന്റേതല്ലെന്നായിരുന്നു തിവാരിയുടെ ആദ്യത്തെ നിലപാട്. രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ച് ദൃശ്യങ്ങള്‍ സംപ്രേഷണംചെയ്യുന്നതിന് സ്റേ വാങ്ങി. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് വാദിച്ച് പിടിച്ചുനില്‍ക്കാനായിരുന്നു തിവാരിയുടെ ശ്രമം. കോഗ്രസ് മൌനംപാലിച്ചു. എന്നാല്‍,തിവാരിയെ പുറത്താക്കണമെന്ന് ഇടതുപക്ഷവും ടിഡിപി, ബിജെപി തുടങ്ങിയ പാര്‍ടികളും ആവശ്യപ്പെട്ടു. മഹിളാസംഘടനകള്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. നടപടി ആവശ്യപ്പെട്ട് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. ഹൈദരാബാദില്‍ ഞായറാഴ്ച ഒരു ചടങ്ങില്‍ പങ്കെടുക്കേണ്ട രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ യാത്ര റദ്ദാക്കുമെന്ന് സൂചനയും നല്‍കി. കേന്ദ്രം ആന്ധ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. ചാനലിന്റെ കൈവശം പൂര്‍ണദൃശ്യങ്ങളുണ്ടെന്ന് ബോധ്യമായതും തിവാരിയെ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനാക്കി.
ദേശാഭിമാനി
Tuesday, November 17, 2009
സ. പിണറായിക്കെതിരായ ഇ-മെയിൽ വീട്
സ. പിണറായി വിജയന്റേതെന്നു പറഞ്ഞ് ഒരു മണിമാളികയുടെ ചിത്രമടക്കമുള്ള ഒരു ഇ-മെയിൽ സന്ദേശം ഏതോ കുബുദ്ധികൾ ഏതാനും ദിവസം മുമ്പ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇത് ആരോ ശ്രദ്ധയിൽ പ്പെടുത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ വീട് ഒരു വിദേശ മലയാളിയുടേതാണെന്നു കണ്ടെത്തി. സ. പിണറായി മാനനഷ്ടത്തിനു കേസു കൊടുക്കുന്നതായും അറിവായിട്ടുണ്ട്. സ. പിണറായിയെക്കുറിച്ച് എന്തുപറഞ്ഞാലും വിശ്വസിയ്ക്കാൻ തയ്യാറെടുത്തിരിയ്ക്കുന്നവർക്ക് ആഹ്ലാദിയ്ക്കാൻ ഇതു ധാരാളമാണ്. സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഇതിനു മുമ്പും ദുഷ്ടബുദ്ധിയോടെയുള്ള പല ഇ-മെയിൽ പ്രചരണങ്ങളും നടന്നിട്ടുണ്ട്. സാധാരണ ഇത്തരം മെയിലുകൾ കിട്ടിയാൽ കിട്ടുന്നവർ ഉടൻ തന്നെ അതിന്റെ സത്യാസത്യങ്ങൾ അറിയാതെ മറ്റുപലർക്കുമായി അതു ഫോർവേർഡു ചെയ്യാറുണ്ട്.
അങ്ങനെ മുമ്പു പ്രചരിച്ചിട്ടുള്ള മെയിലുകളിൽ പലതും ഇത്തരത്തിൽ സത്യവുമായി ബന്ധമില്ലാത്തതായിരുന്നിരിയ്ക്കാം. പക്ഷെ ലക്ഷക്കണക്കിനാളുകൾ അതു വിശ്വസിച്ചു പോയിട്ടുണ്ട്. പ്രത്യേകിച്ചും സി.പി.എമ്മിനും അതിന്റെ നേതാക്കൾക്കും എതിരെ ഉള്ള ഇത്തരം മെയിലുകൾ പാർട്ടി സഖാക്കൾക്കാണ് കൂടുതലും അയച്ചു കൊടുക്കാറുള്ളത്. ഇത് ആദ്യമാദ്യം കിട്ടുന്ന പാർട്ടി അനുഭാവികളും പാർട്ടി അംഗങ്ങളും സ്വാഭാവികമായും മറ്റു പാർട്ടി സഖാക്കൾക്ക് ഫോർവേർഡു ചെയ്യും. അങ്ങനെ പാർട്ടി അനുഭാവികൾക്കിടയിൽതന്നെ പാർട്ടിക്കെതിരെ വികാരം വളർത്തിക്കൊണ്ടുവരാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ഇന്റെർനെറ്റ് കളികൾ. ഇത്തരക്കാരെ കണ്ടു പിടിച്ച് മതിയായ താക്കീതു നൽകുന്നത് ഇന്റെർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ആവശ്യമാണ്.
രാഷ്ട്രീയപാർട്ടികളെയും നേതാക്കളെയും ബന്ധപ്പെടുത്തി തമാശയ്ക്കു ചില മെയിലുകൾ തയ്യാറാക്കി പ്രചരിപ്പിയ്ക്കുന്ന പതിവുണ്ട് ഇന്റെർ നെറ്റ് ലോകത്ത്. പക്ഷെ അതൊക്കെ എല്ലാവരും തമാശയായി കണ്ട് ആസ്വദിയ്ക്കാറുമുണ്ട്. ചിലതൊക്കെ കാണുകയും വായിക്കുകയും ചെയ്താൽ ചിരിച്ചു കുടൽമാല കലങ്ങും അതു തയ്യാറാക്കിയവരെ മനസാ അഭിനന്ദിച്ചു പോകും.
പക്ഷെ അടുത്തകാലത്തായി സി.പി.ഐ (എം) -നെയും അതിന്റെ നേതാക്കളെയും തെരഞ്ഞു പിടിച്ച് ആക്ഷേപിയ്ക്കാനുള്ള പ്രവണത കണ്ടു വരുന്നുണ്ട്. ഇത്തരം വിലകുറഞ്ഞ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ഇത്തരക്കാർ തയ്യാറാകണം. ഇങ്ങനെ വരുന്ന മെയിലുകൾ കിട്ടിയുടൻ അതു മറ്റുള്ളവർക്കു ഫോർവേർഡു ചെയ്യുന്നത് ഒഴിവാക്കണം. മാർക്സിസ്റ്റു വിരോധം അന്ധമായി വച്ചു പുലർത്തുന്നവർക്ക് കടി തീരാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. പാർട്ടിക്കെതിരെ എഴുതാം, പ്രസംഗിയ്ക്കാം, മറ്റു പാർട്ടികളിൽ പ്രവർത്തിയ്ക്കാം, പുതിയ പാർട്ടി ഉണ്ടാക്കാം, പാർട്ടിക്ക് വോട്ടു ചെയ്യാതിരിയ്ക്കാം തുടങ്ങി പല മാർഗ്ഗങ്ങളും അവലംബിയ്ക്കാം. പക്ഷെ ഇമ്മാതിരി വിലകുറഞ്ഞ പരിപാടികൾ അനുവർത്തിക്കരുത്.
ഇവിടെ പാർട്ടിക്കും അതിന്റെ നേതാക്കൾക്കും എതിരെ ചാടിപ്പൊടിയ്ക്കുന്ന ബ്ലോഗർമാരുണ്ടല്ലോ; അതവരുടെ സ്വാതന്ത്ര്യം. പക്ഷേ ഇത്തരം വ്യാജ പ്രചരണങ്ങളെക്കുറിച്ച് നിങ്ങൾക്കെന്തുണ്ട് പറയാൻ? ഒന്ന് അപലപിയ്ക്കാനുള്ള മര്യാദയെങ്കിലും കാണിയ്ക്കുമോ? അതോ സി.പി. ഐ(എം) -നും പ്രത്യേകിച്ച് അതിന്റെ നേതാവായ സ. പിണറായി വിജയനും എതിരെ ആർക്കും എന്തും പറയാമെന്നോ? അഭിപ്രായം അറിയാൻ താല്പര്യമുണ്ട് !
Tuesday, November 10, 2009
ഉപതെരഞ്ഞെടുപ്പ് നല്കുന്ന പാഠം
പെട്ടെന്ന് എഴുതി പ്രസിദ്ധീകരിയ്ക്കുന്നതിനാൽ അക്ഷരത്തെറ്റു കണ്ടെത്തുന്നവർ ദയവായി ചൂണ്ടി കാണിയ്ക്കുക.
സി.പി.എം ഇനിയും പാഠം പഠിയ്ക്കണം
ഒരു പാർട്ടി വിരുദ്ധ ലേഖനം എഴുതുന്നതിലുള്ള വിഷമത്തോടെ,
ലേഖനം ഇവിടെ ചെന്നു വായിക്കുക
Friday, October 2, 2009
ഒക്ടോബര്‍ 2 മനുഷ്യച്ചങ്ങല -പ്രതിജ്ഞ
പ്രതിജ്ഞ
ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിരോധപ്രതിജ്ഞയുടെ ദിവസമാക്കി മാറ്റുന്നു. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സാമ്രാജ്യത്വത്തിന്റെ ആസുരശക്തികള്‍ക്ക് അടിയറവയ്ക്കുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പരമാധികാരം നവകൊളോണിയല്‍ മേധാവിത്വ നീക്കങ്ങള്‍ക്കു പണയപ്പെടുത്തുന്നതിനെ ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു.
നമ്മുടെ വൈവിധ്യസമൃദ്ധമായ കാര്‍ഷികമേഖലയെ, നമ്മുടെ മത്സ്യസമൃദ്ധമായ സമുദ്രമേഖലയെ, നമ്മുടെ വളര്‍ന്നുവരുന്ന വ്യവസായമേഖലയെ, നമ്മുടെ നാടിനെ, നമ്മുടെ ജനതയെ, എല്ലാവിധ സാമ്രാജ്യത്വ കൈയേറ്റങ്ങളില്‍നിന്നും അതിന് അരുനില്‍ക്കുന്ന അധികാരികളുടെ
വഞ്ചനകളില്‍നിന്നും സംരക്ഷിക്കുമെന്ന് ഇന്ന് ഈ ഗാന്ധിജയന്തിനാള്‍ ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. തോക്കും പീരങ്കിയും ഉപയോഗിച്ച് ആധിപത്യം ഉറപ്പിക്കാന്‍വന്ന സാമ്രാജ്യത്വശക്തികളെ പതിനായിരങ്ങളുടെ ജീവത്യാഗത്തിലൂടെ പണ്ട് കടല്‍ കടത്തിയ നമ്മള്‍ പഴയ ശത്രു പതിന്മടങ്ങ് കരുത്തോടെ വീണ്ടും തിരിച്ചുവരികയാണ് എന്ന് തിരിച്ചറിയുന്നു.
തോക്കും പീരങ്കിയുമല്ല ഇന്ന് ആയുധമെന്നും ഡബ്ള്യൂടിഒ കരാറും ആണവക്കരാറും ആയുധക്കരാറും ഏറ്റവുമൊടുവില്‍ ആസിയന്‍ കരാറുമെല്ലാമാണ് പുതിയ ആയുധങ്ങള്‍ എന്നും നാം തിരിച്ചറിയുന്നു. നാളികേരവും കുരുമുളകും റബറും തേയിലയും കശുവണ്ടിയും ഏലവും കാപ്പിയും അറബിക്കടലിലെ മത്സ്യങ്ങളും നമുക്ക് വെറും വില്‍പ്പനവസ്തുക്കള്‍ മാത്രമല്ലെന്നും ഇവയെല്ലാം നമ്മുടെ ജീവിതം കൂടിയാണെന്നും നാം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു.
കേരളീയന്റെ പട്ടിണിയിലും ദാരിദ്യ്രത്തിലും കഷ്ടപ്പാടുകളിലുമെല്ലാം ആശ്വാസമായത് കേരളത്തിന്റെ ഈ ഉല്‍പ്പന്നങ്ങളാണ് എന്ന് നാം തിരിച്ചറിയുന്നു. നമ്മുടെ നാളികേരവും കുരുമുളകും റബറും കാപ്പിയും തേയിലയും മത്സ്യങ്ങളുമെല്ലാം കൂട്ടത്തോടെ നമുക്ക് അന്യമാകാന്‍ പോവുന്നു. തലമുറകളായി, ആയിരത്താണ്ടുകളായി ഇവിടെ ഉല്‍പ്പാദിപ്പിക്കുകയും ഇവിടെനിന്ന് കയറ്റി അയയ്ക്കുകയുംചെയ്ത നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ആസിയന്‍ കരാറിലൂടെ ഇവിടേക്ക് ഇറക്കുമതിചെയ്യുന്നു. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില കിട്ടാതാവുന്നു. അവയ്ക്ക് കമ്പോളമില്ലാതാകുന്നു. ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ നമ്മുടെ നാട്ടില്‍ പ്രളയം സൃഷ്ടിക്കുകയും ചെയ്യുന്നു.
ആസിയന്‍ രാജ്യങ്ങളിലെ തോട്ടം മുതലാളിമാര്‍ക്കും ഇന്ത്യയിലെ ശതകോടീശ്വര വ്യവസായികള്‍ക്കുംവേണ്ടി മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വന്തം മണ്ണിനെയും ഈ മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകനെയും കര്‍ഷകത്തൊഴിലാളിയെയും പണയം വയ്ക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളിയും മത്സ്യത്തൊഴിലാളിയുമെല്ലാം കടത്തിനുമേല്‍ കടം കയറി കൂട്ടത്തോടെ ആത്മഹത്യചെയ്താലും അധിനിവേശ ശക്തികള്‍ക്കു മുന്നില്‍ ദയാദാക്ഷിണ്യത്തോടെ തലകുനിച്ചേ തീരൂ എന്ന് ശഠിക്കുന്നവരുടെ തനിനിറം കേരളം തിരിച്ചറിയുന്നു.
കേരളത്തിന്റെ മരണമണി മുഴക്കുന്ന ആസിയന്‍ കരാറിനെ എന്തു വിലകൊടുത്തും ചെറുക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞചെയ്യുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളിയുടെയും മത്സ്യത്തൊഴിലാളിയുടെയും കണ്ണീര്‍ തുടയ്ക്കാന്‍, അധിനിവേശ ശക്തികളില്‍നിന്നും രാജ്യത്തെയും സംസ്ഥാനത്തെയും മോചിപ്പിക്കാന്‍, ഇന്ത്യയുടെ സ്വാതന്ത്യ്രവും പരമാധികാരവും സംരക്ഷിക്കാന്‍ ജീവന്‍ ത്യജിച്ചും പോരാടുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു - നമ്മുടെ പുഴകളെ, നമ്മുടെ കാടുകളെ, നമ്മുടെ മലകളെ, നമ്മുടെ ആകാശത്തെ പുത്തന്‍ കോളനീകരണത്തിന്റെ കഴുമരത്തിനു മുമ്പില്‍ വിലങ്ങണിയിച്ചുനിര്‍ത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല.
കുടിവെള്ളത്തെയും മണ്ണിനെയും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് തീറെഴുതുന്ന ഭരണകൂട നയത്തിനെതിരെ ഞങ്ങള്‍ മുഷ്ടിയുയര്‍ത്തും. നമ്മുടെ സ്വാതന്ത്യ്രത്തെയും നമ്മുടെ സ്വപ്നങ്ങളെയും നമ്മുടെ പ്രതീക്ഷകളെയും സാമ്രാജ്യത്വ-ബഹുരാഷ്ട്ര കോര്‍പറേറ്റ് കുത്തകകള്‍ക്ക് പണയം വയ്ക്കുന്ന അധികാരധാര്‍ഷ്ട്യത്തെ നിസ്സംശയം ഞങ്ങള്‍ ചെറുത്തുതോല്‍പ്പിക്കും. പതിറ്റാണ്ടുകള്‍കൊണ്ട് നേടിയ സ്വാതന്ത്യ്രത്തെ ഒറ്റുകൊടുക്കലുകളുടെ ഒരു അര്‍ധരാത്രിയില്‍ അധിനിവേശ ഭീകരതയ്ക്ക് മടക്കിക്കൊടുക്കാന്‍ ഒരു സാമ്രാജ്യത്വചാരനും ഇനി ഈ രാജ്യത്ത് ഉണരാന്‍ പാടില്ല.
പുതിയ കാലത്തെ സ്വാതന്ത്യ്രപ്പോരാട്ടത്തിനായി, എല്ലാ പ്രതിലോമപരതയ്ക്കും പ്രതിരോധം സൃഷ്ടിക്കുന്ന ഈ മനുഷ്യച്ചങ്ങലകൊണ്ട്, നമ്മുടെ നാടിന് സംരക്ഷണമൊരുക്കുമെന്ന് ഞങ്ങള്‍ ദൃഢപ്രതിജ്ഞചെയ്യുന്നു. ആസിയന്‍കരാറിന്റെ ദാസ്യം അറബിക്കടലിലെന്ന് ഞങ്ങള്‍ പ്രതിജ്ഞാപൂര്‍വം പ്രഖ്യാപിക്കുന്നു. പ്രതിജ്ഞ, പ്രതിജ്ഞ, പ്രതിജ്ഞ.
Friday, August 7, 2009
നടൻ മുരളി അന്തരിച്ചു
തിരു: പ്രശസ്ത നടനും സംഗീത നാടക അക്കാദമി ചെയര്‍മാനുമായ ഭരത്മുരളി അന്തരിച്ചു.55വയസായിരുന്നു.തിരുവനന്തപുരത്തെസ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അന്ത്യം.
Sunday, August 2, 2009
ആസിയന്‍ കരാറും കേരളവും
ടി എം തോമസ് ഐസക്
ഒട്ടും സുതാര്യതയില്ലാത്ത വിദേശകരാര്‍ ഇടപാടുകള്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കുകയാണ്. ഈ പരമ്പരയില്‍ അവസാനത്തേതായിരുന്നു ഹിലാരി ക്ളിന്റനുമായി ഒപ്പുവച്ച എന്‍ഡ് യൂസ് മോണിറ്ററിങ് എഗ്രിമെന്റ് അഥവാ അമേരിക്കയില്‍നിന്നു വാങ്ങുന്ന ആയുധങ്ങള്‍ എന്തിനുവേണ്ടി ഉപയോഗിക്കുന്നെന്ന് പരിശോധിക്കാന്‍ അമേരിക്കയ്ക്ക് അനുവാദം നല്‍കിക്കൊണ്ടുള്ള കരാര്‍. എന്തെല്ലാമാണ് ഈ കരാറിലെ വ്യവസ്ഥകളെന്ന് ഇന്നും നമുക്ക് അറിയില്ല. ഇതു രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നുള്ള ഒഴിവു പറയാം. എന്നാല്‍, കഴിഞ്ഞദിവസം കേന്ദ്ര കാബിനറ്റ് ഒപ്പുവയ്ക്കാന്‍ അനുവാദംകൊടുത്ത ഇന്തോ-ആസിയന്‍ സ്വതന്ത്ര വ്യാപാരകരാര്‍ സംബന്ധിച്ച് എന്തു ന്യായമാണ് ഡോ. മന്‍മോഹന്‍സിങ്ങിനു പറയാനുള്ളത്? തായ്ലന്‍ഡ്, വിയറ്റ്നാം, സിംഗപ്പുര്‍, ഫിലിപ്പീന്‍സ്, ബര്‍മ, മലേഷ്യ, ലാവോസ്, ഇന്തോനേഷ്യ, കമ്പോഡിയ, ബ്രൂണെ എന്നീ രാജ്യങ്ങളാണ് ആസിയന്‍ രാജ്യങ്ങളായി അറിയപ്പെടുന്നത്. ഈ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരത്തിനോ നിക്ഷേപത്തിനോ ഒരു നിയന്ത്രണവുമില്ല. അഥവാ ഒരു സ്വതന്ത്രവ്യാപാരമേഖലയാണ് ആസിയന്‍ രാജ്യങ്ങള്‍. ഈ രാജ്യങ്ങളും ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാര്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ ഒരു പതിറ്റാണ്ടായി നടന്നുവരികയായിരുന്നു. ഇന്ത്യയിലെ വ്യവസായങ്ങള്‍ക്കും സേവന കമ്പനികള്‍ക്കും ഇതുമൂലം നേട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. കാര്‍ഷികമേഖലയ്ക്കാകട്ടെ ഇതു തിരിച്ചടിയുമാണ്, പ്രത്യേകിച്ച് കേരളംപോലുള്ള സംസ്ഥാനങ്ങള്‍ക്ക്. കാരണം കാര്‍ഷിക കാലാവസ്ഥ നോക്കുമ്പോള്‍ കേരളത്തിനു സമാനമായ കാലാവസ്ഥയാണ് ഈ രാജ്യത്തെല്ലാം ഉള്ളത്. അതുകൊണ്ട് കാര്‍ഷികവിളകള്‍ തമ്മില്‍ വലിയ സാമ്യമുണ്ട്. ആസിയന്‍ രാജ്യങ്ങളെ എല്ലാം എടുക്കുമ്പോള്‍ ഏതെങ്കിലുമൊരു രാജ്യത്തിന് ഇന്ത്യയേക്കാള്‍ ഏതെങ്കിലും ഒരു വിളയില്‍ ഉല്‍പ്പാദന ക്ഷമത ഉയര്‍ന്നതായിരിക്കും. ശ്രീലങ്കയുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ കേരളത്തില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നേരത്തെ ചര്‍ച്ചചെയ്തതാണ്. ശ്രീലങ്കയിലെ ഉല്‍പ്പന്നങ്ങള്‍ മാത്രമല്ല മറ്റു രാജ്യങ്ങളിലെ ഉല്‍പ്പന്നങ്ങളും ശ്രീലങ്കവഴി ഇന്ത്യയിലേക്ക് വരുന്നു എന്നതാണ് അനുഭവം. 2003 ഒക്ടോബറിലാണ് ആസിയന്‍ രാജ്യങ്ങളുമായുള്ള കരാറിന്റെ ചട്ടക്കൂട് തയ്യാറായത്. 2008 ആഗസ്തില്‍ കരടുകരാര്‍ സംബന്ധിച്ച ചര്‍ച്ച അവസാനിച്ചു. ഈ സന്ദര്‍ഭത്തില്‍ കേരളസര്‍ക്കാര്‍ ഇതു സംബന്ധിച്ച ആശങ്ക കേന്ദ്രത്തെ അറിയിക്കുകയുണ്ടായി. അന്ന് വാണിജ്യമന്ത്രി കമല്‍നാഥ് പരിഹസിച്ചുകൊണ്ട് പറഞ്ഞത് പ്രതിഷേധക്കാര്‍ക്ക് കരാറെന്താണെന്നുപോലും അറിയില്ലെന്നായിരുന്നു. ഇന്ന് ഒരു വര്‍ഷത്തിനുശേഷം കരടുകരാറിന് കേന്ദ്രമന്ത്രിസഭ അനുവാദം കൊടുക്കുമ്പോഴുള്ള സ്ഥിതിയും ഇതുതന്നെയാണ്. കേരളീയര്‍ക്കോ കേരള സര്‍ക്കാരിനോ ഈ കരാര്‍ സംബന്ധിച്ച് ഊഹാപോഹങ്ങള്‍ക്ക് അപ്പുറം ഒന്നും അറിയില്ല. കഴിഞ്ഞ ദേശീയ വികസന സമിതി യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ബന്ധപ്പെട്ട സംസ്ഥാനങ്ങളോട് ചര്‍ച്ചചെയ്ത ശേഷമേ തീരുമാനമെടുക്കാവൂ എന്ന് മുഖ്യമന്ത്രി ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാനങ്ങളെ അറിയിക്കുന്നതു പോകട്ടെ, പാര്‍ലമെന്റില്‍പോലും ചര്‍ച്ചചെയ്യാതെയാണ് കോടിക്കണക്കിന് കൃഷിക്കാരുടെ ജിവിതത്തെ ബാധിക്കുന്ന ഈ കരാര്‍ ഒപ്പിടാന്‍ പോകുന്നത്. ഇത് അത്യധികം പ്രതിഷേധാര്‍ഹമാണ്. കരാര്‍ സംബന്ധിച്ച മുഴുവന്‍ രേഖകളും ഇനിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഇന്ത്യയും ആസിയന്‍ രാജ്യങ്ങളും തമ്മില്‍ അയ്യായിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളുടെ കച്ചവടവുമുണ്ട്. ഇവയുടെ 80 ശതമാനവും കരാറിന്റെ പരിധിയില്‍ വരും. കരാറില്‍ ഉള്‍പ്പെടുത്താത്ത ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റ് എന്നാണ് പറയുക. ഉമ്മന്‍ചാണ്ടി പറയുന്നത് മത്തിമുതല്‍ കപ്പവരെയുള്ള ഒട്ടനവധി ഉല്‍പ്പന്നങ്ങളെ നെഗറ്റീവ് ലിസ്റെന്ന നിലയില്‍ കരാറില്‍നിന്നു മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നാണ്. കേരളത്തെ സംബന്ധിച്ച് സുപ്രധാനമായ കാപ്പി, തേയില, കുരുമുളക്, പാമോയില്‍ തുടങ്ങിയവയെ ഹൈലി സെന്‍സിറ്റീവ്’എന്നുപറയുന്ന ലിസ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഇനങ്ങളുടെ ചുങ്കം പത്തുവര്‍ഷംകൊണ്ട് പടിപടിയായി കുറച്ചാല്‍ മതിയാകും. അപ്പോഴും തീരുവ പൂര്‍ണമായും നീക്കേണ്ടതില്ല. ഉദാഹരണത്തിന് പാമോയിലിന്റെ കാര്യത്തില്‍ 37 ശതമാനംവരെ ചുങ്കം ചുമത്താനുള്ള അവകാശം ഇന്ത്യക്കുണ്ടാകും. അതുകൊണ്ട് കേരകൃഷിക്കാര്‍ക്ക് ആശങ്കവേണ്ടൊണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എന്നാല്‍, കരാറില്‍ ഉള്‍പ്പെടുന്നത് ബൌണ്ട് റേറ്റ് അഥവാ പരമാവധി അനുവദനീയമായ ചുങ്കനിരക്കാണ്. എന്നാല്‍, ഇതിനേക്കാള്‍ താഴ്ന്നതായിരിക്കും. യഥാര്‍ഥത്തില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കനിരക്ക് എന്നാണ് ഇതുവരെയുള്ള അനുഭവം. ലോക വ്യാപാരകരാറിന്റെ ഭാഗമായി പല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താം. എന്നാല്‍, ഇപ്പോഴുള്ള യഥാര്‍ഥ നിരക്ക് ഇതിലും എത്രയോ താഴെയാണ്. ഉമ്മന്‍ചാണ്ടി പരാമര്‍ശിച്ച ക്രൂഡ് പാമോയില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചുങ്കമേ കൊടുക്കേണ്ടതില്ല. സംസ്കരിച്ച പാമോയിലാണെങ്കില്‍ 7.5 മാത്രമേ ഉള്ളൂ. എന്നാല്‍, ബൌണ്ട് റേറ്റ് ഇപ്പോള്‍ 80 ശതമാനമാണെന്ന് ഓര്‍ക്കണം. ഇവിടെയാണ് കേരളത്തിനുള്ള അപകടം പതിയിരിക്കുന്നത്. ആസിയന്‍കരാര്‍ ചരക്കുകളുടെ വ്യാപാരം സംബന്ധിച്ചു മാത്രമല്ല, സേവനവും നിക്ഷേപവും സംബന്ധിച്ചും കൂടിയുള്ള കരാറാണ്. സേവനങ്ങള്‍ സംബന്ധിച്ച ചര്‍ച്ച നടന്നുവരികയാണ്. ഈ ഇനത്തിലാണ് ഇന്ത്യക്ക് കൂടുതല്‍ മത്സരശേഷിയുള്ളതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയതിനാല്‍ ചര്‍ച്ചകളില്‍ സേവനരംഗത്ത് കൂടുതല്‍ ഇളവ് ലഭിക്കുന്നതിനുവേണ്ടി ചരക്കുകളുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വിട്ടുവീഴ്ച ചെയ്യാം. ബൌണ്ട് നിരക്കിനേക്കാള്‍ യഥാര്‍ഥ തീരുവ ഇന്ന് വളരെ താഴ്ന്നിരിക്കുന്നതിന്റെ ഒരു കാരണം ഇത്തരം ഒത്തുതീര്‍പ്പുകളാണ്. ഈ പശ്ചാത്തലത്തില്‍ ഒട്ടും സുതാര്യമല്ലാത്ത രീതിയില്‍ നടക്കുന്ന ആസിയന്‍ വ്യാപാര ചര്‍ച്ചകള്‍ക്കെതിരെ ശക്തമായ ജനകീയവികാരം ഉയര്‍ന്നുവരണം. ഈ കരാര്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യണം. പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ സംസ്ഥാന വിഷയങ്ങളില്‍ അന്തര്‍ദേശീയ കരാറുകള്‍ ഉണ്ടാക്കാന്‍ പാടുള്ളതല്ല. വാണിജ്യവകുപ്പിന്റെ വെബ്സൈറ്റില്‍ ഇപ്പോഴും കരട് കരാറിനെക്കുറിച്ച് ഒരു വിവരവും നല്‍കിയിട്ടില്ല. പാര്‍ലമെന്റില്‍ പോലും വ്യക്തമായ പ്രസ്താവന ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര വാണിജ്യമന്ത്രിയുമായുള്ള ആസിയന്‍ കരാറിനെക്കുറിച്ചുള്ള രഹസ്യചര്‍ച്ചയില്‍ ലഭിച്ച ഉറപ്പ് കേരളത്തിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റുന്നില്ല. കേരളത്തിലെ വാണിജ്യവിളകളുടെ ഭാവിയുടെമേല്‍ ആസിയന്‍ കരാര്‍ കരിനിഴല്‍ പരത്തിയിരിക്കുകയാണ്.
കാര്‍ഷികമേഖലയെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍
വി എസ് അച്യുതാനന്ദന്‍
കൃഷി, കൃഷി അനുബന്ധ മേഖലകളായ മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നിവ സംസ്ഥാനങ്ങളുടെ അധികാര പരിധിയില്‍പ്പെട്ട വിഷയങ്ങളാണ്. അക്കാര്യം പൂര്‍ണമായും അവഗണിച്ചുകൊണ്ടാണ് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സാര്‍വദേശീയ ഉടമ്പടികളില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പുവയ്ക്കുന്നത്. ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിര്‍ദേശങ്ങള്‍ പാലിക്കാനുള്ള വ്യഗ്രതയില്‍ ജനാധിപത്യ തത്വങ്ങളും ഫെഡറല്‍ തത്വങ്ങളും പൂര്‍ണമായും വിസ്മരിക്കുകയാണ് കേന്ദ്ര ഗവമെന്റ്. അക്കാര്യത്തില്‍ എന്‍ഡിഎ എന്നോ യുപിഎ എന്നോ വ്യത്യാസമില്ല. കഴിഞ്ഞ വര്‍ഷത്തെ ദേശീയ വികസന സമിതി യോഗത്തില്‍ കേരളത്തിനുവേണ്ടി ഞാന്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകള്‍ ഒപ്പുവയ്ക്കുംമുമ്പ് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണം. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടു വേണം കരാര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍. കേരളം പ്രകടിപ്പിച്ച അഭിപ്രായത്തോട് യുപിഎയില്‍പെട്ട ചില മുഖ്യമന്ത്രിമാരും ആഭിമുഖ്യം കാട്ടുകയുണ്ടായി. സംസ്ഥാനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടേ വ്യാപാര കരാറുകളുണ്ടാക്കൂ എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചതുമാണ്. ആഭ്യന്തരമായി കാര്‍ഷിക പ്രതിസന്ധി നിലനില്‍ക്കെ സ്വതന്ത്ര വ്യാപാര കരാറുകളുണ്ടാക്കുന്നതില്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിയെ വിയോജിപ്പ് അറിയിച്ചതായും മുന്‍ ഗവമെന്റിന്റെ കാലത്ത് വാര്‍ത്തയുണ്ടായിരുന്നു. ഒന്നാം യുപിഎ ഗവമെന്റ് നിലനിന്നത് ഇടതുപക്ഷത്തിന്റെ പിന്തുണകൊണ്ടായിരുന്നതിനാലും ഇടതുപക്ഷമാകട്ടെ, തെറ്റായ സ്വതന്ത്ര വ്യാപാരക്കരാറുകളെ നഖശിഖാന്തം എതിര്‍ത്തുകൊണ്ടിരുന്നുവെന്നതിനാലും കോഗ്രസ് ഐക്ക് അകത്തുതന്നെ ചെറിയൊരു വിഭാഗം മേല്‍നയത്തിന് എതിരാണ് എന്നതിനാലുമാണ് സോണിയ ഗാന്ധി അന്ന് 'വിയോജിക്കാന്‍' നിര്‍ബദ്ധയായത്. 2007ല്‍ നിലവില്‍വരാന്‍ പാകത്തില്‍ 2003ലാണ് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ആസിയന്‍ സ്വതന്ത്ര വ്യാപാര കരട് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍, ഇടതുപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കരാര്‍ നടപടികളുമായി സത്വരമായി മുന്നോട്ടുപോകാന്‍ പിന്നീടു വന്ന യുപിഎ ഗവമെന്റിനു കഴിഞ്ഞില്ല. ഇപ്പോഴാകട്ടെ, ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാതെ യുപിഎയ്ക്ക് ഭരണം കൈവന്നിരിക്കുന്നു. ജനദ്രോഹകരവും വന്‍കിട കുത്തക പ്രോത്സാഹനപരവുമായ കരാറുകളുടെ കാര്യത്തില്‍ അറച്ചുനില്‍പ്പിന്റെ കാര്യമില്ലെന്ന് യുപിഎ അഥവാ കോഗ്രസ് ഗവമെന്റ് തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗത്തില്‍ ആസിയന്‍ കരാറില്‍ ഒപ്പിടാന്‍ അന്തിമമായി തീരുമാനിച്ചിരിക്കുന്നു. 2003ല്‍ കരട് കരാറില്‍ ഒപ്പിടുന്ന കാലംമുതല്‍ ഇതേവരെ കൃഷിക്കാരും കര്‍ഷക സംഘടനകളും കേരളംപോലുള്ള സംസ്ഥാനങ്ങളും ഉയര്‍ത്തിയ എതിര്‍പ്പുകളെ തൃണവല്‍ഗണിക്കുകയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. പത്രവാര്‍ത്തകള്‍ ശരിയാണെങ്കില്‍ കേന്ദ്ര ക്യാബിനറ്റില്‍ എ കെ ആന്റണി, വയലാര്‍ രവി എന്നിവരുടെ 'നിലപാടുകള്‍'ക്കും അതേ പരിഗണനതന്നെയാണുണ്ടായത്. എന്നാല്‍, കേരളത്തിലെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രിയെ കണ്ടശേഷം പറഞ്ഞത് ആസിയന്‍ കരാര്‍ കേരളത്തിന് ദോഷകരമല്ല, ഇന്ത്യക്കാകെ വലിയ നേട്ടമുണ്ടാക്കുന്നതാണുതാനും എന്നാണ്. എ കെ ആന്റണിയും താനും കേരളത്തില്‍ മുഖ്യമന്ത്രിയായിരുന്ന അഞ്ച് കൊല്ലം കേരളത്തിലെ കൃഷിക്കാര്‍ക്ക് എങ്ങനെ 'നേട്ട'മുണ്ടായോ അതേ 'നേട്ടം', അതിലും വലിയ 'നേട്ടം' ആസിയന്‍ കരാറിനെത്തുടര്‍ന്ന് ഉണ്ടാകുമെന്നാണോ പ്രതിപക്ഷനേതാവ് ഉദ്ദേശിച്ചത്? ആസിയന്‍ കരാര്‍ മൂവായിരത്തറുനൂറോളം ഉല്‍പ്പന്നങ്ങള്‍ക്കായി രാജ്യത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറന്നിട്ടുകൊടുക്കുന്നതാണ്. അതില്‍ മുന്നൂറില്‍പരവും കാര്‍ഷികോല്‍പ്പന്നങ്ങളാണ്. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിഗപ്പൂര്‍, തായ്ലന്‍ഡ്, ബ്രൂണെ, മ്യാന്‍മര്‍, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നിവിടങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍. കുരുമുളകും തേയിലയും കാപ്പിയും പൈനാപ്പിളും പാമോയിലും മാത്രമല്ല മാങ്ങയും ചക്കയും വരെ ഇങ്ങോട്ടുവരും. ഇറക്കുമതി തീരുവ പടിപടിയായി കുറച്ച് തീരെ ഇല്ലാതാക്കുകയാണ് കരാറിന്റെ ലക്ഷ്യം. കാലാവസ്ഥാ സവിശേഷതകളാലും മറ്റും ആ രാജ്യങ്ങളില്‍ കുറഞ്ഞ ചെലവില്‍ ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍വിപണിയില്‍ നിറയ്ക്കുകയാണ് ലക്ഷ്യം. ശ്രീലങ്കയുമായുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍വഴി ഇപ്പോള്‍ത്തന്നെ തീരുവരഹിതമായി ഉല്‍പ്പന്നങ്ങള്‍ ഇങ്ങോട്ടു പ്രവഹിക്കുന്നുണ്ട്. ശ്രീലങ്കയെ ഒരു ഇടത്താവളമാക്കി മറ്റ് ആസിയന്‍ രാജ്യങ്ങളില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ത്തന്നെ ഇങ്ങോട്ടുവരുന്നുണ്ട്. ഇനി ഇടത്താവളത്തിന്റെയും ആവശ്യമില്ല എന്നതാണ് വരാന്‍ പോകുന്നത്. നാളികേരം, റബര്‍, കുരുമുളക് വിപണിയില്‍ പിന്തള്ളപ്പെട്ടാല്‍ കേരളം സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് മൂക്കുകുത്തി വീഴും. മപ്പത്തഞ്ച് ലക്ഷത്തില്‍പരം വരുന്ന നാളികേര കൃഷിക്കാരാണ് കേരള കാര്‍ഷിക മേഖലയുടെ നട്ടെല്ല്. സംസ്കരിച്ച പാമോയിലിന്റെ ഇറക്കുമതിച്ചുങ്കം തൊണ്ണൂറ് ശതമാനംവരെ ആയിരുന്നത് പല ഘട്ടങ്ങളിലായി കുറച്ച് ഏഴര ശതമാനത്തിലെത്തിക്കുകയും ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപ തോതില്‍ സബ്സിഡി അനുവദിക്കുകയുമാണ് മുന്‍ യുപിഎ ഗവമെന്റ് ചെയ്തത്. ഉല്‍പ്പാദനച്ചെലവ് പോലും കിട്ടാതെ നാളികേര കൃഷിക്കാര്‍ നട്ടംതിരിയുന്നത് അതിന്റെ ഫലമാണ്. പാമോയിലിന് അനുവദിച്ചതുപോലെ വെളിച്ചെണ്ണയ്ക്കും സബ്സിഡി അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. ഇപ്പോള്‍ കേരളത്തിന് പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ആസിയന്‍ കരാറില്‍ നെഗറ്റീവ് ലിസ്റുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് പ്രതിപക്ഷനേതാവ് പറയുന്നത്. കരാറൊപ്പിടാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതിന്റെ പിറ്റേന്ന് യോഗംചേര്‍ന്ന കേരള മന്ത്രിസഭ പുനഃപരിശോധന വേണമെന്ന് കേന്ദ്രത്തോടാവശ്യപ്പെടുകയുണ്ടായി. അതു സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഞാന്‍ കത്തെഴുതുകയുംചെയ്തു. നെഗറ്റീവ് ലിസ്റുള്ളതായോ അതില്‍ കേരളത്തിലെ പ്രധാന ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തിയതായോ ഇതുവരെ സംസ്ഥാന ഗവമെന്റിനെ കേന്ദ്രം അറിയിച്ചിട്ടില്ല. അതുകൊണ്ട് കരാര്‍ ഒപ്പിടുംമുമ്പ് സംസ്ഥാന സര്‍ക്കാരുമായി വിശദമായ ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാകണം. രാജ്യത്തെയാകെ ബാധിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുന്നതുമായ വിഷയമെന്ന നിലയില്‍ പാര്‍ലമെന്റിലും വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ട്. ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങളാണ് കേരളത്തിലെ കാര്‍ഷികമേഖലയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. ഇന്ത്യന്‍വിപണിയില്‍ തീരുവരഹിതമായോ കുറഞ്ഞ തീരുവയിലോ വിദേശ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിറഞ്ഞപ്പോള്‍ പ്രതിവര്‍ഷം കേരളത്തിലെ കൃഷിക്കാര്‍ക്കുമാത്രം ഏഴായിരം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. യുഡിഎഫ് ഭരണകാലത്ത് വിലത്തകര്‍ച്ച കടക്കെണിയിലേക്ക് നയിക്കുകയും ഉല്‍പ്പാദനം മുരടിക്കുകയും ആയിരത്തഞ്ഞൂറില്‍പരം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തത് ഇതു കാരണമാണ്. കഴിഞ്ഞ മൂന്നുവര്‍ഷം ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവമെന്റ് നടത്തിയ ശ്രമങ്ങള്‍ കാരണം കര്‍ഷക ആത്മഹത്യാ പ്രവണത പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞു. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും അവരുടെ കുടുംബത്തിന് അര ലക്ഷം രൂപവീതം ധനസഹായം നല്‍കുകയും കാര്‍ഷിക കടാശ്വാസ നിയമം നടപ്പാക്കുകയുംചെയ്തു. മത്സ്യത്തൊഴിലാളി മേഖലയിലും കടാശ്വാസനിയമം കൊണ്ടുവരികയും കടങ്ങള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തുകയുംചെയ്തു. നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് 11 രൂപയാക്കി ഉയര്‍ത്തുകയും പലിശരഹിത വായ്പ നടപ്പാക്കുകയുമടക്കം നിരവധി പദ്ധതികള്‍ നടപ്പാക്കി. അതിന്റെ ഫലമായി കേരളത്തിലെ കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വുണ്ടായിരിക്കുന്നു. കാര്‍ഷികോല്‍പ്പാദനം ഗണ്യമായി വര്‍ധിക്കുന്നു. തരിശുനിലങ്ങളില്‍ വീണ്ടും കൃഷിയിറക്കുന്നു. അങ്ങനെയിരിക്കെയാണ് വീണ്ടും കേന്ദ്രസര്‍ക്കാര്‍ കടുത്ത ദ്രോഹം ചെയ്യുന്നത്. കേരളത്തിലെ കാര്‍ഷികമേഖലയെ എ കെ ആന്റണി-ഉമ്മന്‍ചാണ്ടി ഭരണകാലത്തെ അവസ്ഥയിലേക്ക് വീണ്ടും തള്ളിയിടുക - അതായിരിക്കും ആസിയന്‍ കരാര്‍ നടപ്പായാലുള്ള അവസ്ഥ. രാജ്യത്താകെ കടക്കെണി കാരണം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന സ്ഥിതിക്ക് അറുതിവരുത്താന്‍ കേരളത്തിലേതുപോലുള്ള കാര്‍ഷിക കടാശ്വാസ നിയമം ദേശീയതലത്തില്‍ കൊണ്ടുവരണമെന്ന് ഇടതുപക്ഷം സമ്മര്‍ദം ചെലുത്തിയിരുന്നു. അത് അതേപടി അംഗീകരിച്ചില്ലെങ്കിലും ഒറ്റത്തവണ നടപടിയെന്ന നിലയില്‍ കടങ്ങള്‍ എഴുതിത്തള്ളാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായി. വിദര്‍ഭ പാക്കേജ് നടപ്പാക്കുകയുംചെയ്തു. എന്നാല്‍, ഇപ്പോള്‍ ആസിയന്‍ കരാറില്‍ ഒപ്പിടുന്നതോടെ കൃഷിക്കാരെ വീണ്ടും കടക്കെണിയിലേക്ക് തള്ളുകയാണ് കേന്ദ്രം. വീണ്ടുമൊരു ദുരന്തത്തിലേക്ക് കാര്‍ഷിക മേഖലയെ നയിക്കുന്ന കേന്ദ്ര സമീപനത്തിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളാകെ അണിനിരക്കണം.
ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് കൊറസോ അക്വിനോ അന്തരിച്ചു
മനില: ഫിലിപ്പീന്‍സ് മുന്‍ പ്രസിഡന്റ് കൊറസോ അക്വിനോ അന്തരിച്ചു. 76 വയസായിരുന്നു. ഒരു വര്‍ഷത്തിലേറയായി അര്‍ബുദബത്തുെടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രാദേശിക സമയം മൂന്നു മണിയോടെ മെക്കാര്‍ത്തി മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. ടാര്‍ലക്കിലെ പനിക്വിലായിരുന്നു അക്വിനോയുടെ ജനനം. 1986 ഫെബ്രുവരി 25 നാണ് അക്വിനോ ഫിലിപ്പീന്‍സിന്റെ പതിനൊന്നാമത്തെ പ്രസിഡന്റായി അധികാരമേറ്റത്. 1986 മുതല്‍ 1992 ജൂ 30 വരെ അക്വിനോ ഫിലിപ്പീന്‍സ് പ്രസിഡന്റായിരുന്നു. എപതുകളില്‍ ഫിലിപ്പീന്‍സിന്റെ രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അക്വിനോ. ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നിരവധി പോരാട്ടങ്ങള്‍ നടത്തിയ അക്വിനോയ്ക്ക് നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1986ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിനും അക്വിനോ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഏഷ്യാ വന്‍കരയിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് അക്വിനോ. ഫിലിപ്പീന്‍സ് പ്രതിപക്ഷ നേതാവായിരുന്നു ഭര്‍ത്താവ് ബെനിഞ്ഞോ അക്വിനോ വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞിരുന്ന കൊറസോ അക്വിനോ രാഷ്ട്രീയത്തിലെത്തുന്നു.
Wednesday, July 22, 2009
ആണവകരാറിന്റെ കുരുക്ക് മുറുകുന്നു
ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് പണയപ്പെടുത്തുന്ന ആണവസഹകരണകരാറില്‍ ഒപ്പുവയ്ക്കരുത് എന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അണുവായുധ നിര്‍വ്യാപനകരാറില്‍ ഒപ്പുവെച്ചാലല്ലാതെ ഇന്ത്യയുമായി സൈനികേതര ആണവസഹകരണത്തില്‍ ഏര്‍പ്പെടാന്‍ സാധാരണ നിലയില്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അതുസംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ നിരത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്നും അന്ന് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ വസ്തുതകള്‍ നിരത്തി പറഞ്ഞതാണ്. 'അമേരിക്കയുടെ വിദേശനയവുമായി ഒത്തുപോകുന്നതായ വിദേശനയമുണ്ടായിരിക്കണം; അണുവായുധനിര്‍വ്യാപനവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നയത്തിന് അനുസൃതമായ വിദേശനയ ഇടപാടുകളുമായി ഒത്തുപോകണം. (ഹൈഡ് നിയമം വകുപ്പ്: 102 (6)ബി) എന്നിങ്ങനെയുള്ള നിബന്ധനകള്‍ അനുസരിച്ചുമാത്രമേ അത് സാധ്യമാകൂ. മാത്രമല്ല, വിദേശനയവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് പാര്‍ലമെന്റില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വേണം എന്നതടക്കമുള്ള നിബന്ധനകളുമുണ്ട്.
ഇതെല്ലാം അംഗീകരിച്ച് അനുസരിക്കുന്നതിന്റെ ഭാഗമായാണ് 2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും അന്താരാഷ്ട്ര ആണവോര്‍ജസമിതിയില്‍ ഇറാനെതിരായി ഇന്ത്യ രണ്ടുപ്രാവശ്യം വോട്ട് ചെയ്തത്. എന്നാല്‍, ഇടതുപക്ഷം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ചെവിക്കൊള്ളാതെ ഹൈഡ് നിയമത്തിലെ വ്യവസ്ഥകളെല്ലാം ഒരേപോലെ ഇന്ത്യക്ക് ബാധകമല്ലെന്നും അതിനാല്‍ അതിനെ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് യുപിഎ ഗവമെന്റ് വാദിച്ചത്. അത്തരം വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞുവീഴുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ലാക്വിലയില്‍ ചേര്‍ന്ന ജി-എട്ട് ഉച്ചകോടിയുടെ തീരുമാനവും അതിന്റെ തുടര്‍ച്ചയായി, അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലാരി ക്ളിന്റ ഇന്ത്യയില്‍ വന്ന് "ആണവ ഇന്ധന സമ്പുഷ്ടീകരണം, യുറേനിയത്തിന്റെ പുനഃസംസ്കരണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും ഇന്ത്യക്ക് കൈമാറില്ല'' എന്ന് പ്രഖ്യാപിച്ചതും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളാണ്. 'നിയമവിരുദ്ധവും അപകടകരവുമായ രീതിയില്‍ ആണവ സാങ്കേതികവിദ്യ കൈമാറാന്‍ കഴിയില്ല' എന്നാണ് ഹിലാരി പറഞ്ഞത്. അതിനര്‍ഥം ആണവ നിര്‍വ്യാപന കരാറിലും (എന്‍പിടി) സമഗ്ര ആണവപരീക്ഷണ നിരോധന കരാറിലും (സിടിബിടി) ഒപ്പിടുകയോ, ഇന്ത്യയെ സമ്പൂര്‍ണമായി അമേരിക്കന്‍ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്ന ഹൈഡ് ആക്ടിലെ വ്യവസ്ഥകള്‍ സാഷ്ടാംഗം അംഗീകരിക്കുകയോ ചെയ്താലേ ഇന്ത്യക്ക് ആണവസഹകരണം സാധ്യമാകൂ എന്നാണ്. ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും അപകടത്തിലാക്കുമെന്ന ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാവുകയാണ്. ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന 'എന്‍ഡ് യൂസ് മോണിറ്ററിങ്' കരാറിലാണ് ഹിലാരിയുടെ സന്ദര്‍ശനവേളയില്‍ ഇരു രാജ്യവും ഒപ്പുവച്ചിട്ടുള്ളത്. അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിമാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് 'എന്‍ഡ് യൂസ് മോണിറ്ററിങ്' എന്ന പരിശോധനാസംവിധാനം. അമേരിക്കയില്‍നിന്ന് നമ്മുടെ പണംകൊടുത്തു വാങ്ങുന്ന സാധനം എങ്ങനെ നാം ഉപയോഗിക്കുന്നെന്ന് അമേരിക്കയെ ബോധ്യപ്പെടുത്തണമെന്ന വിചിത്രമായ ഏര്‍പ്പാടാണിത്.
ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനികകേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും-എല്ലാം അമേരിക്കയ്ക്കുമുന്നില്‍ തുറന്നുവയ്ക്കേണ്ടിവരും. ആയുധങ്ങള്‍ തീവ്രവാദികളുടെയോ അമേരിക്കയുടെ ശത്രുരാജ്യങ്ങളുടെയോ കൈയില്‍ എത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറയുന്നു. നാം വില കൊടുത്തുവാങ്ങുന്ന ആയുധങ്ങള്‍ എങ്ങനെ, എന്തിന് ഉപയോഗിക്കണമെന്ന് നമുക്ക് അധികാരമില്ലെങ്കില്‍ രാഷ്ട്രത്തിന്റെ പരമാധികാരം എന്ന വാക്കിന് എന്തര്‍ഥം? ആണവ സഹകരണ കരാറില്‍ ഒപ്പിട്ടതോടെ ഇന്ത്യ വലിയൊരു കെണിയിലാണ് പെട്ടിരിക്കുന്നത്്. ആണവ ഇടപാട് ഇന്ത്യയുടെ ഉത്തമതാല്‍പ്പര്യങ്ങളെയാകെ ചവിട്ടിമെതിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ അമേരിക്കന്‍ ഐക്യനാടുകളുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടു. സൈനികസഹകരണം, കാര്‍ഷിക-ചെറുകിട വ്യാപാരമേഖലകളിലെ മൂലധനനിക്ഷേപം എന്നിങ്ങനെ നിരവധി ഉടമ്പടികളുണ്ടാക്കി. ഇതെല്ലാം ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന പല്ലവിയാണ് യുപിഎ നേതൃത്വം പാടിക്കൊണ്ടിരുന്നത്. ആണവ ഇടപാടിലൂടെ ഇന്ത്യയുടെ ഊര്‍ജസുരക്ഷയ്ക്ക് ഉറപ്പ് ലഭിക്കുന്നില്ലെന്നുമാത്രമല്ല ഹൈഡ് നിയമവുമായി ഇതിനെ ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ കെട്ടി വരിയുകയാണ് ചെയ്യുന്നത് എന്നാണ് ഇടതുപക്ഷം പറഞ്ഞത്. ഇന്ത്യയുടെ സ്വതന്ത്രവിദേശനയത്തെ ഹനിക്കുമെന്നും അമേരിക്കയുമായി തന്ത്രപരമായ സഖ്യം സ്ഥാപിക്കുകവഴി ഗുരുതരമായ തെറ്റാണ് യുപിഎ സര്‍ക്കാര്‍ ചെയ്തതെന്നും ഇടതുപക്ഷം അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് ദോഷകരമായിട്ടുള്ളതും രാജ്യത്തിന്റെ പരമാധികാരത്തിന് ചോര്‍ച്ചയുണ്ടാക്കുന്നതുമായ ഇത്തരം നടപടികള്‍ക്ക് പിന്തുണ നല്‍കാന്‍ ഇടതുകക്ഷികള്‍ക്കാവില്ല എന്ന പ്രഖ്യാപനത്തോടെയാണ് പിന്തുണ പിന്‍വലിച്ചത്. അന്ന് ഇടതുപക്ഷത്തെ പരിഹസിക്കുകയും ആണവസഹകരണത്തിന് സ്തുതിപാടുകയും ചെയ്തവര്‍ക്ക് ഇന്ന് എന്തുപറയാനുണ്ട് എന്നറിയുന്നത് കൌതുകകരമാണ്.
ദേശാഭിമാനി
Sunday, July 12, 2009
ന്യൂഡല്‍ഹി: തലമുതിര്‍ന്ന സിപിഎം നേതാവും മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ പിബിയില്‍ നിന്നും തരംതാഴ്ത്തിയതായി വാര്‍ത്താക്കുറിപ്പിലൂടെ പാര്‍ട്ടി വ്യക്തമാക്കി. പാര്‍ട്ടി സംഘടനാ തത്വങ്ങള്‍ വിഎസ് ലംഘിച്ചതായി കേന്ദ്രകമ്മിറ്റി കണ്ടെത്തിയതായി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലാവ്ലിന്‍ കേസില്‍ പിണറായി അഴിമതി നടത്തിയിട്ടില്ലെന്ന മുന്‍ നിലപാടില്‍ പാര്‍ട്ടി ഉറച്ച് നില്ക്കുന്നതായി കേന്ദ്രകമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. കേന്ദ്രകമ്മിറ്റിയിലേക്കാണ് വിഎസിനെ തരംതാഴ്ത്തുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായി തുടരും, മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടി നേതാവെന്ന തരത്തിലും ഉത്തരവാദിത്വം നിറവേറ്റും. സംസ്ഥാനത്തെ പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ട്ടി കേരളഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയനെതിരെ നടപടിയില്ലെന്നതും ശ്രദ്ധേയമായി.
1964ല്‍ അവിഭക്തകമ്മ്യൂണിസ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഇറങ്ങി സിപിഎമ്മിന് രൂപം കൊടുത്ത നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഒരാളുടെ പടിയിറക്കം കൂടിയാണ് ഇന്നത്തെ പാര്‍ട്ടി തീരുമാനം വഴിയുണ്ടാവുക. ആരോഗ്യകാരണങ്ങളാല്‍ വിഎസ് യോഗത്തില്‍ പങ്കെടുത്തില്ല. ഇന്ന് വൈകിട്ട് അദ്ദേഹം കേരളത്തിലേക്ക് മടങ്ങും.
അദ്ദേഹത്തെ പിബിയില്‍ നിന്നും പുറത്താക്കാനാണ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മിറ്റി മുന്നോടിയായുള്ള പിബിയുടെ തീരുമാനം. എന്നാല്‍ അദ്ദേഹത്തിനുനേരെ മാത്രം അച്ചടക്കനടപടിയെടുക്കുന്നതിനെ പിബിയിലും കേന്ദ്രകമ്മിറ്റിയിലും അഭിപ്രായ വ്യത്യാസമുണ്ടായതിനെത്തുടര്‍ന്നാണ് തീരുമാനം വൈകിയത്. പാര്‍ട്ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയെ ഐക്യത്തോടെ നയിക്കുന്നതില്‍ പരാജയപ്പെട്ടതായി പിബി വിലയിരുത്തിയിരുന്നു.
കേരള കൌമുദി
Sunday, June 28, 2009
വിമോചന സമരം 'വേണ്ട-ണം'?
സുകുമാര്‍ അഴീക്കോട്
(ദേശാഭിമാനി, ജൂൺ 27)
ചെറുപ്പത്തില്‍ കേട്ടതും ഇന്ന് ചിരിപ്പിക്കുന്നതുമായ ഒരു നല്ല തമാശയാണ് തലക്കെട്ടിലെ 'വേണ്ട-ണം' പ്രയോഗം. സദ്യക്കിരുന്നവന്‍ ചുക്കുവെള്ളം വരുന്നതുകണ്ട് 'വേണ്ട' എന്നു പറഞ്ഞയുടനെ പായസം വരുന്നതുകണ്ടപ്പോള്‍ 'വേണ്ട' എന്നത് തിരുത്താനുള്ള വെപ്രാളത്തില്‍ 'വേണ്ട-ണം' എന്നു പറഞ്ഞുപോയെന്നാണ് കഥ. സദ്യയുണ്ണുന്നവര്‍ ഇങ്ങനെ പറയുമോ എന്നറിയില്ല. ജീവിതത്തില്‍ ഇതുപോലെ രണ്ട് ആഗ്രഹങ്ങളുടെ ഇടയില്‍പ്പെട്ട് വിഷമിക്കുന്നവര്‍ പലരുമുണ്ട്.
വിമോചനസമരത്തിന്റെ സുവര്‍ണജൂബിലി നടക്കുമ്പോള്‍ മറ്റൊരു വിമോചനസമരം വേണമെന്ന് പഴയ വിമോചന കൂട്ടായ്മയില്‍പ്പെട്ട ചിലര്‍ കൊതിച്ചു കഴിയുമ്പോള്‍ കോഗ്രസിനെപ്പോലുള്ള സംഘടനകള്‍ക്ക് ആ സംശയം പൂര്‍ണമായി തള്ളാനോ കൊള്ളാനോ വയ്യാത്ത വല്ലായ്മയില്‍പ്പെട്ട് ഉഴലുകയാണ്. പത്രപ്രസ്താവനകള്‍ അവരുടെ അസൂയാവഹമല്ലാത്ത ഗതികേടിന് വിരുദ്ധങ്ങളാണ്. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് എഴുതിയ ഒരു ലേഖനം (മാതൃഭൂമി. ജൂ 12) ഉപസംഹരിക്കുന്നത് ഈ സരസമായ വാക്യത്തിലാണ് - '59ല്‍ നിന്ന് 2009 ലേക്കുള്ള ദൂരം വളരെ കുറഞ്ഞിരിക്കുന്നു'. വളരെ എന്നുവച്ചാല്‍ എത്ര?
'ഒരു സമരത്തെ അനിവാര്യമാക്കുന്നത്ര ദൂരം കുറഞ്ഞു' എന്നു പറയാം. 'ഒരു സമരത്തിന് വേണ്ടത്ര ദൂരം കുറഞ്ഞിട്ടില്ല' എന്നും വ്യാഖ്യാനിക്കാം. രാഷ്ട്രീയ നേതാവിന്റെ ഞാണിന്മേല്‍ക്കളി കടുപ്പംതന്നെ. വിമോചനസമരത്തിന് കാരണമായി പറഞ്ഞതൊന്നും തക്കതായ ന്യായങ്ങളല്ലെന്ന് സമരമുന്നണിയില്‍നിന്ന് പോരാടിയ ഫാദര്‍ വടക്കനെപ്പോലുള്ളവര്‍ ശരിയായി മനസിലാക്കിയത് സമരം തീര്‍ന്ന് വളരെക്കഴിഞ്ഞാണ്.
'ക്രിസ്റ്റഫേഴ്സ്'എന്ന പേരില്‍ ഒരു ആയോധന സംഘത്തെ ഉണ്ടാക്കിയ സമരവീരന് പിന്നീട് അത് വന്‍തെറ്റായി തോന്നി. കോഗ്രസില്‍ത്തന്നെ പല നേതാക്കളും വിഭാഗങ്ങളും ഇതേപോലെ വൈകിവന്ന വിവേകത്തില്‍ അതിനെ തള്ളിപ്പറഞ്ഞു. അന്ന് തെളിഞ്ഞുനിന്ന പല കാര്യങ്ങളും ആളുകള്‍ മറന്നുതുടങ്ങി. വിദ്യാഭ്യാസ ബില്‍ രാഷ്ട്രപതി സുപ്രീം കോടതിക്ക് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് കോടതി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച ബില്ലാണ് കേരള നിയമസഭ പാസാക്കിയത്. സമരം അതോടെ അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, തുടര്‍ന്നു. അതിന് കാരണം, വെളിയില്‍ പറഞ്ഞതൊന്നുമല്ല. സമര നിദാനം നേരെമറിച്ച് കമ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ പാടില്ല എന്ന ഹീനമായ ജനാധിപത്യവിരുദ്ധ മനോഭാവമായിരുന്നു. ആ മനോഭാവം മാറ്റണമെന്നു പറയാന്‍ സുപ്രീം കോടതിക്ക് കഴിയില്ലല്ലോ?
ഈ ഭൂഗോളത്തില്‍ ഒരിടത്തും സ്ഥിതിസമത്വത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു കക്ഷി ഭരണത്തില്‍ ഇരിക്കരുത് എന്ന പ്രതിജ്ഞ തങ്ങളുടെ ദേവാലയങ്ങളില്‍ നേര്‍ച്ചയായി നടത്തി കഴിയുന്ന ഒരുപാട് മത-വര്‍ഗ-ജാതി സംഘടനകള്‍ ഉള്ളപ്പോള്‍ നമ്പൂതിരിപ്പാടിന്റെ ഗവമെന്റിനെ എതിര്‍ക്കാന്‍ വിദേശത്തുനിന്ന് പണത്തിന്റെ ഒഴുക്ക് കേരളത്തിലെ നീട്ടിയ ഹസ്തങ്ങളിലേക്ക് പച്ചവെള്ളംപോലെ ഒഴുകിയെത്തി. നല്ല പണം കൊടുത്തുവെന്ന് അമേരിക്കന്‍ അംബാസഡര്‍മാര്‍ ആത്മകഥകളില്‍ സത്യം പറഞ്ഞിട്ടും ആരും കേട്ടതായി നടിച്ചില്ല. സമരപങ്കാളിയും സത്യസന്ധനുമായ ഒരാള്‍ പിന്നീട് ആത്മകഥയെഴുതുമ്പോള്‍ ഇതുസംബന്ധിച്ച് കുമ്പസാരം നടത്തി- ഫാദര്‍ വടക്കന്‍. വിമോചനസമരം തെറ്റായിരുന്നുവെന്ന വടക്കനച്ചന്റെ കുറ്റസമ്മതം അസത്യമെന്ന് പറയാന്‍ ഇവര്‍ക്കാര്‍ക്കെങ്കിലും ധൈര്യമുണ്ടോ.
ഈ സത്യത്തെ ആദരിക്കാന്‍ ഇന്നത്തെ വൈദിക ശ്രേഷ്ഠന്മാരും രാഷ്ട്രീയ നേതാക്കളും എന്തുകൊണ്ടാണ് മടിക്കുന്നത്. ജനങ്ങള്‍ ഇതൊക്കെ വായിക്കുന്നവരാണ്. ഇന്നത്തെ വിഐപികളെപ്പോലെയല്ല. ലക്ഷക്കണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സംപൂജ്യ മെത്രാന്മാര്‍ക്കും സഭകള്‍ക്കുംമറ്റും അക്കാലത്ത് ലഭിച്ചിരുന്നുവെന്ന് നമ്മുടെ അച്ചന്‍ തുറന്നെഴുതിയിട്ടും ഇവരിലാരെങ്കിലും മിണ്ടിയോ? പണംവരവിന് സാക്ഷിയായ അച്ചന്‍ പോയതിന് ശേഷം വ്യാജവ്യവഹാരം തുടരുന്നു. ഇവര്‍ പറഞ്ഞ കാരണങ്ങള്‍ ഇവര്‍തന്നെ ഗൌരവമായെടുത്താല്‍ ഇവര്‍ക്ക് ഒരിക്കലും നല്ല ഭരണം കാഴ്ചവയ്ക്കാനാവില്ല. വിദ്യാഭ്യാസത്തെ മാനേജര്‍മാരുടെ സ്വാര്‍ഥ വലയങ്ങളില്‍നിന്ന് എന്നെങ്കിലും മോചിപ്പിക്കേണ്ടേ? പാവപ്പെട്ട കുടിയാന്മാരെ ഭൂസ്വാമികളുടെ മരണപ്പിടിത്തത്തില്‍നിന്ന് മോചിപ്പിക്കേണ്ടേ?
ഇവര്‍ നടത്തേണ്ടത് ഇവര്‍ക്കു വേണ്ടിയുള്ള വിമോചനസമരമാണ്. ഈ വിമോചനത്തിന് പരിശ്രമിക്കുന്നവര്‍ക്കെതിരെയുള്ള വിമോചനസമരമല്ല. ഇത് വിമോചനസമരമല്ല തന്നെ. വിമോചനസമരംവഴി നാട്ടിലെങ്ങും അക്രമവും കലാപവും നടത്തിയവര്‍ ക്രമസമാധാനനില തകര്‍ന്നെന്നു പറഞ്ഞാല്‍ ഉറിയും ഊറിച്ചിരിക്കും. അച്ഛനെ കൊന്നിട്ട് മകന്‍ ഞാന്‍ അനാഥനായാല്‍ ശിക്ഷ ഇളവുചെയ്യണമെന്ന് വാദിച്ചതായി കേട്ടിട്ടുണ്ട്. ഈ ക്രമസമാധാനവാദം ഈ നേരമ്പോക്കിനെ ഓര്‍മിപ്പിക്കുന്നു. തങ്ങള്‍ ഗവമെന്റിനെതിരെ കുഴപ്പത്തെ വളര്‍ത്തിയിട്ട് അതിന്റെ പേരില്‍ ആ ഗവമെന്റിനെ ശിക്ഷിക്കണമെന്ന് പറയുന്നവര്‍ ഏതോ ഭ്രാന്തലോകത്തില്‍നിന്ന് എത്തിയവരാണ്. ഏത് ഗവമെന്റും ഭരണത്തില്‍ ചില പിഴവുകള്‍ വരുത്തിയേക്കാം, ചെയ്യാന്‍ പാടില്ലാത്തത് ചെയ്തെന്നുവരും.
പക്ഷേ, അതിന്റെയൊക്കെപേരില്‍ ഭരണഘടനയിലെ 356-ാം വകുപ്പിനെ എഴുന്നള്ളിക്കാന്‍ പറ്റില്ല. രാജ്യദ്രോഹമോ ഭരണരംഗത്തെ കഴിവുകേടോ വരുത്തിയ ഭരണകൂടങ്ങള്‍ക്കുള്ള ആത്യന്തികമായ ശിക്ഷയാണ് അത്. ഇ എം എസ് ഗവമെന്റിന്റെ ചില സാംസ്കാരിക നയങ്ങളെ ഞാന്‍ അന്ന് വിമര്‍ശിച്ചിരുന്നു. അതും പ്രതിപക്ഷ നേതാവ് സ്വന്തം ലേഖനത്തില്‍ ഉദ്ധരിച്ച് വിമോചനസമത്തെ ന്യായീകരിച്ചത് ദുസ്സാമര്‍ഥ്യമായിപ്പോയി. ചരിത്രം ഈ ചീത്തസമരത്തെ എങ്ങനെ വിലയിരുത്തുന്നു എന്ന് നോക്കാം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച 'ഇരുപതാം നൂറ്റാണ്ടിലെ വര്‍ഷാന്തചരിതം' എന്ന റഫറന്‍സ് പുസ്തകത്തില്‍ (2000) വിമോചനസമരത്തെപ്പറ്റി ഒരു പ്രത്യേക ലേഖനം കൊടുത്തിട്ടുണ്ട്. ഈ കലാപം ഉണ്ടായതെങ്ങനെയെന്ന് തുടക്കത്തില്‍ ഒരു വാക്യം കൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. അതും ഇവിടെ ചേര്‍ക്കുന്നു.
'കേരളത്തില്‍ ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ജാതിമതസംഘടനകളും വര്‍ഗീയവാദികളും പ്രതിപക്ഷവും പലതരം എതിര്‍പ്പുമായി രംഗത്തുവന്നു'. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച (2005) 'കേരള സംസ്കാരചരിത്ര നിഘണ്ടു'വില്‍ വിമോചന സമരത്തെപ്പറ്റി ഹ്രസ്വവും പഠനീയവുമായ ഒരു കുറിപ്പ് കൊടുത്തിട്ടുണ്ട്. (എഡിറ്റര്‍ പ്രൊഫ. എസ് കെ വസന്തന്‍ രാഷ്ട്രീയപക്ഷപാതം ഒട്ടും ഇല്ലാത്ത ഒരു അധ്യാപകനും എഴുത്തുകാരനും ആണ്) ആ ഭാഗം ഉദ്ധരിക്കുന്നു: '1957 ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നു. അവര്‍ വിദ്യാഭ്യാസം, ഭൂനയം തുടങ്ങിയ കാര്യങ്ങളില്‍ മൌലികമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നിയമങ്ങള്‍ പാസായതോടെ അവരെ അധികാരഭ്രഷ്ടരാക്കാന്‍ ചിലര്‍ ഒന്നിച്ചു. ക്രൈസ്തവമത സംഘടനകളാണ് ആദ്യം ഇതിന് തയ്യാറായത്. കോഗ്രസ് അവരോടൊപ്പം ചേര്‍ന്നു.
പിന്നീട് എന്‍എസ്എസ് തുടങ്ങിയ സംഘടനകളും വിമോചനസമരത്തില്‍ പങ്കാളികളായി. 1959 മെയ് 17ന് ചങ്ങനാശേരിയില്‍ ചേര്‍ന്ന യോഗമാണ് ഗവമെന്റിനെ താഴെയിറക്കുന്നതിന് തീരുമാനിച്ചത്. നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുക എന്നതായിരുന്നു സമരക്കാരുടെ ലക്ഷ്യം. പല സ്ഥലങ്ങളിലും ലാത്തിച്ചാര്‍ജുണ്ടായി. ഒട്ടാകെ 15 മരണം നടന്നു. ജൂ 22ന് ഇന്ത്യന്‍ പ്രധാനമന്ത്രി കേരളത്തിലെത്തി നേതാക്കന്മാരുമായി സംസാരിച്ചതിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ 1959 ജൂലൈ 31ന് കേരള മന്ത്രിസഭയെ ഡിസ്മിസ് ചെയ്തുകൊണ്ടും ഭരണമേറ്റെടുത്തുകൊണ്ടും രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചു. അന്നത്തെ എഐസിസി പ്രസിഡന്റായിരുന്ന ഇന്ദിരാഗാന്ധി കേരളസര്‍ക്കാരിനെ പുറന്തള്ളുന്ന തീരുമാനം എടുപ്പിക്കുന്നതില്‍ കേന്ദ്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. കമ്യൂണിസ്റ്റ് വിരുദ്ധ സാമ്രാജ്യവാദികളില്‍നിന്നും വിമോചനസമരത്തിന് ഗണ്യമായ സാമ്പത്തിക സഹായം കിട്ടി എന്ന ആരോപണവും ഇക്കാലത്ത് ഉണ്ടായി'.
നെഹ്റു വളരെ അസന്തുഷ്ടനായിരുന്നുവെന്ന് അന്ന് പത്രറിപ്പോര്‍ട്ടുകള്‍ ഉണ്ടായത് ചിലരെങ്കിലും ഇന്ന് ഓര്‍ക്കുന്നുണ്ടാവാം. കോഗ്രസുകാര്‍ ഓര്‍ക്കുന്നുണ്ടോ? ഇല്ലെന്ന് തോന്നുന്നു. അവര്‍ ഇപ്പോള്‍ പാടുന്ന പാട്ട് 'വിമോചനസമരം പുണ്യസമരം' എന്നതാണ്. പുതിയൊരു തെരഞ്ഞെടുപ്പ് നടത്തണം എന്ന നെഹ്റുവിന്റെ മധ്യസ്ഥാഭിപ്രായം ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ദ്രോഹം വരുത്തിക്കൂട്ടുകയില്ലായിരുന്നു. നെഹ്റുവിന്റെ അഭിപ്രായത്തിനെതിരായി ഗവര്‍ണറുടെ(ബി രാമകൃഷ്ണ റാവു) തീരുമാനം വന്നതെങ്ങനെ? അങ്ങനെ കേരളചരിത്രത്തിലെ കളങ്കരേഖയായി ഈ സംഭവം നില്‍ക്കുന്നു. ഇപ്പോള്‍ നടക്കുന്ന ജൂബിലി ആ പാപകളങ്കത്തിന്റെ ജൂബിലിയാണ് എന്ന് തുറന്നു സമ്മതിക്കാനുള്ള ആര്‍ജവം ഉമ്മന്‍ചാണ്ടിയടക്കമുള്ള കോഗ്രസ് നേതാക്കള്‍ കാട്ടണം.
നമ്മുടെ പക്ഷപാതങ്ങളെയും കൊള്ളരുതായ്മകളെയും മൂടിവയ്ക്കാന്‍ നാം എത്ര ആലിലകള്‍ ഉപയോഗിച്ചാലും ചരിത്രത്തിന്റെ നേരിയ കാറ്റ് വീശുമ്പോള്‍ അവയെല്ലാം പാറിപ്പോയി, സംഭവങ്ങള്‍ സത്യത്തിന്റെ നഗ്നതയില്‍ പ്രത്യക്ഷപ്പെടാതിരിക്കില്ല - ഇന്നല്ലെങ്കില്‍ നാളെ. അന്ന് ഇന്ദിരാഗാന്ധി പിതാവിന്റെകൂടെ നില്‍ക്കണമായിരുന്നു. എങ്കില്‍ ഇന്ത്യയുടെ ചരിത്രംതന്നെ മാറിയേനെ എന്നാണ് എന്റെ അഭ്യൂഹം. അന്ന് നെഹ്റുപുത്രി ചെയ്യിച്ചത് ജനാധിപത്യ നിഗ്രഹമായിരുന്നു. പിന്നീട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് കേരള സംഭവം പറ്റിയ പശ്ചാത്തലമായി അവര്‍ക്ക് പ്രചോദനം നല്‍കിയെന്ന് ഉദ്ധരിക്കുന്നതില്‍ തെറ്റില്ല. കേരളത്തില്‍ അപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കില്‍, പ്രധാനമന്ത്രിയായി വാഴുന്നോര്‍ അവരുടെ മനസ്സ് ജനാധിപത്യേതര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാന്‍ ഔത്സുക്യം കാണിക്കയില്ലായിരുന്നു.
അതൊക്കെ പറഞ്ഞിട്ട് ഇനി ഫലമില്ല. ഇന്നിപ്പോള്‍ നല്ല കോഗ്രസുകാര്‍പോലും വിമോചനസമരത്തിന്റെ ശവപ്പെട്ടിയില്‍നിന്ന് പരിമളം ഒഴുകുന്നുവെന്ന് ഘോഷം കൂട്ടുമ്പോള്‍, ഈ തകര്‍ച്ചയ്ക്കുംമറ്റും ഇടവരുത്തിയ ആ 'ആദിപാപ'ത്തിന്റെ ന്യായവശങ്ങളെപ്പറ്റി ആഴത്തില്‍ ചിന്തിച്ചുപോകും. എന്നിട്ടും കോഗ്രസുകാര്‍ വിമോചനസമരം വീണ്ടും നടത്തണമെന്ന് കട്ടായം പറയാന്‍ ഏതാനും നാഷണല്‍ കോഗ്രസ് എന്ന മഹാസംഘടനയുടെ പൂര്‍വസൂരികളുടെ ചെറുതിളക്കം അവരില്‍ അവശേഷിച്ചിരിപ്പുണ്ടാവണമല്ലോ. അതിന്റെ ഫലമാണ് ഈ വിഷയത്തില്‍ അവരുടെ സന്ദിഗ്ധത അധവാ 'വേണ്ട-ണം' എന്ന അപൂര്‍വമായ മനോഭാവം. അവരില്‍ അത് വേണ്ട രീതിയില്‍ പുഷ്ടി പ്രാപിച്ചാല്‍ എല്ലാവര്‍ക്കും നന്ന്.
Tuesday, June 9, 2009
ഇത് സ്വരാജ് അല്ല, പൊലീസ്രാജ്: കൃഷ്ണയ്യര്‍
കൊച്ചി: പൊലീസ് അധ്യക്ഷന്റെ ഉപദേശം സ്വീകരിച്ച് ഗവര്‍ണര്‍ മന്ത്രിസഭാ തീരുമാനം റദ്ദാക്കുന്ന നടപടി സ്വരാജിനു പകരം ഇന്ത്യയെ പൊലീസ്രാജ് ആക്കലാണെന്ന് പ്രശസ്ത നിയമജ്ഞന്‍ വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞു. ലാവ്ലിന്‍ കേസില്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെതിരെ പ്രതികരിക്കുകയായിരുന്നു കൃഷ്ണയ്യര്‍. ഭരണഘടനയുടെ അന്തഃസത്തയും ബ്രിട്ടീഷ് മാതൃകയും ഉദാഹരണങ്ങളും എടുത്തുകാട്ടി വിശദമായിത്തന്നെ കൃഷ്ണയ്യര്‍ ഗവര്‍ണറുടെ തീരുമാനത്തെ എതിര്‍ക്കുകയാണ്. മന്ത്രിസഭാ തീരുമാനം മറികടന്ന് തന്റെ വ്യക്തിപരമായ വിവേചനാധികാരം വച്ച് സംസ്ഥാനം ഭരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നത് ഭരണഘടനയുടെ ആത്മാവിനെ പിടിച്ചുലക്കുന്ന ഗുരുതരമായ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വന്നാല്‍ എല്ലാ മന്ത്രിസഭാ തീരുമാനങ്ങള്‍ക്കും അത് ബാധകമായേക്കാം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളല്ല, ഡല്‍ഹിയില്‍ നിന്ന് വിടുന്നയാളാണ് നാട് ഭരിക്കുന്നതെന്നു വന്നാല്‍ അതില്‍പ്പരം അസംബന്ധമില്ല- കൃഷ്ണയ്യര്‍ തുടര്‍ന്നു.
Monday, June 1, 2009
മാധവിക്കുട്ടി അവസാനയാത്രയ്ക്ക്
തിരു: പ്രണയവും കലഹവും ഇഴചേര്‍ത്ത് കഥയുടെയും കവിതയുടെയും ചക്രവാളം കീഴടക്കിയ മലയാളത്തിന്റെ വിശ്വസാഹിത്യകാരി കമലസുരയ്യയെന്ന മാധവിക്കുട്ടിക്ക് ചരിത്രമുറങ്ങുന്ന തലസ്ഥാനനഗരിയില്‍ അന്ത്യവിശ്രമമൊരുക്കും. പ്രകൃതിയെയും ജീവിതത്തെയും പ്രണയിച്ച എഴുത്തുകാരിക്ക് തിരുവനന്തപുരത്ത് പാളയം ജുമാഅത്ത് പള്ളി കബര്‍സ്ഥാനിലെ ഗുല്‍മോഹറിന്റെ തണലിലാണ് സംസ്കാരത്തിന് ഇടം ഒരുക്കിയിട്ടുള്ളത്.
ചൊവ്വാഴ്ച രാവിലെ ഒന്‍പതിന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും. സാഹിത്യപ്രേമികള്‍ക്ക് ആദരാഞ്ജലിക്ക് അവസരമൊരുക്കാന്‍ റോഡുമാര്‍ഗമാണ് മൃതദേഹം തലസ്ഥാനത്തെത്തിക്കുക.
ഞായറാഴ്ച പുലര്‍ച്ചെ 1.55 ന് പുണെയിലെ ജഹാംഗീര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു. കടുത്ത പ്രമേഹരോഗത്താല്‍ അവശയായിരുന്ന കമലാസുരയ്യയെ ശ്വാസതടസ്സംമൂലം മെയ് പതിനേഴിനാണ് ആശുപത്രിയിലാക്കിയത്. മരണസമയത്ത് മകന്‍ ജയസൂര്യയും സഹായി അമ്മുവും ഒപ്പമുണ്ടായിരുന്നു. പുന്നയൂര്‍ക്കുളത്തെ തറവാട് വിട്ട് എറണാകുളത്തായിരുന്നു14 വര്‍ഷം. മടങ്ങിയെത്തുമെന്ന് വാക്കുനല്‍കി, രണ്ട് വര്‍ഷം മുന്‍പാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പ്രിയപ്പെട്ട ആമി, മകനൊപ്പം പുണെയിലേക്കു പോയത്. എന്നാല്‍, ഇപ്പോള്‍ നിശ്ചേതനയായി മടങ്ങിയെത്തുന്നു.
സ്വയം കഥാപാത്രമായും ഒപ്പമുള്ളവരെ കഥാപാത്രങ്ങളാക്കിയും നീണ്ട സാഹിത്യസപര്യക്കിടയില്‍ രൂപപ്പെട്ട ആരാധകരുടെ വൃന്ദം കമലയ്ക്ക് കേരളത്തില്‍ ഉടനീളം സ്നേഹാഞ്ജലി അര്‍പ്പിക്കും. പുണെയിലെ ആശുപത്രിയില്‍ നിന്ന് രാത്രി എട്ടുമണിയോടെ മുംബൈ വാഷിയിലുള്ള കേരളഹൌസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിച്ചു. ഇവിടെനിന്നു വിമാനമാര്‍ഗം തിങ്കളാഴ്ച രാവിലെ 7.30ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തും. അവിടെനിന്ന് വിലാപയാത്രയായി തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ രാവിലെ 9.30ന് മൃതദേഹം എത്തിക്കും. അവിടെ 10.30 വരെ പൊതുദര്‍ശനത്തിന് വച്ചശേഷം 12ന് എറണാകുളം ടൌഹാളില്‍ എത്തിച്ച് ഒന്നുവരെ പൊതുദര്‍ശനത്തിന് വയ്ക്കും. പിന്നീട് 2.30 മുതല്‍ 3.30 വരെ ആലപ്പുഴ കലക്ടറേറ്റിലും വൈകിട്ട് അഞ്ചിന് കൊല്ലത്ത് ടി കെ എം മെമ്മോറിയല്‍ ഹാളിലും രാത്രി എട്ടിന് തിരുവനന്തപുരം സെനറ്റ് ഹാളിലും എത്തിക്കും.
മരണവാര്‍ത്തയറിഞ്ഞ് സാംസ്കാരികമന്ത്രി എം എ ബേബി പുണെയില്‍ എത്തി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ബന്ധുക്കളുമായി സംസാരിച്ച് കേരളത്തില്‍ മൃതദേഹം എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മന്ത്രി ബേബി നെടുമ്പാശേരി വരെ അനുഗമിക്കും.
Sunday, May 24, 2009
Sunday, May 10, 2009
എസ്.എസ്. എല്‍.സി പരീക്ഷാഫലം അഭിമാനകരമായ വിജയം
ഈ വര്‍ഷം കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുന്ന 4,46,554 വിദ്യാര്‍ഥികളില്‍ 4,10,348 പേര്‍ വിജയിച്ച് ഉപരിപഠനത്തിന് അര്‍ഹത നേടിയത് അഭിമാനകരമായ വിജയംതന്നെയാണ്. കഴിഞ്ഞവര്‍ഷം വിജയശതമാനം 92.09 ആയിരുന്നത് ഈവര്‍ഷം 91.92 ആയി കുറഞ്ഞു. കുറവ് 0.17 ശതമാനം മാത്രമാണെന്നത് പരിഗണിക്കുമ്പോള്‍ അത് അവഗണിക്കാവുന്നതേയുള്ളൂ. യോഗ്യത നേടാതെ പോയവര്‍ക്ക് 26 മുതല്‍ 30 വരെ സേവ് എ ഈയര്‍ പരീക്ഷ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതില്‍ ജയിക്കുന്നവര്‍ക്ക് ഒരുവര്‍ഷം നഷ്ടപ്പെടാതെ കഴിക്കാം.
ഈ വര്‍ഷവും വിദ്യാര്‍ഥികളുടെ വിജയശതമാനം ഉയര്‍ത്തുന്നതിന് മോഡറേഷന്‍ മാര്‍ക്ക് നല്‍കേണ്ടിവന്നിട്ടില്ല. 703 സ്കൂള്‍ 100 ശതമാനം വിജയം നേടിയത് എടുത്തുപറയേണ്ടതുതന്നെയാണ്. ഇതില്‍ 148 സര്‍ക്കാര്‍ സ്കൂളും 266 എയ്ഡഡ് സ്കൂളും 266 അ എയ്ഡഡ് സ്കൂളുമാണ്. കഴിഞ്ഞവര്‍ഷം വിജയശതമാനം ഉയര്‍ന്നതില്‍ സന്തോഷിക്കാന്‍ കഴിയാത്ത കുറെപേരുണ്ടായിരുന്നു. അതില്‍ ചില മാധ്യമങ്ങളും ഉള്‍പ്പെടും. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും വിജയശതമാനം ഉയരുന്നത് സഹിക്കാന്‍ കഴിയാത്തവരാണ് അവര്‍. സിബിഎസ്ഇ പരീക്ഷയില്‍ 100 ശതമാനം വിജയിച്ചാല്‍ അമിതമായി സന്തോഷിക്കുന്നവരാണ് എസ്എസ്എല്‍സി പരീക്ഷയില്‍ വിജയശതമാനം ഉയരുമ്പോള്‍ സഹികേട് കാണിക്കുന്നവരെന്ന് നാം തിരിച്ചറിഞ്ഞതാണ്.
2005 മുതല്‍ പരീക്ഷാസമ്പ്രദായത്തില്‍ ചില മാറ്റം വരുത്തിയത് സ്വാഗതാര്‍ഹമായ നടപടിയായാണ് വിദ്യാഭ്യാസവിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. പ്രീപ്രൈമറി ക്ളാസുമുതല്‍ കുട്ടികളുടെ കാര്യത്തില്‍ സമൂഹം കൂടുതല്‍ ശ്രദ്ധചെലുത്താന്‍ തുടങ്ങിയിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസമേഖലയിലെ അവഗണനയായിരുന്നു വിജയശതമാനം കുറയുന്നതിന് മുഖ്യകാരണം. പ്രാഥമികതലത്തില്‍ സിലബസനുസരിച്ച് പഠിക്കേണ്ടത് പഠിക്കാതെ ഉയര്‍ന്ന ക്ളാസിലെത്തിയാല്‍ പിന്നീട് പഠനം മെച്ചപ്പെടുത്താന്‍ വളരെ പ്രയാസമാണ്. അടുത്തകാലത്തായി അധികാരവികേന്ദ്രീകരണം ശക്തിപ്പെട്ടതോടെ പ്രൈമറി സ്കൂളുകളുടെ ചുമതല പഞ്ചായത്തുകളുടെ അധികാരപരിധിയില്‍ വന്നുപെട്ടു. പഞ്ചായത്തുകള്‍ പ്രൈമറിവിദ്യാലയങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. സ്കൂളുകളുടെ സൌകര്യം മെച്ചപ്പെടുത്താന്‍ പഞ്ചായത്തുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ജില്ലാപഞ്ചായത്തുകള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിലും സഹായം നല്‍കാന്‍ തുടങ്ങി.
ജനാധിപത്യസ്ഥാപനങ്ങളുടെ പരിചരണം വിദ്യാഭ്യാസനിലവാരം ഉയര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നത് അംഗീകരിക്കാതിരിക്കാന്‍ ആകില്ല. തദ്ദേശഭരണസ്ഥാപനങ്ങളുടെ ഇടപെടല്‍ ഇഷ്ടപ്പെടാത്തവരുണ്ടായിരിക്കാം. എന്നാല്‍, അവര്‍ നല്‍കുന്ന സേവനം അവഗണിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതോടൊപ്പം അധ്യാപകരും പുതിയ സമ്പ്രദായവുമായി പൊരുത്തപ്പെടുകയും കൂടുതല്‍ അധ്വാനിക്കാന്‍ തയ്യാറാവുകയും ചെയ്തു. ഹൈസ്കൂളുകളിലാണെങ്കില്‍ രാത്രിയില്‍പ്പോലും വിദ്യാര്‍ഥികളെ ഇരുത്തി പഠനത്തില്‍ അധ്യാപകര്‍ സഹായിക്കുന്ന നിലവന്നു. അതോടൊപ്പം ഒഴിവുകാലത്ത് പ്രത്യേകം ക്ളാസ് വച്ച് പഠിപ്പിക്കുന്ന നിലയും വന്നു. രക്ഷാകര്‍തൃസമിതികളും കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. അധ്യാപക- രക്ഷാകര്‍തൃസമിതികള്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയപ്പോള്‍ സ്കൂളുകളുടെ അന്തരീക്ഷത്തില്‍ത്തന്നെ സാരമായ മാറ്റം വന്നു. സര്‍ക്കാരിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും ഇടപെടലും അനുകൂലമായ മാറ്റംവരുത്താന്‍ സഹായകമായി.
ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയതോടെ കൊല്ലാവസാനം കാണാപ്പാഠം പഠിച്ച് പരീക്ഷയെഴുതുന്ന രീതിയിലും മാറ്റം വന്നു. അങ്ങനെ വിദ്യാഭ്യാസവിദഗ്ധരുടെയും സര്‍ക്കാരിന്റെയും അധ്യാപകരുടെയും രക്ഷാകര്‍ത്താക്കളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും നിരന്തരമുള്ള ഇടപെടല്‍, ഈ വിഭാഗങ്ങളുടെ ഏകീകരണം എന്നിവയൊക്കെ പരീക്ഷാഫലം മെച്ചപ്പെടുത്താന്‍ സഹായിച്ച ഘടകങ്ങളാണ്. കേരളത്തില്‍ വിദ്യാഭ്യാസനിലവാരത്തില്‍ ഉയര്‍ച്ചയുണ്ടാകണമെന്നതില്‍ വിദ്യാഭ്യാസമന്ത്രിയും നിര്‍ബന്ധം പിടിച്ചു. ക്ളസ്റര്‍ സമ്പ്രദായം ഉള്‍പ്പെടെ അധ്യാപകരുടെ കൂട്ടായ ഇടപെടലിന് വഴിതെളിച്ചു. വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ നൂതന സമ്പ്രദായങ്ങള്‍ ശരിയായി പഠിക്കാതെയാണ് പരീക്ഷാഫലം ഉയര്‍ന്നതിനെതിരെ ചില കോണില്‍നിന്ന് പരാതി ഉയര്‍ത്തിയത്.
പിന്നോക്കം നില്‍ക്കുന്ന 107 വിദ്യാലയത്തെ പ്രത്യേകം ശ്രദ്ധിച്ചതിന് ഫലമുണ്ടായി. പിന്നോക്കമുള്ള വിദ്യാലയങ്ങളെ മറ്റുള്ളവയോടൊപ്പം ഉയര്‍ത്താന്‍ സാധിച്ചു. പരീക്ഷാഫലം നേരത്തെ പുറത്തുകൊണ്ടുവരുന്നതിലും പരീക്ഷ കുറ്റമറ്റതാക്കുന്നതിലും വിദ്യാഭ്യാസവകുപ്പിലെ ബന്ധപ്പെട്ട എല്ലാവരും നടത്തിയ കഠിനമായ പരിശ്രമം അഭിനന്ദനാര്‍ഹമാണ്. എസ്എസ്എല്‍സി പരീക്ഷാഫലം കുറ്റമറ്റരീതിയില്‍ പുറത്തുകൊണ്ടുവരുന്നതിലും വിജയശതമാനം ഉയര്‍ത്തുന്നതിലും പങ്കുവഹിച്ച എല്ലാവരെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു. വിജയശതമാനം ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് വിദ്യാര്‍ഥികളായതിനാല്‍ വിദ്യാര്‍ഥികളെ പ്രത്യേകിച്ചും അനുമോദിക്കുന്നു.
ദേശാഭിമാനി മുഖപ്രസംഗം
ജീലെേറ യ്യ മനനം മനോമനന്‍ മ 10:32 അങ 0 രീാാലി ഘശിസ ീ വേശ ുീ
ഠൌലറെമ്യ, അുൃശഹ 28, 2009
തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി
തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി
പി ഗോവിന്ദപ്പിള്ള
വടക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റി സ്വതന്ത്ര പരമാധികാര ഈഴം റിപ്പബ്ളിക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലും കൊലയും കുലവൃത്തിയായി സ്വീകരിച്ച വേലുപ്പിള്ള പ്രഭാകരന്റെ തമിഴ് ഈഴം പുലികള്‍ എല്‍ടിടിഇ അന്തിമ ദുരന്തത്തെ നേരിടുകയാണ്. ബാലികാബാലന്മാരെയും സ്ത്രീകളെയുംവരെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ത്ത് പടക്കോപ്പ് നല്‍കി രക്ഷാവലയം തീര്‍ക്കുകയെന്ന നീചകൃത്യം മാത്രമല്ല വേലുപ്പിള്ള പ്രഭാകരന്റെ അടവ്. വംശവെറിയന്‍ സിംഹള സംഘടനകളെയും നേതാക്കന്മാരേയുംകാള്‍ കൂടുതല്‍ അയാള്‍ വെറുക്കുന്നതും തന്റെ ഏകാധിപത്യത്തിനു വെല്ലുവിളിയായി കരുതി വകവരുത്തുന്നതും മറ്റ് തമിഴ് സംഘടനകളെയും അതിന്റെ നേതാക്കളെയുമാണ്. അപ്രകാരമുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധം.
ശ്രീലങ്കന്‍ പരമാധികാരത്തിനു കീഴില്‍ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ക്ക് കഴിയുന്നത്ര സ്വയംഭരണാവകാശം നല്‍കാമെന്ന മുന്‍ പ്രസിഡന്റ് കുമാരി വിജയതുംഗെയോട് പ്രഭാകരന്‍ പ്രകടിപ്പിച്ച നന്ദി ഒരു വധശ്രമമായിരുന്നു. കുമാരിയുടെ ഒരു കണ്ണ് പൊട്ടിപ്പോയി. വേറെ പലരെയും പതിയിരുന്ന് കൊലപ്പെടുത്തിയ പുലികള്‍ സ്വന്തം അനുയായികളെയും നേതാക്കളെയുംവരെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിന് കൊന്നുതള്ളിയിട്ടുണ്ട്. യൂറോപ്പിലെ നോര്‍വെ മധ്യസ്ഥത്തിന് ഒരുങ്ങി പല കൂടിയാലോചനയും നടത്തിയപ്പോഴെല്ലാം ശ്രീലങ്കന്‍ പരമാധികാരത്തിനു വിധേയമായി സ്വയംഭരണം കിട്ടണമെന്ന വാദം പ്രഭാകരന്‍ അംഗീകരിച്ചതാണ്. ഒടുവില്‍ അത് തീരുമാനമാകുമ്പോഴേക്കും പ്രഭാകരന്‍ വാഗ്ദാനം ലംഘിച്ച് കൂടിയാലോചന തകര്‍ത്തു. വാസ്തവത്തില്‍ ഈ കൂടിയാലോചന തന്റെ താവളം വികസിപ്പിക്കാനുള്ള സന്ദര്‍ഭമായാണ് പ്രഭാകരന്‍ ഉപയോഗിച്ചത്.
ഇത്രയും ആയപ്പോഴേക്കും തമിഴ് ഈഴം പുലികളെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും ഭീകരസംഘക്കാരായി പ്രഖ്യാപിക്കുകയും അവരുടെ ആസ്തി മരവിപ്പിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിലാണ് മഹിന്ദ രാജപക്സെ പുലികളുമായി അന്തിമ പോരാട്ടത്തിന് ശ്രീലങ്കന്‍സേനയെ നിയോഗിച്ചത്. അത് അന്തിമഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. പുലിത്താവളമെല്ലാം സേന പിടിച്ചുകഴിഞ്ഞു. തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ സൈനികര്‍ക്കെന്നപോലെ തമിഴര്‍ക്കും ആളപായം ഉണ്ടായിട്ടുണ്ട്. വളരെ ദയനീയവും ഭീകരവുമാണ് മുമ്പ് പുലികള്‍ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങളിലെ തമിഴരുടെ ജീവിതം. ലങ്കന്‍സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് പുലികളെ രക്ഷിക്കാനായി സൈനികമേഖലയിലെ തമിഴ്വംശജരെ കുരുതികൊടുക്കുകയാണ് പ്രഭാകരന്‍ ചെയ്തത്. അവര്‍ക്ക് രക്ഷാസ്ഥാനങ്ങളിലേക്ക് അഭയാര്‍ഥികളായി പോകാന്‍പോലും പുലികള്‍ അനുവദിച്ചില്ല.
കൂടാതെ, നേരത്തെ പരാമര്‍ശിച്ചവിധം ബാലികാബാലന്മാരെയും സ്ത്രീകളെയും പുലികള്‍ രക്ഷാവലയമാക്കി സൈന്യത്തിന് കുരുതികൊടുത്തു. സിംഹളസൈന്യവും കണ്ണില്‍ചോരയില്ലാത്ത കൂട്ടക്കൊലയാണ് നടത്തുന്നത് എന്നതില്‍ സംശയമില്ല. പുലിത്താവളമെല്ലാം വിമോചിപ്പിച്ച് യുദ്ധം അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ ഇതുവരെ പുലികളുടെ പിടിയില്‍ അമര്‍ന്നിരുന്ന ലക്ഷക്കണക്കിനു തമിഴര്‍ അഭയാര്‍ഥികളായി ഓടിപ്പോകുന്നു. ഓടിപ്പോകുന്ന അഭയാര്‍ഥികളെയും പുലികള്‍ വെടിവച്ച് കൊല്ലാറുണ്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക് കരുത്തില്ല. ഈ അഭയാര്‍ഥികളെ ചികിത്സയും ഭക്ഷണവും പാര്‍പ്പിടവും നല്‍കി രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഐക്യരാഷ്ട്രസഭാ ദൌത്യസംഘമുള്‍പ്പെടെയുള്ളവരെ രാജപക്സെ സര്‍ക്കാര്‍ അതിന് അനുവദിക്കുന്നുമില്ല.
തമിഴരുടെ മൂലജന്മഭൂമിയായ ഇന്ത്യ ഈ ദുരവസ്ഥയില്‍ ദുഃഖിതയാണ്. രാജപക്സെയുടെ അടുത്ത നടപടി മയപ്പെടുത്താനും ജീവകാരുണ്യപ്രവര്‍ത്തനം അനുവദിക്കാനും ഇന്ത്യ ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല. അതേസമയം കശ്മീര്‍, അസം തുടങ്ങിയ സ്ഥലങ്ങളിലെ വിഘടനവാദത്തിന്റെ വൈഷമ്യം അനുഭവിക്കുന്ന ഇന്ത്യക്ക് പുലികളുടെ വിഘടനവാദവും അംഗീകരിക്കാന്‍ കഴിയില്ല. സാമ്രാജ്യവാദികള്‍ ദലൈലാമയോടൊത്ത് ടിബറ്റന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്കും പുലികളുടെ വിഘടനവാദത്തെ അംഗീകരിക്കാനാകില്ല. അതേസമയം, ശ്രീലങ്കയിലെ തമിഴര്‍ കടലിന്റെയും ചെകുത്താന്റെയും ഇടയിലെന്നപോലെ സര്‍ക്കാരിന്റെയും പുലികളുടെയും മധ്യേ ഇയാംപാറ്റകളെപ്പോലെ ചത്തുവീഴുന്നത് കണ്ടില്ലെന്നു നടിക്കാനുമാകില്ല.
ഈ അവസ്ഥയില്‍ ശ്രീലങ്ക നടത്തുന്ന സൈനികനീക്കത്തെ നാസികളുടെ ജൂതവിരുദ്ധ നരഹത്യകളോട് താരതമ്യപ്പെടുത്തുന്നത് ഹിറ്റ്ലറുടെ ശ്രീലങ്കന്‍ പതിപ്പായ പ്രഭാകരനെ ന്യായീകരിക്കുന്നതിനു തുല്യമായിരിക്കും. ഇന്ത്യ തമിഴ്ജനതയുടെ മൂലജന്മഭൂമി മാത്രമല്ല പ്രഭാകരന്റെയും പുലികളുടെയും അതിക്രമത്തിന് ഇരയുമാണ്. രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയായ പ്രഭാകരനെ ഇന്ത്യന്‍ കോടതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. വൈരുധ്യം നിറഞ്ഞതും വേദനാനിര്‍ഭരവുമായ ഈ ദയനീയാവസ്ഥയെ പത്ത് വോട്ട് കിട്ടാന്‍വേണ്ടി ചൂഷണംചെയ്യുന്ന ദുര്‍വൃത്തിയിലാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ മുത്തുവേല്‍ കരുണാനിധി ഏര്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ പ്രഭാകരന്റെ അതിക്രമംമൂലമായാലും രാജപക്സെയുടെ ആക്രമണംമൂലമായാലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഇന്ത്യയിലെ തമിഴര്‍ക്കും മറ്റുള്ളവര്‍ക്കും സഹതാപം തോന്നുക സ്വാഭാവികമാണ്.
പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ മുതലെടുപ്പു നടത്താന്‍വേണ്ടി കരുണാനിധി പ്രഖ്യാപിച്ചു: "പ്രഭാകരന്‍ ഭീകരനല്ല, എന്റെ സുഹൃത്താണ്. അയാള്‍ വധിക്കപ്പെട്ടാല്‍ ഞാന്‍ ദുഃഖിക്കും''. തമിഴ്നാട്ടിലും ഇന്ത്യയിലുടനീളവും പ്രത്യേകിച്ച് കരുണാനിധിയുടെ സഖ്യകക്ഷിയായ കോഗ്രസിലും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് താന്‍ അങ്ങനെയല്ല ഇങ്ങനെയാണ് പറഞ്ഞതെന്ന് കരുണാനിധി പറഞ്ഞ വാക്കുകള്‍ വിഴുങ്ങി. കലാരസികനെന്ന് സ്വയം വിശേഷിപ്പിച്ച് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി ഏറ്റവും ഒടുവില്‍ നടത്തിയ പരിഹാസ്യമായ കലാപരിപാടിയാണ് ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടി എന്നു പറഞ്ഞ് അടുത്ത ആഹാരസമയംവരെ നിരാഹാരം പ്രഖ്യാപിച്ചത്. ഉടന്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സോണിയ ഗാന്ധിയെയും കൊണ്ട് അഭ്യര്‍ഥന വരുത്തിച്ച് അടുത്ത ആഹാരസമയത്തിനുമുമ്പുതന്നെ നിരാഹാരം പിന്‍വലിക്കുകയുംചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും കൊളംബോയില്‍ പോയി ആവശ്യപ്പെട്ടതനുസരിച്ച് രാജക്പസെ സര്‍ക്കാര്‍ വെടിനിര്‍ത്തിയതായി വാര്‍ത്ത പരത്തി കരുണാനിധിയും മന്‍മോഹന്‍സിങ്ങും വോട്ടുപിടിക്കാനുള്ള തട്ടിപ്പു ശ്രമത്തിലാണ്.
ശ്രീലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തി എന്ന പ്രഖ്യാപനത്തോടൊപ്പംതന്നെ വെടിനിര്‍ത്തിയില്ല, കടുത്ത ആയുധങ്ങള്‍ ഉപയോഗിക്കുകയില്ലെന്നു മാത്രമേയുള്ളൂ എന്ന ഔദ്യോഗിക വിശദീകരണവും വന്നപ്പോള്‍ കലൈഞ്ജരുടെ കഥ ഒരു കോമാളിനാടകമായി. ഇപ്പറഞ്ഞതിനര്‍ഥം ശ്രീലങ്കന്‍ സൈനികനടപടിയുടെ വിവേചനരഹിതമായ ക്രൂരതയെ പൊറുപ്പിക്കണമെന്നല്ല. ഇവയ്ക്ക് പ്രഭാകരന്റെയും പുലികളുടെയും ഉത്തരവാദിത്തംകൂടി കാണണമെന്നാണ്. പ്രഭാകരനും പുലികളും തോല്‍ക്കണം. തമിഴര്‍ ജയിക്കണം. അവരുടെ ദുരവസ്ഥയ്ക്കും അഭയാര്‍ഥികളുടെ പുനരധിവാസത്തിനും ഇന്ത്യയും സാര്‍വദേശീയ സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
Wednesday, April 29, 2009
തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി
പി ഗോവിന്ദപ്പിള്ള
വടക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റി സ്വതന്ത്ര പരമാധികാര ഈഴം റിപ്പബ്ളിക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലും കൊലയും കുലവൃത്തിയായി സ്വീകരിച്ച വേലുപ്പിള്ള പ്രഭാകരന്റെ തമിഴ് ഈഴം പുലികള്‍ എല്‍ടിടിഇ അന്തിമ ദുരന്തത്തെ നേരിടുകയാണ്. ബാലികാബാലന്മാരെയും സ്ത്രീകളെയുംവരെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ത്ത് പടക്കോപ്പ് നല്‍കി രക്ഷാവലയം തീര്‍ക്കുകയെന്ന നീചകൃത്യം മാത്രമല്ല വേലുപ്പിള്ള പ്രഭാകരന്റെ അടവ്. വംശവെറിയന്‍ സിംഹള സംഘടനകളെയും നേതാക്കന്മാരേയുംകാള്‍ കൂടുതല്‍ അയാള്‍ വെറുക്കുന്നതും തന്റെ ഏകാധിപത്യത്തിനു വെല്ലുവിളിയായി കരുതി വകവരുത്തുന്നതും മറ്റ് തമിഴ് സംഘടനകളെയും അതിന്റെ നേതാക്കളെയുമാണ്. അപ്രകാരമുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധം.
ശ്രീലങ്കന്‍ പരമാധികാരത്തിനു കീഴില്‍ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ക്ക് കഴിയുന്നത്ര സ്വയംഭരണാവകാശം നല്‍കാമെന്ന മുന്‍ പ്രസിഡന്റ് കുമാരി വിജയതുംഗെയോട് പ്രഭാകരന്‍ പ്രകടിപ്പിച്ച നന്ദി ഒരു വധശ്രമമായിരുന്നു. കുമാരിയുടെ ഒരു കണ്ണ് പൊട്ടിപ്പോയി. വേറെ പലരെയും പതിയിരുന്ന് കൊലപ്പെടുത്തിയ പുലികള്‍ സ്വന്തം അനുയായികളെയും നേതാക്കളെയുംവരെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിന് കൊന്നുതള്ളിയിട്ടുണ്ട്. യൂറോപ്പിലെ നോര്‍വെ മധ്യസ്ഥത്തിന് ഒരുങ്ങി പല കൂടിയാലോചനയും നടത്തിയപ്പോഴെല്ലാം ശ്രീലങ്കന്‍ പരമാധികാരത്തിനു വിധേയമായി സ്വയംഭരണം കിട്ടണമെന്ന വാദം പ്രഭാകരന്‍ അംഗീകരിച്ചതാണ്. ഒടുവില്‍ അത് തീരുമാനമാകുമ്പോഴേക്കും പ്രഭാകരന്‍ വാഗ്ദാനം ലംഘിച്ച് കൂടിയാലോചന തകര്‍ത്തു. വാസ്തവത്തില്‍ ഈ കൂടിയാലോചന തന്റെ താവളം വികസിപ്പിക്കാനുള്ള സന്ദര്‍ഭമായാണ് പ്രഭാകരന്‍ ഉപയോഗിച്ചത്.
ഇത്രയും ആയപ്പോഴേക്കും തമിഴ് ഈഴം പുലികളെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും ഭീകരസംഘക്കാരായി പ്രഖ്യാപിക്കുകയും അവരുടെ ആസ്തി മരവിപ്പിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിലാണ് മഹിന്ദ രാജപക്സെ പുലികളുമായി അന്തിമ പോരാട്ടത്തിന് ശ്രീലങ്കന്‍സേനയെ നിയോഗിച്ചത്. അത് അന്തിമഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. പുലിത്താവളമെല്ലാം സേന പിടിച്ചുകഴിഞ്ഞു. തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ സൈനികര്‍ക്കെന്നപോലെ തമിഴര്‍ക്കും ആളപായം ഉണ്ടായിട്ടുണ്ട്. വളരെ ദയനീയവും ഭീകരവുമാണ് മുമ്പ് പുലികള്‍ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങളിലെ തമിഴരുടെ ജീവിതം. ലങ്കന്‍സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് പുലികളെ രക്ഷിക്കാനായി സൈനികമേഖലയിലെ തമിഴ്വംശജരെ കുരുതികൊടുക്കുകയാണ് പ്രഭാകരന്‍ ചെയ്തത്. അവര്‍ക്ക് രക്ഷാസ്ഥാനങ്ങളിലേക്ക് അഭയാര്‍ഥികളായി പോകാന്‍പോലും പുലികള്‍ അനുവദിച്ചില്ല.
കൂടാതെ, നേരത്തെ പരാമര്‍ശിച്ചവിധം ബാലികാബാലന്മാരെയും സ്ത്രീകളെയും പുലികള്‍ രക്ഷാവലയമാക്കി സൈന്യത്തിന് കുരുതികൊടുത്തു. സിംഹളസൈന്യവും കണ്ണില്‍ചോരയില്ലാത്ത കൂട്ടക്കൊലയാണ് നടത്തുന്നത് എന്നതില്‍ സംശയമില്ല. പുലിത്താവളമെല്ലാം വിമോചിപ്പിച്ച് യുദ്ധം അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ ഇതുവരെ പുലികളുടെ പിടിയില്‍ അമര്‍ന്നിരുന്ന ലക്ഷക്കണക്കിനു തമിഴര്‍ അഭയാര്‍ഥികളായി ഓടിപ്പോകുന്നു. ഓടിപ്പോകുന്ന അഭയാര്‍ഥികളെയും പുലികള്‍ വെടിവച്ച് കൊല്ലാറുണ്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക് കരുത്തില്ല. ഈ അഭയാര്‍ഥികളെ ചികിത്സയും ഭക്ഷണവും പാര്‍പ്പിടവും നല്‍കി രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഐക്യരാഷ്ട്രസഭാ ദൌത്യസംഘമുള്‍പ്പെടെയുള്ളവരെ രാജപക്സെ സര്‍ക്കാര്‍ അതിന് അനുവദിക്കുന്നുമില്ല.
തമിഴരുടെ മൂലജന്മഭൂമിയായ ഇന്ത്യ ഈ ദുരവസ്ഥയില്‍ ദുഃഖിതയാണ്. രാജപക്സെയുടെ അടുത്ത നടപടി മയപ്പെടുത്താനും ജീവകാരുണ്യപ്രവര്‍ത്തനം അനുവദിക്കാനും ഇന്ത്യ ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല. അതേസമയം കശ്മീര്‍, അസം തുടങ്ങിയ സ്ഥലങ്ങളിലെ വിഘടനവാദത്തിന്റെ വൈഷമ്യം അനുഭവിക്കുന്ന ഇന്ത്യക്ക് പുലികളുടെ വിഘടനവാദവും അംഗീകരിക്കാന്‍ കഴിയില്ല. സാമ്രാജ്യവാദികള്‍ ദലൈലാമയോടൊത്ത് ടിബറ്റന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്കും പുലികളുടെ വിഘടനവാദത്തെ അംഗീകരിക്കാനാകില്ല. അതേസമയം, ശ്രീലങ്കയിലെ തമിഴര്‍ കടലിന്റെയും ചെകുത്താന്റെയും ഇടയിലെന്നപോലെ സര്‍ക്കാരിന്റെയും പുലികളുടെയും മധ്യേ ഇയാംപാറ്റകളെപ്പോലെ ചത്തുവീഴുന്നത് കണ്ടില്ലെന്നു നടിക്കാനുമാകില്ല.
ഈ അവസ്ഥയില്‍ ശ്രീലങ്ക നടത്തുന്ന സൈനികനീക്കത്തെ നാസികളുടെ ജൂതവിരുദ്ധ നരഹത്യകളോട് താരതമ്യപ്പെടുത്തുന്നത് ഹിറ്റ്ലറുടെ ശ്രീലങ്കന്‍ പതിപ്പായ പ്രഭാകരനെ ന്യായീകരിക്കുന്നതിനു തുല്യമായിരിക്കും. ഇന്ത്യ തമിഴ്ജനതയുടെ മൂലജന്മഭൂമി മാത്രമല്ല പ്രഭാകരന്റെയും പുലികളുടെയും അതിക്രമത്തിന് ഇരയുമാണ്. രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയായ പ്രഭാകരനെ ഇന്ത്യന്‍ കോടതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. വൈരുധ്യം നിറഞ്ഞതും വേദനാനിര്‍ഭരവുമായ ഈ ദയനീയാവസ്ഥയെ പത്ത് വോട്ട് കിട്ടാന്‍വേണ്ടി ചൂഷണംചെയ്യുന്ന ദുര്‍വൃത്തിയിലാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ മുത്തുവേല്‍ കരുണാനിധി ഏര്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ പ്രഭാകരന്റെ അതിക്രമംമൂലമായാലും രാജപക്സെയുടെ ആക്രമണംമൂലമായാലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഇന്ത്യയിലെ തമിഴര്‍ക്കും മറ്റുള്ളവര്‍ക്കും സഹതാപം തോന്നുക സ്വാഭാവികമാണ്.
പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ മുതലെടുപ്പു നടത്താന്‍വേണ്ടി കരുണാനിധി പ്രഖ്യാപിച്ചു: "പ്രഭാകരന്‍ ഭീകരനല്ല, എന്റെ സുഹൃത്താണ്. അയാള്‍ വധിക്കപ്പെട്ടാല്‍ ഞാന്‍ ദുഃഖിക്കും''. തമിഴ്നാട്ടിലും ഇന്ത്യയിലുടനീളവും പ്രത്യേകിച്ച് കരുണാനിധിയുടെ സഖ്യകക്ഷിയായ കോഗ്രസിലും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് താന്‍ അങ്ങനെയല്ല ഇങ്ങനെയാണ് പറഞ്ഞതെന്ന് കരുണാനിധി പറഞ്ഞ വാക്കുകള്‍ വിഴുങ്ങി. കലാരസികനെന്ന് സ്വയം വിശേഷിപ്പിച്ച് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി ഏറ്റവും ഒടുവില്‍ നടത്തിയ പരിഹാസ്യമായ കലാപരിപാടിയാണ് ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടി എന്നു പറഞ്ഞ് അടുത്ത ആഹാരസമയംവരെ നിരാഹാരം പ്രഖ്യാപിച്ചത്. ഉടന്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സോണിയ ഗാന്ധിയെയും കൊണ്ട് അഭ്യര്‍ഥന വരുത്തിച്ച് അടുത്ത ആഹാരസമയത്തിനുമുമ്പുതന്നെ നിരാഹാരം പിന്‍വലിക്കുകയുംചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും കൊളംബോയില്‍ പോയി ആവശ്യപ്പെട്ടതനുസരിച്ച് രാജക്പസെ സര്‍ക്കാര്‍ വെടിനിര്‍ത്തിയതായി വാര്‍ത്ത പരത്തി കരുണാനിധിയും മന്‍മോഹന്‍സിങ്ങും വോട്ടുപിടിക്കാനുള്ള തട്ടിപ്പു ശ്രമത്തിലാണ്.
ശ്രീലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തി എന്ന പ്രഖ്യാപനത്തോടൊപ്പംതന്നെ വെടിനിര്‍ത്തിയില്ല, കടുത്ത ആയുധങ്ങള്‍ ഉപയോഗിക്കുകയില്ലെന്നു മാത്രമേയുള്ളൂ എന്ന ഔദ്യോഗിക വിശദീകരണവും വന്നപ്പോള്‍ കലൈഞ്ജരുടെ കഥ ഒരു കോമാളിനാടകമായി. ഇപ്പറഞ്ഞതിനര്‍ഥം ശ്രീലങ്കന്‍ സൈനികനടപടിയുടെ വിവേചനരഹിതമായ ക്രൂരതയെ പൊറുപ്പിക്കണമെന്നല്ല. ഇവയ്ക്ക് പ്രഭാകരന്റെയും പുലികളുടെയും ഉത്തരവാദിത്തംകൂടി കാണണമെന്നാണ്. പ്രഭാകരനും പുലികളും തോല്‍ക്കണം. തമിഴര്‍ ജയിക്കണം. അവരുടെ ദുരവസ്ഥയ്ക്കും അഭയാര്‍ഥികളുടെ പുനരധിവാസത്തിനും ഇന്ത്യയും സാര്‍വദേശീയ സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
Tuesday, April 21, 2009
അഹല്യ രങ്കനേക്കര്‍ അന്തരിച്ചു
അഹല്യ രങ്കനേക്കര്‍ അന്തരിച്ചു
2009 ഏപ്രിൽ 19
ഐതിഹാസികസമരങ്ങളിലെ ധീരനായികയും മുതിര്‍ന്ന സിപിഐ എം നേതാവുമായ അഹല്യ രങ്കനേക്കര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. മുംബൈ മാട്ടുംഗ കിങ്സ് വേയിലെ വീടായ വെങ്കിടേഷ് നിവാസില്‍ 2009 ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 6.45നായിരുന്നു അന്ത്യം.
ബി ടി രണദിവെയുടെ സഹോദരിയും മഹാരാഷ്ട്രയിലെ ആദ്യകാല സിപിഐ എം നേതാവ് പി ബി രങ്കനേക്കറുടെ ഭാര്യയുമാണ്. ടി എം രണദിവേയുടെയും യശോധര സമര്‍ഥിന്റെയും മകളായി 1922 ജൂലൈ എട്ടിന് പുണെയില്‍ അഹല്യ ജനിച്ചു. അഞ്ചാംക്ളാസ് വരെ പൂണെയിലായിരുന്നു വിദ്യാഭ്യാസം. താണെയില്‍നിന്ന് മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കി. പിന്നീട് മുംബൈയില്‍ പഠനം തുടര്‍ന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി. ക്വിറ്റിന്ത്യ സമരത്തിന്റെ ഭാഗമായി ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ത്രിവര്‍ണപതാക ഉയര്‍ത്തി. തുടര്‍ന്ന് അഹല്യയെ ഇടുങ്ങിയ അറയിലേക്ക് മാറ്റി.
ജയില്‍മോചിതയായ അഹല്യ ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍സമയ കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. 1946ലെ മുംബൈ നാവിക കലാപത്തെ സഹായിച്ചെ പേരില്‍ അഹല്യയെ പൊലീസ് ക്രൂരമായി വേട്ടയാടി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകനേതാക്കളിലൊരാളാണ്. അസോസിയേഷന്‍ ദേശീയപ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1977ല്‍ മുംബൈ സെന്‍ട്രല്‍ മണ്ഡലത്തില്‍നിന്ന് ലോൿസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതല്‍ 77 വരെ മുംബൈ കോര്‍പറേഷന്‍ കൌൺസിലില്‍ അംഗമായി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയില്‍ അഹല്യയെയും ജയിലിലടച്ചു. 1983നും 86നുമിടയില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിയായിരുന്നു. 2005 വരെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. 2008 ഫെബ്രുവരി എട്ടിനാണ് പി ബി രങ്കനേക്കര്‍ അന്തരിച്ചത്. അജിത് രങ്കനേക്കര്‍, അഭയ് രങ്കനേക്കര്‍ എന്നിവര്‍ മക്കളാണ്.
ഒരു തീനാളം പോലെ
നന്നേ ചെറുപ്പത്തില്‍ത്തന്നെ വിപ്ലവാശയങ്ങള്‍ ഉള്‍ക്കൊണ്ട അഹല്യ പോരാട്ടത്തിന്റെ വഴികളില്‍ തീനാളമായിരുന്നു. അഹല്യയുടെ കുടുംബപശ്ചാത്തലമാണ് വേറിട്ട പാതയില്‍ സഞ്ചരിക്കാന്‍ അവരെ പ്രാപ്‌തരാക്കിയത്. ഇന്‍കം ടാൿസ് കമീഷണര്‍ ആയിരുന്ന അച്ഛന്‍ ടി എം രണദിവെ പുരോഗമനവാദിയും നവോത്ഥാനപ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹം ജാതിബോധത്തെ എതിര്‍ക്കുകയും സ്‌ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കയും ചെയ്തു. അമ്മ യശോധരയ്ക്കും പുരോഗമന വീക്ഷണമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ ബി ടി രണദിവെയുടെ സ്വാധീനവും അഹല്യ വിശാലമായ ലോകത്തേക്ക് കടന്നുവരാന്‍ കാരണമായി.
സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികളെ സംഘടിപ്പിച്ച് സാംസ്കാരിക സംഘടനയ്ക്ക് അഹല്യ രൂപംകൊടുത്തു. കലാകായിക രംഗങ്ങളിലും സജീവ പങ്കാളിയായി. റൂയിയ കോളേജില്‍ പഠിക്കവെ വിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ പൂര്‍ണസമയ പ്രവര്‍ത്തകയായി. പഠനം മുടങ്ങും എന്നു കണ്ട വീട്ടുകാര്‍ പുണെയിലെ ഫര്‍ഗുസൺ കോളേജിലേക്ക് മാറ്റിയെങ്കിലും അഹല്യയുടെ സമരവീര്യം അണഞ്ഞില്ല. ഗാന്ധിജി ക്വിറ്റിന്ത്യ സമരത്തിന് ആഹ്വാനംചെയ്തതിനെത്തുടര്‍ന്ന് രാജ്യം ഇളകിമറിയുമ്പോള്‍ ഫര്‍ഗുസൺ കോളേജിലെ കുട്ടികളെ പങ്കെടുപ്പിച്ച് അഹല്യ ജാഥ നയിച്ചു. എല്ലാവരും അറസ്റ്റിലായി. മാപ്പുപറയണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടു. അത് ചെവിക്കൊള്ളാന്‍ തയ്യാറാകാത്തതിനാല്‍ കോളേജില്‍നിന്നു പുറത്തായി. പൊലീസ് അറസ്റ്റുചെയ്ത് അഹല്യയെയും കൂട്ടുകാരെയും യര്‍വാദ ജയിലില്‍ അടച്ചു. മണിബെന്‍ പട്ടേല്‍, മൃദുല സാരാഭായ്, സോഫിയാ ഖാന്‍, പ്രേമാ കാന്തക് തുടങ്ങിയ കോൺഗ്രസ് വനിതാ നേതാക്കള്‍ അന്ന് ജയിലിലുണ്ടായിരുന്നു.
തടവറയിലും സമരം തുടര്‍ന്ന പ്രക്ഷോഭകര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് അവിടെ ത്രിവര്‍ണപതാക ഉയര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തത് അഹല്യയായിരുന്നു. പച്ച, വെള്ള, കുങ്കുമം എന്നീ നിറങ്ങളുള്ള സാരികള്‍ കൂട്ടിത്തുന്നിച്ചേര്‍ത്ത് അതില്‍ കരിക്കട്ടകൊണ്ട് ചര്‍ക്ക വരച്ച് പതാകയുണ്ടാക്കിയ വനിതാ തടവുകാര്‍ അത് ജയിലിന്റെ പുറംമതിലില്‍ കെട്ടിത്തൂക്കി. വിവരമറിഞ്ഞെത്തിയ ജയില്‍ സൂപ്രണ്ട് അഹല്യയെ ഇന്ദു ഖേല്‍ക്കര്‍ എന്ന മറ്റൊരു പ്രക്ഷോഭകയോടൊപ്പം ഇടുങ്ങിയ അറയിലേക്ക് മാറ്റി. ഈ അതികഠിന ജയില്‍വാസം ഏഴ് നാള്‍ നീണ്ടു. നാലുമാസത്തിനു ശേഷം ജയില്‍മോചിതയായ അഹല്യ റൂയിയ കോളേജ് പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് അവിടെ പഠനം തുടരാന്‍ അനുമതി നേടി.
ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകയായി. മുംബൈയില്‍ തുണിമില്‍ തൊഴിലാളികളൂടെ സംഘടനയായ ഗിര്‍ണി കാംഗാര്‍ യൂണിയനില്‍ പ്രവര്‍ത്തനം തുടങ്ങി. സ്‌ത്രീത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധിച്ചത്. രണ്ടാം ലോകയുദ്ധം വമ്പിച്ച വിലക്കയറ്റത്തിനും കടുത്ത ദാരിദ്ര്യത്തിനും വഴിതെളിച്ചു. വിലവര്‍ധനക്കെതിരായ സമരത്തിന് നേതൃത്വം നല്‍കി. ഗിര്‍ണി കാംഗാര്‍ യൂണിയന്റെ ജോയിന്റ് സെക്രട്ടറിയായും 'പരേല്‍ മഹിളാ സംഘി'ന്റെ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
1946ല്‍ നാവികസമരത്തെ സഹായിക്കാന്‍ മുംബൈയിലെ തുണിമില്‍ തൊഴിലാളികള്‍ രംഗത്തിറങ്ങിയപ്പോള്‍ പൊലീസ് മുംബൈയില്‍ നടത്തിയ നരവേട്ടയില്‍നിന്ന് അഹല്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്്. അക്കൊല്ലം ഫെബ്രുവരി 22ന് പൊലീസും പട്ടാളവും ചേര്‍ന്ന് നടത്തിയ വെടിവയ്പില്‍ ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടു. പരേലിലെ പാര്‍ടി ഓഫീസിനു മുന്‍പില്‍ അഹല്യക്കൊപ്പം അന്നുണ്ടായിരുന്ന കമല്‍ ധോണ്ഡെ എന്ന പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിക്കുകയും അഹല്യയുടെ സഹോദരി കുസുമത്തിന് കാലില്‍ വെടിയേല്‍ക്കുകയുംചെയ്തു. സ്വാതന്ത്ര്യാനന്തരം കമ്യൂണിസ്റ്റ് പാര്‍ടി നടത്തിയ സമരങ്ങളില്‍ അഹല്യക്ക് സമുന്നതസ്ഥാനം ഉണ്ടായിരുന്നു.
അതിനിടെ 1945ല്‍ പി ബി രംഗനേക്കറെ വിവാഹംചെയ്തു. 1948ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിച്ചപ്പോള്‍ അഹല്യയും ജയിലിലായി. ഒരു വയസ്സുള്ള മകനെ വീട്ടില്‍ നിര്‍ത്തിയിട്ടാണ് അവര്‍ ജയിലിലേക്കു പോയത്. സംയുക്ത മഹാരാഷ്ട്രപ്രക്ഷോഭം, ഇന്ത്യ - ചൈന യുദ്ധം, അടിയന്തരാവസ്ഥ എന്നീ സന്ദര്‍ഭങ്ങളിലെല്ലാം അധികാരികളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങിയ കമ്യൂണിസ്റ്റുകാരിയായിരുന്നു അഹല്യ. 1962 കാലത്തെ ജയില്‍വാസത്തിനിടെയായിരുന്നു അമ്മയുടെ മരണം. അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അഹല്യക്കും ബി ടി ആറിനും അധികൃതര്‍ രണ്ടുമണിക്കൂര്‍ മാത്രമാണ് അനുവദിച്ചത്.
പരേല്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയില്‍ മുംബൈ സെന്‍ട്രലിനെ പ്രതിനിധാനംചെയ്ത് ലോൿസഭയില്‍ എത്തി. സ്ത്രീകളെ സംഘടിപ്പിക്കുന്നതിലും അവകാശസമരങ്ങളില്‍ അവരെ അണിനിരത്തുന്നതിലും അഹല്യ എക്കാലവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. വിമല്‍ രണദിവെ, മാലതി രംഗനേക്കര്‍ തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് 1943ല്‍ പരേല്‍ മഹിളാ സംഘ് എന്ന സ്‌ത്രീസംഘടന രൂപീകരിച്ചു. ഈ സംഘടനയുടെ ആവശ്യപ്രകാരമാണ് സ്‌ത്രീകളെ നിയന്ത്രിക്കാന്‍ വനിതാകോസ്റ്റബിള്‍മാരെ നിയോഗിക്കാന്‍ തുടങ്ങിയത്.
1970കളുടെ തുടക്കത്തില്‍ നടന്ന വിലക്കയറ്റ വിരുദ്ധസമരകാലത്ത് പരേല്‍ മഹിളാ സംഘ് അവഗണിക്കാനാവാത്ത സംഘടനയായി മാറി. പരേല്‍ മഹിളാസംഘ് പിന്നീട് ശ്രമിക് മഹിളാസംഘ് എന്ന പേരില്‍ വിപുലീകരിച്ചു. 1980ല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ ശ്രമിക് മഹിളാ സംഘ് അതിന്റെ സംസ്ഥാന ഘടകമായി. 1990കളില്‍ 35 വനിതാ സംഘടനകള്‍ ചേര്‍ന്ന് സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള കര്‍മസമിതി (എംഎവികെഎസ്) രൂപീകരിച്ചപ്പോള്‍ അതിന് നേതൃത്വംകൊടുത്തവരില്‍ അഹല്യയുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപകാംഗമായ അഹല്യ സംഘടനയുടെ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചു. 2001മുതല്‍ രക്ഷാധികാരിയായിരുന്നു. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായിരുന്നു.
അഹല്യ രങ്കനേക്കറുടെ നിര്യാണത്തില്‍ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും സജീവമായി പ്രവര്‍ത്തിച്ച അഹല്യ നിരവധി ത്യാഗോജ്വലമായ സമരങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. ഉന്നതമായ പ്രതിബദ്ധതയോടെയാണ് അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടി ആറു ദശാബ്ദം പ്രവര്‍ത്തിച്ചത്. ഏഴു വര്‍ഷം ജയില്‍വാസം അനുഭവിച്ച അവര്‍ രണ്ടു വര്‍ഷം ഒളിവിലും പ്രവര്‍ത്തിച്ചു. അവരുടെ ലാളിത്യവും സൌഹൃദപൂര്‍ണമായ പെരുമാറ്റവും സഹപ്രവര്‍ത്തകരെയും ജനങ്ങളെയും ആകര്‍ഷിച്ചു. ഒരു ജനനേതാവിനുള്ള ഉന്നത ഗുണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. അഹല്യയുടെ നിര്യാണത്തിലൂടെ പാര്‍ടിക്ക് അതുല്യയായ നേതാവിനെയാണ് നഷ്ടപ്പെട്ടത്. അവരുടെ ജീവിതവും സംഭാവനകളും തലമുറകളെ പ്രചോദിപ്പിക്കും. അഹല്യയുടെ സ്മരണയ്ക്കുമുന്നില്‍ പിബി ആദരാഞ്ജലി അര്‍പ്പിച്ചു. മക്കളായ അജിത്, അഭയ് എന്നിവരെ അനുശോചനം അറിയിച്ചു.
Tuesday, April 14, 2009
Saturday, April 11, 2009
ഭൂതകാലം മറക്കുമ്പോള്‍
പിണറായി വിജയന്‍
ഭൂതകാലം മറക്കുന്നത് നല്ലകാര്യമാണെന്ന് കരുതുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം കോഗ്രസിന്റെ ഇന്നത്തെ സമീപനംതന്നെ. ഗാന്ധിജിയെയും നെഹ്റുവിനെയും ദേശീയപ്രസ്ഥാന പാരമ്പര്യത്തെയും പരിമിതമായെങ്കിലും ഉയര്‍ത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളെയെല്ലാം മറന്ന കോഗ്രസിനെയാണ് നാം ഇന്ന് കാണുന്നത്. ഭൂതകാലം മറന്നാല്‍, മുമ്പ് ചെയ്ത തെറ്റുകളും മറന്നുപോകും-അതുകൊണ്ടാണ് സിഖുകാരെ കൂട്ടക്കൊലചെയ്യുന്നതിന് നേതൃത്വം നല്‍കിയ രണ്ടുപേരെ സഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കോഗ്രസ് തയ്യാറായത്.
വന്‍തോതില്‍ പ്രതിഷേധം ഉയര്‍ന്നുവന്നതും അത് താങ്ങാന്‍ കഴിയാതെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കേണ്ടിവന്നതും പഴയകാലം മറന്നതുകൊണ്ടും അനുഭവങ്ങളില്‍നിന്ന് പഠിക്കാത്തതുകൊണ്ടുമാണ്. കമ്യൂണിസ്റ്റുകാര്‍ ഭൂതകാലത്തില്‍ ജീവിക്കുന്നവരാണെന്ന് കോഗ്രസ് ആരോപിക്കുമ്പോള്‍, ഞങ്ങള്‍ കഴിഞ്ഞകാലം മറക്കുന്നവരല്ല എന്നാണ് തിരിച്ചുപറയാനുള്ള ഉത്തരം. ചരിത്രം മറന്നുപോകാനുള്ളതല്ല, ഓര്‍മിപ്പിക്കപ്പെടാനും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമുള്ളതാണ്.
ഈ തിരിച്ചറിവില്ലാത്തതുകൊണ്ട് കോഗ്രസിന് പോയകാലത്തെ തെറ്റുകളുടെ തടവറയില്‍നിന്ന് പുറത്തുകടക്കാനോ, നഷ്ടപ്പെട്ട നന്മകള്‍ തിരിച്ചുപിടിക്കാനോ കഴിയുന്നില്ല. "നമ്മുടെ പഴയകാലപാരമ്പര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് സ്വതന്ത്രമായ വിദേശനയമാണ് യുപിഎ ഗവമെന്റ് അനുവര്‍ത്തിക്കുക. ആഗോളബന്ധങ്ങളില്‍ ബഹുധ്രുവതയെ പ്രോത്സാഹിപ്പിക്കുവാനും ഏകപക്ഷീയതയ്ക്കുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുവാനും പരിശ്രമിക്കുന്ന നയമായിരിക്കും അത്''- സോണിയ ഗാന്ധി അധ്യക്ഷയായ യുപിഎ അമേരിക്കയുമായുള്ള ബന്ധങ്ങളെക്കുറിച്ച് പൊതുമിനിമം പരിപാടിയില്‍ അംഗീകരിച്ച വാചകങ്ങളാണിത്. പ്രയോഗത്തില്‍ വന്നപ്പോള്‍ 'പഴയകാലപാരമ്പര്യങ്ങള്‍' ആദ്യം വിസ്മരിക്കപ്പെട്ടു.
ബ്രിട്ടീഷ് കോളനിവാഴ്ചക്കെതിരായ സ്വാതന്ത്യ്രസമരത്തില്‍നിന്ന് ഉരുത്തിരിഞ്ഞുവന്നതാണ് ഇന്ത്യയുടെ വിദേശ നയം. ചേരിചേരാനയം എന്നത് ലോകം രണ്ടുചേരികളായി നില്‍ക്കുമ്പോള്‍ രണ്ടിലും ചേരാതിരിക്കുക അഥവാ സൈനിക ബ്ളോക്കുകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നതുമാത്രമായിരുന്നില്ല; ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന കോളനി വിരുദ്ധ സമരങ്ങള്‍ക്ക് ദൃഢമായ പിന്തുണ നല്‍കുക എന്നതുകൂടിയായിരുന്നു. ഇത്തരം കോളനി വിരുദ്ധ സമരങ്ങളില്‍ ചിലതായിരുന്നു വിയത്നാം, പലസ്തീന്‍, ദക്ഷിണാഫിക്ക എന്നിവ. ആ പോരാട്ടങ്ങള്‍ക്ക് വിലപ്പെട്ട പിന്തുണയാണ് ഇന്ത്യ നല്‍കിയത്.
അതുകൊണ്ടുതന്നെ, ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകത്വം ഇന്ത്യക്ക് വന്നുചേരുകയും സാര്‍വദേശീയ വേദികളില്‍ ഇന്ത്യയുടെ ശബ്ദം വളരെ പ്രധാനപ്പെട്ടതായി ഉയരുകയുംചെയ്തു. സാമ്രാജ്യത്വവിരുദ്ധ ചേരിയിലാണ് ഇന്ത്യ നിലകൊണ്ടത്. ആ പാരമ്പര്യമാണ് ഇന്ന് കളഞ്ഞുകുളിച്ചത്. അമേരിക്കയുടെ നയപങ്കാളിയാക്കി, സാമ്രാജ്യത്വത്തിന്റെ വിശ്വസ്ത സേവകപദവിയിലേക്ക് ഇന്ത്യയെ കൂടുതല്‍ മാറ്റിത്തീര്‍ക്കുന്ന വിദേശനയമാണ് യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നത്. പലസ്തീനുമേല്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശത്തിനെതിരെ പലസ്തീന്‍ ജനതയോടൊപ്പം നിന്ന ഇന്ത്യ, ആ നയത്തില്‍നിന്ന് മാറി കൊലയാളികളുടെ പക്ഷത്ത് ചേരുന്നതിനെയാണ് ഇടതുപക്ഷം എതിര്‍ക്കുന്നത്.
അമേരിക്കയും ഇസ്രയേലുമായി ദൃഢമായ സഖ്യത്തിലേക്ക് ഇന്ത്യയെ എത്തിക്കുക, രാജ്യത്തിന്റെ പ്രതിരോധ കാര്യങ്ങളില്‍ ആ രണ്ട് രാജ്യങ്ങള്‍ക്കും ഇടപെടാന്‍ അവസരമൊരുക്കുക എന്ന അതീവഗുരുതരമായ അവസ്ഥ എന്തു വിലകൊടുത്തും തോല്‍പ്പിക്കുമെന്നാണ് ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടുള്ളത്്. കോഗ്രസ് നേതൃത്വം ഇന്ന് വാശിയോടെ നടപ്പാക്കുന്ന അമേരിക്ക-ഇസ്രയേല്‍ അനുകൂല വീക്ഷണം ജനസംഘത്തിന്റെയും ആര്‍എസ്എസിന്റെയും പ്രഖ്യാപിതമായ നയംതന്നെയാണ്. ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ലോകവീക്ഷണത്തിന്റെ ഉന്നം മുസ്ളിം ലോകത്തിനും സോഷ്യലിസ്റ് രാജ്യങ്ങള്‍ക്കും എതിരായി ഹിന്ദുക്കളും ജൂതന്മാരും ക്രിസ്ത്യാനികളും ഒന്നിച്ചു നിര്‍ത്താനുള്ളതാണ്.
അമേരിക്കയുമായും നാറ്റോയുമായും ഇസ്രയേലുമായും ഇന്ത്യ കൂട്ടുകൂടണമെന്ന് ആര്‍എസ്എസ് എല്ലായ്പോഴും വാദിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. നെഹ്റുവിന്റെ കാലത്ത് പടുത്തുയര്‍ത്തിയ ചേരിചേരാനയം വലിച്ചെറിഞ്ഞ് കോഗ്രസ് എത്തുന്നത് ബിജെപിയുടെ ആഗ്രഹം നടപ്പാക്കാനാണെന്നര്‍ഥം. അതുചൂണ്ടിക്കാട്ടി ഇടതുപക്ഷം എതിര്‍പ്പുയര്‍ത്തുമ്പോള്‍, പണ്ട് എല്‍ഡിഎഫ് ഗവമെന്റിലെ ഒരു മന്ത്രി ഇസ്രയേലില്‍ പോയില്ലേ എന്നുള്ള മറുചോദ്യവും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇസ്രയേലില്‍നിന്ന് വ്യവസായനിക്ഷേപം കൊണ്ടുവന്നു എന്ന കള്ളപ്രചാരണവുമാണ് കോഗ്രസ് നടത്തുന്നത്.
അത്തരം തരംതാണ പ്രചാരണങ്ങള്‍ക്ക് കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിപോലും മുന്നിട്ടിറങ്ങുമ്പോള്‍, ഇസ്രയേലുമായി ഉണ്ടാക്കിയ ബന്ധം എത്രമാത്രം തീവ്രമാണെന്നും അത് സംരക്ഷിക്കാന്‍ എന്തുചെയ്യാനും കോഗ്രസ് മടിക്കില്ലെന്നുമുള്ള സന്ദേശമാണ് പുറത്തുവരുന്നത്. അമേരിക്കയുമായി ഉണ്ടാക്കിയ പ്രതിരോധ കരാറുകള്‍, ഇസ്രയേലുമായുള്ള ആയുധക്കച്ചവടക്കരാറുകള്‍, ഇറാന്റെ പ്രശ്നത്തില്‍ അമേരിക്കയ്ക്കൊപ്പം നിന്നത്, നാറ്റോ സൈന്യങ്ങളുമായും അമേരിക്കന്‍ സൈന്യങ്ങളുമായും ചേര്‍ന്ന് നടത്തിയ സംയുക്തസൈനിക അഭ്യാസങ്ങള്‍ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് കോഗ്രസ് അതിന്റെതന്നെ ഭൂതകാലം മറന്ന്, വിദേശനയത്തെ അട്ടിമറിച്ചു എന്ന് ഇടതുപക്ഷം പറയുന്നത്.
ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമാണ് ഇന്ന് ഇന്ത്യ. മാത്രമല്ല ഇസ്രയേലിലെതന്നെ, പ്രതിരോധ വകുപ്പില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ ആയുധങ്ങള്‍ സ്വകാര്യ ആയുധ വ്യവസായികളില്‍നിന്ന് വാങ്ങുന്നു. അതില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നുണ്ടെന്നാണ്, മിസൈല്‍ കരാറില്‍ 900 കോടി രൂപയുടെ കോഴ ഇടപാട് നടന്നു എന്ന വെളിപ്പെടുത്തലില്‍ വ്യക്തമാകുന്നത്.
ഇസ്രയേലില്‍നിന്നുതന്നെ വ്യക്തമായ തെളിവുകള്‍ വന്നിട്ടും അതേക്കുറിച്ച് അന്വേഷിക്കാനുള്ള സന്നദ്ധത സോണിയ ഗാന്ധി കാണിക്കുന്നില്ല. അഴിമതിയോടൊപ്പം അത്രതന്നെ ഗൌരവമായ മറ്റൊരു പ്രശ്നംകൂടി ഇസ്രയേലില്‍നിന്ന് ഇന്ത്യ ആയുധങ്ങള്‍ വാങ്ങി കുന്നുകൂട്ടുന്നതില്‍ അടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് കോടി രുപയുടെ ഇടപാടിലൂടെ ഇസ്രയേലിന്റെ ആയുധ വ്യവസായം വന്‍തോതില്‍ വികസിക്കുകയാണ്. അങ്ങനെ കിട്ടുന്ന പണം പലസ്തീനിലെ ഇസ്രയേലിന്റെ അധിനിവേശത്തിന് സാമ്പത്തിക സഹായം നല്‍കാനാണ് ഉപയോഗിക്കുന്നത്്. ഇസ്രയേലിലെ സൈനിക ഉദ്യോഗസ്ഥരും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ സംഘമായ മൊസ്സാദിന്റെ പ്രതിനിധികളും ഇടയ്ക്കിടെ കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്.
ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനുവേണ്ടിയെന്ന പേരില്‍, മുംബൈ ഭീകരാക്രമണ സമയത്തും മൊസ്സാദ് രംഗത്തുവന്നു. ഇന്ത്യയും ഇസ്രയേലും ചേര്‍ന്ന് സംയുക്തമായി പലതരം മിസ്സൈലുകളും ഉണ്ടാക്കുന്നുണ്ട്. പലസ്തീനില്‍ സത്രീകളും കുട്ടികളുമടക്കമുള്ള നിരപരാധികളെ കൊല്ലുന്നതിന് അവ ഉപയോഗിക്കുന്നു. ഇസ്രയേലിനുവേണ്ടി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ജോലിയും ഇന്ത്യ ഏറ്റെടുത്തിരിക്കുന്നു. ഇത്തരമൊരവസ്ഥ നാടിനെ എത്തിക്കുന്ന അപകടത്തെക്കുറിച്ച് പറയുമ്പോള്‍ തൊടുന്യായങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ മാന്യതയുടെ ലക്ഷണമല്ല. ഇടതുപക്ഷത്തിന് ഇസ്രയേലുമായി ഒരുതരത്തിലുമുള്ള ബന്ധവുമില്ല. ബന്ധം പുലര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു.
അത് ഞങ്ങളുടെ ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും നിലപാടാണ്്. ഇന്ത്യയുടെ സഹായത്തോടെ പലസ്തീനില്‍ കൂട്ടക്കുരുതി നടത്തുന്ന അവസ്ഥ ഇല്ലാതിരിക്കാന്‍ ഇസ്രയേലുമായുള്ള വഴിവിട്ട അടുപ്പവും ഇടപാടുകളും ഉപേക്ഷിക്കുമെന്ന് കോഗ്രസ് പ്രകടനപത്രികയില്‍ പറയാത്തിടത്തോളം ആ പാര്‍ടി ജനങ്ങള്‍ക്കുമുന്നില്‍ പ്രതിക്കൂട്ടിലാണ്. അതുമറച്ചുപിടിക്കാന്‍ 'കമ്യൂണിസ്റ്റുകാരെ ഭൂതകാലത്തില്‍ ജീവിക്കുന്നവരായി' ചിത്രീകരിച്ചതുകൊണ്ടൊന്നും ഒരു ഫലവുമില്ല.
ദേശാഭിമാനി ലേഖനം
ആരാണ് മതത്തിന്റെ എതിരാളികള്‍?
സുകുമാര്‍ അഴീക്കോട്
കേരളത്തില്‍ ബഹുമാന്യരായ കുറച്ച് മെത്രാന്മാരുടെ അപവാദം ഒഴിച്ചാല്‍, ക്രൈസ്തവ സഭകളില്‍ പലതിന്റെയും ഉന്നതാധ്യക്ഷന്മാര്‍ ഇടയലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ഇടതുപക്ഷത്തിനെതിരായി തെരഞ്ഞെടുപ്പില്‍ കക്ഷിചേര്‍ന്നതായി തോന്നുന്നു. വിശുദ്ധ ഭൂമിയാം പലസ്തീനിനെ മുസ്ളിങ്ങളില്‍നിന്ന് വിമോചിപ്പിക്കാന്‍ യൂറോപ്പിലെ ക്രൈസ്തവര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് കുരിശുയുദ്ധങ്ങള്‍ പ്രഖ്യാപിച്ചിരുന്നല്ലോ. ഇപ്പോള്‍ പലസ്തീനെ മുസ്ളിങ്ങളില്‍നിന്ന് മോചിപ്പിക്കുന്ന സമരം ഇസ്രയേല്‍ ഏറ്റെടുത്തിരിക്കയാണ്.
ക്രൈസ്തവസഭകള്‍ വിശുദ്ധനഗരത്തെയും മുസ്ളിങ്ങളെയും യഹൂദന്മാര്‍ക്ക് വിട്ടുകൊടുത്തിട്ട് കേരളത്തെ വിമോചിപ്പിക്കാനുള്ള ഗാഢശ്രമത്തില്‍ ഏര്‍പ്പെട്ടിട്ട് കാലം കുറെയായി. കുരിശുയുദ്ധത്തിന്റെ ഓര്‍മയിലാകണം വിമോചനസമരം എന്ന(ഡോ മിളോട്ടിനെ ഓര്‍മിപ്പിക്കുന്ന) ആശയം പ്രബലമായത്. പഴയ കുരിശുയുദ്ധമെന്നപോലെ വിമോചനസമരവും ലക്ഷ്യം കണ്ടില്ല. എങ്കിലും സഭാധ്യക്ഷന്മാര്‍, തങ്ങള്‍ക്ക് കേരളത്തില്‍ വേറൊരു കടമയും നിറവേറ്റാനില്ലെന്ന മട്ടില്‍, കേരളത്തെ കമ്യൂണിസത്തിന്റെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ വിശ്വാസികളെ ഇടയ്ക്കിടെ ഇടയലേഖനങ്ങളിലൂടെ കുത്തിപ്പൊക്കിക്കൊണ്ടിരിക്കുന്നു. വെളുത്ത വാവില്‍ പല രോഗങ്ങളും പൊട്ടിപ്പുറപ്പെടാറുള്ളതുപോലെ ഈ മോചനപ്രസ്ഥാനം തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഉടലെടുക്കുന്നത്.
ഈ അവസരത്തില്‍ സഭാമേലാളന്മാരുടെ ഉള്ളിലിരിക്കുന്ന ആത്മീയതയും സാംസ്കാരിക ലക്ഷ്യവും ക്ഷേമസന്ദേശവുമെല്ലാം കമ്യൂണിസം കേരളീയരെക്കൊണ്ട് തിരസ്കരിപ്പിക്കുന്നതില്‍ ചുരുങ്ങിക്കഴിയുന്നു. കമ്യൂണിസം രംഗത്തെത്തിയിട്ടില്ലാതിരുന്ന ഒരു വിദൂരകാലത്ത് ജീവിച്ച ക്രിസ്തുഭഗവാന്‍ മറ്റെന്തെല്ലാമോ പ്രവര്‍ത്തിക്കുകയും കാര്യങ്ങള്‍ ഉപദേശിക്കുകയും ചെയ്തിരുന്നല്ലോ. ഇന്ന് ആ പ്രവര്‍ത്തനങ്ങള്‍ക്കൊന്നിനും പ്രസക്തിയില്ലേ! അക്രൈസ്തവത്വം എന്നുപറഞ്ഞാല്‍ കമ്യൂണിസം എന്നതില്‍ അതെല്ലാം ഉള്‍പ്പെടുമെന്നുണ്ടോ? മറ്റൊരു വിധത്തില്‍ ചോദിക്കട്ടെ, ക്രിസ്തുദേവന്‍ കമ്യൂണിസത്തെ എതിര്‍ക്കാത്തതുകൊണ്ട് ശരിയായ ക്രൈസ്തവനല്ലെന്നു വരുമോ? ഉള്ളതെല്ലാം വിറ്റ് പാവങ്ങള്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ച ആദ്യ കമ്യൂണിസ്റ്റല്ലേ ക്രിസ്തുദേവന്‍?
ക്രൈസ്തവമത സംഘടനകളില്‍ത്തന്നെ സദാചാരപരവും ലൈംഗികവും അധികാരപരവും സ്വഭാവശുദ്ധിയെ സംബന്ധിക്കുന്നതുമായ ഒരുപാട് വൈകല്യങ്ങള്‍ ഉണ്ടെന്ന് സഭകളുടെ ഉള്ളില്‍നിന്നുതന്നെ പുറത്തുചാടിയ ഒരുപാട് കേസുകളും കഥകളും നിരന്തരം തെളിവ് നല്‍കിക്കൊണ്ടിരിക്കുന്ന കാലമാണിത്. സംപൂജ്യനായ ബെനഡിക്ട് മാര്‍പാപ്പപോലും ഈ വക പ്രശ്നങ്ങള്‍ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ടെന്നും ഉടനെ ഇവ പരിഹരിക്കേണ്ടതാണെന്നും വത്തിക്കാനില്‍വച്ചും വെളിയില്‍വച്ചും ധാരാളം പ്രസംഗങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ സമയത്തെല്ലാം കേരളീയ സഭാനായകന്മാര്‍, ഇവയെപ്പറ്റിയൊന്നും ഒരക്ഷരം താക്കീത് ചെയ്യാതെ തങ്ങളുടെ കഴിവും ചൈതന്യവും മുഴുവന്‍ കമ്യൂണിസത്തിലെ അവിശ്വാസത്തിനെതിരെ ക്രൈസ്തവരെ അണിനിരത്താന്‍ ത്രിവിധകരണങ്ങളെക്കൊണ്ട് പാടുപെടുകയായിരുന്നു.
ആന്റി കമ്യൂണിസം പ്രസംഗിച്ചാല്‍ ക്രൈസ്തവ ധര്‍മം മുഴുവനും ആകുമോ? കെസിബിസി (കേരളത്തിലെ പള്ളികളിലെ ബിഷപ്പുമാരുടെ സംഘം) പ്രസിഡന്റും ലത്തീന്‍സഭാ മെത്രാപോലീത്തയുമായ ദാനിയേല്‍ അച്ചാരുപറമ്പില്‍ സീറോ മലബാര്‍ സഭാ മേജര്‍ ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കത്തോലിക്ക ബാവ എന്നിവര്‍ ഇതിനിടെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ ലഘുലേഖയില്‍ (ഇടയലേഖനത്തിന് വന്ന രൂപാന്തരം) വിശ്വാസികളായ ക്രൈസ്തവര്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനാധിപത്യം, ഭരണഘടന, സമഭാവന, മതന്യൂനപക്ഷങ്ങളുടെ പരിപാലനം, കോടതികളില്‍ വിശ്വാസം, മതേതരത്വം, ദളിത് ക്രൈസ്തവരുടെയും സ്ത്രീകളുടെയും ദരിദ്രരുടെയും പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെയും സംരക്ഷണം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന കക്ഷികള്‍ക്കാണ് വോട്ട് നല്‍കേണ്ടതെന്ന് ഈ മഹാശയന്മാര്‍ നിര്‍ദേശിച്ചിരിക്കുന്നു.
ഈ ഉപദേശം കേട്ടാല്‍ സാധാരണ ക്രൈസ്തവര്‍ ഒരുപക്ഷേ ഇടതുകക്ഷികള്‍ക്കുതന്നെ വോട്ട് ചെയ്താലോ എന്ന സംശയം സാധാരണ ക്രൈസ്തവരുടെ ഉള്ളില്‍ ഉയര്‍ന്നുവന്നത് നമുക്ക് മനസ്സിലാക്കാം. കമ്യൂണിസ്റ്റ് വിഭാഗത്തിന് ഇഷ്ടമല്ലാത്ത ഒരാശയവും ഉന്നതമേലധ്യക്ഷന്മാര്‍ എടുത്തുപറഞ്ഞിട്ടില്ല. ഈ ഇടയലേഖനം ഉയര്‍ത്തിക്കൊണ്ട് കമ്യൂണിസത്തെ ചീത്ത പറയുന്നത് എങ്ങനെ?
അതുകൊണ്ട് സാധാരണ പള്ളികളില്‍ ഈ പ്രസ്താവന വിശദീകരണത്തിനെത്തുമ്പോള്‍ സാധാരണ വൈദികര്‍ ഇപ്പറഞ്ഞതെല്ലാം ഒഴിവാക്കി 'അവിശ്വാസികള്‍ക്ക്' വോട്ട് നല്‍കരുതെന്ന അതിലളിതമായ തങ്ങളുടെ അന്തരംഗവിചാരം അജഗണങ്ങളെ ബോധ്യപ്പെടുത്തുന്നു. അവിശ്വാസി എന്ന പദം വരുമ്പോള്‍ കരിനൊച്ചിയിലകൊണ്ട് തല്ലുമ്പോള്‍ ഗന്ധര്‍വപ്രേതാദികള്‍ ഓടിരക്ഷപ്പെടുന്നതുപോലെ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റു കക്ഷികളെ പിച്ചതെണ്ടിക്കാമെന്നാണ് കണക്കുകൂട്ടല്‍. അവര്‍ പറയുന്നതുപോലുള്ള ഒരു ഗവമെന്റ് ഇത്ര കാലമായിട്ടും കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നു കണ്ട് അമര്‍ഷം നിയന്ത്രിക്കാനാവാതെ സഭാമേധാവികള്‍, തങ്ങളുടെ സ്ഥാനമഹത്വം ഉപയോഗിച്ച്, എതിര്‍ ഗവമെന്റിനെ ഗര്‍ഭത്തില്‍വച്ചുതന്നെ ഛിദ്രിപ്പിച്ചുകളയാന്‍ തീവ്രമായി ശ്രമിച്ചുവരുന്ന കാഴ്ചക്കൂട്ടമാണ് ഇക്കണ്ടതെല്ലാം.
കമ്യൂണിസം വിശ്വാസത്തിനെതിര് എന്ന് വാദിക്കുന്നതില്‍ ഒരുപാട് തെറ്റുണ്ട്. വിശ്വാസം എന്നുവച്ചാല്‍ ക്രിസ്തുമത വിശ്വാസം മാത്രമാണോ? അന്തമില്ലാത്ത വിശ്വാസങ്ങളുണ്ട് ഈ ലോകത്തില്‍. ഹൈന്ദവ വിശ്വാസം എന്നത് നിര്‍വചിക്കാന്‍തന്നെ ആവതല്ല. നാനാ ദൈവവിശ്വാസവും ബിംബാരാധനയും തന്ത്രവിദ്യയും എല്ലാം ഹിന്ദുമതത്തില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയുടെ മതം എന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞ അദ്വൈതവേദാന്തത്തില്‍ ഈശ്വരന്‍ ഇല്ല. എന്റെ 'തത്വമസി'യില്‍നിന്ന് ഈശ്വരവിശ്വാസപരമായ ഒരു ഭാഗം ഉചിതമായൊരു ക്ളാസിലെ പാഠത്തില്‍ ചേര്‍ത്താല്‍ അത് വിശ്വാസവിപരീതമാണെന്ന് കുറ്റപ്പെടുത്തി പള്ളി അതിനെ എതിര്‍ക്കുമോ?
ബുദ്ധമതത്തിലും ഈശ്വരവിശ്വാസത്തിന് പ്രസക്തിയില്ല. പാശ്ചാത്യ വിജ്ഞാനത്തിന്റെ വലിയൊരുഭാഗം 'എത്തിസം' എന്നു വിളിക്കുന്ന നിരീശ്വരവിചാരം കലര്‍ന്നുള്ളതാണ്. ഡെമോക്രിറ്റസ് തുടങ്ങിയ ഗ്രീക്ക് ചിന്തകന്മാര്‍ തൊട്ട് ദെക്കാര്‍ത്തോ, നീഷേ, ഹ്യൂം, കാന്റ് മുതലായ ചിന്തകരിലും ഡാര്‍വിന്‍, ഫ്രോയിഡ് തുടങ്ങിയ ശാസ്ത്രജ്ഞരിലും നിരീശ്വരചിന്തയുടെ കലര്‍പ്പ് ഒരുപാടുണ്ട്. മാര്‍ക്സിസത്തിലും ഈ കലര്‍പ്പു കാണാം. അതുകൊണ്ട് ഈ ദര്‍ശനങ്ങള്‍ നിരീശ്വരവാദമാണെന്നു പറയാറില്ല. ഭൌതികവാദനിഷ്ഠമായ മാര്‍ക്സിസത്തില്‍ അഭൌതിക വിശ്വാസത്തിന് ഇടമില്ല എന്നുവച്ച് മാര്‍ക്സിസം നിരീശ്വരത്വം ആകുന്നില്ല.
പക്ഷേ, മാര്‍ക്സിസവും എല്ലാ തത്വചിന്താ പ്രസ്ഥാനങ്ങളും ഏതെങ്കിലുമൊരു സങ്കല്‍പ്പത്തിലുള്ള വിശ്വാസത്തില്‍ അധിഷ്ഠിതമായിരിക്കും. മാര്‍ക്സിസം ഐഡിയലിസമല്ല. പക്ഷേ, ഐഡിയോളജിയാണ്. ഭൌതികസത്യത്തിലും വര്‍ഗസമരത്തിലും വര്‍ഗരഹിത സമുദായത്തിലും ശാസ്ത്രീയ ചിന്തയിലൂടെ മാര്‍ക്സിസം എത്തിച്ചേര്‍ന്നു. എങ്കിലും ദ്രാവിഡ സമൂഹത്തിന്റെ രൂപം ഇന്നതായിരിക്കണമെന്ന ഒരു നിര്‍ണയം മാര്‍ക്സിസത്തിലുണ്ട്. അത് അത്രത്തോളം അപകടമല്ലാത്ത സങ്കല്‍പ്പ വിശ്വാസരൂപത്തിലുള്ളതാണ്. അറിവുള്ള അച്ചന്മാര്‍ ഇടയലേഖനങ്ങളിലെ ദൈവശാസ്ത്രപരമായ തെറ്റുകള്‍ തിരുത്തണം. അതിനാല്‍ വിശ്വാസികള്‍, അവിശ്വാസികള്‍ എന്ന് മനുഷ്യരെ വിഭജിച്ച്, മതവിശ്വാസികളെയെല്ലാം തങ്ങളുടെ കുടക്കീഴില്‍ കെട്ടിനിര്‍ത്തി, ബാക്കിയെല്ലാം അവിശ്വാസമാണെന്ന് മുദ്രകുത്തുന്ന 'ഇടയ'രീതി തികച്ചും അസംബന്ധമാണ്.
എല്ലാ വിശ്വാസവും ക്രൈസ്തവ വിശ്വാസത്തിന് തുല്യമല്ല. പള്ളിയുടെ മാനദണ്ഡം വച്ച് അളന്നാല്‍ ലോകസംസ്കാരത്തിന്റെ വിജ്ഞാന സമുച്ചയത്തില്‍ വലിയൊരു ഭാഗം തള്ളേണ്ടിവരും. ബാക്കി വരുന്നത് ഒരു അന്ധകാരയുഗത്തിന്റെ ചിന്താഭ്രമങ്ങള്‍ മാത്രമായിരിക്കും. കമ്യൂണിസത്തെ എതിര്‍ക്കുന്നുവെന്ന് പ്ളക്കാര്‍ഡ് ഉയര്‍ത്തിയാല്‍ പല ചിന്താശൂന്യരെയും കൂടെ കിട്ടിയെന്നു വരും. അവരുടെ ഒച്ചയും ബഹളവും ഉപയോഗിച്ചുകൊണ്ട് പള്ളി സ്വന്തം അള്‍ത്താര ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഈ പുറപ്പാട് ആപല്‍ക്കരമാണ്. അത് നടക്കില്ല. നവോത്ഥാനത്തിന്റെ പടി കടന്ന് മുന്നോട്ടുപോകുന്ന ഒരു ലോകത്തെ കുരിശുയുദ്ധത്തിന്റെയും ഗ്രന്ഥനിരോധനത്തിന്റെയും മറ്റും ഭീകരതകളുടെ ശവപ്പറമ്പിലേക്ക് കൊണ്ടുപോകാനാണോ ഈ പ്രക്ഷോഭങ്ങള്‍ എന്ന് തോന്നുന്നവരുടെ ആശങ്കകള്‍ പരിഹരിക്കപ്പെടേണ്ടതുണ്ട്.
പാഠപുസ്തക രചനയില്‍ ചില തെറ്റുകള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അതറിയാന്‍ ഒന്ന് തിരിഞ്ഞുനോക്കിയാല്‍ മതി. അവ കമ്യൂണിസത്തിന്റെ കണക്കില്‍പ്പെടുത്തരുത്. തെറ്റാണെങ്കില്‍ ഏത് ഗവമെന്റും തിരുത്തും. ഒരിടത്ത് അല്‍പ്പം 'ചുകപ്പ്' കാണുമ്പോഴേക്കും 'കമ്യൂണിസം വന്നേ' എന്ന് ആര്‍പ്പുവിളി കൂട്ടുന്നത്, ക്രിസ്തുമതത്തിന്റെ പേരിലാകുമ്പോള്‍, വലിയ തെറ്റാണ്. കമ്യൂണിസം വാളും തോക്കുംകൊണ്ട് സമത്വം വരുത്താന്‍ നോക്കുന്നു എന്ന് ക്രിസ്തുമതവിശ്വാസി ആക്ഷേപിക്കുമ്പോള്‍ അത് സ്വന്തം മതത്തെ തള്ളിപ്പറയലാകും.
"ഞാന്‍ ശാന്തി തരാനല്ല വന്നത്, വാള്‍ തരാനാണ്'' (മത്തായി 10-34). ഇതുപോലുള്ള മറ്റു വചനങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കണമോ? കമ്യൂണിസത്തിലുള്ളതും ഈ 'വാള്‍'തന്നെ. എത്രയോ കാലം നീതിയെന്ന് പറഞ്ഞ് മറച്ചുപിടിച്ച കട്ടപിടിച്ച അനീതിയെ വെല്ലാന്‍ 'വാള്‍' വേണ്ടിവരും എന്ന് ക്രിസ്തു മനസ്സിലാക്കി. സഭാധ്യക്ഷന്മാരോ? ക്രിസ്തുമതവും കമ്യൂണിസവും വേര്‍തിരിച്ചറിയാന്‍ പഠിക്കണം, മര്‍ക്കടമുഷ്ടി പോരാ. ഇന്ത്യയില്‍ ജീവിക്കുന്ന വോട്ടര്‍മാരായ പൌരന്മാര്‍ക്കു വേണ്ട മതവും രാഷ്ട്രീയവും സദാചാരവും എല്ലാം ഇന്ത്യന്‍ ഭരണഘടനയിലുണ്ട്-സമത്വവും നീതിയും സാഹോദര്യവും മതതുല്യതയും എല്ലാം. അതിന് വിശദീകരണമായി ഇടയലേഖനം വരുമ്പോള്‍ വോട്ടറുടെ ഒരേയൊരു കര്‍ത്തവ്യം കമ്യൂണിസത്തെ തോല്‍പ്പിക്കലായിത്തീരുന്നു.
അങ്ങനെ യൊരുദ്ദേശ്യം നമ്മുടെ ഭരണഘടനയിലില്ല. ബൈബിളില്‍ "നിനക്ക് ഞാനല്ലാതൊരു ദൈവം ഉണ്ടാകരുത്'' (പുറപ്പാട്, 20-3) എന്ന് പറയുമ്പോള്‍ അത് നമ്മുടെ മതസൌഹാര്‍ദപരമായ സെക്കുലറിസത്തിനോട് യോജിച്ചുപോകുമോ? ഇടയലേഖനങ്ങളില്‍ ഇതൊക്കെ വിശദീകരിച്ചു കൊടുക്കാന്‍ വൈദികര്‍ശ്രമിക്കട്ടെ. അതിനു പകരം കമ്യൂണിസ്റ്റ് വിദ്വേഷം പരത്തുമ്പോള്‍ അവര്‍ നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയെ തകിടം മറിക്കുന്നു. ഭരണഘടനാ ലംഘനം എന്ന കുറ്റത്തിന്റെ വളരെ അടുത്തുകൂടിയാണ് ഇടയന്മാരും അവരുടെ ലേഖനങ്ങളും സഞ്ചരിക്കുന്നതെന്ന് ഇവര്‍ വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.
മതം പറഞ്ഞു നടക്കുന്നവര്‍ തന്നെയാണ് മതത്തിന്റെ എതിരാളികള്‍. മതത്തിന് വെളിയിലുള്ളവരെ മതസ്ഥര്‍ കല്ലെടുത്തെറിയരുത്!! കമ്യൂണിസ്റ്റുകാരോടെല്ലാം 'ഇടയുന്ന ലേഖനങ്ങള്‍' ഇടയലേഖനങ്ങള്‍ എന്നു വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് ബഹുമാനപ്പെട്ട വൈദികശ്രേഷ്ഠരോട് വിനീതമായി അഭ്യര്‍ഥിക്കുന്നു.
ദേശാഭിമാനി ലേഖനം
Thursday, April 9, 2009
പവാര്‍ മൂന്നാംബദല്‍ വേദിയില്‍
പവാര്‍ മൂന്നാംബദല്‍ വേദിയില്‍
ഭുവനേശ്വര്‍: കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ മൂന്നാംബദല്‍ നേതാക്കളുമായി വേദി പങ്കിട്ടു. ഭുവനേശ്വറില്‍ ബുധനാഴ്ച വൈകിട്ട് ബിജെഡി നേതാവ് നവീന്‍ പട്നായിക്,സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി എന്നിവര്‍ക്കൊപ്പം അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തി. സിപിഐ നാഷണല്‍ കൌസില്‍ അംഗം അബനി ബാറലും എന്‍സിപി ജനറല്‍ സെക്രട്ടറി ഡി പി ത്രിപാഠിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
രാജ്യത്തെ ഒരുമിച്ചു നിര്‍ത്താന്‍ മതേതരശക്തികള്‍ ഒന്നിക്കണമെന്ന് ശരദ് പവാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഗ്രസ്, ബിജെപി ഇതര സഖ്യത്തിന്റെ ഭാഗമായാണ് ഒറീസയില്‍ എന്‍സിപി നിലകൊള്ളുന്നതെന്നും തെരഞ്ഞെടുപ്പിനുശേഷം നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തില്‍ കോഗ്രസ്, ബിജെപി ഇതര സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നും പവാര്‍ പറഞ്ഞു. യുപിഎ സര്‍ക്കാരിന് സ്ഥിരത നല്‍കിയത് ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്നു. അതിന് താന്‍ ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ചെറിയ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് അവര്‍ പിന്തുണ പിന്‍വലിച്ചത്. എങ്കിലും അവരുടെ പിന്തുണയെ തള്ളിപ്പറയാന്‍ എന്‍സിപിക്ക് ആകില്ല- പവാര്‍ പറഞ്ഞു.
കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗമാകില്ലെന്ന് നവീന്‍ പട്നായിക് വ്യക്മാക്കി. കന്ദമലില്‍ സംഘപരിവാര്‍ ന്യൂനപക്ഷവേട്ട നടത്തിയതോടെയാണ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സംയുക്ത വാര്‍ത്താസമ്മേളനത്തെ ചരിത്രപരമെന്ന് പട്നായിക് വിശേഷിപ്പിച്ചു. കേന്ദ്രത്തില്‍ കോഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ഭാഗമാകില്ലെന്ന നവീന്‍ പട്നായിക്കിന്റെ നിലപാടിനെ സീതാറാം യെച്ചൂരി സ്വാഗതംചെയ്തു. ബിജെഡിയും ഇടതുപക്ഷവും എന്‍സിപിയും ചേര്‍ന്ന സഖ്യം സംസ്ഥാനത്ത് മൂന്നാംബദല്‍ സര്‍ക്കാരിന് വഴിയൊരുക്കും. ഈ സഖ്യം ഒറീസയ്ക്കും രാജ്യത്തിനും പുതിയ വഴി കാണിക്കും- അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിനുശേഷം കേന്ദ്രത്തില്‍ ആരായിരിക്കണം പ്രധാനമന്ത്രിയെന്ന കാര്യം മൂന്നാംബദല്‍ശക്തികള്‍ യോജിച്ച് തീരുമാനിക്കുമെന്നും ചോദ്യത്തിന് ഉത്തരമായി യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമാണ് 2004-ല്‍ യുപിഎയും 1999-ല്‍ എന്‍ഡിഎയും 1989-ല്‍ ഐക്യമുന്നണിയും രൂപംകൊണ്ടതെന്ന് യച്ചൂരി പറഞ്ഞു. കോഗ്രസ് ഇല്ലാത്ത മതനിരപേക്ഷ കക്ഷികളുടെ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. ബുധനാഴ്ച നാലിടത്തു നടന്ന റാലിയില്‍ ശരദ് പവാറും മുഖ്യമന്ത്രി നവീന്‍ പട്നായിക്കും പങ്കെടുത്തു. ഏപ്രില്‍ മൂന്നിന് ഭുവനേശ്വറില്‍ നടന്ന മൂന്നാംബദല്‍ റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ് ശരദ് പവാര്‍ ബുധനാഴ്ച വിവിധ റാലിയിലും ഭുവനേശ്വറില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തത്.
ഇടതുപക്ഷവുമായി വേദി പങ്കിടരുതെന്ന കോഗ്രസിന്റെ ഭീഷണി അദ്ദേഹം തള്ളിക്കളഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച ബിജെഡിയുടെ തീരുമാനം ശരിയായ സമയത്തുള്ള ശരിയായ തീരുമാനമാണെന്ന് പവാര്‍ റാലികളില്‍ പറഞ്ഞു. പ്രസംഗങ്ങളിലുടനീളം ബിജെപിയെ കുറ്റപ്പെടുത്തിയ പവാര്‍, വര്‍ഗീയകക്ഷികളെ ദുര്‍ബലമാക്കിയ നിലപാട് സ്വീകരിച്ച നവീന്‍ പട്നായിക്കിനെ അഭിനന്ദിക്കുകയും ചെയ്തു.
യുപിഎയുടെയും എന്‍ഡിഎയുടെയും സ്വാധീനം ഗണ്യമായി കുറഞ്ഞെന്നും തെരഞ്ഞെടുപ്പിനുശേഷം പ്രാദേശിക പാര്‍ടികള്‍ക്ക് നിര്‍ണായകപങ്കുള്ള സര്‍ക്കാര്‍ രൂപംകൊള്ളുമെന്നും നവീന്‍ പട്നായിക് പറഞ്ഞു. അതേസമയം, എന്‍സിപിയുമായുള്ള കോഗ്രസിന്റെ സഖ്യം മഹാരാഷ്ട്രയിലും ഗോവയിലും മാത്രമാണെന്ന് കോഗ്രസ് വക്താവ് ജയന്തി നടരാജന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ദേശാഭിമാനിയിൽനിന്ന്
Friday, April 3, 2009
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞു
മലപ്പുറത്ത് 4 സ്ഥാനാര്‍ഥികള്‍, കോട്ടയത്ത് 20
ദേശാഭിമാനി വാർത്ത
തിരു: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമായി. 20 മണ്ഡലങ്ങളിലായി. 220ലേറെ സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ട്.
കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതലാണിത്. കോട്ടയം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 20പേര്‍. ഇവിടെ രണ്ട് വോട്ടിങ്ങ് യന്ത്രം വേണ്ടിവരും. ഏറ്റവും കുറവ് മലപ്പുറത്താണ്. നാലുപേരാണ് ഇവിടെ മല്‍സരിക്കുന്നത്. കാസര്‍കോട് മൂന്ന് സ്വതന്ത്രരടക്കം ഏഴുപേരുണ്ട്. കണ്ണൂരില്‍ അഞ്ച് സ്വതന്ത്രരടക്കം ഒമ്പതുപേരാണുള്ളത്.
കോഴിക്കോട് 16, പൊന്നാനി 14, വടകര 8, ചാലക്കുടി 11, എറണാകുളം 10, പത്തനംതിട്ട 12, കൊല്ലം 11. ആറ്റിങ്ങല്‍ 14, തിരുവനന്തപുരം 10. ആലപ്പുഴ 6, മാവേലിക്കര 6. ഇടുക്കി 10. തൃശൂര്‍ 11. വയനാട് 13. പാലക്കാട് 10. ആലത്തൂര്‍ 9. എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം.
Thursday, April 2, 2009
നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍
വി എസ് അച്യുതാനന്ദന്‍
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാ വിഷയം ദേശീയപ്രശ്നങ്ങളും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും നടപടികളുമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭരണവും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുക സ്വാഭാവികമാണ്. പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നപ്പോള്‍ കേരളത്തില്‍ യുഡിഎഫ് പറഞ്ഞത് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ് എന്നാണ്. പ്രചാരണരംഗത്ത് മുന്‍ യുഡിഎഫ് ഗവമെന്റിന്റെ അഞ്ചുവര്‍ഷ ഭരണവും എല്‍ഡിഎഫ് ഗവമെന്റിന്റെ 34 മാസത്തെ ഭരണവും താരതമ്യം ചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും സ്വാഗതാര്‍ഹമായ കാര്യമാണ്.
കേന്ദ്രഭരണവും കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനങ്ങളും നിശിതമായി വിചാരണ ചെയ്യുന്നതിനൊപ്പം സംസ്ഥാന ഭരണനേട്ടങ്ങള്‍ വിലയിരുത്തപ്പെടണം. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലാവും കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ യുഡിഎഫുകാര്‍ ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. കാരണം കഴിഞ്ഞ 34 മാസത്തിനിടയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ കൈവരിച്ച അഭൂതപൂര്‍വമായ നേട്ടങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. അതേക്കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല തന്നെ. വികസന-ക്ഷേമരംഗങ്ങളില്‍ കഴിഞ്ഞ 34 മാസത്തിനിടയില്‍ എല്‍ഡിഎഫ് ഗവമെന്റ് ഉണ്ടാക്കിയ നേട്ടങ്ങള്‍ ഒറ്റനോട്ടത്തില്‍ പരിശോധിച്ചാല്‍ത്തന്നെ എന്തുകൊണ്ട് യുഡിഎഫ് വിവാദങ്ങളുടെ പിറകെമാത്രം പോകുന്നുവെന്ന് വ്യക്തമാകും.
കടക്കെണി കാരണമുള്ള കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. കര്‍ഷക പെന്‍ഷന്‍ പദ്ധതി, പലിശരഹിത വായ്പ, നെല്ലിന് സംഭരണവില 11 രൂപ. നെല്ലുല്‍പ്പാദനം ആറര ലക്ഷം ടണ്ണില്‍നിന്ന് പത്ത് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കാനും പഴം, പച്ചക്കറി, പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനും 1313 കോടി രൂപ ചെലവില്‍ ഭക്ഷ്യസുരക്ഷാ കര്‍മപദ്ധതി. ഐടി രംഗത്ത് വന്‍മുന്നേറ്റം. തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കിന്റെ വികസനം, പുതുതായി ടെക്നോസിറ്റി, കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന്റെ വികസനം, കോഴിക്കോട് സൈബര്‍ പാര്‍ക്ക്, കുണ്ടറ, ചേര്‍ത്തല, അമ്പലപ്പുഴ, കൊരട്ടി (തൃശൂര്‍), എരമം (കണ്ണൂര്‍), ചീമേനി (കാസര്‍കോട്) എന്നിവിടങ്ങളില്‍ പുതിയ ഐടി പാര്‍ക്ക് ആരംഭിക്കാന്‍ നടപടി. സ്മാര്‍ട്സിറ്റി പദ്ധതി തുടങ്ങാന്‍ നടപടി. ടെക്നോപാര്‍ക്കിലും ഇന്‍ഫോ പാര്‍ക്കിലുമായി പുതുതായി അമ്പതോളം കമ്പനി വന്നു. ഐടി രംഗത്ത് തൊഴിലവസരം ഇരട്ടിയായി.
അടുത്ത മൂന്നുവര്‍ഷത്തിനകം ഐടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരം. ടൂറിസം മേഖലയില്‍ കേരളം പ്രധാന ഡെസ്റിനേഷനായി. ടൂറിസ്റുകളുടെ എണ്ണത്തിലും ടൂറിസത്തില്‍നിന്നുള്ള വരുമാനത്തിലും 25 ശതമാനത്തിന്റെ വര്‍ധന. പൂട്ടിക്കിടന്ന വ്യവസായശാലകള്‍ തുറന്നു. പൂട്ടിയ തോട്ടങ്ങള്‍ തുറന്നു. ലാഭത്തിലുള്ള പൊതുമേഖലാ വ്യവസായങ്ങളുടെ എണ്ണം 12ല്‍ നിന്ന് 30ല്‍ എത്തിച്ചു. കേന്ദ്ര പൊതുമേഖലയുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍. പാലക്കാട് കോച്ച് ഫാക്ടറി അനുവദിപ്പിച്ചു. ഫാക്ടറി സ്ഥാപിക്കാന്‍ ആയിരം ഏക്കര്‍ സ്ഥലം ഫാസ്റ് ട്രാക്കില്‍ ഏറ്റെടുക്കുന്നു. വല്ലാര്‍പാടം പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. ആവശ്യമായ ഭൂമി, മാതൃകാപരമായ പുനരധിവാസ പദ്ധതി നടപ്പാക്കി അക്വയര്‍ ചെയ്തു നല്‍കി. എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതിയുടെ തടസ്സങ്ങള്‍ നീക്കി. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ കണ്ടെയ്നര്‍ ടെര്‍മിനല്‍ സ്ഥാപിക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയാക്കി. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടി. ഭൂമി അക്വിസിഷന്‍ പുരോഗമിക്കുന്നു. നിര്‍മാണപ്രവൃത്തി ഈ വര്‍ഷം തുടങ്ങുന്നു. കൊല്ലം - കോട്ടപ്പുറം ദേശീയപാത പൂര്‍ത്തീകരിച്ച് കമീഷന്‍ ചെയ്തു.
കോവളത്തുനിന്ന് നീലേശ്വരംവരെ ജലപാത സുഗമമാക്കല്‍ പ്രവൃത്തി പുരോഗമിക്കുന്നു. ദേശീയപാതകള്‍ നാലുവരിയാക്കുന്നതിനുള്ള നടപടിക്ക് അംഗീകാരം. മലയോര ഹൈവേ നിര്‍മാണത്തിന് ഈ വര്‍ഷം തുടക്കം. ഓരോ മണ്ഡലത്തിലും രണ്ട് കോടി രൂപയുടെ മരാമത്ത് പ്രവൃത്തിഅടങ്ങുന്ന വിഷന്‍ 2010 പദ്ധതി. റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മാണം സമയബന്ധിതമായി തീര്‍ക്കാന്‍ 200 കോടി രൂപയുടെ പദ്ധതി. മത്സ്യത്തൊഴിലാളികളുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം. മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നിയമം. മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്ക് പലിശരഹിത വായ്പ. ട്രോളിങ് നിരോധനകാലത്ത് സൌജന്യ റേഷന്‍. സമ്പൂര്‍ണ ഭവനപദ്ധതി. ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൌജന്യ ആരോഗ്യ സുരക്ഷാ പദ്ധതി. രണ്ട് ജില്ലയില്‍ നടപ്പാക്കാന്‍ ആവിഷ്കരിച്ച കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതിയാണിത്. ഈ പദ്ധതി എല്ലാ ജില്ലയിലും നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാസഹായം. പ്രീമിയം സര്‍ക്കാര്‍ അടയ്ക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 100 - 120 രൂപയായിരുന്നത് 250 രൂപയാക്കി. ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത പാവപ്പെട്ടവര്‍ക്ക് 100 രൂപ അലവന്‍സ്. ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്തു നല്‍കി. കള്ള് ചെത്ത് തൊഴിലാളി പെന്‍ഷന്‍ 500 രൂപയാക്കി.
പത്ത് ലക്ഷത്തില്‍പ്പരം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷനും ചികിത്സാ സഹായവുമെല്ലാമടങ്ങിയ സമഗ്ര ക്ഷേമനിധി.
രണ്ട് ലക്ഷം വരുന്ന ചെറുകിട തോട്ടംതൊഴിലാളികള്‍ക്ക് ക്ഷേമനിധി. കൃഷിക്കാര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പെന്‍ഷന്‍. മുപ്പത് ലക്ഷത്തില്‍പ്പരം വരുന്ന പ്രവാസി മലയാളികള്‍ക്കായി വിപുലമായ ക്ഷേമപദ്ധതി. എല്ലാ ജില്ലയിലും കലക്ടറേറ്റില്‍ നോര്‍ക്കാ സെല്‍. പ്രവാസികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി. സ്പെയ്സ് ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ റിസര്‍ച്ച്, കേന്ദ്ര സര്‍വകലാശാല എന്നിവ നേടിയെടുക്കുകയും അടിസ്ഥാന സൌകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. 13 പുതിയ ഐടിഐ, സഹകരണ അക്കാദമിയുടെയും ഐഎച്ച്ആര്‍ഡിയുടെയും കീഴില്‍ പുതുതായി നിരവധി ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍. തൊഴില്‍ പരിശീലനത്തിനായി ഫിനിഷിങ് സ്കൂളുകള്‍. പുതിയ മാവേലി സ്റോറുകള്‍, സപ്ളൈകോ ഷോറൂമുകള്‍, കസ്യൂമര്‍ഫെഡ് സ്റോറുകള്‍, അരിക്കടകള്‍ - പൊതുവിതരണ സമ്പ്രദായം വിപുലപ്പെടുത്തുകയും ശക്തിപ്പെടുത്തുകയുംചെയ്തു.
അരിക്കടകളില്‍ 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 ന് പച്ചരിയും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷനരി വില കിലോവിന് രണ്ട് രൂപയാക്കി. പരിധിയില്ലാതെ സബ്സിഡി നല്‍കി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തി. ക്രമസമാധാനനിലയില്‍ രാജ്യത്ത് ഒന്നാംസ്ഥാനം കേരളത്തിന്. ജനമൈത്രി പൊലീസ് സംവിധാനം നടപ്പാക്കി മാതൃക സൃഷ്ടിച്ചു. വെള്ളാനയായിരുന്ന കെഎസ്ആര്‍ടിസിയെ അഴിമതിയില്‍നിന്നും ധൂര്‍ത്തില്‍നിന്നും മോചിപ്പിച്ചു. ആയിരം പുതിയ ബസ് നിരത്തിലിറക്കി. കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കി. കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡുകള്‍ നവീകരിക്കാന്‍ ബൃഹത്തായ പദ്ധതി. ധര്‍മാശുപത്രികള്‍ കാര്യക്ഷമമാക്കി. ആവശ്യാനുസരണം ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിയമിച്ചു. മരുന്നുകള്‍ സൌജന്യമായി ലഭ്യമാക്കി. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുടെ നിലവാരമുയര്‍ത്തി.
ജനകീയ ആരോഗ്യനയം നടപ്പാക്കുന്നു. പുതുതായി രണ്ട് നേഴ്സിങ് കോളേജ് തുടങ്ങി. ദേവസ്വം നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടു. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. മലബാറിലെ ക്ഷേത്രജീവനക്കാരുടെ വേതനം ഗണ്യമായി വര്‍ധിപ്പിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് മികവുറ്റ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കുടിവെള്ള വിതരണപദ്ധതികള്‍ ത്വരിതപ്പെടുത്തി. ജപ്പാന്‍ കുടിവെള്ള വിതരണപദ്ധതിയുടെ നിര്‍മാണപ്രവൃത്തി പൂര്‍ത്തീകരണത്തിലേക്ക്. മുടങ്ങിക്കിടന്ന നാല്‍പ്പതില്‍പ്പരം പദ്ധതി നബാര്‍ഡിന്റെ സഹായത്തോടെ പുനരാരംഭിച്ചു. ജലനിധി പദ്ധതിയില്‍പ്പെടുത്തി 110 പഞ്ചായത്തില്‍ ജലവിതരണ പദ്ധതി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ കേരളത്തിലെ മുസ്ളിം ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പാലോളി കമ്മിറ്റി ശുപാര്‍ശചെയ്ത കാര്യങ്ങള്‍ നടപ്പാക്കി. ന്യൂനപക്ഷ ക്ഷേമത്തിനായി സെക്രട്ടറിയറ്റില്‍ സെല്‍ തുടങ്ങി. ന്യൂനപക്ഷ ക്ഷേമത്തിന് പ്രത്യേക വകുപ്പ് തുടങ്ങാന്‍ തീരുമാനിച്ചു. മുസ്ളിം പെകുട്ടികള്‍ക്ക് സ്കോളര്‍ഷിപ്, ഹോസ്റല്‍ സ്റൈപെന്‍ഡ്, മത്സര പരീക്ഷാ പരിശീലനത്തിന് പ്രത്യേക സംവിധാനം.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍. എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് യൂണിറ്റ്. നികുതിപിരിവ് വര്‍ധിച്ചു. നികുതിചോര്‍ച്ച തടഞ്ഞു. അഴിമതി രഹിത വാളയാര്‍പദ്ധതി മാതൃക സൃഷ്ടിച്ചു. ജീവനക്കാര്‍ക്ക് ഡിഎ യഥാവസരം നല്‍കി റെക്കോഡ് സൃഷ്ടിച്ചു. പ്രകൃതി - പരിസ്ഥിതി സംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ. മാലിന്യമുക്ത കേരളപദ്ധതി നടപ്പാക്കി. നദി സംരക്ഷണപദ്ധതി നടപ്പാക്കുന്നു. സൈലന്റ് വാലി ബഫര്‍ സോ പ്രഖ്യാപിച്ചു. മൂന്നാറില്‍ നീലക്കുറിഞ്ഞി സാങ്ച്വറി. കടുത്ത വരള്‍ച്ചയും കേന്ദ്രം വൈദ്യുതിവിഹിതം വെട്ടിക്കുറച്ചതും കാരണം കടുത്ത വൈദ്യുതിക്ഷാമമുണ്ടായി. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളിലേതുപോലെ മൂന്നും നാലും മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അരമണിക്കൂര്‍ ലോഡ്ഷെഡിങ് മാത്രം. പതിന്മടങ്ങ് വില നല്‍കി വൈദ്യുതി കൊണ്ടുവന്നതിനാലാണ് ലോഡ് ഷെഡിങ് നടപ്പാക്കുന്നത് ദീര്‍ഘകാലം വൈകിക്കാനും ഏര്‍പ്പെടുത്തിയപ്പോഴാകട്ടെ അരമണിക്കൂറില്‍ പരിമിതപ്പെടുത്താനും കഴിഞ്ഞത്. എന്നിട്ടും പതിമൂന്ന് ലക്ഷം പുതിയ കണക്ഷന്‍ നല്‍കി. കാറ്റാടി വൈദ്യുതിനിലയം കമീഷന്‍ചെയ്തു. നേരിയമംഗലം പദ്ധതി കമീഷന്‍ചെയ്തു. പുതിയ 500 മെഗാവാട്ട് പദ്ധതിയുടെ പ്രവൃത്തി യുദ്ധകാലാടിസ്ഥാനത്തില്‍... ഇഎസ്ഐ പദ്ധതിയില്‍ ഒന്നര ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ക്ക് പുതുതായി അംഗത്വം. കൊല്ലത്ത് ഇഎസ്ഐ മെഡിക്കല്‍ കോളേജ്. പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമപദ്ധതികളില്‍ അഭൂതപൂര്‍വമായ മുന്നേറ്റം. എസ്സി - എസ്ടി വികസന ഫണ്ട് ഏതാണ്ട് പൂര്‍ണമായും വിനിയോഗിച്ച് അക്കാര്യത്തില്‍ രാജ്യത്ത് ഒന്നാംസ്ഥാനം.
ലംപ്സം ഗ്രാന്റും സ്റൈപെന്‍ഡും ഗണ്യമായി വര്‍ധിപ്പിച്ചു. ഹോസ്റലുകള്‍ നവീകരിച്ചു. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എംബിബിഎസ് പ്രവേശനം ഉറപ്പാക്കാന്‍ ചട്ടം കൊണ്ടുവന്നു. പട്ടികവര്‍ഗക്കാര്‍ക്ക് എല്ലാ തലത്തിലും സൌജന്യചികിത്സ. ആദിവാസി ഭൂവിതരണ പദ്ധതി പ്രകാരം ഏഴായിരത്തോളം കുടുംബത്തിന് ഒരേക്കര്‍ വീതം ഭൂമി നല്‍കി. ആദിവാസി വനാവകാശനിയമം നടപ്പാക്കി. എസ്സി - എസ്ടി വിഭാഗത്തില്‍ മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ധനസഹായം നല്‍കി. സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റമൊഴിപ്പിക്കുന്നതില്‍ വലിയ മുന്നേറ്റം. മൂന്നാറില്‍ പന്തീരായിരത്തില്‍പ്പരം ഏക്കര്‍ ഉള്‍പ്പെടെ സംസ്ഥാനത്താകെ പതിനായിരത്തോളം ഏക്കര്‍ ഭൂമി കൈയേറ്റക്കാരില്‍നിന്ന് വീണ്ടെടുത്തു. വീണ്ടെടുത്ത ഭൂമിയില്‍ കഴിയാവുന്നത്ര ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ നടപടി തുടങ്ങി. കയര്‍മേഖലയില്‍ ആധുനികവല്‍ക്കരണത്തിന് തുടക്കംകുറിച്ചു. തൊഴിലാളികളുടെ വേതനവും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഗണ്യമായി വര്‍ധിപ്പിച്ചു. ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കാന്‍ ക്രയവിലസ്ഥിരതാ പദ്ധതി നടപ്പാക്കി. തുറമുഖ നവീകരണത്തില്‍ വന്‍മുന്നേറ്റം. കൊല്ലം, ആലപ്പുഴ, പൊന്നാനി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖ വികസന നടപടികള്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും മഞ്ചേശ്വരത്തും മാരിടൈം ഇന്‍സ്റിറ്റ്യൂട്ട്. സ്പോര്‍ട്സ് ക്വോട്ടാ നിയമനം 20ല്‍ നിന്ന് 50 ആക്കി വര്‍ധിപ്പിച്ചു. പൊലീസില്‍ സ്പോര്‍ട്സ് ക്വോട്ടാ നിയമനം പുനരാരംഭിച്ചു. കൊച്ചിയില്‍ മെട്രോ റെയില്‍ പദ്ധതിയും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് കേന്ദ്രീകരിച്ച് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസും ആരംഭിക്കാന്‍ ത്വരിതഗതിയില്‍ നടപടി.
ഇ എം എസ് സമ്പൂര്‍ണ ഭവനപദ്ധതിക്ക് തുടക്കം കുറിച്ചു. മുഴുവന്‍ ഭവനരഹിത കുടുംബങ്ങള്‍ക്കും വീട് വയ്ക്കാന്‍ ഭൂമിയും ഭവനരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടും ലഭ്യമാക്കാന്‍ പദ്ധതി തുടങ്ങി. അയ്യായിരം കോടി രൂപയുടെ ബൃഹത്തായ പദ്ധതിയാണ് ഇതിനായി നടപ്പാക്കുന്നത്. മൂന്നുവര്‍ഷംകൊണ്ട് സമ്പൂര്‍ണ പാര്‍പ്പിട സംസ്ഥാനമായി കേരളം മാറും. ഇതിന്റെ ഭാഗമായി എല്ലാ ജില്ലയിലും ഭൂവിതരണ മേളയിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കി. ഈ നേട്ടമെല്ലാം അനുഭവത്തിലുള്ള ജനങ്ങളെ കള്ളപ്രചാരണത്തിലൂടെ കബളിപ്പിക്കാമെന്നത് യുഡിഎഫിന്റെ വ്യാമോഹം മാത്രമാണ്.