Saturday, March 21, 2009

നീതി കിട്ടിയില്ല: ഷാനിമോള്‍

ദേശാഭിമാനിയിൽനിന്ന്‌


നീതി കിട്ടിയില്ല: ഷാനിമോള്‍

ആലപ്പുഴ: പാര്‍ടി തന്നോട് അനീതി കാട്ടിയെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഷാനിമോള്‍ ഉസ്മാന്‍. കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം നിരസിച്ചതിനുള്ള കാരണം വിശദീകരിച്ച് അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മൊഹ്സീന കിദ്വായി, എ കെ ആന്റണി എന്നിവര്‍ക്ക് കത്തയച്ചു. വെള്ളിയാഴ്ച രാവിലെതന്നെ മഹിളാ കോഗ്രസ് പ്രവര്‍ത്തകര്‍ ഷാനിമോളുടെ വീട്ടില്‍ എത്തിയിരുന്നു. കോഗ്രസിന്റെ സീറ്റുകളില്‍ ഒന്നായിട്ടല്ല ഏറ്റവും വിജയസാധ്യത കുറഞ്ഞ 17-ാമത്തെ സീറ്റായിട്ടാണ് വനിതാ പ്രാതിനിധ്യം പരിഗണിച്ചതെന്ന് ഇവര്‍ പരിഭവിക്കുന്നു. കോഗ്രസിലെ സ്ത്രീകളോടു നേതൃത്വം കണക്ക് പറയേണ്ടിവരുമെന്ന് മഹിളാ കോഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആലപ്പുഴയിലോ ആറ്റിങ്ങലിലോ സ്ഥാനാര്‍ഥിയാകുമെന്നു കരുതിയിരുന്ന ഷാനിമോള്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നുകൊടുക്കാന്‍ മുന്നില്‍നിന്നത് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലതന്നെയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആറ്റിങ്ങലിലേക്കു നീങ്ങാനുള്ള സന്ദേശം ജി ബാലചന്ദ്രനു കിട്ടി. പിന്നെ ആലപ്പുഴമാത്രമായി ചിത്രത്തില്‍. ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റ് വീതംവയ്ക്കലായപ്പോള്‍ എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിക്കേണ്ടെന്ന ധാരണ കെപിസിസി അധ്യക്ഷന്‍തന്നെ പൊളിച്ചു.

No comments: