ദേശാഭിമാനി വാർത്ത.
കൊച്ചി: മഅ്ദനിയുടെ പിഡിപിയും കെ രാമന്‍പിള്ളയുടെ ജനപക്ഷവും മതനിരപേക്ഷനിലപാട് സ്വീകരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവരുടെ സഹായം സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് അനുകൂല രാഷ്ട്രീയനിലപാട് സ്വീകരിച്ചതുകൊണ്ടാണ് അവരെ ക്രൂശിക്കാന്‍ വ്യാപകശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് എറണാകുളത്തെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മ തയ്യാറാക്കിയ വെബ്സൈറ്റ് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി. മഅ്ദനിയെയും രാമന്‍പിള്ളയെയും നേരത്തെ എതിര്‍ത്തിരുന്നവരാണ് ഇടതുപക്ഷം. എന്നാല്‍, ജനസംഘത്തിന്റെ കാലംമുതല്‍തന്നെ എതിര്‍പക്ഷത്തുനിന്ന രാമന്‍പിള്ള ഒടുവില്‍ ബിജെപിയുമായി തെറ്റി മതനിരപേക്ഷതയുടെ പാതയിലേക്കു വന്നു. ഇതുതന്നെയാണ് മഅ്ദനിയുടെ കാര്യത്തിലും ഉണ്ടായത്. ദീര്‍ഘകാലത്തെ ജയില്‍വാസത്തിനുശേഷം പുറത്തുവന്ന മഅ്ദനി മതനിരപേക്ഷതയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിച്ചു. വര്‍ഗീയതയ്ക്കും മതമൌലികവാദത്തിനുമെതിരായി നിലപാട് സ്വീകരിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും സിപിഐ എം പ്രോത്സാഹിപ്പിക്കുമെന്ന് എല്‍ഡിഎഫ് പൊന്നാനി മണ്ഡലം കവന്‍ഷന്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പിണറായി പറഞ്ഞു. ഇപ്പോള്‍ മഅ്ദനിക്കു പിന്നാലെയാണ് മാധ്യമങ്ങള്‍. ഞങ്ങള്‍ മുമ്പ് ഇണങ്ങിയും പിണങ്ങിയും നിന്നിട്ടുണ്ട്. അദ്ദേഹത്തെ ജയിലിലടച്ചപ്പോള്‍ സംഘപരിവാര്‍ ഒഴികെ എല്ലാവരും നീതിനിഷേധത്തിനെതിരെ രംഗത്തുവന്നു. ജയില്‍മോചിതനായശേഷം പഴയ നിലപാട് തിരുത്തിയതായി മഅ്ദനിതന്നെ പരസ്യമായി പറഞ്ഞു. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ അദ്ദേഹം ബോധവല്‍ക്കരണയോഗങ്ങള്‍ നടത്തി. അത്തരം ഒരാളെ എന്തിന് എതിര്‍ക്കണം. അവരെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത്- പിണറായി ചോദിച്ചു. മതമൌലികവാദത്തിനും ഭീകരവാദത്തിനുമെതിരായ വികാരം പങ്കുവയ്ക്കുന്നവരെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകതന്നെ ചെയ്യും. വര്‍ഗീയതയെക്കുറിച്ചും മത തീവ്രവാദത്തെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് സിപിഐ എമ്മും ഇടതുപക്ഷവും. വര്‍ഗീയത- ഭീകരത എന്നൊന്നും പറഞ്ഞ് ഞങ്ങളെ ആരും വിരട്ടാന്‍ നോക്കണ്ട. വര്‍ഗീയതയെ ചെറുത്തതിന് നിരവധി പേരുടെ ജീവന്‍ നല്‍കേണ്ടിവന്ന പ്രസ്ഥാനമാണ് സിപിഐ എം. ഇത് ജനങ്ങള്‍ക്കറിയാം. ഇതിന് ഒരു കോര്‍പറേറ്റ് മാധ്യമത്തിന്റെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല- പിണറായി പറഞ്ഞു.
മറ്റുവാര്‍ത്തകള്‍
No comments:
Post a Comment