പൊന്നാനിയില്‍ രണ്ടത്താണി, വയനാട്ടില്‍ റഹ്മത്തുള്ള
ദേശാഭിമാനി വാര്‍ത്ത
തിരു: പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. മുഹമ്മദ് റിയാസും വയനാട് അഡ്വ. റഹ്മത്തുള്ളയും മല്‍സരിക്കുമെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന സമതി യോഗത്തിനുശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ഹുസൈന്‍ രണ്ടത്തണാണി എല്‍ഡിഎഫ് പൊതുസ്വതന്ത്രനായും അഡ്വ. മുഹമ്മദ് റിയാസ് സിപിഐ എം സ്ഥാനാര്‍ഥിയായും അഡ്വ. റഹ്മത്തുള്ള സിപിഐ സ്ഥാനാര്‍ഥിയായുമാണ് മല്‍സരിക്കുന്നത്. ഇതോടെകൂടെ എല്ലാ മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. ഈ മാസം 20 -21 തീയതികളിലായി എല്ലാ പാര്‍ലമെന്റ് നിയോജക മണ്ഡലം കവെന്‍ഷനുകള്‍ നടത്താനും തുടര്‍ന്ന് അസംബ്ളി - പഞ്ചായത്ത്, ലോക്കല്‍, ബൂത്ത് കവെന്‍ഷനുകളും നടത്താനും തീരുമാനിച്ചു. 25നകം ബൂത്ത് കവെന്‍ഷനുകള്‍ പൂര്‍ത്തീകരിക്കുമെന്ന് വൈക്കം വിശ്വന്‍ അറിയിച്ചു. ജനതാദള്‍ മുന്നണി വിട്ടുപോകുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 22ന് ചേരുന്ന ജനതാദള്‍ യോഗത്തില്‍ അവര്‍ മുന്നണി വിജയത്തിനായുള്ള പ്രവര്‍ത്തനം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. മാത്യൂ ടി തോമസിന്റെ രാജി സംബന്ധിച്ച് എല്‍ഡിഎഫ് ചര്‍ച്ച ചെയ്തില്ലെന്ന് ചോദ്യത്തിന് മറുപടിയായി വൈക്കം വിശ്വന്‍ പറഞ്ഞു. രാജിയില്‍ ഉറച്ചുനില്‍ക്കരുത്. പിന്‍വലിക്കുമെന്നാണ് കരുതുന്നത് അദ്ദേഹം പറഞ്ഞു. മറ്റ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍: പികരുണാകരന്‍ (സിപിഐ എം, കാസര്‍കോട്), കെ കെ രാഗേഷ് (സിപിഐ എം, കണ്ണൂര്‍), പി സതീദേവി (സിപിഐ എം, വടകര), ടി കെ ഹംസ (സിപിഐ എം, മലപ്പുറം), എം ബി രാജേഷ് (സിപിഐ എം, പാലക്കാട്), പി കെ ബിജു (സിപിഐ എം, ആലത്തൂര്‍), യു പി ജോസഫ് (സിപിഐ എം, ചാലക്കുടി), സിന്ധു ജോയ് (സിപിഐ എം, എറണാകുളം), കെ എസ് മനോജ് (സിപിഐ എം, ആലപ്പുഴ), കെ സുരേഷ് കുറുപ്പ് (സിപിഐ എം, കോട്ടയം), എ അനന്തഗോപന്‍ (സിപിഐ എം, പത്തനംതിട്ട), പി രാജേന്ദ്രന്‍ (സിപിഐ എം, കൊല്ലം), എ സമ്പത്ത് (സിപിഐ എം, ആറ്റിങ്ങല്‍) പി രാമചന്ദ്രന്‍ നായര്‍ (സിപിഐ, തിരുവനന്തപുരം), ആര്‍ എസ് അനില്‍ (സിപിഐ, മാവേലിക്കര), സി എന്‍ ജയദേവന്‍ (സിപിഐ, തൃശൂര്‍) കെ ഫ്രാന്‍സിസ് ജോര്‍ജ് (കേരള കോഗ്രസ് (ജെ), ഇടുക്കി).
No comments:
Post a Comment